Skip to main content

Posts

Showing posts from September, 2011

മുഖക്കുറിപ്പ്/september 2011

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
ഓരോ മാസവും നൂറ് എഴുത്തുകാർ

എല്ലാ മാസവും 15 നു പുറത്തിറങ്ങുന്നു

സെപ്റ്റംബർ 15-ഒക്ടോബർ 15 ലക്കം
 ഇവിടെ വായിക്കാം  click here

മലയാളസമീക്ഷയുടെ മൂന്നാം  ലക്കമാണിത്.
വായനക്കാരുടെയും എഴുത്തുകാരുടെയും
പിന്തുണ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടാനായത്
കൂടുതൽ പ്രവർത്തിക്കാനുള്ള പ്രചോദനമാണ്.
മലയാളത്തിലെ എല്ലാ എഴുത്തുകാരെയും ഇന്റർനെറ്റിൽ
കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്ഷ്യം.
എഴുത്തുകാരുടെ രചനകളോടൊപ്പം അവരുടെ ചിത്രങ്ങളും നെറ്റിൽ ലഭ്യമാകണം.
മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ
എഴുത്തുകാരുടെ കൃതികൾ മാസംതോറും പ്രസിദ്ധീകരിക്കുന്നത് മലയാളസമീക്ഷയാണ്.
പല അച്ചടി മാസികകളിലും ഇന്ന് ഇടം കുറവാണ്.
സാഹിത്യത്തിനുള്ള ഇടം മറ്റു വിഷയങ്ങൾ കൊണ്ടുപോകുന്നു.
പത്രങ്ങളാകട്ടെ, സാംസ്കാരിക വാർത്തകൾ പ്രാദേശിക
 താളുകളിൽപ്പോലും കൊടുക്കാൻ മടികാണിക്കുന്നു.
ഇതു തീർച്ചയായും തെറ്റായ സന്ദേശമാവും നൽകുക.
മലയാളം എല്ലാ ക്ലാസ്സുകളിലും പഠിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് നന്നായി.
എന്നാൽ നമ്മുടെ ഭാഷയോടുള്ള മനോഭാവം മാറുന്നില്ല.
അതാണ് ഇനി മാറേണ്ടത്.
ഒരു സാംസ്കാരിക വികാരം ഇനിയു…

മലയാളസമീക്ഷ /സെപ്റ്റംബർ15- ഒക്ടോബർ15

ഉള്ളടക്കം
font problem?please download /click hereഈ ലക്കം സ്പെഷൽ:എന്റെ ഭാഷയെ തിരിച്ചുതരിക

ഒ.വി.വിജയൻലേഖനം

എം. ലീലാവതി

സി.പി.രാജശേഖരൻ

തുമ്പമൺ തോമസ്


ഡോ.എം.എസ്.പോൾ


രാംമോഹൻ പാലിയത്ത്


ചിത്രകാരൻ


അഭിമുഖം


ഷാജി എൻ. കരുൺ/ധർമ്മരാജ് മടപ്പള്ളി


 കുരീപ്പുഴ ശ്രീകുമാർ/ മണർകാട് ശശികുമാർ


കവിത: ഭാഗം ഒന്ന്


പഴവിള രമേശൻ

വേണു വി ദേശം

വി.ജയദേവ്

ജിജോ അഗസ്റ്റിൻ [തച്ചൻ]

പി.എ.അനീഷ്

സനൽ ശശിധരൻ

മണർകാട് ശശികുമാർ

ജയചന്ദ്രൻ പൂക്കരത്തറ

സംവിദാനന്ദ്


കവിത: ഭാഗം രണ്ട്


ആർ മനു

മേരിലില്ലി

സന്തോഷ് പാലാ

ശ്രീകൃഷ്ണദാസ് മാത്തൂർ

ടി.പി.സക്കറിയ

മേലൂർ വാസുദേവൻ

ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ

അലിഫ് ഷാ

ഹണി ഭാസ്കരൻ

ബക്കർ മേത്തല

സാംജി ചെട്ടിക്കാട്


കവിത: ഭാഗം മൂന്ന്


വിൽസൺ ജോസഫ്


നന്ദനൻ മുള്ളമ്പത്ത്


ശ്രീദേവിനായർ


രാജേഷ്ശിവ

ഡോ.കെ.ജി.ബാലകൃഷ്ണൻ

എസ്സാർശ്രീകുമാർ

ഇന്ദിരാ ബാലൻ

മേതിൽ വേണുഗോപാലൻ

ഐൻസ്റ്റീൻ വാലത്ത്

ജമാൽ മൂക്കുതല


കവിത: ഭാഗം നാല്


മഹർഷി

എം.എൻ.പ്രസന്നകുമാർ


ടി.എ.ശശി

കാവാലം ശശികുമാർ

കെ.വി.സുമിത്ര

ഗിരീഷ് വർമ്മ ബാലുശ്ശേരി

ശ്രീധരൻ എൻ ബല്ല

ചന്ദ്രൻ നായർ

നിഷാ ജി

കവിത :ഭാഗം അഞ്ച്

ആനന്ദവല്ലി ചന്ദ്രൻ

ലീല എം. ചന്ദ്രൻ

രാജു കാഞ്ഞിരങ്ങാട്

അനിൽ കുറ്റിച്ചിറ

എം. ആർ. മാടപ്പള്ളി

മാത്യൂ നെല്ലിക്കുന്…

ബാല്യകാലം

ശ്രീദേവിനായര്‍
കെട്ടിപ്പിടിച്ചു നടന്നുഞാനെന്നുടെ,
അമ്മതന്‍ കാതില്‍ മൊഴിഞ്ഞകാര്യം
പള്ളിക്കൂടവാതില്‍ കാത്തിരുന്നേരവും,
ഓര്‍ത്തിരുന്നമ്മയെന്‍ കാലൊച്ചകേള്‍ക്കാന്‍


ഞാനില്ലയങ്ങോട്ടുഞാനില്ലയങ്ങോട്ട്,
അമ്മയെവിട്ടു ഞാനെങ്ങുമില്ല,
പള്ളിക്കൂടംവേണ്ട,പൊന്നുടുപ്പും വേണ്ടാ,
അമ്മതന്‍ നെഞ്ചിലെച്ചൂടുമതി.

കാലം കഴിഞ്ഞൂ ഞാനെത്രമാറി,
കോലാഹലങ്ങള്‍ കണ്ടു നിന്നൂ.
കണ്ണീരണിഞ്ഞൊരെന്‍ പൊന്നമ്മനല്‍കിയ
തേന്മുത്തമിന്നും ഞാനോര്‍ത്തുപോയി.

അമ്മതന്‍ സ്നേഹത്തിന്‍ ആഴക്കടലില്‍,
ഇന്നുമൊരായിരം വൈഡൂര്യങ്ങള്‍
സ്നേഹത്തിന്‍ പാലാഴിതന്നില്‍ ഞാന്‍ തേടുന്നു,
വീണ്ടുമൊരിക്കലെന്‍ ബാല്യകാലം!

അവള്‍

ദേവേന്ദുദാസ്‌
രാഹുല്‍ മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു
. അന്ന്
പൊന്തക്കാട്ടിലേക്ക്‌ തെറിച്ചുപോയ പന്തെടുക്കാന്‍ അവന്‍ പോയി. ഏതോ
അത്യുഗ്രന്‍ പാമ്പിന്‍റെ കടിയേറ്റ്‌ നിലവിളിച്ച അവനെ വീട്ടുകാര്‍
ആശുപത്രിയില്‍ കൊണ്ടുപോയി. പിറ്റേന്ന് പകല്‍ അവന്‍ മരിച്ചു. നല്ല
തേജസ്വിയായ കുരുന്നു ബാലന്‍. അമ്മയുടേയും അച്ഛന്‍റെയും പുന്നാരമുത്ത്‌.
നാട്ടുകാരും വീട്ടുകാരും അവന്‍ പഠിക്കുന്ന സ്ക്കൂളിലെ അദ്ധ്യാപകരും
വന്നുപോയ ആ ശവസംസ്കാരചടങ്ങില്‍ എല്ലാവരും അവളെ കുറ്റം പറഞ്ഞു. വാതിലിന്‌
പിന്നില്‍ മറഞ്ഞു നിന്ന അവള്‍ കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകളേറ്റ്‌
മനോവ്യഥയാല്‍ പിടഞ്ഞു,. കനത്ത വിങ്ങുന്ന മനസ്സോടെയാണ്‌ അന്നവള്‍ അവിടെ
നിന്നിറങ്ങി നടന്നത്‌. അവള്‍.....? അവള്‍...?


അവള്‍...'വിധി'യായിരുന്നു.

നവദമ്പതിമാര്‍ - ഇരുപത്തിയേഴു വയസുള്ള സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായ
യുവാവും, ഇരുപത്തിരണ്ടു വയസുള്ള യുവതിയും ബന്ധുവീട്ടില്‍ വിരുന്നു
പോകുന്നതിനായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന ലോറിയുമായി
കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ യുവതി തല്‍ക്ഷണം മരിക്കുന്നു. അയാള്‍
പരിക്കുകളോടെ ആശുപത്രിയില്‍. ആശുപത്രിയുടെ മരുന്നുമണങ്ങള്‍…

ഈ ഋണം ഏതിനത്തില്‍ പെടും?

തുമ്പമണ്‍ തോമസ്‌


ആയിരത്തിതൊള്ളായിരത്തി അറുപത്താറ്‌ കെ.എസ്‌.യു.വിന്‍റെ ഒന്‍പതാം
സംസ്ഥാനസമ്മേളനം . എറണാംകുളത്തെ ചാക്കോപ്പിള്ള ,പൈലിപ്പിള്ള,
ബില്‍ഡിംഗ്‌സില്‍ വെച്ച്‌ . മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നത്‌.
തിരുവനന്തപുരത്തെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ്‌ ദീപശിഖ
കൊണ്ടുപോകുന്നത്‌. മലബാറില്‍ നിന്ന് നീലപ്പതാകയും. ദീപശിഖയും
നീലപ്പതാകയും എറണാകുളത്തെത്തുമ്പോള്‍ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം
കുറിക്കുന്നു. അന്നത്തെ പകലും രാവും കൊച്ചിയിലെ കളിക്കളങ്ങളില്‍ കായിക
മത്സരങ്ങള്‍ നടക്കുന്നു. കലാമത്സരങ്ങളും.

രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ദീപശിഖ കൊളുത്തി പി.സി. ചാക്കോ, എം.എം.
ഹസ്സന്‍ , തുമ്പമണ്‍ തോമസ്‌ എന്നിവരെ മുന്‍മന്ത്രി ആര്‍ ശങ്കര്‍
ഏല്‍പ്പിക്കുന്നു.

തിരുവനതപുരം ഡി.സി.സി.യുടെ ജീപ്പാണ്‌ ദീപശിഖാവാഹനം. വാഹകരായ ഞങ്ങള്‍
മൂവരും ജീപ്പിന്‍റെ മുന്‍സീറ്റില്‍ ഡ്രൈവറോടൊപ്പം
ഞെങ്ങിഞ്ഞെരുങ്ങിയിരിക്കുന്നു. ജീപ്പ്‌, ഞങ്ങളുടെ ഞെരുക്കം കണ്ട്‌
അല്‍പ്പാല്‍പ്പം കനിവും കാട്ടും. പിറകില്‍ കത്തുന്ന ദീപശിഖയുടെ തീയുടേയും
പുകയുടേയും ഇടയില്‍ നിന്നും മുന്‍പിലത്തെ ഞങ്ങളുടെ ഇരിപ്പിന്‍റെ
തിക്കുമുട്ടലില്‍ നിന്നും അല്‍പ്പം ആശ്വാസം കിട്…

പ്രേമവും വിവാഹവും തന്നെ അന്നും ഇന്നും

എം.സി.രാജനാരായണൻ
ഹിന്ദി സിനിമാ രംഗത്ത്‌ തൃമൂർത്തികൾ (ദിലീപ്കുമാർ, രാജ്കപൂർ, ദേവാനണ്ട്‌) നിറഞ്ഞു നിന്ന കാലത്തും പിന്നീട്‌ മൾട്ടിസ്റ്റാർ സിനിമകൾ അരങ്ങു ഭരിച്ച കാലത്തും (ഷോലെ, അമർ അക്ബർ ആന്റണി) പ്രധാനപ്രമേയം പ്രേമവും വിവാഹവും അനന്തരഫലങ്ങളും പാർശ്വഫലങ്ങളും ഒക്കെയായിരുന്നതുപോലെ പുതിയ കാലത്തെ സിനിമയും ഇതിൽ നിന്ന്‌ വിമുക്തമല്ലെന്നു കാണാം. അമീർഖാനെപോലുള്ള അപൂർവ്വം അഭിനേതാസംവിധായക പ്രതിഭകൾ മാത്രമാണ്‌ വേറിട്ടവഴികളിലൂടെ സഞ്ചരിക്കുവാൻ യത്നിക്കുന്നത്‌. അമീർഖാൻ അഭിനയിച്ച ലഗാൻ മംഗൾ പാണ്ഡെ, രംഗ്‌ ദെ ബസന്ത്‌, സംവിധാനം ചെയ്തത്താരെ സമീൻപർ എന്നിവ വ്യത്യസ്തത്ത പുലർത്തിയ രചനകളാണ്‌ അദ്ദേഹം നിർമ്മിച്ച്‌ മരുമകൻ ഇമ്രാൻഖാൻ അഭിനയിച്ച 'ജാനെതുയാജാനെയ' ഒരു ന്യൂജനറേഷൻ സിനിമയുടെ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തു.  പുതിയകാലത്തെ പ്രണയവും ജീവിതവും അത്‌ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നു. എന്നാൽ സബ്ബിർഖാൻ സംവിധാനം ചെയ്ത സജിദ്നാഡിയവാല നിർമ്മിച്ച 'കംബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' ഹിന്ദി സിനിമയെ പല കാതങ്ങൾ പുറകോട്ട്‌ നയിക്കുന്ന പടമാണ്‌. അക്ഷയ്കുമാർ കരീന കപൂർ ജോഡി പ്രധാനഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പടത്തി…

വിരുന്ന്

മേരിലില്ലി

നീയെനിക്ക് 
പ്രണയം കൊണ്ടു
വിരുന്നൊരുക്കുക
ഞാന്‍ മാത്രമായിരിക്കും
അതിഥി.

മേശ നിറയെ
തെളിച്ചു വെച്ച
മെഴുകുതിരി വെട്ടത്തില്‍
എന്‍റെ കണ്ണുകളുടെ
വശ്യതയില്‍ വിസ്മയിച്ച്
ഇനി എന്തിനീ
പാഴ്തിരികള്‍
എന്നോര്‍ത്തു നീയവ
ഒന്നുമവശേഷിക്കാതെ
ഊതി കെടുത്തും.


പുറത്തു നിലാവ്
തേങ്ങി കരയുന്നുണ്ടാവും
നക്ഷത്രങ്ങള്‍
കലമ്പല്‍ കൂട്ടും
അവരില്‍ നിന്നും
രണ്ട്  താരകങ്ങളെ
ഞാന്‍ കവര്‍ന്നെടുത്ത
കോപത്തോടെ.
ഞാനപ്പോള്‍
നിന്‍റെ നേര്‍ത്തതും 
രോമനിബിഢവുമായ
വിരലുകളില്‍ ചുംബിക്കും.


മെഴുകുതിരി കണക്കെ
ഉരുകുന്ന നിന്‍റെ
ചുണ്ടുകളെന്നെ
സ്പര്‍ശിക്കുമ്പോള്‍
ഞാനാ നക്ഷത്രങ്ങളെ
നിനക്ക് ദാനം നല്‍കും
ആകാശസുന്ദരികളുടെ
കലമ്പല്‍ ഗൗനിക്കാതെ.

ശബ്ദങ്ങൾ

ടി പി സക്കറിയ

മഴ
ഉണക്കോലകളിൽ
ഇറികിപ്പിടിച്ചൂർന്നുപോകുന്നു.
ഓട്ടുചെരിവിൽ ചെന്ന്
വഴുതിയിറങ്ങുന്നു.
സിമന്റുപ്രതലത്തിൽ നിന്ന്
കുഴലിലൂടെ ഭ്ഹൂം...

അലക്കുകല്ലിൽ തലതല്ലി-
ക്കരയുന്നു പഴന്തുണികൾ.
പുതുതുണികൾ
വാഷിങ്ങ്മെഷീനിൽ
കറങ്ങിക്കറങ്ങി
കോട്ടുവായിടുന്നു.

കൊയ്ത്തുപ്പാട്ടുകൾ
ചീവിടുകളെ തേടിയെത്തി.
നെന്മണികളെ തഴുകിയ കാറ്റ്
റോഡിലൂടെ
ടയറിലുരഞ്ഞുപായുന്നു.

ഇലത്തുമ്പിൽ നിന്ന്
താഴേക്ക് ചാടുന്ന നീർക്കരച്ചിൽ
ഒരു അടയ്ക്കാക്കുരുവി
ച്യൂവീ പീകീ പറക്കുന്നു..
ഒരു ചുറ്റിക
മരത്തെ തല്ലുന്നു..
ചുവരിലെ പല്ലി
അമറുന്നു.
കമ്പ്യൂട്ടർ
മുരളുന്നു.

ചതുരപ്പെട്ടിയിൽ നിന്ന്
ഇടവേളകളില്ലാതെ
പുറത്തു ചാടുന്നു വേതാളങ്ങൾ

പുലർച്ചെ പുറപ്പെട്ട
ഒരു നാട്ടുകോഴി
ഉച്ചനേരത്തോടെ
വാതിലിൽ മുട്ടുന്നു..


മഴ

എം.എൻ.പ്രസന്നകുമാർ
കടലാസ്സു വഞ്ചിയില്‍ കലിതുള്ളി വീണോ -
രിടവക്കുളിര്‍പ്പെരുംപറയാണെന്റെ മഴ
കടലിരമ്പം പോലുയരേന്നുതിരുമ്പോള്‍
കുട നിവര്‍താനുള്ളാജ്ഞമേല്‍ കൊഞ്ഞനം കുത്തി ഞാന്‍

പുരപ്പുറചായ്‌വില്‍ നിരന്നുതിരും മഴനൂല്‍ചുവട്ടില്‍
ചിരിയുതിര്‍ത്തമ്മാനമിട്ടെന്നിളം കൈത്തലങ്ങള്‍
ചിതറിത്തെറിക്കും കൊച്ചു വെള്ളിത്തിളക്കങ്ങള്‍
ചുംബനം കൊള്ളും കവിള്‍തടത്തിലമ്മക്കൈച്ചൂടിന്നിളവേല്പും


ഇറ്റിറ്റു നില്‍ക്കും മഴത്തുള്ളിയെന്‍ കൊച്ചു മുറ്റത്തു
മൊട്ടിട്ട നീര്‍പോളയീ കണ്ണുമെന്‍ കാതും കടമെടുത്തു
ഒട്ടകലേക്കു മാറിയറ്റോരാശ്രയത്തുമ്പി -
ലൊട്ടുമാത്രയിലാത്മാവു വിട ചൊല്ലിയകലുന്നു


ഒഴിയാതെ നില്‍ക്കും മരപ്പെയ്ത്തിലീണം കൊരു-
ത്തുഴിയാനൊഴുകിയടുക്കുന്നിളം കാറ്റിനോടും
ചിതറിച്ചിലംപിച്ചികയാനിറങ്ങുമിലപ്പുള്ളിനോടും
പറയാതകന്നൊരെന്‍ മഴയോടു പരിഭവം ചൊല്ലാന്‍ പറഞ്ഞു ഞാന്‍ 


പുഴ പോലെയെന്റെ മുറ്റത്തു കളി പറഞ്ഞകലുംപോള്‍
മഴക്കുഴിശ്ശേഷിപ്പു ചിതറിയിട്ടൊളിവില്‍ നില്‍ക്കുന്നുവോ
കണ്‍വെട്ടമെന്റെ മേല്‍ കൊരുക്കുന്ന നോവില്‍
ചിന്നിച്ചിണുങ്ങി ഞാന്‍ നിന്നോട് ചേരാന്‍ കൊതിച്ചു
ഉഷ്ണ യൌവ്വനത്തിന്റെ നെറുകയില്‍ ദീര്‍ഘമായ്
തൊട്ടുഴിഞ്ഞിരുകൈ മുറുക്കും കു…

കുട്ടിയും വരയും

പി എ അനിഷ്
പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !

നാളങ്ങളുടെ കഥ പറഞ്ഞ ഓളങ്ങള്‍

സാജിത അബ്ദുൾ റഹ്‌മാൻ
ആളികത്തുന്ന തീനാളങ്ങളില്‍ എരിയുന്ന ശരീരം .ആളാന്‍ വെമ്പുന്ന
ഉമിത്തീയില്‍ അമര്‍ന്ന ആത്മാവ്..നശ്വരതയ്ക്കും അനശ്വരതയ്ക്കുമിടയിലെ
വിടവില്‍ എത്ര കാതത്തിന്റെ ദൂരം ..അതോ കാലത്തിന്റേയോ..വിഷ്ണു അവന്റെ
കയ്യിലെ അവനേക്കാളും നീളമുള്ള കാര വടി കൊണ്ട് ആളുന്ന ചിതയെ ഇളക്കി
മറിക്കുകയാണു.നെയ്യിന്റെ ഗന്ധം പരന്ന കാറ്റ് ഗംഗയിലെ ഓളങ്ങള്‍ക്കൊപ്പം
വിതുമ്പുന്നു.വിഷ്ണുവിന്റെ കുഴിഞ്ഞ കണ്ണുകള്‍ ആളുന്ന ചുവപ്പു നാളങ്ങളില്‍
തിളങ്ങുന്നുണ്ടായിരുന്നു.ഹരിശ്ചന്ദ്ര ഘാട്ടില്‍ സൂര്യന്‍ പൂര്‍ണമായും
ഉദിച്ചുയര്‍ന്നിരിക്കുന്നു.പ്രപഞ്ച ഊര്‍ജ സ്രോതസ്സായ ഭഗവാന്‍
സര്‍വൈശ്വൈര്യങ്ങളും നേര്‍ന്ന് തന്റെ തേരോട്ടം
തുടങ്ങിയിരിക്കുന്നു.ദിനരാത്രങ്ങളുടെ വേര്‍ തിരിവില്ലാത്ത ആ പുണ്യ
തീരത്ത് കത്തിയമരുന്ന ചിതകള്‍ക്കൊപ്പം വിഷ്ണുവും .എട്ട് വയസ്സിനിടെ
ഒരുക്കേണ്ടി വന്ന ചിതകളുടെ എണ്ണം എത്രയെന്നവനറിയില്ല. നീലയും പച്ചയും
മഞ്ഞയും ചുവപ്പുമൊക്കെയായ് അളുന്ന തീനാളങ്ങള്‍ അവനിപ്പോഴും
കൌതുകമുണര്‍ത്തുന്ന ഒരതിശയക്കാഴ്ച്ച...കത്തിയമരാന്‍ മടിക്കുന്ന ദേഹത്തെ
ഉരുട്ടി ഗംഗയുടെ മാറിടത്തിലേക്കൊഴുക്കുമ്പോഴും അവന്റെ കണ്ണില്‍
പ്രത്യാശയുടെ തിളക്കം മാത്രം .പ…

പ്രതിരോധം.

ശ്രീകൃഷ്ണദാസ് മാത്തൂർ
'ഞാനും മാമ്പൂക്കളും കിളികളും
ഇടിഞ്ഞു താഴട്ടെ ഭൂമിയിലേക്ക്‌.."
മാവു പറയുന്നു.

'ജീവൻ ചുരത്തി മടുത്തിനി
കീടനാശിനി കിനിയട്ടെ ഞാൻ.'
മുല മുറുമുറുക്കുന്നു.

ഒരിടത്തു 'ചെർണ്ണോബിൽ' നിന്ന
നിൽപതേപടി, അണുവികിരണം
മാത്രമത്തിന്റെ നെഞ്ചിടിപ്പുമനക്കവും.

ഒരിടത്തു കാട്ടുപന്തലിൽ മഴ
എൻഡോസൾഫാനൊപ്പം പെയ്യുന്നു.
മനുഷ്യൻ മൃഗമായി തിരിച്ചുപോയതിൻ
വടുക്കളിൽ അർബുദം പഴുക്കുന്നു.

വയറ്റുപ്പിഴപ്പിന്റെ നേരിൽ കൂഴച്ചക്ക
തുന്നിയ്ക്കും കിളിയേ,
മുമ്പിൽ കുലം മുടിയും നേരുകണ്ട്‌
പിടഞ്ഞുവീണാലും
മനുഷ്യരെയൊന്നോടെ പ്രാകല്ലേ,

മുഷ്ടിചുരുളുന്ന കൈകളിൽ നിന്ന്
ചിതറിത്തെറിക്കുന്നുണ്ടേനിപ്പൊ
ഴും
കുറെ 'മാറ്റുവിൻ ചട്ടങ്ങളേ..'

ജീവിതത്തിന്റെ ബാന്‍ഡ് വിഡ്തില്‍ ഒരു കാക്ക.

മനോരാജ് കെ.ആർ

രണ്ട് ദിവസമായി കമലമ്മക്ക് ഒന്നിലും ശ്രദ്ധയില്ല. ആകെ ഒരു വല്ലായ്മ പോലെ.
'അമ്മയ്ക്കിതെന്താ പറ്റിയേ?'- മകന്റെ ചോദ്യം അവര്‍ കേട്ടില്ലെന്ന് നടിച്ചു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവന്‍ ഇറങ്ങി പോയി. പുറത്തേക്ക് കണ്ണുംനട്ട് വിഷണ്ണയായി ഇരിക്കുന്ന അമ്മയെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് മരുമകളും ഓഫീസിലേക്ക് യാത്രയായി .
മുറ്റത്ത് നില്‍ക്കുന്ന കൂറ്റന്‍ പേരാലില്‍ പതിവുപോലെ തന്നെ കാക്ക ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കാക്കയുടെ മുഖത്ത് ഒരു വിഷാദച്ഛായയുണ്ടോ? കമലമ്മ ചിന്തിച്ചു. ഓരോന്നോര്‍ത്തിരുന്നപ്പോള്‍ കമലമ്മയുടെ കണ്ണു നിറഞ്ഞു.


തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. സമയം എട്ടരയോടടുക്കുന്നു. കഴിഞ്ഞ ദിവസം വരെ ക്ലോക്കില്‍ നോക്കാതെ സമയമറിയാന്‍ കമലമ്മക്ക് കഴിയുമായിരുന്നു. മിനിഞ്ഞാന്നാള്‍ പൊടുന്നനെ ഒരു കിരുകിരുപ്പോടെ വീട്ടിലെ റേഡിയോയുടെ പ്രവര്‍ത്തനം നിലക്കും വരെ സമയമറിയുക കമലമ്മക്ക് ഒരു പ്രശ്നമേയായിരുന്നില്ല. രണ്ട് മൂന്ന് ദിവസമായി ചെറിയ പൊട്ടലും ചീറ്റലുണ്ടായിരുന്നെങ്കിലും റേഡിയോ തീര്‍ത്തും പ്രവര്‍ത്തനരഹിതമായത് മിനിഞ്ഞാന്നാള്‍ മുതലാണ്‌. കൃത്യമായി പറഞ്ഞാല്‍ ജപ്പാനില്‍ വീണ്ടും സുനാമി എന്ന വാര്‍ത്ത …

തോൽക്കാത്ത പെരുന്തച്ചന്മാർക്ക്

ആലിഫ് ഷാ
ചരിത്രങ്ങൾ അച്ചു നിരത്തിയ തച്ചനൊരാൾ? 
വെട്ടിയൊതുക്കണം തന്നേക്കാൾ വളരുമേതു ശാഖയും 
ഏതു മുറിവും മായ്ക്കും കാലം.
പതിച്ചു നൽകും ഭക്തരുടെ നാരായങ്ങൾ 
കൈപ്പിഴയുടെ കുറ്റ സമ്മതവും, 
ഇല്ലാത്ത നോവിൻ പഞ്ചാഗ്നിയും 
നിരപരാധിയുടെ തലപ്പാവും..
വെറുക്കില്ല്ലപ്പഴും എപ്പഴും ചന്ദനപ്പലകയിൽ കുഞ്ഞിക്കൈകളാൽ  ആദിവര വരച്ചു തന്നച്ഛനേയും ഗുരുവിനേയും 
നമിച്ചിട്ടേയുള്ളൂ  അഹംബോധത്തിൻ മൂർത്തസ്വരൂപത്തെപ്പോലും 

കരിവീട്ടിയഴകും ചന്ദനഗന്ധമുള്ളോരുടലും 
കണ്ണടച്ചാലും വിരല്‍ സ്പര്‍ശത്താല്‍ 
കാതൽ അളന്നെടുക്കും മനോ ഗണിതവും
തച്ചു ശാസ്ത്രം പിഴപ്പിക്കും നവ ഗണിതങ്ങളുടെ ആത്മ ശാസ്ത്രവും
അളന്നെടുക്കും ഉൾക്കണ്ണിൻ മുഴക്കോലു കൊണ്ടേതു ഗോപുരവടിവുകളും....
അഹങ്കരിച്ചിട്ടേയുള്ളൂ
കാറ്റിൻ വിഗതികളെ അളന്നു മുറിച്ച് ഗതി തിരിച്ച് 
അണയാ കൽ വിളക്കു  നാട്ടിയ 
പെരും തച്ചനൊരാളുടെ മകനായ് പിറന്നതിൽ 
തോൽപ്പിക്കാനല്ല ഒരിക്കലും മിടുക്കനായതും
കൌശലങ്ങൾ കൊണ്ടതിജയിച്ചതും!
ദക്ഷിണയായേ നൽകിയുള്ളൂ കാലം ചാർത്തിത്തന്ന വീരമുദ്രകൾ
പെരുന്തച്ചനേക്കാൽ മിടുക്കുള്ളൊരാളല്ല
പെരുന്തച്ചന്റെ മിടുക്കിൽ പിറന്നവൻ ഞാൻ