Skip to main content

Posts

Showing posts from April, 2013

malayalasameeksha april 15/may 15.2013

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE
ഉള്ളടക്കം 
കവിത
മുന്നൊരുക്കം.
ശ്രീകൃഷ്ണദാസ് മാത്തൂര്‍
സിനാൻ എന്ന വേദന
ഫൈസൽ ബാവ 
 കലികാലം
അരുണ്‍കുമാർ 
നീ
ശ്രീദേവി നായർ 

 പെറ്റിക്കോട്ട്‌
ലതാലക്ഷ്മി
കെട്ടഴിഞ്ഞ പുസ്തകം
ഇന്ദിരാബാലൻ
 രാത്രി മഴ
രഞ്ജു നായർ
ഒറ്റ
ജയദേവ് നായനാർ 
കലഹങ്ങള്‍
സന്തോഷ് പാലാ

 മടുപ്പ്
രാജൂ കാഞ്ഞിരങ്ങാട്
 മൊഴി
ഡോ.കെ.ജി.ബാലകൃഷ്ണന്‍ 
ഹൈപ്പർലിങ്ക്
സ്മിതാ പി  കുമാർ 
അക്ഷയതൃതീയ
ചെമ്മനം ചാക്കോ

 കിനാവ്
ടി.കെ. ഉണ്ണി
വമ്പറജയചന്ദ്രന്‍ പൂക്കരത്തറ
സഹോദരി
സുനിൽ പൂവറ്റൂർ
അറിയാനറിയാതെ
മഹർഷി

 അതിവേഗം ഹഹുദൂരം
മുരളീധരൻ വി വലിയവീട്ടിൽ 
നഷ്ടങ്ങളുടെ കണക്കുകള്‍
ഫൈസൽ പകൽക്കുറി
വിഷാദത്തിന്റെ തമ്പുരാക്കൾ
ഫസൽ റഹ്മാൻ 
കല്ലുകൾക്ക് പറയാനുള്ളത്….
ഗീത മുന്നൂർക്കോട്
തുള്ളികൾ
ഷെമി ബിജു
നക്ഷത്രങ്ങൾ
സന്ദീപ്‌ നായർ 
അപ്രിയ സത്യം
മോഹൻ ചെറായി
തെരുവിന്റെ സന്തതി
ജഗൻ
മായ
വി വിജയകുമാർ
 പോളി ടെക്നിക്ക്
അഭി വെളിയമ്പ്ര
പ്രകൃതിപാഠം
സന്തോഷ്  പല്ലശ്ശന
 മാന്യന്‍
ആനന്ദവല്ലി ചന്ദ്രൻ
കവിതകളും കുട്ടിക്കാലവും
ബോബൻ ജോസഫ്
കുരുതി
വിത്സണ്‍ ആന്റണി
നാമൊന്നിച്ചുറങ്ങുമീ മണ്ണിലൊരു ദിനം...
ശിവശങ്കരൻ  കാരാവിൽ
 ദേവരച്ചികള്‍
റോയി കെ ഗോപാൽ
 ഭൂപടം
ടി ജ…

നീ

ശ്രീദേവി നായർ 
ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെ കിടന്ന ഒരു തുണ്ടു ഭൂമി
ഞാനറിയാതെ കയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാൻ ഞാനിന്നും അശക്തയാണ്‌
ഉടമസ്ഥവകാശം ചോദിക്കാൻ ഒരിക്കലും നീ വരരുത്‌
കാരണം എന്റെ ആത്മാവു പോലും
പണയപ്പെട്ടതാണ്‌

എനിക്ക്‌ സ്വന്തം ഞാൻപോലുമല്ല
എന്ന അറിവ്‌ എന്നെ വേട്ടയാടപ്പെടുമ്പോൾ
നിന്നെ ഞാനെവിടെയാണ്‌
സ്വന്തമാക്കിവെക്കേണ്ടത്‌?

കലഹങ്ങള്‍

സന്തോഷ് പാലാ)mcsanthosh@yahoo.comമേഘങ്ങള്‍ മേഘങ്ങളോട് കലഹിച്ച് മലയിലേക്ക് മടങ്ങുന്നു മഴ മഴയോട് കലഹിച്ച് മണ്ണെടുത്തകലുന്നു നക്ഷത്രങ്ങള്‍ നക്ഷത്രങ്ങളോട് കലഹിച്ച് പുഴയിലൂടാറാട്ട് നടത്തുന്നു പ്രണയം പ്രണയത്തോട് കലഹിച്ച് പ്രാര്‍ത്ഥനയോടെ കൂപ്പുന്നു മൌനം മൌനത്തോട് കലഹിച്ച് മാനത്തേക്ക് നോ‍ക്കിയിരിക്കുന്നു നിഴലുകള്‍ നിഴലുകളോട് കലഹിച്ച് നിഴല്‍ക്കൂത്തിനൊരുങ്ങുന്നു കലഹങ്ങളെല്ലാമൊഴിഞ്ഞിട്ട് വേണമൊരു കാര്യം പറയാനെന്ന് മിന്നല്‍ സന്ദേശമയക്കുന്നമ്പിളി ഒരു ഒത്തുചേരലിന്റെ നേര്‍ത്തവിളി കാത്ത് പതിയെ നീളുന്നു ജനല്‍പ്പാളിയിലെ വിരല്‍പ്പാടുകള്‍. വാതില്‍ തുറന്നകലുന്ന കാറ്റടിച്ചടര്‍‌ത്തുന്നു കലഹിച്ചു മടുത്ത മിഴികളില്‍ നിന്നൊരു നനവ്.

malayalasameeksha april 15/may 15

ഉള്ളടക്കംകവിത
മുന്നൊരുക്കം.
ശ്രീകൃഷ്ണദാസ് മാത്തൂര്‍
സിനാൻ എന്ന വേദന
ഫൈസൽ ബാവ 
 കലികാലം
അരുണ്‍കുമാർ 
നീ
ശ്രീദേവി നായർ 
 പെറ്റിക്കോട്ട്‌
ലതാലക്ഷ്മി
 രാത്രി മഴ
രഞ്ജു നായർ
ഒറ്റ
ജയദേവ് നായനാർ 
കലഹങ്ങള്‍
സന്തോഷ് പാലാ
 മടുപ്പ്
രാജൂ കാഞ്ഞിരങ്ങാട്
 മൊഴി
ഡോ.കെ.ജി.ബാലകൃഷ്ണന്‍ 
ഹൈപ്പർലിങ്ക്
സ്മിതാ പി  കുമാർ 
അക്ഷയതൃതീയ
ചെമ്മനം ചാക്കോ

 കിനാവ്
ടി.കെ. ഉണ്ണി
കെട്ടഴിഞ്ഞ പുസ്തകം
ഇന്ദിരാബാലൻ
വമ്പറ
ജയചന്ദ്രന്‍ പൂക്കരത്തറ
സഹോദരി
സുനിൽ പൂവറ്റൂർ
അറിയാനറിയാതെ
മഹർഷി

 അതിവേഗം ഹഹുദൂരം
മുരളീധരൻ വി വലിയവീട്ടിൽ 
നഷ്ടങ്ങളുടെ കണക്കുകള്‍
ഫൈസൽ പകൽക്കുറി
വിഷാദത്തിന്റെ തമ്പുരാക്കൾ
ഫസൽ റഹ്മാൻ 
കല്ലുകൾക്ക് പറയാനുള്ളത്….
ഗീത മുന്നൂർക്കോട്
തുള്ളികൾ
ഷെമി ബിജു
നക്ഷത്രങ്ങൾ
സന്ദീപ്‌ നായർ 
അപ്രിയ സത്യം
മോഹൻ ചെറായി
തെരുവിന്റെ സന്തതി
ജഗൻ
മായ
വി വിജയകുമാർ
 പോളി ടെക്നിക്ക്
അഭി വെളിയമ്പ്ര
പ്രകൃതിപാഠം
സന്തോഷ്  പല്ലശ്ശന
 മാന്യന്‍
ആനന്ദവല്ലി ചന്ദ്രൻ
കവിതകളും കുട്ടിക്കാലവും
ബോബൻ ജോസഫ്
കുരുതി
വിത്സണ്‍ ആന്റണി
നാമൊന്നിച്ചുറങ്ങുമീ മണ്ണിലൊരു ദിനം...
ശിവശങ്കരൻ  കാരാവിൽ
 ദേവരച്ചികള്‍
റോയി കെ ഗോപാൽ
 ഭൂപടം
ടി ജെ വർക്കി
എഴുത്താശാന്‍.
സി വി പി നമ്പൂതിരി
ഇനിയെത്ര…

ഹൈപ്പർലിങ്ക്

സ്മിതാ പി   കുമാർ  സൈബര്‍ സ്പെയ്സിലെ
നിന്റെ ചില  വെര്‍ച്വല്‍ പ്രണയകഥാപാത്രങ്ങള്‍
നമ്മുടെ ഗ്രാമത്തിലെ പണ്ടത്തെയാ
വെള്ളിയാഴ്ച്ചക്കാരനെ  ഓര്‍മ്മിപ്പിക്കുന്നു .
വീട്ടമ്മമാരുടെ ദാരിദ്ര്യത്തിലേയ്ക്കു
 ഹോണ്‍ നീട്ടി അടിച്ചു,
ഒരു പഴയ മോട്ടോര്‍ സൈക്കിളില്‍
എത്തുന്ന .വട്ടിപ്പലിശക്കാരന്‍ .
.
ഒരിക്കല്‍ കടപ്പെട്ടാൽ
പിന്നെയതുവീട്ടാന്‍ കൊടുക്കേണ്ട
പലിശയാണ്  അടുത്ത  കടത്തിലെക്കുള്ള
സമയ ദൈര്‍ഘ്യം  കുറഞ്ഞ
ഹൈപ്പര്‍ലിങ്കുകള്‍ സാധ്യമാക്കുന്നത്  .

നിലാവിന്റെ വഴി

 ശ്രീ പാർവ്വതി 

രമണന്‍ : ലോകം അറിയാത്ത വിങ്ങലുകള്‍
"ഇല്ല, ഞാനെന്നെ നശിപ്പിക്കയില്ലൊരു       പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും.       എന്നെ ഞാനാക്കാൻ തപസ്സുചെയ്തീടിനോ-       രെന്നച്ഛനമ്മമാരെന്നിഷ്ടദേവകൾ;       ഇന്നവർതന്മുന്നിലെൻ മാർത്തടത്തിലെ-       ച്ചെന്നിണംകൊണ്ടു കുരുതികൂട്ടില്ല ഞാൻ!" ആവര്‍ത്തിച്ചുള്ള ആയിരാമത്തെ വായനയ്ക്കിടയില്‍ അവള്‍ മോഹാലസ്യപ്പെട്ടു വീണു. ഇടനാഴിയുടെ ഏറ്റവുമൊടുവിലത്തെ മുറിയില്‍ അവള്‍ തനിച്ചായിരുന്നു. തണുത്ത തറയുടെ ഏകാന്തതയില്‍ കിടക്കുമ്പോള്‍ എപ്പോഴോ നഷ്ടപ്പെട്ട ബോധത്തെ ഉണര്‍ത്തിയെടുക്കാന്‍ അബോധമനസ്സ് ആവര്‍ത്തിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. എപ്പോഴോ അത് വിജയിച്ചപ്പോഴാണ്, കണ്ണു തിരുമ്മി അവള്‍ എഴുന്നേറ്റതും ചാടി കസേരയില്‍ കയറിയിരുന്ന് അവസാനം വായിച്ച ചന്ദ്രികയുടെ വിതുമ്പല്‍ വീണ്ടൂം വായിക്കാന്‍ ആരംഭിച്ചതും. ഇനിയും ഈ അധിക്ഷേപം സഹിക്കണോ? വര്‍ഷങ്ങളുടെ പഴക്കമുള്ളൊരു കഥയ്ക്ക് തന്‍റെ ജീവിതത്തോളം തന്നെ പഴക്കമുണ്ടെന്ന് അവള്‍ ഓര്‍ത്തു. എഴുതാനായി എടുത്തു വച്ച വെള്ളപേപ്പറില്‍ അവള്‍ ഒരു തുറന്ന കത്തെഴുതാന്‍ തുടങ്ങി. എന്നെയറിയാത്ത മാധ്യമങ്ങള്‍ക്ക്,
ഞാന്‍ ചന്ദ്രികയാണ്. കാലം അതി ത…

തെങ്ങുകളുടെ വിഡ്ഢിത്തം

പായിപ്ര രാധാകൃഷ്ണൻ

കേരളത്തിന്റെ പ്രകൃതിഭംഗിയും വിഭവ സമ്പത്തും കണ്ട്‌ ഭ്രമിച്ച്‌ ആകർഷിക്കപ്പെട്ട വിദേശികൾ വിരുന്നുകാരായെത്തി ഭരണക്കാരായ കഥ ചരിത്രം നമുക്ക്‌ നൽകുന്നു. കേരളതീരത്തെ കേരങ്ങൾ തങ്ങളുടെ പീലിക്കൈകളാൽ മാടിവിളിച്ച്‌ അമൃതം നൽകി സൽക്കരിച്ച്‌ സ്വീകരിക്കാനിടയായതിൽ തെല്ല്‌ ഖേദിച്ചുകൊണ്ടുള്ള കവിതയാണ്‌ ചങ്ങമ്പുഴയുടെ "തെങ്ങുകളുടെ വിഡ്ഢിത്തം". 29-10-1954 ൽ രചിക്കപ്പെട്ട ഈ കവിത "സ്പന്ദിക്കുന്ന അസ്ഥിമാടം" എന്ന കൃതിയിൽ നിന്നുള്ളതാണ്‌.
"എന്തുവേണ, മെന്തുവേണ, മിങ്ങു പോരു നിങ്ങൾ
എന്തുവേണമെങ്കിലുമതേകാമല്ലോ ഞങ്ങൾ!
നോക്കു, നോക്കു ഞങ്ങളേന്തും കാഞ്ചനക്കുടങ്ങൾ
കേൾക്കു, കേൾക്കു ഞങ്ങളാണാക്കൽപദ്രുമങ്ങൾ!
ഭംഗിയില്ലേ കാണുവാ, നണിയണിയായ്‌ ഞങ്ങൾ
തിങ്ങിവിങ്ങി നിന്നിടുമീ വെൺമണൽത്തടങ്ങൾ?
ദൂരയാത്രകാരണം തളർന്നുപോയി നിങ്ങൾ
സാരമില്ലീപ്പൂന്തണലിൽ വിശ്രമിക്കു നിങ്ങൾ
മെല്ലെ, മെല്ലെ വീശി വീശി, സ്സൗഖ്യമേകാം ഞങ്ങൾ!
നല്ലപൊൻ കിനാക്കൾ പൂക്കും നിദ്ര പാകാം ഞങ്ങൾ!"
മാടിവിളിച്ചീവിധം മധുരമായ്‌ ക്ഷണിച്ചാൽ
മാറിയൊഴിഞ്ഞാരുപോകും മറ്റുദിക്കിൽ പിന്നെ ?
ആഴിയലമാലകളിൽ തത്തിയുലഞ്ഞാടി
കോഴിക്കോട്ട്‌ വന്നടുത്…

കവിതാ പഠനം

മീരാ കൃഷ്ണ   

ഒരു സംസ്കാരത്തിന്റെ വസന്തമോ ജീർണ്ണിക്കലോ
ആദ്യം വെളിപ്പെടുന്നത്‌ ഭാഷയിലാണ്‌*

(ഒക്ടോവിയൊപാസ്‌
മെക്സിക്കൻ എഴുത്തുകാരൻ)

അസ്തിത്വത്തിന്റെ ജന്മഗൃഹമായ മാതൃഭാഷ ഒരു ജനതയുടെ സംസ്കാരമാണ്‌. സ്വന്തം അസ്തിത്വത്തെയും സംസ്കാരത്തെയും ഓർത്തുള്ള വ്യാകുലതകളാണ്‌ സുജ സൂസൻ ജോർജിന്റെ "എന്റെ പേര്‌" എന്ന കവിതാസമാഹാരം അടയാളപ്പെടുത്തുന്നത്‌. മ്യൂസ്‌ മേരി ജോർജിന്റെ മുൻകുറിപ്പ്‌ കവിയിലേക്കും കവിതകളിലേക്കും കൈപിടിച്ചു നടത്തുന്നു. "എന്റെ ഭാഷ" എന്ന കവിതയിൽ "അറിയുമോ നിങ്ങളീ മുത്തിയമ്മയെ" "അഗ്നിസ്ഫുലിംഗംപോലുള്ളീ മൊഴിയെ" ഇതാണെന്റെ ഭാഷ എന്നുറക്കെ വിളിച്ചുപറയുന്നു. ഭാഷയാണു മാധ്യമം, കവിതയ്ക്ക്‌ ഭാഷയില്ലാതെ നിലനിൽപ്പില്ല എന്ന്‌ സുജ ടീച്ചറിനറിയാം. കവിത ഉണ്ടാകണമെങ്കിൽ ഭാഷ വേണം, ഭാഷ നന്നാകണമെങ്കിൽ നല്ല ശ്രവണാനുഭവവും വായനാനുഭവവും വേണം. കവിതയുടെ വ്യവസ്ഥാപിതവഴികളിൽനിന്ന്‌ മാറിനടന്നാണ്‌ സുജ സൂസൻ ജോർജ്‌ തന്റെ കാവ്യയാനത്തിന്‌ അർത്ഥപൂർണ്ണത തേടുന്നത്‌. രാഷ്ട്രീയ സാമൂഹികാവസ്ഥകളെയും സമ്പ്രദായങ്ങളെയും വിമർശനാത്മകമായി നേരിടുന്നുണ്ട്‌. "നിറക്കൂട്ടിലിറങ്ങിയ ചുടുരക്തം&quo…

മരണമില്ലാത്ത സ്മരണകൾ.

നീലാംബരി

സ്മൃതികളിൽ ഒരേകാന്തവാസം.
ആയുസ്സൊടുങ്ങാത്ത
ആത്മാക്കളുടെ
നിലവിളി മാറ്റൊലി കൊളളുന്നു.
നിശ്ചല ചിത്രങ്ങൾ
വേദാന്തമോതുന്നു.
മരുഭൂമിയിലെ തിളച്ചവെള്ളം പോൽ
തിളച്ചുമറിയുന്ന മനസ്സ്‌.
സ്മരണകൾ മരിച്ചുമണ്ണടിഞ്ഞ
മനോവികാരങ്ങളാണ്‌.
ജടപിടിച്ച കാട്ടിൽ ജരാനരകൾ
ബാധിച്ച ഒരു ബിംബം.
മൃത്യുശയ്യയിൽ നമ്മിലെ മാംസം
തണുത്തു മരച്ചിരിക്കും പോലെ
കട്ടപിടിച്ച ഒരു തണുപ്പ്‌.
ഭൂഗർഭത്തിലെങ്ങോ
അലിഞ്ഞുതീർന്നിട്ടും
പിന്നെയും പിന്നെയും
ബാക്കിയായഎല്ലിൻ കഷണങ്ങൾ
പോലെ സ്മരണയുടെ തിരിനാളങ്ങൾ.
നൂറായിരം ശരങ്ങൾ ദയയില്ലാതെ
പാഞ്ഞടുക്കുന്നു.
കീറിമുറിഞ്ഞ ദേഹത്തിൻ പഴുത്ത
വ്രണങ്ങൾ ലക്ഷ്യമാക്കി..
നിഴൽ വഴിമാറിയ ശൂന്യതയിലേക്ക്‌
തനിച്ചിരിക്കാൻ മടിക്കുന്ന ഓർമ്മകൾ
വിടാതെ പൈന്തുടരുന്നു...

ഭാരതത്തിലെ വിഷപ്പാമ്പുകൾ -3

ഡോ.വേണു തോന്നയ്ക്കൽ 
    ഇന്ത്യയിൽ ആകെ 236 ഇനം പാമ്പുകൾ ഉള്ളതിൽ 69 ജാതിവിഷപാമ്പുകളാണ്‌. അതിൽ 29 എണ്ണം കടൽപാമ്പുകളുടെ കൂട്ടത്തിൽ വരുന്നു. 236 ഇനം പാമ്പുകളിൽ ശേഷിക്കുന്നവ വിഷമില്ലാത്തപാമ്പുകളാണ്‌.
    വിഷപ്പാമ്പുകൾ നിറം, സ്വഭാവ വിശേഷങ്ങൾ, വിഷവീര്യം എന്നിവകൊണ്ട്‌ വ്യത്യസ്ഥരാണ്‌ മിക്കതും സാധുക്കളാണ്‌. ആങ്ങോട്ടാക്രമിച്ചാൽ കൂടി ഉപദ്രവിയ്ക്കാത്തവരാണധികവും. ചവിട്ടിയാൽ കടിയ്ക്കാത്ത പാമ്പുണ്ടോ? അത്രതന്നെ മനുഷ്യനെ സ്വന്തം ശത്രുവായിട്ടാണ്‌ പാമ്പ്‌ കരുതുന്നത്‌. അതിനാൽ അവന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനാണ്‌ സർപ്പം ആഗ്രഹിക്കുന്നത്‌. അതുകൊണ്ട്‌ പാമ്പിന്‌ ശത്രുവായ മനുഷ്യന്റെ മുന്നിൽ രക്ഷപ്പെടാനുള്ള പഴതും സമയവും നൽകുക അത്രമാത്രം. നാം പെട്ടെന്ന്‌ പാമ്പിനു മുന്നിലകപ്പെട്ടാൽ ഭയന്നു വിറക്കുന്ന പാമ്പിന്‌ എന്താ ചെയ്യാനാവുക? കടിക്കുക തന്നെ. അന്തംവിട്ട പുലി എന്തും ചെയ്യും?
   പാമ്പിന്‌ വായുവിലൂടെ വരുന്ന ശബ്ദവീചികൾ ശ്രവിയ്ക്കാനാവില്ല. അതിനാൽ നടന്നുപോവുമ്പോൾ സംസാരിക്കുന്നത്‌ കേൾക്കാനാവില്ല. പ്രതലത്തിലൂടെ വരുന്ന ശബ്ദത്തിന്റെ പ്രകമ്പനങ്ങൾ അറിയാനാവും. പാദരക്ഷകൾ ഉപയോഗിച്ച്‌ നടക്കുകയാണെങ്കിൽ ആ ശബ്ദം പെട…

കൽപവൃക്ഷത്തണലിലെ സ്വപ്നക്കൂട്‌

വി. കെ. ദീപ
അഞ്ജനം, അരുകിഴായ്‌, മഞ്ചേരി, മലപ്പുറം-676121
(നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ
അദ്ധ്യാപക വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയ കഥ)

മാധവൻ മാഷ്‌ വൈകീട്ട്‌ വീട്ടിലെത്തുമ്പോൾ ഭാര്യ സുമിത്രയുടെ മുഖത്ത്‌ കാർമേഘങ്ങൾ ഉരുണ്ടുകൂടിക്കിടക്കുന്നു.  മരുമകളുടെ മുഖമാകട്ടെ ഒരു പെരുമഴ പെയ്ത്ത്‌ കഴിഞ്ഞ കോലത്തിലും.
സാധാരണ വീടുകളിൽ നടക്കാറുള്ളതുപോലെ അമ്മായിയമ്മ മരുമകൾ കലഹം പതിവില്ലാത്ത കാര്യമായതിനാൽ മാധവൻ മാഷ്‌ കാര്യമറിയാതെ പരിഭ്രമിച്ചു. പേരക്കുട്ടി ജിത്തു ഓടിവന്ന്‌ മാഷിനെ വട്ടംചുറ്റിപ്പിടിച്ചു. ഒരു കട്ടൻ കാപ്പി മാധവൻ മാഷ്ക്ക്‌ നൽകി സുമിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
"ഉണ്ണി സൗദീന്ന്‌ വിളിച്ചിരുന്നു. നാളെ എത്തൂംത്രേ."
"അതാപ്പൊ നന്നായേ, അതിന്‌ കരയാ വേണ്ടത്‌? സന്തോഷിക്കല്ലേ വേണ്ടത്‌ ?"
മാധവൻ മാഷ്‌ അരിശത്തോടെ ചോദിച്ചു.
"മറുനാട്ടിൽ കെടന്ന്‌ ചോരനീരാക്കി സമ്പാദിച്ചതത്രേം അവര്‌ അവിടെത്തന്നെ അവനെ കേസിൽ കുടുക്കി കളയിപ്പിച്ചൂല്ലോ! ഒന്നൊ‍ാളിയാത്തോനായി എന്റെ കുട്ടി മടങ്ങിവരാണ്‌"  - സുമിത്ര തേങ്ങി.
"ജീവനോടെ നാട…

അപ്രിയ സത്യം

മോഹൻ ചെറായി

    അപ്രിയ സത്യങ്ങളോതും പുരുഷനോ -
    ടപ്രീതി തോന്നുന്നു നോക്കിലും വാക്കിലും
    ആണവൻ നെഞ്ചു തകർക്കാനയക്കുന്നു
    ആഞ്ഞു തറക്കും വിഷാസ്ത്ര-ശസ്ത്രങ്ങളെ
    നെഞ്ചു തകർന്നങ്ങു പ്രാണൻ ത്രസിക്കിലും
    നെഞ്ചകത്തിൽ നിന്നീമന്ത്രം മുഴങ്ങുന്നു :
    "അപ്രിയമാണെന്നും സത്യത്തിന്നാനനം
    അപ്രമാദിത്വമീ സത്യം സനാതനാം
    സത്യം ബലിക്കല്ലിലേറ്റിയോർ ബ്രൂണോയെ
    ജിഹ്വ ഛേദിച്ചന്നു അഗ്നിയിൽ തള്ളിയോർ
    അഗ്നിക്കും മേലെയാ നാവു ശബ്ദിക്കയിൽ
    ജിഹ്വനാദത്തിനും ക്ഷേത്രം പണിതവർ !
    അപ്രിയ സത്യങ്ങളോതിയോരേശുവി -
    ന്നാത്മീയ വേഷം ചമക്കുന്ന കൂട്ടരേ
    കണ്ടറിയുന്നു ഞാൻ സോക്രട്ടീസ്‌ ചുംബിച്ച
    കാളകൂട വിഷക്കപ്പു പേറുന്നോരെ
    ഭീരുക്കളോരോ നിമിഷം മരിക്കുന്നു
    ഭീതിയിൽ ദാസ്യം നടത്തുന്ന ജീവിതം
    ധീരൻ മരിക്കുന്നൊരൊറ്റ വട്ടം മാത്രം
    വീര സ്മരണ പുതുക്കിടും നാളെകൾ !
    അപ്രിയസത്യങ്ങൾ ചൊല്ലിയോരേറെയാ-
    ണവരുടെ ആർദ്രമാം രോദനം കേൾപ്പു ഞാൻ
    ഇക്കഥയെല്ലാമറിഞ്ഞിട്ടു മെന്തേ ഞാൻ
    അക്കഥ വിസ്മരിച്ചോതുന്നു അപ്രിയം !

വിഷുക്കണി

മീരാകൃഷ്ണ   


ഉറക്കെ വിളിച്ചങ്ങു പാടീ വിഷുപ്പക്ഷി
ഉണരുക കണികാണാൻ കണിയായുണരുക
കണിയായ്‌ വിടരുന്നൊരു മരമായ്‌ മാറുക
കർണ്ണികാരങ്ങൾക്കും കണിയൊരുക്കീടുക
എന്റെ കിനാവിന്റെ ജാലകപടിയിന്മേൽ
എന്തേ വിഷുപ്പക്ഷി ചിറകിട്ടടിക്കുന്നു
എന്റെയേകാന്തമാം ജീവിതയാത്രയിൽ
പിൻവിളി വിളിച്ചെന്തിനു പാടീ വിഷുപ്പക്ഷി
പാട്ടുമറന്നവളെങ്കിലും നിന്റെയാപാട്ടിലെൻ
പ്രണയാക്ഷരങ്ങളെ തൊട്ടുണർത്തീടവേ
നിന്റെ പാട്ടിന്നെന്റെ വേദനയൂറുന്ന
നെഞ്ചിലേക്കഗ്നിയായ്‌ ആളിപ്പടരവേ
കടലാസു പൂക്കളും കളിവെള്ളരിക്കയും കണി
കാണാനുണരുമ്പോൾ, വിഷുപ്പുലരി പതയുമ്പോൾ
കൈനീട്ടം കിട്ടിയ പഴയ ഒറ്റനാണയത്തുട്ടുമുറുകെ പിടിച്ച്‌
പോകട്ടെ, കണിക്കൊന്ന വിത്തുള്ള ഭാണ്ഡവും പേറി ഞാൻ.

മഷിനോട്ടം

ഫൈസൽബാവ 
പൊള്ളുന്ന ഭൂമി മാറുന്ന കാലാവസ്ഥ എപ്രില്‍ 22 – ലോക ഭൌമ ദിനം Earth Day 2013 "The Face of Climate Change" "ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്"
റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പേടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു. "The Face of Climate Change" എന്നാണ് ഇ…

തെങ്ങിന്റെ ചങ്ങാതിമാർ നാടിന്റെ ചങ്ങാതിമാർ

ടി.എസ്‌. വിശ്വൻ
ചിന്ത, തണ്ണീർമുക്കം, ആലപ്പുഴ

എന്റെ വളവുള്ള ഒരു തെങ്ങിൽ യന്ത്രം വച്ച്‌ കയറിയുത്‌ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി !? പറയുന്നത്‌ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌ 17-​‍ാം വാർഡിൽ ചാലുങ്കൽവീട്ടിൽ ചന്ദ്രനാണ്‌. ആകെ 15 സെന്റിൽ കായ്ഫലമുള്ള ഏഴോ എട്ടോ തെങ്ങേയുള്ളൂ. അവയിലൊന്നാണ്‌ പകുതിക്കുമേൽ ഭാഗത്ത്‌ സാമാന്യം നല്ല വളവുള്ള ഒരു തെങ്ങ്‌. നല്ല കായ്പിടുത്തം ഉണ്ടെങ്കിലും വിളവെടുത്തു തരാൻ സാധാരണ കയറ്റക്കാർ മടി കാണിക്കും. എന്നാൽ ഇക്കുറി വിളവെടുത്തത്‌ ചങ്ങാതിക്കൂട്ടം പരിശീലനം നേടിയ അർത്തുങ്കൽ സ്വദേശി പൊന്നപ്പനാണ്‌. തെങ്ങുകയറ്റ യന്ത്രം തെങ്ങിൽ ഉറപ്പിച്ചശേഷം അനായാസമായി മുകളിലേയ്ക്ക്‌ കയറിയ പൊന്നപ്പൻ സാവധാനം ബെൽറ്റ്‌ അയച്ചും മിഷ്യൻ പൊക്കിയും ഒരു മീറ്ററിലധികം വളവുള്ള ഭാഗം കടന്നപ്പോൾ കണ്ടുനിന്നവർക്ക്‌ ശ്വാസം നേരെയായി.! ഒരു വർഷം മുൻപ്‌ പരിശീലനം നേടിയ ഈ യുവാവ്‌ ഇതിനകം അഞ്ഞൂറിലധികം വളവുള്ള തെങ്ങുകളിൽ യന്ത്രസഹായത്താൽ കയറി വിളവെടുത്തിട്ടുണ്ട്‌. അഞ്ചുപേരടങ്ങുന്ന ചങ്ങാതിക്കൂട്ടത്തിന്റെ ലീഡറും പൊന്നപ്പനാണ്‌. സംഘത്തിലെ മൂന്ന്‌ പേർക്ക്‌ നാളികേര ബോർഡിന്റെ ധനസഹായത്തോടെ മോട്ടോർ ബൈക്കുകളും ലഭിച്ചിട്ടു…

ഹരിതമാറ്റത്തിന്‌ സമയമായി

പ്രീതാകുമാരി പി. വി.
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്‌, നാളികേര വികസന ബോർഡ്‌, കൊച്ചി

ദൈനംദിന ജീവിതത്തിലും വ്യവസായ മേഖലയ്ക്കും അനിവാര്യമായ ഘടകമാണ്‌ പെട്രോളിയം ഉൽപന്നങ്ങൾ. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത്‌ നിൽക്കുന്ന ഇന്ത്യയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിച്ച്‌ വരുന്നതിനൊപ്പം ഉപഭോഗവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ആഡംബര ജീവിതം നയിക്കുന്നവർക്കും സാധാരണക്കാർക്കും പ്രത്യക്ഷമായോ പരോക്ഷമായോ പെട്രോളിയം ഉൽപന്നങ്ങളെ ആശ്രയിക്കാതെ മുന്നോട്ട്‌ പോകാൻ കഴിയുന്നതല്ല. ദിനംപ്രതി വർദ്ധിക്കുന്ന ഉപഭോഗത്തിന്‌ അനുസരിച്ച്‌ പെട്രോളിയം ഉൽപന്നങ്ങളുടെ ലഭ്യതയും കുറഞ്ഞ്‌ കൊണ്ടിരിക്കുന്നു. ഇന്ധനക്ഷാമവും ഇന്ധനവിലവർദ്ധനവുമാണ്‌ വ്യാവസായിക മേഖല നേരിടുന്ന തീവ്രമായ പ്രശ്നം.
പെട്രോളിയം ഉൽപന്നങ്ങളിൽ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന ഇന്ധനമാണ്‌ ഡീസൽ. ഇറക്കുമതി മൂല്യം ഏറ്റവുമധികം ഉള്ള ഉൽപന്നമാണ്‌ ഡീസൽ. ഡീസലിന്റെ അമിത ഉപഭോഗം പലതരത്തിലുള്ള പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നു. വർദ്ധിച്ച്‌ വരുന്ന അന്തരീക്ഷമലിനീകരണം, ആഗോളതാപനം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇവയിലൊക്കെയും ഇതിന്‌ നിർണ്ണായകമായ പങ്കുണ്ട്‌. ഇങ്ങനെയുള്ള ഒരു അവസ്ഥാവ…

ഏപ്രിൽ : കേരകർഷകർ എന്തു ചെയ്യണം ?

cj 
കേരളം / ലക്ഷദ്വീപ്‌
വേനൽമഴ തുടങ്ങുന്നതോടെ തൈകൾ  നടാനുള്ള കുഴികൾ എടുക്കുക. നനയ്ക്ക്‌ സൗകര്യമുള്ള പക്ഷം തെങ്ങിൻതൈകൾ നടാം. കാലവർഷത്തിലെ ശക്തിയായ മഴ തുടങ്ങുന്നതിനുമുമ്പ്‌ അവ വേരോടി പിടിക്കുമെന്നു മാത്രമല്ല, ഇതുമൂലം മഴയുടെ പൂർണ്ണ ഗുണം തൈകൾക്കു ലഭിക്കുകയും ചെയ്യും. വേരോടി പിടിച്ചു കഴിഞ്ഞ തൈകൾക്ക്‌ വെള്ളക്കെട്ടിനെ അതിജീവിക്കാനുള്ള കഴിവും ഇതുകൊണ്ട്‌ ലഭിക്കുന്നതാണ്‌.
ജലസേചനം തുടരുക. തെങ്ങിൻതടത്തിലെ ജലാംശം നിലനിർത്താൻ പുതയിടേണ്ടതാവശ്യമാണ്‌. പച്ചിലകളും ചപ്പുചവറുകളും ഉപയോഗശൂന്യമായ തെങ്ങോലകളും ചകിരിച്ചോറും മറ്റ്‌ അവശിഷ്ടങ്ങളും തെങ്ങിൻ തടത്തിൽ നിരത്തി മേൽമണ്ണ്‌ കൊണ്ട്‌ മറയ്ക്കുകയാണ്‌ ചെയ്യുന്നത്‌. തൊണ്ട്‌ കുഴിച്ചിടുന്നതും നല്ലതാണ്‌. നാല്‌ തെങ്ങുകൾക്കിടയിൽ ഒന്ന്‌ എന്ന നിരക്കിൽ 4 മീ. നീളവും 50 സെ.മീ. ആഴവും ഉള്ള ചാലുകൾ എടുക്കുക. ഇതിൽ തൊണ്ട്‌ നിറക്കുക. തൊണ്ട്‌ നിറയ്ക്കുമ്പോൾ താഴത്തെ നിരകളിൽ തൊണ്ട്‌ മലർത്തിയും ഏറ്റവും മുകളിലത്തെ രണ്ടുനിര കമിഴ്ത്തിയും വേണം അടുക്കേണ്ടത്‌. ജലസേചന സൗകര്യം ഉണ്ടെങ്കിൽ ആകെ ശുപാർശ ചെയ്തിരിക്കുന്ന രാസവളത്തിന്റെ നാലിലൊരു ഭാഗം ഇട്ടുകൊടുക്കുക.
ഈ മാസത്തിലും വിത്തുതേങ…