Skip to main content

Posts

Showing posts from October, 2013

malayalasameeksha oct15- nov15 /2013

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
ഉള്ളടക്കം

കവിത
പ്രണയം എന്ന മഹാകാവ്യം
സന്തോഷ് പാലാ
ചിറകിനടുത്ത്‌
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
ഖബര്‍
ഗിരീഷ് വർമ്മ ബാലുശ്ശേരി
നാം വെറും ഓർഡർലി
സലോമി ജോൺ വൽസൻ
ഇവിടെ ഞാനെന്ന് ഇന്നലെ
ഡോ കെ ജി ബാലകൃഷ്ണൻ
ജന്മം
ടി.കെ.ഉണ്ണി
As I Fell In Love
Geetha munnurcode
ന്റെ നാണിക്കവിത
ഗീത മുന്നൂർക്കോട്
രണ്ടു കവിതകൾ
നീനാലക്ഷ്മി    
Land of The Dead
Salomi John Valsan
പിടച്ചിൽ
പ്രമോദ്‌ മാങ്കാവ്‌
കുടുംബചിത്രം
മോഹൻ ചെറായി
മരിക്കാത്തവർ
പ്രേം കൃഷ്ണ
പെണ്ണെ നിന്നോട് ...
ഉസ്മാൻ മുഹമ്മദ്‌ ,പെരിന്തൽമണ്ണ
കഥ
ചിറകുകള്‍
ശ്രീദേവിനായര്‍
പരിഭാഷ:
ഇലിയാസ് കനേറ്റി :ചില പുസ്തകങ്ങളുണ്ട്…
വി രവികുമാർ
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
സ്ത്രീ-കുറ്റവാളികളും നിയമങ്ങളും
സി.പി.രാജശേഖരൻ
മഷിനോട്ടം
പണം ഇരട്ടിപ്പിക്കാന്‍ എളുപ്പ വഴി തേടുന്ന മലയാളി
ഫൈസൽബാവ
അഞ്ചാംഭാവം
പൌരോഹത്യത്തിന്റെ മലർക്കെത്തുറക്കുന്ന വാതിലുകൾ ?
ജ്യോതിർമയി ശങ്കരൻ
കൃഷി
നാളികേര മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഉത്പാദകകമ്പനികൾ
ടി. കെ. ജോസ്‌  ഐ എ എസ്
എന്തുകൊണ്ട്‌ ഉത്പാദക കമ്പനികൾ ?
കെ. എസ്‌. സെബാസ്റ്റ്യൻ
വിപണി മെച്ചപ്പെടുത്താൻ കർഷക ഉത്പാദക കമ്പനികള…

പ്രണയം എന്ന മഹാകാവ്യം

സന്തോഷ് പാലാmcsanthosh@yahoo.com “സുഖം തന്നെയല്ലേ?“ ആദ്യ ചോദ്യത്തില്‍ തന്നെ ഒരു അസുഖത്തിന്റെ ലക്ഷണം നേരത്തെയെനിക്കുണ്ടായിരുന്നുവെന്ന് പറയാതെതന്നെ അവള്‍ പറഞ്ഞുവച്ചു “വീട്ടിലെല്ലാവര്‍ക്കും വിശേഷമൊന്നുമില്ലല്ലോ അല്ലേ?“ വിശേഷങ്ങളൊക്കെ ഇപ്പോള്‍ കെട്ടടങ്ങിയില്ലേ എന്ന ഒരു പ്രതിധ്വനി അതിലുണ്ടായിരുന്നു “എനിക്കും കുട്ടികള്‍ക്കും അവരുടെ അച്ഛനും സുഖം തന്നെ“ അവള്‍ മൊഴിഞ്ഞു “നല്ല കാര്യം” മനസ്സ് പറഞ്ഞു; ദയവുചെയ്ത് ഇനിയും അസുഖങ്ങളുണ്ടാക്കരുതെന്ന ഒരു സൂചന അവളുടെ വാക്കിലൊളിച്ചിരുന്നെങ്കിലും “ഇയാള്‍ കുട്ടികളേയും ഭാര്യയേയും കൊണ്ട് അവധിക്കാലത്ത് ഒന്നു വീട്ടിലേക്ക് ഇറങ്ങൂ” “ഇറങ്ങാം“ എന്നു പറയണമെന്നുണ്ടായിരുന്നെകിലും എന്തുകൊണ്ടോ അങ്ങനെ പറഞ്ഞില്ല. ഇത്രമനോഹരമായി സംസാരിക്കാനും ഒരു ചളിപ്പുമില്ലാതെ ഇത്രയൊക്കെയെഴുതാനും സാധിച്ചില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസം എന്നു പറഞ്ഞ് തേരാപ്പാരാ നടക്കുന്നതെന്തിനാടോ? നാട്ടിന്‍പുറമെങ്ങനെയാടോ നമ്മളാല്‍ ആഗോളവത്ക്കരിക്കപ്പെടുന്നത്? പ്രണയം എന്ന പേരില്‍ എങ്ങനെയാടോ ഒരു മഹാകാവ്യമെഴുതുന്നത്?

Land of the Dead

Salomi John valsen
salomi john <salomijohn123@yahoo.com>

This land, we call it the land of dead!
Here ends, the future, past and the futile present
We live to reach this ‘no man’s land’
Unknowingly we pass through centuries
To reincarnate, to suffer ever and ever

The seductive power of Nostalgia
And its mellow notes
The patina of emotions,
No holding on the sorrows
No more sorrow-tinged past
We just thrive for a worn out life
Its pitfall and perils

Strange, people call it our blessed life
Yet we navigate towards the God forsaken island
The land of the deserted
The land of the dead
We live the make believe life
Seductive, destructive though unreal
No holding on, yet we have it, live it and love it

We gaze inwardly and shrug off
Not knowing the indefinite end
Strange melodies frozen our heart
When we chart the path of life
We the dwellers, heartsick on…
The terrifying shades of dread past

Past haunts us as a fact file
Yet we insist on our weirdness
To intrude and ensure our maze
The one and only oracle – death…

'അങ്ങന്നേം മുഴ്വോനേം എനിക്കു വേണം'!

സി.രാധാകൃഷ്ണൻ  ഒരു കൂട്ടുകുടുംബത്തിലായിരുന്നു എന്റെ കുട്ടിക്കാലം. വലിയമ്മചെറിയമ്മമാരുടെ മക്കളായി ധാരാളം കുട്ടികൾ. എപ്പോഴും കലപില, ചിലപ്പോൾ കശപിശ, അപൂർവം അവസരങ്ങളിൽ അടിപിടിയും! നല്ലരസം!
കൂട്ടത്തിൽ ഒരു മുഷ്കനും ഉണ്ടായിരുന്നു. എന്നേക്കാൾ രണ്ടു വയസ്സു കൂടുതലുള്ള ഒരാൾ. ഒരു വലിയമ്മയുടെ ഇളയ മകൻ. മൂപ്പർക്ക്‌ ഒരു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചുപോയി. അതിനാൽ അച്ഛനില്ലാക്കുട്ടി എന്ന പരിഗണനയിൽ അൽപം ലാളന അധികം കിട്ടിയതിനാലോ എന്തൊ വേണ്ടാവാശികൾ വേണ്ടത്ര ഉണ്ടായിരുന്നു.
വീട്ടിലോ ചുറ്റുവട്ടത്തൊ ആരുടെയെങ്കിലും കൈയിൽ ചന്തമോ രുചിയോ പുതുമയോ ഉള്ള എന്തു കണ്ടാലും അത്‌ ഉടനെ വേണം. കിട്ടിയാലേ അടങ്ങൂ. അതുവരെ അലമുറയും കലിയും അക്രമംപോലും പതിവായിരുന്നു. അമ്മാമൻമാരാരും ശിക്ഷിക്കാൻ മുതിർന്നില്ല. അച്ഛൻ ഇല്ലാത്തത്തല്ലേ? അമ്മമാരും മറ്റുള്ളവരോട്‌ നല്ല വാക്കു പറഞ്ഞും അപേക്ഷിച്ചും ആ വാശിക്കാരന്റെ ആഗ്രഹങ്ങൾ എവ്വിധവും സാധിപ്പിച്ചുകൊടുക്കും.
ഈ നിലപാടും പരിപാടിയും ശരിയല്ല എന്ന്‌ ചെറിയമ്മാമൻ മാത്രം കൂടെക്കൂടെ പറയും. 'ഈ പോക്കു പോയാൽ ഇവൻ നാടിനും വീടിനും കൊള്ളരുതാത്തവനാവും' ആരുടെയും പൈന്തുണ ഈ പക്ഷത്തിനു കിട്ടാത്തതിനാ…

കൂറ്റന്മാർ

മഹർഷി
കൂറ്റന്മാർമദിക്കുന്നിതാകാശംമുട്ടെ കാറ്റിനുപോലുംകിതപ്പിന്റെനാദം ആശാലതകളിലന്തർദാഹങ്ങൾ മോഹങ്ങൾമുറ്റുന്നപൂമൊട്ടുകൾ
താഴാതെതുടിക്കുന്നനാഡി തേടുന്നഉൾക്കാഴ്ചകൾ നേടുന്നതെറ്റിന്റെഛായകൾ ആരാന്റെആണ്ടൊരാശ്രയം
താഴപ്പിഴകൾനന്നാഴതാളം വാറഴിഞ്ഞകൂറിന്റെനെറുക അറുതിയിലലമുറയിടുന്ന വറുതിയുടെവാറോലകൾ
ശാന്തിതീരങ്ങൾമാന്തിപ്പിളർക്കുന്നു ഗാന്ധിതൻതലയിൽകഴുതചീറ്റുന്നു ക്രാന്തിപ്പൂക്കൾഉഷ്ണങ്ങൾചീറ്റുന്നു ക്രോമസോമുകൾമുക്രയിടുന്നു
ആറിത്തണിഞ്ഞയഗ്നിയിൽ ആരോശ്വാസംതേടിയലയുന്നു വഴിയിലടറിയപാദങ്ങൾ ദൂരംതുരത്താതെഉഴറുന്നു

പിടച്ചിൽ

പ്രമോദ്‌ മാങ്കാവ്‌ 
അടയിരിയ്ക്കുവാൻ ചൂടുകിട്ടാതെ നശിച്ച മുട്ടകൾത്തൻ ഞരുക്കം എന്റെ ശ്വാസമാണ്‌ മുലഞ്ഞെട്ടുകൾ
പടിയിറങ്ങിയതിനാൽ വരണ്ടചുണ്ടിൻ പിടിച്ചിൽ എന്റെ ഹൃദയതാളമാണ്‌. സാന്ത്വനവാക്കുകളിൽ പിടിച്ചുനടക്കാനാവാതെ തളർന്നുപോയ പാദങ്ങളുടെ വിറങ്ങലിപ്പ്‌ എന്റെ ചിന്തയാണ്‌

ഈ കുതിരവണ്ടിയിൽ നമുക്കു യാത്ര തുടരാം

അമ്പാട്ട്‌ സുകുമാരൻനായർ
8943875081 ഓണത്തെപ്പറ്റി പറയുമ്പോഴൊക്കെ മഹാബലിയുടെയും വാമനന്റെയും കഥയാണ്‌ ഓർമ്മയിലെത്തുക. ഇത്‌ വെറുമൊരുകഥയാണ്‌. സത്യവുമായി ഒരു ബന്ധവുമില്ല. മഹാബലിയും വാമനനുമൊക്കെ വെറും കഥാപാത്രങ്ങൾ മാത്രമാണ്‌. പ്രജാക്ഷേമതൽപ്പരനായ ഒരു രാജാവ്‌ സത്യധർമ്മാദികൾ കൈവെടിയാതെ ഭരണംനടത്തി. അദ്ദേഹം അസുരകുലത്തിൽപെട്ട ആളായതുകൊണ്ട്‌ അന്നത്തെ വരേണ്യവർഗമായ ദേവന്മാർക്കത്‌ സാഹിച്ചില്ല. അവർ മഹാവിഷ്ണുവിനെചെന്നുകണ്ട്‌ സങ്കടമുണർത്തിക്കുന്നു.  ദേവപക്ഷപാതിയായ മഹാവിഷ്ണു വാമനന്റെ വേഷമെടുത്ത്‌ മഹാബലിയോട്‌ മൂന്നടി സ്ഥലം (നിന്നുകൊണ്ട്‌ തപസ്സുചെയ്യാൻ വേണ്ടിയായിരിക്കും)യായിക്കുന്നു. ദാനശീലനായ മഹാബലി മൂന്നടിസ്ഥലം അളന്നെടുത്തു കൊള്ളാൻ സമ്മതിക്കുന്നു. രണ്ടുചുവടുകൊണ്ട്‌ ഭൂമിയും ആകാശവും വാമനൻ അളന്നെടുത്തു. മൂന്നാമത്തെ ചുവടുവയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി തന്റെ ശിരസുകാണിച്ചുകൊടുത്തെന്നും മൂന്നാമത്തെചുവട്‌ ആ ശിരസിൽ വച്ച്‌ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയെന്നുമാണ്‌ കഥ. ആണ്ടിലൊരിക്കൽ ചിങ്ങമാസത്തിൽ തിരുവോണത്തിന്‌ നാടുകാണാൻ അനുവാദവും നൽകി. നൂറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾ ഈ കഥ വിശ്വസിച്…

ചിറകിനടുത്ത്‌

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍


ചിറകിനടുത്തിരുന്ന്‍
ശരീരം ആത്മാവിലേക്ക് പറന്നു.

ഇമ്മിഗ്രേഷന്‍ കൌണ്ടറില്‍
കൊത്തിവലിക്കപ്പെടാനുള്ള
ഒരു തനിനാടന്‍ പാസ്സ്പോര്‍ട്ട്
ജീവിതം,
'എക്സിറ്റ്‌-എന്‍ട്രി' കള്‍ക്കിടയിലെ
ഭൂപടം കണ്ടു പറക്ക.

ചിങ്ങത്തിനായുള്ള പൂവ്‌
വിമാനത്തിന്റെ ചിറകില്‍.
വിടര്‍ന്നു തിളക്കം.

എണ്ണപ്പാടങ്ങള്‍ മായ്ച്ച്
താഴ്ച കാടു വരച്ചപ്പോള്‍
മുറിഞ്ഞു പോയിടത്ത്‌
പച്ചമരുന്നിട്ട നീറ്റല്‍ ...

ഞാനെന്നോടു ചെയ്ത
കടുംകൈകളുടെ ഭാണ്ഡം
സ്വയം ചുമന്ന്‍
വിമാനത്താവളത്തില്‍ വീണ എന്നെ
പിക്കപ്പ് ചെയ്ത മാവേലി
ഇടിവെട്ടു പോലെ ചോദിച്ചു:
നിന്റെ ഒരു ചിറക്‌ എവിടെ?

ഉത്തരം പറയാതെ ഞാന്‍
ഒറ്റച്ചിറകിന്റെ ഓരത്തെ
രണ്ടു തുള്ളി പേര്‍ഷ്യന്‍ഗള്‍ഫിന്റെ
ഉപ്പ് ചേര്‍ത്ത്‌ സദ്യ വിളമ്പി,
മാവേലിയ്ക്കും...
***
--

കുലപതികൾ/14

സണ്ണി തായങ്കരി  

ഇസഹാക്ക്‌ ബേർലഹായ്‌റോയിൽ താമസമുറപ്പിച്ചു. അവൻ തന്റെ ഭാര്യയായ റെബേക്കയെ പ്രാപിച്ചു. മാതാവിന്റെ ഓർമകളിൽനിന്ന്‌ ക്രമേണ അവൻ മോചിതനായി. കാലം കടന്നുപോയി. അബ്രാഹത്തിന്‌ നൂറ്റിയെഴുപത്തിയഞ്ച്‌ വയസ്സുപൂർത്തിയായി. ഈ ഭൂമിയിലുള്ള തന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവേന്ന്‌ അദ്ദേഹത്തിനുതോന്നി. ശയ്യാലംബിയായ അദ്ദേഹം കർത്താവിനോട്‌ പ്രാർഥിച്ചു- "വെറും ധൂളിയായ എന്നെ സൗഭാഗ്യങ്ങൾക്ക്‌ ഉടയവനാക്കിയ ദൈവമേ... എന്റെ അവസാന നാളുകളാണ്‌ ഇതെന്ന്‌ അങ്ങ്‌ നിശ്ചയിച്ചുവല്ലോ. എന്റെ മക്കളായ ഇസ്മായേലിനെയും ഇസഹാക്കിനെയും ഒരു നോക്കുകാണാനുള്ള അവസരം അങ്ങെനിക്ക്‌ നിഷേധിക്കുമോ...?"  തൽക്ഷണം പ്രകാശമായി മാലാഖ അബ്രാഹത്തിന്റെ ശയ്യക്കരുകിൽ പ്രത്യക്ഷണായി. അവശതകൾ മറന്ന്‌ തന്റെ ശരീരത്തെ ഉയർത്താൻ ഒരു നിമിഷം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കിടന്ന കിടപ്പിൽ അബ്രാഹം വിറയാർന്ന കൈകൾ കൂപ്പി. പീളകെട്ടിയ ആ കണ്ണുകളിൽ കൃതജ്ഞതയുടെ പ്രകാശം മൊട്ടിട്ടു. പിന്നെ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി. "അബ്രാഹം..." മാലാഖ മൃദുവായി വിളിച്ചു.  "അടിയൻ..." ദുർബലസ്വരത്തിൽ അബ്രാഹം വിളികേട്ടു. "നീയെന്നും ദൈവത്തെ അന…

ന്റെ നാണിക്കവിത

ഗീത മുന്നൂർക്കോട്

ടീച്ചറമ്മേ..ങ്ങള് എയുതണതൊക്കെ
കവിതോളാ. ..?
എന്തായീക്കവിതാന്ന്വച്ചാ
ന്നെങ്കൂടൊന്ന് കേപ്പിച്ചൂടെ

..ന്നാളൊരൂസം നിയ്യ് മുറ്റമടിക്കുമ്പൊ
എഴുതീല്ലേ ഒന്ന്
അതന്നെ കവിത.

കല്ലീ തുണിയടിക്കുമ്പൊ
തിരിച്ചും മറിച്ചും നോക്കി
നിയ്യ് പിറുപിറുക്കുമ്പൊ
ഞാഅടുത്ത് വന്നാ അപ്പൊ വരും
ന്റെ കവിതേംന്റെ കൂടെ.

വട്ടപ്പാത്രത്തിന് ചകിരി ഉരസി
നീയങ്ങനെ താളത്തില്
വള കിലുക്കുമ്പൊ
ഞാനോർക്കണതും കവിതന്ന്യാ

തേങ്ങക്കൊപ്പം നെന്റെ മനസ്സും കൂടെ
ഈ ടീച്ചറമ്മക്ക് വേണ്ടി
ചെരകി കൂട്ടാറില്ലേ നാണീ..
അപ്പഴൊക്കെ ഞാനോരോ
നാണിക്കവിതണ്ടാക്ക്വായിരിക്കും

നീയങ്ങനെ ചൊപ്പനം കണ്ട്
സാമ്പാറില് സ്വാദിളക്കുമ്പഴും വരും
..ന്റെനാവിലൂറീംകൊണ്ടൊരു കവിത.

അരകല്ലില് ചതച്ചരച്ച്
എരിപൊരി നെന്റെ കൈകള്
ഉഷാറാകുമ്പൊ
ന്റെ കണ്ണിലാ നാണീ
കവിത ചൊമക്ക്വാ.

..ന്നാലും ..ന്റെ നാണിക്കുട്ടീ
എന്തോരു ചേലാ നാണിക്കവിതക്ക്
നെന്നെപ്പോലെന്നെ !

As I fell in love!

Geetha munnurcode


In the simple facet of an Unforeseen splash of a second I fell in love!
I’ve been scarcely wise And for sure, the least cautioned So startling was that stimulus! Strikingly awful! In the passion I raced down As the vulnerable spirits aroused Swiftly drifting up The emotional ladders swung Zeroing into a lightness With inspired compassion Hitting the unconscious strategies Torn and thrown a piece!
None ever detailed how and why It has been a fall for sure From atop a graceful throne Leapt upside down Gliding slowly first Diving into, deep… Deep and further Into an emptiness But of blissful joy …
As I fell in love Felt joyfully hurt.. Leaving the scars Of the residual pains Yet, it’s indeed a fall!
This pain, but in love tranquilized As if a passion- portrait on the heart Casts that the nature abides by The survival fits From the wounds damped The love and warmth of life Are re-born!

ഖബര്‍

ഗിരീഷ് വർമ്മ ബാലുശ്ശേരി

ഒരു കൈ സ്പര്‍ശം ,
അല്ലെങ്കില്‍ ഒരു തീപ്പൊരി .
അതുമല്ലെങ്കില്‍ മറഞ്ഞിരുന്ന്
അന്യന്റെ നിയന്ത്രണം .
അപ്പോഴും അകാരണമായ്
പൊട്ടിത്തെറിക്കേണ്ടത് ഞാന്‍ മാത്രം.
പൊട്ടിയടരുന്നത് ഞാന്‍ മാത്രം.

നിശബ്ദമായ് ഒരു വിളിയെനിക്ക് കേള്‍ക്കാം.
എന്റെ പുഴയുടെ , തെളിമയുടെ, പച്ചയുടെ വിളി.
പച്ച മണ്‍കൂനയില്‍ അലിയുന്നത്
ചന്ദനത്തിരി ഗന്ധവും, നിശ്വാസങ്ങളും .

നാട്ടുവഴിയിലൂടൊരു ഘോഷയാത്ര ,
ഉറൂസിന്റെ വെള്ളിത്തിളക്കങ്ങളില്‍
മന്ദമാടുന്നു നീളന്‍ കൊടികള്‍ .
ഇടവഴിയില്‍ ചൂട്ടുകറ്റകള്‍ ,
അസ്സൈനാര്‍ക്കയുടെ കോല്‍ക്കളിപ്പാട്ട് ,
വിരുന്നു വന്ന കുഞ്ഞാലിക്ക.
കഥയുടെ വെള്ളിക്കൊലുസുകള്‍ ഞാത്തിയിട്ട
കിനാവിലെ സുന്ദര രാവുകള്‍ ....

ടെന്നീസ്, ടെന്നീസ്

സുനിൽ എം എസ്
കൊൽക്കത്ത – അന്നു കൽക്കട്ട – എന്ന മഹാനഗരത്തിൽ ഒരു ദിവസത്തോളം തങ്ങിയ ശേഷമാണ് ഹൌറയിൽ നിന്ന് കാ‌മ്‌രൂപ് എക്സ്പ്രസ്സിൽ ഗ്വാഹാട്ടിയിലേയ്ക്കുള്ള യാത്രയ്ക്കു തുടക്കമിട്ടത്. പിറ്റേദിവസം സായാഹ്നത്തോടെ ഗ്വാഹാട്ടിയിലെത്തി. കണ്ണഞ്ചിപ്പിയ്ക്കുന്ന കൽക്കട്ടാ മഹാനഗരം കണ്ട ശേഷം ഗ്വാഹാട്ടി കണ്ടപ്പോൾ, “ഇതാണോ, ഗ്വാഹാട്ടി!“ എന്നു മൂക്കത്തു വിരൽ വച്ചു പോയി. ഫാൻസി ബസാർ, പൽട്ടൻ ബസാർ, ഉജൻ ബസാർ, കച്ചാരിഘാട്ട്, എന്നിങ്ങനെ ഏതാനും സ്ഥലങ്ങൾ മാത്രമടങ്ങുന്ന ചെറിയൊരു പട്ടണം മാത്രമായിരുന്നു അന്നു ഗ്വാഹാട്ടി. നമ്മുടെ സ്വന്തം എറണാകുളം ഗ്വാഹാട്ടിയേക്കാൾ വലുതാണ് എന്ന അഭിമാനവും അടുത്ത ഏതാനും വർഷം ജീവിയ്ക്കാൻ പോകുന്നത് എറണാകുളത്തേക്കാൾ ചെറിയൊരു പട്ടണത്തിലാണല്ലോ എന്ന ഇച്ഛാഭംഗവും ഒരേസമയം തോന്നി.
ഒരു കാര്യത്തിൽ എറണാകുളവും ഗ്വാഹാട്ടിയും തമ്മിൽ സാമ്യമുണ്ടായിരുന്നു: രണ്ടിന്റേയും പടിഞ്ഞാറുഭാഗത്ത് കായൽ അഥവാ പുഴ ആയിരുന്നു. എറണാകുളത്തിന്റെ പടിഞ്ഞാറു ഭാഗത്തു വിശാലമായ എറണാകുളം കായൽ. ഗ്വാഹാട്ടിയുടെ പടിഞ്ഞാറു ഭാഗത്ത് ശാന്തഗംഭീരമായൊഴുകുന്ന ബ്രഹ്മപുത്ര. ബ്രഹ്മപുത്രയുടെ ശാന്തത ബഹളമയമായ എറണാകുളം കായലിനില്ല. ഉത്തരപൂർവ…