Skip to main content

Posts

Showing posts from August, 2015

malayalasameeksha august 15- september 15/ 2015

ഉള്ളടക്കം

മലയാളസമീക്ഷ ഗ്ളോബൽ പ്രതിഭാ പുരസ്കാരങ്ങൾ /2015

മലയാളസമീക്ഷ ഓൺലൈൻ മാഗസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അഞ്ച് പ്രതിഭകളെ പുരസ്കാരം നല്കി ആദരിക്കുന്നു.
പ്രമുഖ മറുനാടൻ സംഘടനയ്ക്ക്  പുരസ്കാരം നല്കുന്നു .
സാഹിത്യം, സംസ്കാരം, സംരംഭകത്വം, ചിന്ത, വാക്ക് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളുടെ പേരുകൾ നിർദേശിക്കാം.
പ്രസാധനം, കവിത, കഥ, ബ്ളോഗ്, വെബ്സൈറ്റ്, പ്രവാസം,  , സിനിമ, സംരംഭകത്വം എന്നീ മേഖലകളിൽ മികച്ച സംഭാവന നല്കിയവരെയാണ്‌ പരിഗണിക്കുന്നത്.പ്രസാധകൻ:  ശൈലേഷ് തൃക്കളത്തൂർ /ഫോൺ: 9446033362,9995312097 ലേഖനം
 വെറുതെ അല്ലാത്ത  ഒരു  മോഹം 
സി.രാധാകൃഷ്ണൻ
എവിടെയാണ്  സ്നേഹം ?
എം .തോമസ്  മാത്യു
അതിജീവനത്തിന്റെ കഥകൾ 
സ്വാമി  സന്ദീപാനന്ദഗിരി 
മേധാവിത്വത്തിന്റെ നാൾവഴികൾ 
ശ്രീജിത്ത്  മൂത്തേടത്ത്  
നിശ്ചയദാർഢ്യം ഒരു വിജയരഹസ്യം
ജോൺ മുഴുത്തേറ്റ്‌
 നമുക്ക്  'സ്വന്തം വീട് ' തന്നെ വേണോ ?
സലോമി  ജോണ്‍  വത്സൻ
അന്യമാകുന്ന  മലബാറിലെ  കുറിക്കല്യാണം
നിയാസ്  കലങ്ങോട്ട് കൊടിയത്തൂർ

കവിത
 പൊക്കൻ
ശ്രീജിത്ത്  മൂത്തേടത്ത് 
മധുരം
രാധാമണി  പരമേശ്വരൻ
രണ്ടു  കവിതകൾ
സലോമി  ജോണ്‍  വത്സൻ 
ആത്മം
ദീപു ശശി…

വെറുതെ അല്ലാത്ത ഒരു മോഹം

സി.രാധാകൃഷ്ണൻ
ഉള്ളതെല്ലാം ഒരുപോലെ പങ്കിട്ടനുഭവിച്ച്‌, കള്ളവും ചതിയും ഇല്ലാതെ, എല്ലാവരും സന്തോഷമായി കഴിയുന്ന അവസ്ഥയാണല്ലോ ഓണം. ഭാവിയെക്കുറിച്ചൊരു സ്വപ്നമായി മാത്രമല്ല, നഷ്ടപ്പെട്ട സ്വർഗ്ഗത്തിന്റെ സ്മരണ കൂടിയായാണ്‌ കേരളീയർ ഓണത്തെ കാണുന്നത്‌.
    വായനയിലൂടെയും നേരിട്ടും എനിക്കു പരിചയമുള്ള എല്ലാ സമൂഹശാസ്ത്രവിദഗ്ധരും ഈ സാമ്പത്തിക സാംസ്കാരിക സ്ഥിതിയെ വിവരിക്കുന്നത്‌ ഏട്ടിലെ പശുവും ആകാശ കുസുമവുമൊക്കെ ആയാണ്‌. ഒരിക്കലും നടപ്പില്ലാത്തത്‌ -ഉട്ടോപ്പിയ-എന്നർത്ഥം.
    ബുദ്ധിയുറയ്ക്കുന്ന കാലത്തേ രണ്ടു ചോദ്യങ്ങൾ ഓണത്തെപ്പറ്റി എന്റെ ഉള്ളിൽ മുളച്ചു. ഒന്ന്‌: ഓണമെന്ന ഉത്സവവും മഹാബലിയുമൊക്കെ ആരുടെയോ ചിന്തയിൽ ഉയിർത്ത വെറും സങ്കൽപങ്ങളാണോ? രണ്ട്‌: സമത്വസുന്ദരമായ ഒരു സമൂഹം മനുഷ്യന്‌ തീർത്തും അപ്രാപ്യമോ?
    അല്ല എന്നാണ്‌ കാലം പോകെ രണ്ടിനും എനിക്കു കണ്ടുകിട്ടിയ മറുപടി. കേരള ചരിത്രത്തിൽ ഏഴാം നൂറ്റാണ്ടുവരെയുള്ള കാലം 'ഇരുണ്ട' യുഗമായാണല്ലോ അറിയപ്പെടുന്നത്‌. പക്ഷെ, മൂന്നു മുതൽ ഏഴുവരെ നൂറ്റാണ്ടുകളിൽ ഒരു മാതൃകാസമൂഹം ഇവിടെ നിലനിന്നു എന്നാണ്‌ നാടോടിവാങ്മയങ്ങളിൽ നിന്നു മനസ്സിലായത്‌. ചക്രവും ഏത…

എവിടെയാണ്‌ സ്നേഹം ?

എം തോമസ്  മാത്യു
    ഒന്നുള്ളതിനെ ഉലക്കകൊണ്ട്‌ അടിക്കണം എന്നാണ്‌ പണ്ടേയുള്ള പറച്ചിൽ. ഒറ്റ മകനോ മകളോ ആണെങ്കിൽ വാത്സല്യം കൂടും, അവർ വഴി തെറ്റാനുള്ള സാധ്യതയും കൂടും. അതുകൊണ്ട്‌ കഠിനമായി ശിക്ഷിച്ചും ശാസിച്ചും വളർത്താൻ രക്ഷാകർത്താക്കൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ഒടുക്കം ദുഃഖിക്കേണ്ടി വരും എന്ന താക്കീതാണ്‌ ഈ ചൊല്ലിന്റെ പിറകിലുള്ളത്‌. ചൊല്ലും ചോറും കൊടുക്കണം എന്ന്‌ മറ്റൊരു ചൊല്ല്‌ ഏതാണ്ട്‌ ഇതേ അർത്ഥത്തിൽ തന്നെയുണ്ട്‌. പള്ളിക്കൂടത്തിൽ വച്ച്‌ അധ്യാപകന്റെ തല്ലു കിട്ടി എന്ന്‌ വീട്ടിൽ വന്നു പരാതിപ്പെട്ടാൽ അപ്പോൾ കിട്ടും വീട്ടിൽ നിന്നും അടി. അധ്യാപകനെ രക്ഷാകർത്താക്കളിൽ നിന്നു വേറിട്ടല്ലല്ലോ അന്നു കണ്ടിരുന്നത്‌. അതുമാത്രമല്ല, സ്നേഹം കൂടുന്തോറും അത്‌ കൂടുതൽ കൂടുതൽ മറച്ചുവച്ച്‌ ശിക്ഷയുടെ പാരുഷ്യം വർദ്ധിപ്പിച്ച്‌ നേർവഴി തെറ്റാതെ സൂക്ഷിക്കണം എന്നായിരുന്നു പണ്ടുമുതലുള്ള വിശ്വാസം. സ്നേഹം കാണിച്ചോ, കുട്ടി വഷളായി എന്നായിരുന്നു വിചാരം! സുകുമാര കവിയുടെ കഥകൊണ്ടും കാര്യം മനസ്സിലായി എന്നു തോന്നുന്നില്ല.
    ആ കഥ എല്ലാവർക്കും അറിവുള്ളതല്ലേ. ഗുരുകുല വിദ്യാഭ്യാസത്തിന്റെ കാലമാണ്‌. സുകുമാരൻ നല്ല വിദ്യാർ…

അതിജീവനത്തിന്റെ കഥകൾ

സ്വാമി സന്ദീപാനന്ദഗിരി
    സവിശേഷമായ ഒരു ജീവിതകഥ വായിച്ചതോർക്കുകയാണ്‌. ഒരു കുടുംബം കാറിൽ യാത്ര ചെയ്യുകയാണ്‌. നാലു സന്താനങ്ങളും ഒപ്പമുണ്ട്‌. ഒന്നരവയസ്സുള്ള ഏറ്റവും ഇളയ കുട്ടി അംഗവൈകല്യമുള്ളവളാണ്‌. അവളെ സ്പേഷ്യൽ ഹോമിൽ പാർപ്പിക്കാൻവേണ്ടിയാണ്‌ യാത്ര. അവളെപ്പോലെ പ്രശ്നങ്ങളുള്ള കുട്ടികളോടൊപ്പം അവൾ വളരുന്നതാവും കുട്ടിക്കും കുടുംബത്തിനും നല്ലത്‌ എന്ന ഉപദേശമാണവരെ നയിച്ചതു. ഓമനസന്താനത്തെ പിരിയുന്നതിന്റെ ദുഃഖം, അവളെ വീട്ടിൽ വളർത്തിയാൽ മറ്റു സഹോദരങ്ങൾക്കുണ്ടാകാവുന്ന പ്രയാസങ്ങളെ ഓർത്തുള്ള ഉത്കണ്ഠ, എല്ലാം ചേർന്ന്‌ കാറിനകം മൗനമുദ്രിതമായി. മൗനം അയഞ്ഞുകിട്ടാനായി ഭർത്താവ്‌ കാറിലെ റേഡിയോ ഓൺ ചെയ്തു. റേഡിയോയിൽ ഒരു  പ്രഭാഷണം നടന്നുകൊണ്ടിരിക്കുന്നു. ആശ്ചര്യമെന്നു പറയട്ടെ അയാളുടെ പഴയ ഒരു സതീർഥ്യനാണ്‌ പ്രഭാഷകൻ. കാലില്ലാതെ പിറവിയെടുത്ത ആ കുട്ടി ഇന്ന്‌ ഭിന്നശേഷിയുള്ളവർക്ക്‌ ജോലി നൽകുന്ന സ്ഥാപനത്തിന്റെ പ്രസിഡന്റായി ഉയർന്നിരിക്കുന്നു. പ്രഭാഷണത്തിനിടയിൽ അദ്ദേഹം തന്റെ അമ്മ തന്നോടു കുട്ടിക്കാലത്തു പറയാറുണ്ടായിരുന്ന ചില കാര്യങ്ങൾ അനുസ്മരിച്ചു. അമ്മ പറയുകയാണ്‌: ഭിന്നശേഷിയുള്ള ഒരു കുഞ്ഞിന്‌ ജനിക്കേണ്ടിവര…

ചിങ്ങപ്പെണ്ണ്‌

മേട്ടുംപുറത്ത്‌  മനോജ്

ചിങ്ങപ്പെണ്ണ് ചിരിച്ചു,തൊടിയിൽ പലവർണ്ണപ്പൂക്കൾ വിരിഞ്ഞു
പൂക്കളിറുക്കാൻ കുട്ടികൾവന്നുപൂമ്പാറ്റകളെപ്പോലെ
തെച്ചിപ്പൂവുംചേമന്ദീയും വട്ടികൾനീളെനിറച്ചു
നന്ത്യാർവട്ടംചിണുങ്ങിനിന്നുനാണങ്കുണുങ്ങിയെപ്പോലെ
തുമ്പപ്പൂവും പിച്ചിപ്പൂവും ഓരോവരികൾതീർത്തു
കൃഷ്ണതുളസി ഗർവ്വ്വ്നടിച്ചു ഔഷധരാജ്ഞിയെന്നോർത്ത്‌
ചിങ്ങത്തുമ്പിചിത്തിരത്തുമ്പി എങ്ങോട്ടാണീയാത്രാ
അമ്പലക്കുളത്തിലെത്താമരപ്പെണ്ണിന്റെപൊന്നുംകുടത്തിന്‌ ചോറൂണ്‌
അമ്പലക്കുളവുംആൽത്തറയും ഇനിയൊരു പഴങ്കഥയാവും
മുത്തശ്ശിയമ്മപറഞ്ഞുകൊടുക്കുംകുട്ടികൾകേട്ടുചിരിയ്ക്കും
പുത്തനുടുപ്പുംപൂവടയുംഇന്നെന്തൊരുസുന്ദരസ്വപ്നം
പട്ടിണിമരണംപതിവാക്കിയത്കേരളമാണെന്നോർക്കേണം
കുഞ്ഞിച്ചുണ്ടിൽവിരിഞ്ഞീടുംപുഞ്ചിരിപ്പൂക്കളെകാക്കേണം
കുഞ്ഞുങ്ങൾക്കുതുണയാകാൻനാംഓരൊനാളുംഒരുങ്ങേണം
നാളെനമുക്ക്കണികാണാൻ ഈ പൂക്കൾ ബാക്കിയാകേണം.

വാരിയെല്ല്‌

മുതയിൽ അബ്ദുള്ള
കൽപിത കൂടാരത്തിൽ വിഹരിക്കുന്ന അയാൾ ഈയിടെയായി പതിവ്‌ രീതി തെറ്റിച്ചാണ്‌ ഓഫീസിലെത്താറ്‌. അന്നും അയാൾ നേരത്തെ എത്തിയതിൽ സഹപ്രവർത്തകർക്ക്‌ അരിശവും അതിശയവും കൂടി. അവർ അത്‌ പ്രകടിപ്പിച്ചു.
"നീ എന്താ സർക്കാരിനെ സേവിച്ച്‌ നല്ല ജീവനക്കാരനാകുകയാണോ?"
"നമ്മളെയൊക്കെ വെറുപ്പിച്ച്‌ എത്രനാൾ തുടരാനാകുമെന്ന്‌ നോക്കാമല്ലോ...!"
നിരീക്ഷണബുദ്ധിയിൽ സമർത്ഥനായ സഹപ്രവർത്തകൻ കളിയാക്കി.
"ഏയ്‌...ഏതെങ്കിലും പെണ്ണിന്റെ കാന്തിക വലയത്തിൽ കുടുങ്ങിക്കാണും...!"
"ഒന്ന്‌ പോടാ...!"
ഫയലിൽ പൂഴ്ത്തിയ മുഖത്ത്‌ ചുവന്നവാകപ്പൂക്കൾ വിരിഞ്ഞു. കണ്ണുകളിൽ മോഹം കത്തി. നനവാർന്ന ചുണ്ട്‌ വിറകൊണ്ടു.
    വർണ്ണച്ചിറകുള്ള ശലഭമായി പറന്നെത്തി അയാളൊടൊട്ടി അവളും ഫയലിൽ ഇഴഞ്ഞു. സഹപ്രവർത്തകന്റെ നിരീക്ഷണം തെറ്റിയില്ലെങ്കിലും അവളെകാത്ത്‌ നിന്ന അയാളെ എതിരേറ്റത്‌ വിചിത്രസംഭവമാണ്‌.
    ബസ്സ്‌ സ്റ്റോപ്പ്‌ ശൂന്യമായതിൽ നിരാശനായ അയാൾ ചുറ്റും പരതി. അകലെ ആൾക്കൂട്ടം. ബൈക്കിൽ നിന്നിറങ്ങി ആൾക്കൂട്ടത്തെ തുരന്ന്‌ അകത്തുകടന്നു.
    വായിൽ നിന്ന്‌ രക്തം ഇറ്റുന്ന അവൾ കവിളിൽ കൈപ്പത്തിയമർത്തി വിലപിക്കുന്…

അനിരുദ്ധൻ ചേട്ടൻ

സുനിൽ എം എസ്

അനിരുദ്ധൻ ചേട്ടൻ മരിച്ചു.

ബസ്റ്റോപ്പിൽ പഞ്ചായത്തു സ്ഥാപിച്ചിരിയ്ക്കുന്ന നോട്ടീസ് ബോർഡിൽ ചോക്കു കൊണ്ടെഴുതി വച്ചിരിയ്ക്കുന്നു. ഇന്നലെ രാത്രി മരണം നടന്നിരിയ്ക്കുന്നു. ഇന്നു കാലത്തെട്ടുമണിയ്ക്കു ശവസംസ്കാരം.

കുളക്കടവു ജങ്ഷനിൽ മിൽമപ്പാലു വാങ്ങാൻ രാവിലെ വന്നതായിരുന്നു ഞാൻ.

ബോർഡിൽ, വാർത്തയുടെ ചുവട്ടിൽ വളരെച്ചെറിയൊരു ഫോട്ടോയും പതിച്ചിട്ടുണ്ട്. ഫോട്ടോ അടുത്തു നിന്നു കാണാൻ വേണ്ടി ഞാൻ റോഡു ക്രോസ്സു ചെയ്ത് ബോർഡിനടുത്തേയ്ക്കു ചെന്നു.

ഫോട്ടോ അനിരുദ്ധൻ ചേട്ടന്റേതു തന്നെ. സംശയമില്ല. പക്ഷേ, പത്തുപന്ത്രണ്ടു കൊല്ലം മുമ്പെടുത്തതായിരിയ്ക്കണം. തിരിച്ചറിയൽക്കാർഡിൽ നിന്നുള്ളതാകാനാണു വഴി.

അനിരുദ്ധൻ ചേട്ടന്റെ ഇന്നുള്ള, അല്ലെങ്കിൽ ഇന്നലെവരെയുണ്ടായിരുന്ന രൂപത്തിന് ഈ ഫോട്ടോയുമായി യാതൊരു സാമ്യവുമില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ആളത്രത്തോളം മാറിപ്പോയിട്ടുണ്ട്.

എന്റെ ബാല്യം മുതൽ ഞാൻ കാണുന്നതാണ് അനിരുദ്ധൻ ചേട്ടനെ. നടുവിൽ വകഞ്ഞ്, ഇരുവശത്തേയ്ക്കും ചീകിവച്ച ചുരുണ്ട മുടി. പഴയ ഏതോ സിനിമയിൽ പ്രേംനസീർ അത്തരത്തിൽ മുടി ചീകിവച്ചിരുന്നതു ഞാനോർക്കുന്നു. ഒരു പക്ഷേ, പ്രേംനസീറിനെക്കണ്ടാവാം, അനിരുദ്ധൻ ചേട്ടൻ അങ്ങനെ ചീകിയിരു…

രണ്ട്‌ കഥകൾ

ദിപു ശശി തത്തപ്പിള്ളി
1. സ്വീറ്റ്സ്
“ഇന്നലെ നീ എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തല്ലേ? എന്താ വിശേഷം?”
“ അതോ...ഇന്നലെ എന്റെ അമ്മയുടെ വിവാഹം ആയിരുന്നു”
“ഞാൻ നിന്നോടു വഴക്കാ...എനിക്കു സ്വീറ്റ്സ് തന്നില്ലല്ലോ..”
“അടുത്തമാസം നിനക്കു തീർച്ചയായും തരാം”
“അന്ന് എന്താ വിശേഷം?‘
“അന്നാണു എന്റെ അച്ചന്റെ മാര്യേജ് ..”
2. നിഴലാട്ടം
“നിങ്ങളെന്തിനാണ്‌ എപ്പോഴും എന്നെ പിന്തുടരുന്നത്?”
“ഞാൻ നിങ്ങളുടെ നിഴലാണ്‌”
“നിങ്ങൾക്കു തെറ്റി.എനിക്കു ശരീരമില്ല.... നിഴലില്ല..മനസ്സുപോലും ആരൊ
മോഷ്ടിച്ചു കൊണ്ടുപോയി..”
“തെറ്റിയതു നിങ്ങൾക്കാണ്‌..ഞാൻ നിങ്ങളുടെ നിഴൽ തന്നെയാണ്‌..നിങ്ങളുടെ
ആത്മാവിന്റെ മൃഗമൂർച്ചയുള്ളകോംപ്ളക്സുകളുടെ ഒരു ധൂമരൂപം.”
എന്റെ വായടഞ്ഞു...

ദിപു ശശി തത്തപ്പിള്ളി 
ഫോൺ:9847321649

ഗ്രാമീണയോണമേ..

   അന്‍വര്‍ ഷാ ഉമയനല്ലൂര്‍


ഗ്രാമീണയോണമേ..
ചിന്മയരൂപമുണര്‍ത്തിവരുന്നിഹ!
നന്മനിറഞ്ഞൊരു പൂക്കാലം
നീളെയുയര്‍ത്തുന്നരുവികളലിവോ-
ടതിമോദത്തിന്‍ സംഗീതം
ചിങ്ങവുമിങ്ങെന്നരികിലണ,ഞ്ഞിവ
പൊന്നോണാഗത സന്ദേശം
ധന്യമനസ്സുകളറിയുന്നുലകിതി-
ലെന്നും നിറയേണ്ടുത്സാഹം
നേരറിയാത്തവരില്ലിന്നൊരു, പുതു-
ഗ്രാമോദയമാ,യതിവേഗം!
ഹൃദയൈക്യത്തിന്‍ സുരകാവ്യങ്ങ-
ളെഴുതുന്നിതുവഴിയീഗ്രാമം
വാനിലൊരായിരമിതളുകള്‍ കാണാ-
നുണരുന്നരികിലൊരാരാമം
പ്രിയതരമെല്ലാം: പ്രായാന്തരമൊരു-
പ്രശ്നമതല്ല-യൊരേലക്ഷ്യം
സന്മനസ്സേകിയടുത്തുവരുന്നൂ
പൊന്നുഷസ്സേയൊരു തിരുവോണം
മലയാളത്തിന്‍ ലാളിത്യത്താല്‍
നിറയുന്നപരര്‍ക്കുന്മേഷം.

* * * *
നില്‍പ്പുയരത്തിലൊരിത്തിരി നന്മക-
ളാരിലു,മലിവോ-ടെന്നാകില്‍
നല്‍പ്പുതുലോകത്താകിലുമൊടുവില്‍
നില്‍ക്കുക!നാമീ, ഗ്രാമത്തില്‍!!
കണ്ണുകളില്‍ പ്രിയവര്‍ണ്ണങ്ങള്‍-സമ-
മോഹങ്ങള്‍ നിറവര്‍ണ്ണനകള്‍
നിര്‍ണ്ണയമിതുപോലുണ്ടാവില്ലൊരു
സര്‍ഗ്ഗവസന്തം; സത്യത്തില്‍
ദിഗ്വിജയങ്ങളുയര്‍ത്തിയ കര്‍മ്മ-
പ്രതിഭകള്‍-നൂനം-സന്തതികള്‍
കാത്തീടുകനാമൊരുപോലേവം;
നേര്‍ത്തവെളിച്ചത്തിന്‍ തിരികള്‍
നീളേയിതുപോലാഗതമാകാന്‍
കൊതിതോന്നീടിലിടയ്ക്കാദ്യം
പ്രാര്‍ത്ഥനയോടൊന്നണയുക!മനമേ,
യാത്ര…

ഇറച്ചി

സണ്ണി തായങ്കരി

    കുന്നായിക്കര മാതൃകാപോലീസ്‌ സ്റ്റേഷനിൽ ഒരു പരാതിക്കാരന്റെ കാലൊച്ചയ്ക്കായി കാതോർ ത്തിരിക്കുകയാണ്‌ എസ്‌.ഐ. രാമൻ കർത്താ. ഈ സ്റ്റേഷനിൽ ചാർജെടുത്ത ദിവസം മുതൽ പ്രതീക്ഷയോടെ തുടരുന്ന ഒരു വിഫലപ്രക്രിയ. അതിനപ്പുറം ആ ആഗ്രഹത്തിന്‌ ആയുസ്സില്ലെന്ന്‌ അയാളെപ്പോലെത്തന്നെ ഒരു കുറ്റവാളിയുടെയെങ്കിലും മുഖമൊന്നു കാണാൻ ആഗ്രഹിക്കുന്ന നാല്‌ പി.സി. മാർ ക്കും അറിയാം. പ്രഭാതത്തിൽ നാമ്പിടുന്ന പ്രതീക്ഷ പ്രദോഷമാകുന്നതോടെ കല്ലിന്മേൽ വീണ വിത്തുപോലെ കരിഞ്ഞുണങ്ങിപ്പോകുന്നു.
    അന്നും പ്രഭാതം തുടങ്ങിയത്‌ സാധാരണ നിലയിൽതന്നെ. രാത്രിയിൽ കുന്നായിപ്പുഴയിൽ ഉടക്കുവലയിട്ടും വലയെത്താത്തിടത്ത്‌ വെള്ളത്തിലിറങ്ങി അണ്ടതപ്പിയും പ്രഭാതത്തിൽ കൂടനിറയെ പിടയ്ക്കു ന്ന നാണാത്തരം മത്സ്യവുമായി എത്തുന്ന ജ്യേഷ്ഠൻ ചെമ്പനോയിയും അനുജൻ കൊച്ചോയിയും രാവി ലെ സ്റ്റേഷനിലെത്തി മുഖം കാണിച്ച്‌ രാമൻ കർത്തായ്ക്ക്‌ 'പടി' കൊടുക്കുന്ന ഒരു പതിവ്‌ ഏർപ്പാടുണ്ട്‌. അന്ന്‌ സമർപ്പിച്ചതു രണ്ടുരണ്ടരയടി നീളമുള്ള പെടയ്ക്കുന്ന വെള്ളിനിറമുള്ള വിളഞ്ഞ ആറ്റുവാള. തലങ്ങും വിലങ്ങും മുള്ളാണെങ്കിലും വാളയെന്നു കേട്ടാൽ രാമൻ കർത്തായുടെ വായിൽ ക…

പൊക്കൻ

ശ്രീജിത്ത്  മൂത്തേടത്ത്
പൊക്കനെപ്പിടിച്ച്, വാലിൽ കുടുക്കിട്ട്, കല്ലെടുപ്പിച്ചും പറപ്പിച്ചും രസിച്ച കുട്ടി കോലാത്തെമ്പത്തിരുന്നു കരഞ്ഞു. പൊക്കൻ പറന്നുപോയത്രെ!! കാതിൽ കടുക്കനിട്ട കുഞ്ഞിപ്പറമ്പത്തെ പൊക്കേട്ടൻ കുട്ടിയെ ആശ്വസിപ്പിച്ചു - ''ഞ്ഞ്യെന്തിനാ മോനേ കരേന്നെ? പറക്ക്ന്ന പൊക്കൻ പോയാലെന്താ മോന് ഈ നടക്ക്ന്ന പൊക്കേട്ടനില്ലേ?'' കുട്ടിയും പൊക്കേട്ടനും കുഞ്ഞിപ്പറമ്പത്തെ മിറ്റത്ത് തുള്ളിക്കളിച്ചു.

നിശ്ചയദാർഢ്യം ഒരു വിജയരഹസ്യം

ജോൺ മുഴുത്തേറ്റ്‌


 സ്കൂളിൽ നിന്നും വൈകുന്നേരം കരഞ്ഞുകൊണ്ട്‌ വീട്ടിലെത്തിയ മകനോട്‌ അമ്മ ചോദിച്ചു..,
"എന്താ മോനെ പറ്റിയത്‌.....? നീ എന്തിനാണ്‌ കരയുന്നത്‌?"
"അമ്മേ, പിള്ളേരെന്നെ കളിയാക്കി" അവൻ വിങ്ങിപ്പൊട്ടിക്കൊണ്ട്‌ പറഞ്ഞു.
"എന്തിനാ കളിയാക്കിയത്‌?", അമ്മ കാര്യം തിരക്കി.
"നിന്റെ അച്ഛൻ മദ്യപാനിയാണ.​‍്‌ കഴിഞ്ഞ ദിവസം ക്ലബ്ബിൽ വച്ച്‌ വെള്ളമടിച്ച്‌ പൂസായി ബഹളമുണ്ടാക്കി.. ഒടുവിൽ ശർദ്ദിച്ച്‌ ക്ലബ്ബിൽ കിടന്നു. ആരൊക്കെയോ എടുത്താണ്‌ കാറിൽ ഇരുത്തിയത്‌.......", കുട്ടികൾ പറഞ്ഞ കാര്യങ്ങൾ കണ്ണീരോടെ അവൻ വിവരിച്ചു.
"ആരാണിത്‌ സ്കൂളിൽ വന്ന്‌ പറഞ്ഞത്‌?", അമ്മ ആകാംക്ഷയോടെ ചോദിച്ചു.
"എന്റെ ക്ലാസിലെ സജി. അവന്റെ അച്ഛൻ ക്ലബ്ബിലുണ്ടായിരുന്നു".
"അത്‌ ചുമ്മാ പറയുന്നതായിരിക്കും. മോൻ വന്ന്‌ കാപ്പികുടിക്ക്‌", അമ്മ  അവനെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അമ്മയ്ക്കും സങ്കടമായി.
രണ്ടു ദിവസം മുൻപ്‌ രാത്രിയിൽ കുടിച്ച്‌ ഓവറായിട്ടാണ്‌ അച്ഛൻ വന്നത്‌. പക്ഷെ ക്ലബ്ബിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതായി അറിഞ്ഞില്ല. രാവിലെ ജോലിയ്ക്ക്‌ പോവുകയും ചെയ്തു.
പ്രദീപ…

ആത്മം

ദിപുശശിതത്തപ്പിള്ളി നീട്ടുമ്പോഴേക്കുംപിൻവലിക്കുന്ന, മറുകൈയുടെനിർവികാരതയാണ്‌, പ്രണയമെന്നതിരിച്ചറിവുകളിൽ; നടന്നുതീർത്തഭ്രാന്തൻദൂരങ്ങളെത്രയോ..... പറയാതടക്കിപ്പിടിക്കുമ്പോഴും, കാണാമുറിവുകളിലൂടെഒലിച്ചിറങ്ങുന്ന, നനവിന്റെനേരാണ്‌ സ്നേഹമെന്നറിഞ്ഞ്; മരുന്നുമണമുള്ളകട്ടിൽവിരിപ്പിൽ, കാലത്തിന്റെവിരല്പാടിലുറയുന്നതെസുഖം......

സെമി

മനാഫ് മന്‍
നാല്പ്പതിലും ഒരു ഇരുപ്പത്തഞ്ച് കാരനെ വെല്ലുന്ന ശരീര സൗന്ദര്യം ഉള്ളതില്‍ ഡേവിഡിന് അഭിമാനം തോന്നി. പണ്ടേ ഉള്ള ശീലമാണ്. കണ്ണാടിയുടെ മുന്നില് പൂര്‍ണ്ണ നഗനനായി നിന്നും സ്വന്തം ശരീര സൗന്ദര്യം ആസ്വദിക്കുക.
നെഞ്ചിലെ നനുത്ത രോമ ങ്ങളിലൂടെ അയാള്‍ വിരലുകള്‍ പായിച്ചു..അല്പം സൗന്ദര്യമുള്ള ശരീരമാണ് തനിക്കെന്ന സ്ഥിരം ചിന്തയില്‍ അയാള് പുഞ്ചിരി തൂകി.
” ഊട്ടിയിലെ കൊച്ചു വെളുപ്പാന്‍ കാലത്ത് ഉടു തുണിയില്ലാതെ നില്ക്കുന്ന അങ്ങാണല്ലോ ഈയിടെയായി എനിക്കുള്ള സ്ഥിരം കണി ! ”
മുറിയിലേയ്ക്ക് പൊടുന്നനെ കടന്നു വന്ന ലിസ പറഞ്ഞു.
ആ വെളുത്ത ഫ്രോക്കില്‍ അവളൊരു മാലാഖയെ പോലെ
തോന്നിച്ചു. ചൈനക്കാരുടെത് പോലെ കുഞ്ഞു മുഖമാണ് ലിസയ്ക്ക്.
ഡേവിഡ് ബോക്‌സര്‍ ഷോട്‌സ് ഇടാന്‍ തുടങ്ങി.
” ഡേവിഡ്, നിനക്ക് ലുങ്കി യാണ് ചേരുക.”
” ഇതാണ് ലിസ സൗകര്യം, ഇതാകുമ്പോള്‍ സെകന്റ്
പേപ്പര്‍ വേണ്ട.”
” അതെന്തോന്നു സെകന്റ് പേപ്പര്‍ ?”
” അടിവസ്ത്രം .. അണ്ടര്‍ വേര്‍ ”
ലിസ അത് കേട്ട് കുറെ നേരം ചിരിച്ചു.
” ഇതാണ് ഞാന്‍ സെമിയില്‍ നിന്നും ഓടി വരുന്നത്.
ഇയാളെ കേള്ക്കാന്‍ എനിക്കെന്തിഷ്ടമാണെണോ !
ആണ്‍ പെണ്‍ ഭേദമില്ലാത്ത സംസാരം. നാണമില്ലാത്തവന്‍….
അല്ല എന്…

ജീവിതത്തിലേയ്ക്ക് …!!!

സുരേഷ് കുമാർ പുഞ്ചയില്‍
നാനൂറു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ആ ഭീകരമായ മരുഭൂയിലൂടെ വണ്ടിയോടിച്ചാലാണ് ഞങ്ങളുടെ വര്‍ക്ക് സൈറ്റില്‍ നിന്നും തൊട്ടടുത്ത കുഞ്ഞു പട്ടണത്തില്‍ എത്താന്‍ കഴിയുക . അതിനൊരു പട്ടണം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഭക്ഷണം ഒഴിച്ചുള്ള എന്ത് അത്യാവശ്യ സൌകര്യങ്ങള്‍ ലഭിക്കണമെങ്കിലും അവിടെത്തന്നെ വരണം ഞങ്ങള്‍ക്ക് എല്ലായ്‌പോഴും .
എപ്പോഴും മണല്‍ക്കാറ്റു വീശുന്ന ആ മരുഭൂമി യിലൂടെയുള്ള വഴിയും ഏറെ ദുര്‍ഘടം പിടിച്ചതുതന്നെ . മൊബൈല്‍ സിഗ്‌നല്‍ പോലും ഇല്ലാത്ത ആ മരുഭൂമിയില്‍ ഏതെങ്കിലും ഒരു ജീവിയെ പോലും ഞങ്ങള്‍ അതുവരേയ്ക്കും ഒരിക്കലും കണ്ടിട്ടുമില്ലായിരുന്നു. സാധാരണ റോഡ് ആണെങ്കില്‍ മൂന്നോ നാലോ മണിക്കൂറുകൊണ്ട് എത്താവുന്ന ആ ദൂരം പക്ഷെ ഇവിടെ കടക്കണമെങ്കില്‍ ആറും ഏഴും മണിക്കൂറുകള്‍ എടുക്കുമായിരുന്നു എപ്പോഴും . അതുകൊണ്ട് ഒക്കെ തന്നെ അതിലൂടെയുള്ള യാത്ര കഴിവതും ഞങ്ങള്‍ ഒഴിവാക്കാറാണുള്ളത് .
അന്ന് പക്ഷെ ജോലിസ്ഥലത്ത് നിന്നും അപകടം പറ്റി ഗുരുതരാവസ്ഥയില്‍ ആയ ഒരു സഹപ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിക്കാനാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത് . കാലത്ത് തന്നെ ആയതിനാല്‍ യാത്ര തുടങ്ങാന്‍ ഞങ്ങള്‍ക…

അന്യമാകുന്ന മലബാറിലെ കുറിക്കല്ല്യാണം

 നിയാസ് കലങ്ങോട്ട് കൊടിയത്തൂര്‍
മലബാറിലെ ഒട്ടുമിക്ക നാട്ടില്‍ പ്രദേശത്തും വര്‍ഷങ്ങള്‍ക്കു മുന്‍പ് സജീവമായി നിലനിന്നിരുന്നു കുറികല്യാണം എന്ന പരസ്പര സഹായ നിധി .പക്ഷെ ഇന്ന് വളരെ വിരളിലെണ്ണാവുന്ന പ്രദേശങ്ങളില്‍ മാത്രമേ ഇത് കണ്ടു വരുന്നുള്ളൂ .ചായ സല്‍കാരം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട് .ഈ കുറികല്യാണ ത്തിന്റെ അഭാവമാണ് നാട്ടിന്‍ പുറങ്ങളില്‍ സജീവമായി നിലനില്‍ക്കുന്ന ബ്ലേഡ് മാഫിയ . മുന്‍പ് സാമ്പത്തിക ബുദ്ധിമുട്ടുള്ളവനാണെങ്കില്‍ പോലുംതന്റെ കയ്യിലുള്ളതില്‍ നിന്നും അല്‍പമെടുത്തു മറ്റുള്ളവനെ സഹായിക്കാന്‍ കാണിച്ചിരുന്ന ആ സ്‌നേഹവും താല്‍പര്യവും കുറഞ്ഞു വരുകയും ഞാനും എന്റെ കുടുംബവും എന്ന കുടുസ്സു മനസ്സുമാണ് കുറികല്യാണം പോലുള്ള പരസ്പര സഹായ നിധികള്‍ അപ്രത്യക്ഷമാവാന്‍ കാരണം
,നാട്ടിന്‍ പ്രദേശങ്ങളില്‍ നിലനിന്നു പോന്നിരുന്ന ഒരു പരസ്പര സഹായ ഹസ്തമായിരുന്നു ഈ കുറിക്കല്ല്യാണം .ഇന്ന് എന്തിനും ഏതിനും ബാങ്കുകളെയും ബ്ലേഡ് മാഫിയകളെയും ആശ്രയിക്കുന്ന നാം മുന്‍കാലങ്ങളില്‍ നാട്ടിന്‍ പുറങ്ങളില്‍ നടന്നിരുന്ന ഈ കുറിക്കല്ല്യാണം കൊണ്ട് ഒരുപരിധിവരെ ബ്ലേഡ് മഫിയകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ സാധിച്ചിരുന…

മധുരം

രാധാമണി പരമേശ്വരൻ
അടങ്ങാത്ത കടലിന്‍റെ തിരപോലെ നീ
എന്‍റെ മനസ്സിലൊരനുരാഗ വില്ലായ്‌
നിറമിഴി കോണുകള്‍ക്കുളളില്‍ നീ
നിലക്കാത്തൊരമ്പയെത് വീഴ്ത്തി
.
കരിനിഴല്‍ പടരുന്നാ വേദിയില്‍
നീയൊരു പ്രേമഭിക്ഷുവായ് മാറീ
അണപൊട്ടിയൊഴുകീയ ദു;ഖം നീ-
മെല്ലെ, ആരും കാണാതെ മായ്ച്ചു
.
പങ്കിലമാകാത്ത ശുഭനിമിഷമെണ്ണി
പുളകം ചൊരിഞ്ഞോരനുഭൂതി
പഴകിയ വീഞ്ഞു പോലെന്നും എന്‍റെ
കരളില്‍ ലഹരിയായ് പടരുo
.
അമൃതായ്‌ പകരാന്‍ കൊതിച്ചൂ
പക്ഷേ പരിസരം കലാപകലുഷമായ്
മേലങ്കികൊണ്ടു മറച്ച കപോലങ്ങള്‍
വര്‍ണ്ണചെണ്ടുകള്‍ പൂത്തൊരു ഉദ്യാനമായ്‌----------

FRAIL THOUGHT..,വെറുതെ കാത്തിരിക്കുന്നവർ

SALOMI JOHN VALSEN

I saw him
He was gloomy as cloud
His eyes reminded me
The funeral pyre
I watched him
I watched him
With a frail thought
Which pierced me that
He was a farthest dream
Though he was an obsession
Like an incessant sweeping wave,
I never wanted him by my side..
My thoughts were fathomless
My heart exuded
by his memory.
With deep lost dreams
Which sink in the
River of salty tears
My dreams were torn
My love for him was not
an Extraneous affair.
It matters the mind.
It was not a vast plateau
It was not a barren land
It was not a mash land
But a farther away mountain
With its majestic existence
Fondle the sky and glittering stars.


വെറുതെ കാത്തിരിക്കുന്നവർ
നീ വരും
വരാതിരിക്കാനാവുമൊ,
നിനക്ക്
നമ്മുടെ ആകാശങ്ങൾ
മഴ മേഘങ്ങളായ്
നമ്മെ തലോടിയ കോടക്കാറ്റ്
മലമടക്കിലെവിടെയോ
മറഞ്ഞു
മഴക്കോളിൽ ഇരുണ്ട
മേഘങ്ങൾ
കണ്ണീരായ് പെയ്തൊഴിഞ്ഞു
പേക്കാറ്റിൽ
ചടുല ചുവടിലാടും
പ്രകൃതിയുടെ രൗദ്ര താളത്തിൽ,
നില തെറ്റുമെന്റെ മനസ്സിൽ,
വിതുമ്പുന്നു സൗരയൂഥം
സ്നേഹ തോറ്റമായ്
മിഴിനീരായ്
കടലിന്നഗാധമാം
നെഞ്ജകങ്ങളിൽ
ച…

മേധാവിത്വത്തിന്റെ നാൾവഴികൾ

ശ്രീജിത്ത്‌ മൂത്തേടത്ത്‌

An intellectual man can be a good man. But he can easly be a rouge”

Dr. B.R. Ambedkar.

    വിജ്ഞാനം അഥവാ അറിവ്‌ എന്നത്‌ വെളിച്ചമാണ്‌ എന്നാണ്‌ നമ്മുടെ സങ്കൽപം. അത്‌ അജ്ഞാനത്തിന്റെ തിമിരത്തെ അകറ്റി മുന്നോട്ടുള്ള കാഴ്ചയെ കൂടുതൽ പ്രാപ്തമാക്കുന്നു. ഭാരതീയ തത്വചിന്തപ്രകാരം ജ്ഞാനം ബ്രഹ്മമാണ്‌. 'പ്രജ്ഞാനം ബ്രഹ്മഃ' എന്ന ഐതരേയോപനിഷത്തിൽ പറയുന്നു. ഐതരേയം 'ഋഗ്വേദ'വുമായാണ്‌ കൂടുതൽ അടുത്തുനിൽക്കുന്നത്‌ എന്നതിൽനിന്നും ഏറ്റവും പ്രാചീനമായ തത്വചിന്താ പ്രസ്ഥാനത്തിൽത്തന്നെ ജ്ഞാനത്തെ ബ്രഹ്മമായി അഥവാ ഈശ്വരനായി കാണുന്ന സമ്പ്രദായം ഭാരതത്തിൽ നിലവിലുണ്ടായിരുന്നുവേന്നുവേണം മനസ്സിലാക്കാൻ. 'തമസോമാ ജ്യോതിർ ഗമയ' എന്ന്‌ ബൃഹദാരണ്യകവും പറയുന്നു.
    പക്ഷെ വിജ്ഞാനം അല്ലെങ്കിൽ വിജ്ഞാനത്തിന്റെ ഉപയോഗവും കൈവശം വെക്കലും ഇരുതലമൂർച്ചയുള്ള ആയുധമായി പ്രാചീനം മുതൽ ആധുനികം വരെ ലോകക്രമത്തിൽ ഭവിച്ചിട്ടുണ്ട്‌ എന്നത്‌ ഒരു കേവല യാഥാർത്ഥ്യമാണ്‌. ആധുനിക ശാസ്ത്ര ജ്ഞാനവും, സാങ്കേതികത്തികവും, ആയുധ നൈപുണിയും, കച്ചവട തന്ത്രവും കൈവശമുള്ള രാജ്യങ്ങൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ ലോകത്തെ വിരൽത്തു…