ദിക്കുകൾ നാലുമിരുൽ കമ്പളം നീരത്തവേ
സ്തംഭിച്ചപോൾ പാതവക്കിൽ മരം നില്ക്കൂ
പ്രേതം കണക്കേ മരത്തിൻ കരിനിഴൽ
ക്ഷണത്താൽ വളർന്നുമാനംമുട്ടിനില്ക്കുന്നു
പ്രായമായുള്ള ചില പത്രങ്ങൾ പേടിച്ചു
നിശ്ചേഷ്ട്ടരായ് താഴെ വീണു കിടക്കുന്നു
വിശറിയുമായ് വന്നിളം തെന്നൽ വീശവേ
വിലാപ കാവ്യങ്ങൾ എങ്ങോ മുഴങ്ങുന്നു
പക്ഷികൽ പാടാത്ത സന്ധ്യ,യിക്ഷിതി-
തന്നെ മരവിച്ച സന്ധ്യ
മിന്നു മുഡുക്കൾ മാനത്ത് കണ്ണികൾ
എല്ലാം വിറങ്ങലിച്ചുള്ള സന്ധ്യ
അമ്മതൻ ചാരത്തണഞ്ഞുള്ള മൃത്യു
അവസാന ദാഹനീർ ചുണ്ടോടു ചേർക്കവേ
പാതവക്കത്തെ മരത്തിൻ മടിത്തട്ടിൽ
അന്ത്യ യാത്രയ്ക്ക് തല നിവര്ത്തീടവേ
പാവം ഹരിച്ചെന്റെ മക്കള്ക്ക് പൊൻ പാത
കാണിക്ക വേണമെന്നെണ്ണി പ്പറയുന്നു