സലോമി ജോൺ വൽസൻ
സ്നേഹം
സ്നേഹം ഒരു വലിയ നുണയാണ്.
അത് നാം നമ്മെത്തന്നെ കണ്ടെത്താൻ
കാണാ മറയത്തിരുന്നു
അപരനിലെക്കെറിയുന്ന
വജ്രായുധമാണ്.
വെറുപ്പ്
അപരനിൽനിന്നും
അവനവനിലേക്കുള്ള യാത്ര
അനന്ത യാത്ര.
അവസ്താന്തരങ്ങൽക്കപ്പുറം.
ഓർമ
മറവിചെപ്പിൽ
മനുഷ്യനുമാത്രം സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട
.മരണത്തിനപ്പുറം ദൂരമില്ലാത്ത തന്മാത്ര
മനസ്സിൻറെ ഉള്ളറയിൽ നിറയുന്ന മണല്ക്കാട്
മറവി
ഓർമകൾ ഉണ്ടാകരുതെന്ന്
മനുഷ്യ
മഹാസമുദ്രത്തിന്നുള്ളര്രയിൽ
മനക്കന്ന്നീരുപ്പിൽ
മനനം കൊണ്ട മുത്തുച്ചിപ്പി.
പ്രണയം
വിശുധ്ധന്റ്റെ നെഞ്ചിലെ
ആരുമറിയാത്ത വിലാപം.
രതിമാത്രകളിൽ വിഷന്ന്ന്നതയുടെ
രാവുകൾ പേറുന്ന ദുരന്തം.
ആരോ കാത്തിരിക്കുന്നു
എന്ന് സ്വയം വിശ്വസിപ്പിക്കുന്ന
വിഡ്ഢിയുടെ വേദാന്തം.