ആളിക്കത്തുവാന്‍
ഊതിയ അടുപ്പിലെ
പാറുന്ന ചാരത്തിനറിയാം
നിന്റെ പാഴ്ശ്രമം
കൂടെ നടന്നവരെല്ലാം
നിനക്കായ് വെണ്ണീറാകുമ്പോഴും
നീറി പുകഞ്ഞൊരു മനസ്സുമായ്
ഞാന്‍ മാത്രം ബാക്കി
പുകഞ്ഞവന്‍ പുറത്തെന്നു
വെളിയേ വലിച്ചിടുന്ന വേളയില്‍
കാറ്റേ.... ഒരപേക്ഷ,
കാര്‍മേഘത്തോട്
എന്റെ നൊമ്പരം ഓതുവാനാകുമോ..?
അല്ലെങ്കില്‍ ...
എന്റെ ഹൃദയത്തില്‍
അള്ളിപിടിച്ചിരിക്കുന്ന
കനല്‍പ്പുണ്ണുകള്‍
എന്നെ കാര്‍ന്നു തിന്നെക്കാം...!