Skip to main content

Posts

Showing posts from May, 2014

malayalasameeksha may 15- june 15/ 2014

ഉള്ളടക്കം
ലേഖനം

താളം!മേളം!ലയം
സി.രാധാകൃഷ്ണൻ

മലയാളിയും മലയാളഭാഷയും
അമ്പാട്ട്‌ സുകുമാരൻ നായർ
സണ്ണി തായങ്കരിയുടെ കുലപതികൾ -ദൈവവും മനുഷ്യരും : സമവായത്തിന്റെ വിശ്ലേഷണങ്ങൾ
ഡോ. ഷാജി ഷൺമുഖം


കവിത
കൂവളത്തില
എസ്‌. രമേശൻനായർ 

 ഞാന്‍ ഭൂമിപുത്രി
സുജയ

ഒന്ന്‌, രണ്ട്‌
ഹരിദാസ്‌ വളമംഗലം

ഹെർമ്മൻ ഹെസ്സെ - ഞാൻ ചോദിച്ചിരുന്നു
പരിഭാഷ: വി രവികുമാർ

 പ്രണയമണികള്‍
രാധാമണി പരമേശ്വരൻ 

ആഴങ്ങളിലേക്ക്...
ഗീതാനന്ദൻ നാരായണൻ

നോക്കുകുത്തി
ഗീത മുന്നൂർക്കോട്

മഞ്ഞു കണങ്ങളിൽ തെളിയുന്ന മനസ്സ്....
വെണ്മാറനല്ലൂർ നാരായണൻ

നോവ്‌
ഡോ കെ ജി ബാലകൃഷ്ണൻ.

സ്നേഹം
സലോമി ജോൺ വൽസൻ
അമ്മ മനസ്സ്
രാജു കാഞ്ഞിരങ്ങാട്

വിരഹ മഴ
പാർവ്വതി.ആർ.
നായ
സത്താർ ആദൂർ
 വരവിളി
മുയ്യം രാജന്‍

 ആറന്മുളേ ആറന്മുളേ....
ശ്രീകൃഷ്ണദാസ് മാത്തൂര്‍

താളപ്പിഴ
ടി.കെ. ഉണ്ണി 

 ഭൂത വർത്തമാനം കൊണ്ടൊരു ഭാവി
മോഹൻ ചെറായി

 ചിത
ജവഹർ മാളിയേക്കൽ


തെങ്ങുകൃഷി
കമ്പോള മത്സരത്തെ നേരിടാൻ നമുക്ക്‌ ഉൽപന്ന ഗുണമേന്മ ഉറപ്പു വരുത്താം
ടി. കെ. ജോസ്‌  ഐ എ എസ്

പൊങ്ങിൽ നിന്ന്‌ പോഷകാഹാരം
ആബെ ജേക്കബ്‌

 തോട്ട ശുചിത്വം നല്ല ശീലം
ഡോ. വി. കൃഷ്ണകുമാർ


 കേരോൽപന്നങ്ങളുടെ ആഗോളവിപണനം സാദ്ധ്യമാക്കാൻ സുസ്ഥിരകൃഷി മാനദണ്ഡങ്ങൾ
മാത്യു സെബാസ്റ്റ്യൻ


തെങ്ങുകൃഷിയിൽ ജിഎപി: …

അമ്മ മനസ്സ്

രാജു കാഞ്ഞിരങ്ങാട്

ദിക്കുകൾ നാലുമിരുൽ കമ്പളം നീരത്തവേ
സ്തംഭിച്ചപോൾ പാതവക്കിൽ മരം നില്ക്കൂ
പ്രേതം കണക്കേ മരത്തിൻ കരിനിഴൽ
ക്ഷണത്താൽ വളർന്നുമാനംമുട്ടിനില്ക്കുന്നു
പ്രായമായുള്ള ചില പത്രങ്ങൾ പേടിച്ചു
നിശ്ചേഷ്ട്ടരായ് താഴെ വീണു കിടക്കുന്നു
വിശറിയുമായ്  വന്നിളം തെന്നൽ വീശവേ
വിലാപ കാവ്യങ്ങൾ എങ്ങോ മുഴങ്ങുന്നു
പക്ഷികൽ പാടാത്ത സന്ധ്യ,യിക്ഷിതി-
 തന്നെ മരവിച്ച സന്ധ്യ
മിന്നു മുഡുക്കൾ മാനത്ത് കണ്ണികൾ
എല്ലാം വിറങ്ങലിച്ചുള്ള  സന്ധ്യ
അമ്മതൻ ചാരത്തണഞ്ഞുള്ള മൃത്യു
അവസാന ദാഹനീർ ചുണ്ടോടു ചേർക്കവേ
പാതവക്കത്തെ മരത്തിൻ മടിത്തട്ടിൽ
അന്ത്യ യാത്രയ്ക്ക് തല നിവര്ത്തീടവേ
പാവം ഹരിച്ചെന്റെ മക്കള്ക്ക് പൊൻ പാത
കാണിക്ക വേണമെന്നെണ്ണി പ്പറയുന്നു

സ്നേഹം

സലോമി ജോൺ വൽസൻ
                                                            സ്നേഹം

സ്നേഹം ഒരു വലിയ നുണയാണ്.
അത് നാം നമ്മെത്തന്നെ കണ്ടെത്താൻ
കാണാ മറയത്തിരുന്നു
അപരനിലെക്കെറിയുന്ന
വജ്രായുധമാണ്‌.

                                                              വെറുപ്പ്‌

അപരനിൽനിന്നും
അവനവനിലേക്കുള്ള യാത്ര
അനന്ത യാത്ര.
അവസ്താന്തരങ്ങൽക്കപ്പുറം.

                                                                ഓർമ

മറവിചെപ്പിൽ
മനുഷ്യനുമാത്രം സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട
.മരണത്തിനപ്പുറം ദൂരമില്ലാത്ത തന്മാത്ര
മനസ്സിൻറെ ഉള്ളറയിൽ നിറയുന്ന മണല്ക്കാട്

                                                                 മറവി

ഓർമകൾ ഉണ്ടാകരുതെന്ന്
മനുഷ്യ
മഹാസമുദ്രത്തിന്നുള്ളര്രയിൽ
മനക്കന്ന്നീരുപ്പിൽ
മനനം കൊണ്ട മുത്തുച്ചിപ്പി.

                                                         പ്രണയം

വിശുധ്ധന്റ്റെ നെഞ്ചിലെ
ആരുമറിയാത്ത വിലാപം.
രതിമാത്രകളിൽ വിഷന്ന്ന്നതയുടെ
രാവുകൾ പേറുന്ന ദുരന്തം.
ആരോ കാത്തിരിക്കുന്നു
എന്ന് സ്വയം വിശ്വസിപ്പിക്കുന്ന
വിഡ്ഢിയുടെ വേദാന്തം.

താളപ്പിഴ

ടി.കെ. ഉണ്ണി
======
ഓളപ്പരപ്പിലെ താളമേളങ്ങൾ
ഓർമ്മകളായത് താളപ്പിഴയോ
മേളക്കൊഴുപ്പിന്റെ അപതാളങ്ങളിൽ
പതഞ്ഞുപൊങ്ങിയത് വെൺമുകിലുകളോ

ശമനതാളത്തിന്റെ മൃദുലരാഗങ്ങളിൽ
വിണ്ണേറിയകന്നത് കിന്നര ഹംസങ്ങളോ
മുത്തണിമൊഴിമുത്തിൻ മഞ്ചലേറിപ്പോയത്
കളവാണിയാം മധുകോകിലയോ

ഉഷസ്സിൻ കതിരിൽ മണിമുത്ത് കോർത്തത്
ഹേമന്തരാവിൻ നൊമ്പരങ്ങളോ
നിറവാർന്നൊരുള്ളിന്റെ കടലാഴങ്ങളിൽ
നിനവായ്ത്തെളിഞ്ഞത് ഇന്ദ്രജാലങ്ങളോ

പൂക്കാമരത്തിലെ പഴുത്ത പൂങ്കനികളോ
വായ്പുണ്ണാലുരുകുന്ന കാകപരിദേവനം
മറഞ്ഞ സൂര്യന്റെ തെളിഞ്ഞ വിണ്ണളവോ
മുങ്ങിയെടുത്തണയുന്നതീ തിരമാലകൾ

മത്തേഭനാശയാൽ മാതംഗലീലയും
മർത്ത്യനു വിത്തമായ് ത്തീരുമെന്നോ
മൃത്യുവെതീർത്തവർ ഉൽകൃഷ്ഠരാവുന്നോ
തപ്തരാം ദൈവങ്ങളംബരത്തിൽ.!

അഗ്നിഫണീന്ദ്രന്റെ കുണ്ഠിതമേറ്റല്ലോ
എരിഞ്ഞൊടുങ്ങിയതിന്നീ കാനനപ്പട്ടട.
താളപ്പിഴയല്ലിതോളപ്പരപ്പിലെ
ഓർമ്മകളായുള്ള താളമേളങ്ങൾ.!
=========
ടി.കെ. ഉണ്ണി

നോക്കുകുത്തി

ഗീത മുന്നൂർക്കോട് 
രാത്രിഞ്ചരന്മാരുടെ നഖരനഖങ്ങൾ നിലാപ്പെണ്ണിന്റെ നീലഞരമ്പുകൾ കോറി മുറിച്ച് ചീറ്റിച്ചിതറിയതിന്റെ നിണപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്റെ ഉടയാടകളിൽ..
മുക്കുവത്തിയുടെ നെഞ്ചുടഞ്ഞ വേദന തിരമാലകളിൽ കലർന്നൂറിയപ്പോൾ മുത്തും പവിഴവും വാരിക്കോരാൻ ജീവിതത്തിന്റെ ചേർക്കുണ്ടുകളിലേക്ക് ഊർന്നിറങ്ങുന്ന അരയക്കരുത്തിന്റെ മുദ്രകളടിച്ചിട്ടുണ്ടെന്റെ കരൾത്തടങ്ങളിൽ.
തെങ്ങിൻ കള്ളിന്റെ പതപ്പിൽ കാതോർത്ത് കുതിക്കുന്ന കാൽ വളയത്തിലൂടെ ഇറ്റിറ്റുടയുന്ന ലഹരിത്തുള്ളികൾ തുളുമ്പുന്നുണ്ടെന്റെ മാർത്തടങ്ങളിൽ.
വിശപ്പ് കൊത്താംകല്ലാടുന്ന കൽ‌പ്പടവുകളിൽ കൽ വെട്ടിയുടെ കൈത്തഴമ്പുകൾ പുഴുകുത്തിപ്പഴുത്തൊലിക്കുന്നുണ്ടെന്റെ നിറകൺത്തടങ്ങളിൽ……
വെയിക്കുടങ്ങളിൽ നൊമ്പരം തിളക്കും വഴി ചവിട്ടി നീന്തുന്ന കുഞ്ഞുകാലുകളുടെ പിളരുന്ന വരകൾ നീറുന്നുണ്ടെന്റെ നഗ്നപാദങ്ങളിൽ..
തലങ്ങും വിലങ്ങും വണ്ടിപ്പെട്ടികളിൽ മദ്ദളം കൊട്ടിപ്പാടുന്ന കുഞ്ഞു വയറുകളിലൂടെ ചോർന്നിറങ്ങി ഉള്ളം കൈയ്യുകളിലൂടെ ചെറിയ നാണയക്കലമ്പലുരുളുന്നത് എന്റെ ഗ്രഹണിക്കനത്തിലമ്ലം ചേർക്കുന്നുണ്ട്

ഞാന്‍ ഭൂമിപുത്രി

- സുജയ 

സീത അയോദ്ധ്യാ രാജ്ഞിയായി, രാജമാതാവായി ജീവിയ്ക്കാന്‍ അവസരം കിട്ടിയിട്ടും അത് സ്വീകരിയ്ക്കാതിരുന്നതെന്തു കൊണ്ട് ? താന്‍ സുചരിതയാണെന്നിരിയ്ക്കെ ഒരിയ്ക്കല്‍ക്കൂടി അത് പ്രജാസമക്ഷം, പുത്രസമക്ഷം തെളിയിച്ച്  എന്തു കൊണ്ട് ആ സൌഭാഗ്യങ്ങള്‍  തിരിച്ചു നേടിയില്ല ? ശ്രീരാമനും താനും പരസ്പരാനുരാഗികളാണ്  എന്നതറിഞ്ഞു കൊണ്ട് എന്തിന് ആത്മത്യാഗം വരിച്ചു? തുടരെത്തുടരെ നേരിട്ട അപമാനങ്ങളില്‍  വ്രണിതമായ അഭിമാനം രക്ഷിയ്ക്കാന്‍  ക്ഷത്രിയവനിതയുടെ അന്തസ്സോടെ പ്രാപിച്ച ആത്മസാക്ഷാത്കാരമാണോ ആ പര്യവസാനം? ക്ഷമയും സഹനവും സ്നേഹത്തിന്റെ പര്യായങ്ങളെന്നു കരുതുന്ന സ്ത്രീകള്‍ക്ക് പ്രതിഫലം ക്രൂരനിരാസമോ? അവളുടെ അന്തഃസംഘര്‍ഷങ്ങള്‍ക്ക് എന്തെന്ത് പറയാനുണ്ടാവും ? - സീതായനത്തിലേയ്ക്ക് ഒരു സങ്കല്പയാത്ര ...
വീണ്ടുമൊരു വിളി, വിങ്ങും മുഖവുമായ് താണ ശിരസ്സുമായ്‌  വാക്കുകളെന്മുന്നില്‍ പാതി മുഴങ്ങിച്ചിതറേ ഞാനോര്‍ക്കുന്നു ഭാഗ്യം സനാഥരെന്നുണ്ണികള്‍ , എങ്കിലും കാലത്തിനപ്പുറം ദൂരത്തിനപ്പുറം എന്നോ തൊടുത്തോരപമാനമിപ്പോഴും ക്രൂരനിശിതശരങ്ങളായ് പിന്നെയും ഏല്ക്കണമെന്നതെന്‍ നിത്യ നിയോഗമോ ! എന്തോ... , മനസ്സൊന്നുലഞ്ഞു പോയ്‌ , എന്തിന് ? ഒന്നുമെനിയ്…