സ്മിതാ പി കുമാർ
സൈബര്‍ സ്പെയ്സിലെ
നിന്റെ ചില വെര്‍ച്വല്‍ പ്രണയകഥാപാത്രങ്ങള്‍
നമ്മുടെ ഗ്രാമത്തിലെ പണ്ടത്തെയാ
വെള്ളിയാഴ്ച്ചക്കാരനെ ഓര്‍മ്മിപ്പിക്കുന്നു .
വീട്ടമ്മമാരുടെ ദാരിദ്ര്യത്തിലേയ്ക്കു
ഹോണ്‍ നീട്ടി അടിച്ചു,
ഒരു പഴയ മോട്ടോര്‍ സൈക്കിളില്‍
എത്തുന്ന .വട്ടിപ്പലിശക്കാരന്‍ .
.
ഒരിക്കല്‍ കടപ്പെട്ടാൽ
പിന്നെയതുവീട്ടാന്‍ കൊടുക്കേണ്ട
പലിശയാണ് അടുത്ത കടത്തിലെക്കുള്ള
സമയ ദൈര്‍ഘ്യം കുറഞ്ഞ
ഹൈപ്പര്‍ലിങ്കുകള്‍ സാധ്യമാക്കുന്നത് .
നിന്റെ ചില വെര്‍ച്വല്‍ പ്രണയകഥാപാത്രങ്ങള്‍
നമ്മുടെ ഗ്രാമത്തിലെ പണ്ടത്തെയാ
വെള്ളിയാഴ്ച്ചക്കാരനെ ഓര്‍മ്മിപ്പിക്കുന്നു .
വീട്ടമ്മമാരുടെ ദാരിദ്ര്യത്തിലേയ്ക്കു
ഹോണ്‍ നീട്ടി അടിച്ചു,
ഒരു പഴയ മോട്ടോര്‍ സൈക്കിളില്‍
എത്തുന്ന .വട്ടിപ്പലിശക്കാരന്‍ .
.
ഒരിക്കല്‍ കടപ്പെട്ടാൽ
പിന്നെയതുവീട്ടാന്‍ കൊടുക്കേണ്ട
പലിശയാണ് അടുത്ത കടത്തിലെക്കുള്ള
സമയ ദൈര്‍ഘ്യം കുറഞ്ഞ
ഹൈപ്പര്‍ലിങ്കുകള്‍ സാധ്യമാക്കുന്നത് .