Skip to main content

Posts

Showing posts from September, 2012

malayalasameeksha september 15-october 15

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE

പുതിയ ലക്കം ഈ മാസം 25 നു പ്രസിദ്ധീകരിക്കും /എഡിറ്റർ


ഉള്ളടക്കം


ലേഖനം

ദൈവം 'ഉണ്ടില്ല'!
സി.രാധാകൃഷ്ണൻ
 ധന്യനിമിഷം
രഘുനാഥ് പലേരി
സെന്തിൽ വടിവേലവനേ അറുമുഖൻ മുന്നിൽചെന്ന്...
കുരീപ്പുഴ ശ്രീകുമാർ
യൗവ്വനം വണ്ടിക്കാരി
രാംമോഹൻ പാലിയത്ത്
വംശനാശം നേരിടുന്ന നിരൂപകർ
ഡോ.എം.എസ്.പോൾ
നിങ്ങളുടെ വിലയെത്ര?
വി.പി.അഹമ്മദ്
ആദിഭാരതം മുൻവിധികൾ- ചില വിയോജിപ്പുകൾ
മീരാകൃഷ്ണ
കൃഷി
വിലയിടിവിൽ നിന്ന് കരകയറാൻ കൂട്ടായ പരിശ്രമം അനിവാര്യം
ടി.കെ.ജോസ്  ഐ.എ.എസ്
കേരളത്തിലെ തെങ്ങുകൃഷിയുടെ വഴിത്താര
പായിപ്ര രാധാകൃഷ്ണൻ
വിപണിയിലെ അവതറണം വിപണിയിലെ വിജയം
ദീപ്തിനായർ എസ്
കർഷകക്കൂട്ടായ്മയിൽ ഇളനീർപന്തൽ
ദീപ്തിനായർ എസ്
ചങ്ങാതി ദമ്പതികളുടെ കഥ കേൾക്കൂ
ബീന എസ്
ഇള -കോക്കനട്ട്‌ സോഡ
മൃദുല കെ.
ഉത്പാദന മേഖലയിൽ നിന്നും നേരിട്ട്‌ ഉപഭോക്തൃതലത്തിലേക്ക്‌
എസ്‌. കുമാരവേൽ , ജി.ആർ, സിങ്ങ്‌, രവിപ്രകാശ്‌ , ജയകുമാർ എസ്‌.
നാളികേരോത്പാദക സംഘങ്ങളുടെ ഫെഡറേഷനുകൾ
കെ. എസ്‌. സെബാസ്റ്റ്യൻ
മത്സരവിജയികൾക്ക് സമ്മാനസമർപ്പണം
കവിത
ഇന്നു നീ വന്നാൽ
ചെമ്മനം ചാക്കോ
പെരുമ്പാത
പദ്മാവതി വൽസല
അയാൾ
ശ്രീധരനുണ്ണി
ഒരു സ്ത്രീപക്ഷകവിത
വിജയ…

ജീവിതത്തിനു നേരേ ഒരു ചൂണ്ടുവിരൽ

  എന്‍.ബി.സുരേഷ് | ബാഗും മാറത്തടക്കിപ്പിടിച്ച് സ്കൂൾമുറ്റത്തെ മാഞ്ചുവട്ടിൽ നിൽക്കുകയായിരുന്നു മീര. മുറ്റത്താകെ പഴുത്ത മാവിലകളും കണ്ണിമാങ്ങകളും ചിതറിവീണു കിടക്കുന്നുണ്ട്.ചുറ്റുവട്ടത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ കുട്ടികൾ പൊയ്ക്കഴിഞ്ഞാൽ തുറന്നുകിടക്കുന്ന ക്ലാസ്മുറികളും മുറ്റവുമെല്ലാം തെരുവുനായ്ക്കൾ കയ്യടക്കും. ഇന്നവറ്റയെയും കാണാനില്ല.

അവൾ, മീരമാത്രം, ഒറ്റയ്ക്ക് മാഞ്ചുവട്ടിൽ.

ഒരു കാറ്റുവീശിയാൽ മഴ താഴെ വീഴും എന്നു തോന്നി. ഇരുട്ടുവീണുതുടങ്ങിയിരുന്നു. ഇടിയും മിന്നലുമുണ്ട്.വിജനമായ സ്കൂൾകെട്ടിടങ്ങൾ ഏതോ രഹസ്യങ്ങൾ കരുതിവച്ചിരിക്കുന്ന പുരാതനമായ കോട്ടകൾ പോലെ. ദൂരെ കോടമഞ്ഞിറങ്ങി വരുന്ന പേടിപ്പിക്കുന്ന മലനിരകൾ.

സ്കൂളിൽ നിന്നും വൈകിപ്പോകുന്നവരുടെയും പ്യൂൺ ശങ്കരേട്ടനെക്കാൾ നേരത്തെ എത്തുന്നവരുടെയും സൌകര്യം നോക്കി പൂട്ടാതെയിട്ടിരിക്കുന്ന രണ്ടാമത്തെ ഗേറ്റിലൂടെ ബൈക്കോടിച്ചാണ് ഞാൻ അകത്ത് കടന്നത്.എന്നെ കണ്ടതും മീരയുടെ മുഖത്തെ സ്ഥായിഭാവമായ വേവലാതി പെരുകി. അവൾ ഈ സമയത്ത് എന്നെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇനി മറ്റാരെയെങ്കിലും? ഹേയ്. പെട്ടന്ന് വന്ന മഴയല്ലേ, കുടയെടുത്ത…

യുദ്ധത്തില്‍പ്പെട്ടുപോയ ബാലന്‍

ബി.ഷിഹാബ്   യുദ്ധവെറിയുടെ ദുഷ്ടദുര്യോധന രഥം
എല്ലാമുടച്ചെറിഞ്ഞതിന്‍ നടുവില്‍
ഒറ്റപ്പെട്ടുപോയൊരു പിഞ്ചോമന ബാലന്‍
കഠിനം ചോര വാര്‍ന്നു കിടന്നു.

കൈകാല്‍ നഷ്ടപ്പെട്ടവന്‍
ടിവിയില്‍ നിങ്ങളും കണ്ടുകാണും.

എന്റെ അച്ഛനെ തരൂ
അമ്മയെ തരൂ
അനുജത്തിയെ തരൂ
അവനാരോടോ കെഞ്ചികൊണ്ടിരുന്നു.

കെഞ്ചി കെഞ്ചി കുഴഞ്ഞവന്‍
കരഞ്ഞു കഞ്ഞു തളര്‍ന്നവവന്‍

മസ്തിഷ്കങ്ങളില്‍ ബോംബിന്റെ വെടിപൂരവും
രുധിര സംഗീതവും മരീചികള്‍ തീര്‍ത്തപ്പോള്‍
ബന്ധിക്കപ്പെട്ട കൈകളാല്‍ നരര്‍
രാജ്യം പോലുമുപേക്ഷിച്ചു ജീവനും കൊണ്ടോടിയപ്പോള്‍
മനുഷ്യഹസ്തങ്ങളില്‍ സാന്ത്വനസ്പര്‍ശം
തിരഞ്ഞു തളര്‍ന്നവന്‍
പെട്ടെന്നൊരഭൌമാനന്ദം നുണഞ്ഞ പോലെ

ബലന്റെ ഭാവം മാറി
മധുരമായ് ചിരിച്ചവന്‍
അവനാരുമായോ സംവദിച്ചുകൊണ്ടിരുന്നു.

വിജയശ്രീലാളിതന്‍
ആരെയോ നോക്കി ചിരിച്ചു.
ആ കൈകളിലവന്‍ സുരക്ഷിതനായി
മുഖത്ത് ശാന്തി വിളയാടുന്ന ഭാവം.

യുദ്ധാവസാനം
മരിച്ചുപോയവരെ വിജയിച്ചവരുടെയും
ജീവിച്ചിരിക്കുന്നവരെ തോറ്റുപോയവരുടെയും
കൂട്ടത്തില്‍പെടുത്തി.ബി.ഷിഹാബ്

ശിക്ഷ

സന്തോഷ് പാലാmcsanthosh@yahoo.comരാത്രികാലങ്ങളില്‍ നിലാവിലേക്ക് ശ്രദ്ധയരുത്; നിഴലുകളിലേക്കാവട്ടെ അത്. വിരൂപമായ നിഴലില്‍ എത്ര നോക്കിയിട്ടും കണ്ണകളതിലെവിടെയെന്ന് തിരിച്ചറിയാനാവുന്നുണ്ടോ? ഒച്ച ഉയര്‍ന്നുതാഴുമ്പോള്‍ നിഴലുകളെങ്ങെനെയാവുമത് വരയ്കുകയെന്നറിയാനാവുന്നുണ്ടോ? തൊട്ടുനില്‍ക്കുമ്പോള്‍ ഒത്തുചേരുന്ന ചൂടെവിടയാണതിലുണ്ടാകുകയെന്ന് അന്വേഷിച്ചിട്ടുണ്ടോ? പകല്‍ വെളിച്ചത്തില്‍ സൂര്യനെ നോക്കി ചന്ദ്രനാണെന്നും രാത്രിയില്‍ തിരിച്ചും പറയുന്നൊരു നിഴലാണെന്റേത്. വളര്‍ന്നു വളര്‍ന്നു വലുതാകുമ്പോഴും വളര്‍ച്ച മുരടിച്ചു വലയുന്നൊരെണ്ണം. ചിന്താക്കുഴപ്പത്തി- ലുള്ളിലുരുണ്ടുകേറുന്നതും നാവു കുഴയുന്നതും തൊണ്ട വരണ്ടുനീറുന്നതുമൊക്കെ- യടയാളപ്പെടുത്തേണ്ടേ? സങ്കടങ്ങള്‍ എവിടെയെങ്കിലും പകര്‍ന്നുവെന്ന് വിചാരിച്ച് ശിക്ഷിക്കരുതെന്നു പറയാന്‍ മുന്‍‌കൂര്‍ ജാമ്യമെടുത്തതാണ്.

ഇനിയും വിരിയും ചുവന്ന പൂവ്

ഡോ.കെ.ജി.ബാലകൃഷ്ണൻ
അക്കരെ എത്തുവാന്‍ എത്ര നേരം വേണം എന്ന ആവലാതി
എനിക്ക്.
നിനക്കും.
ചുറ്റുന്ന ഊരിനും പറക്കുന്ന പറവക്കും
പാറുന്ന തുമ്പിക്കും ഇഴയുന്ന പാമ്പിനും.
ഈ വെളിച്ചത്തിനതിരുണ്ടോ?
-ഈ വേഗക്കാരന്?
ഇയാളെ വെല്ലാന്‍ ആരുണ്ട്
ഈ അണ്ഡകടാഹത്തില്‍!
-വല്ലാത്ത ഊറ്റം.
എങ്കിലും നിന്‍റെ ഇഴകളെ ഇല്ലാതാക്കാന്‍
എന്‍റെ അറിവുകേടിന്‍റെ പാഴ്ശ്രമം.
ഇരുള്‍പ്പരപ്പിന്
നിന്നോളം തന്നെ ഓളം
പക്ഷെ അതിന്‌ കാലൊച്ചയില്ല.
നിനക്കോ, എനിക്കറിയില്ല;
നീ ഉള്ളിടത്ത് മറ്റൊന്നിന്
ഇടമില്ലെന്നത് നേര്.
നേര്‍ കാഴ്ചക്ക് ആയിരം അഴക്.
പുഴയോരത്ത് കുഞ്ഞോളങ്ങളുടെ
സ്വകാര്യം.
അതിന്‌ ഒരു നാടന്‍ പാട്ടിന്‍റെ ഈണം.
നേരത്തുടിപ്പിന്‍റെ അലകള്‍ എങ്ങോട്ടെന്നില്ലാതെ
പുതുവഴികള്‍ തേടി.
ഒഴുക്കില്‍ ഒരു പൊങ്ങുതടി.
അതിലിരുന്ന് ഒരു പച്ച തത്തയുടെ
ചിലക്കല്‍.
അതില്‍ എല്ലാ കവിപുംഗവരും
ഇതുവരെ എഴുതിക്കൂട്ടിയ
ചൊ ടിയനക്കം.
ഏതൊരു കഥ ആവര്‍ത്തിക്കപ്പെടാത്തത്?
അല്ല, തുടക്കമേത്?
ആറിനും ഏഴിനും ഉത്തരം തേടി ഇളംകാറ്റ്.
ഇത്തിരിപ്പൂവിന്‍റെ പാട്ട്-
ഇനിയും വിരിയും പാട്ട്.

തമോഗര്‍ത്തം

രമേശ് കുടമാളൂർ

ആയിരം കാതം വടക്ക്
ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍
ഭൂപടത്തില്‍ കുത്തുകളും വരകളുമായി
വരച്ചോരതിര്‍ത്തി രേഖ.
മണ്ണിലത് തിരഞ്ഞു ചെന്നാല്‍ കാണാം
പതിനായിരം വാട്ടിന്റെ വൈദ്യുതക്കമ്പിവേലി-
മുള്ളുപോല്‍
മുറിവുപോല്‍
മുന്നറിയിപ്പ് പോല്‍.

അതിലൂടെ നൂഴ്ന്ന് വടക്ക് കിഴക്കുനിന്നും
തെക്കുപടിഞ്ഞാട്ടേയ്ക്കൊഴുകുന്ന കുളിരരുവി.
ഹിമശൈല നന്ദിനി
സിന്ധുവിന്‍ കൈവഴി, കളിത്തോഴി.

രാത്രി-
അതിരുകള്‍ കാണാതെ അവളൊഴുകുമ്പോള്‍
അവളുടെ അനവരതമാമാത്മ ഹര്‍ഷ
തരംഗങ്ങളില്‍ വീണു തുള്ളിത്തുളുമ്പി
പുഞ്ചിരിക്കണ്ണുമായ് വാനിലൊരു നക്ഷത്രം

പുഴ അവനോടു ചോദിച്ചൂ..
നീ ഏതതിരിന്നു മുകളില്‍?
തെക്കോ? കിഴക്കോ? വടക്കോ? പടിഞ്ഞാറോ?

അവളുടെ കളകളമീണങ്ങളില്‍ അവനോതി നിറയുന്നു...
എവിടെ നിന്നെന്നെ നോക്കിയാലും ഞാന്‍
അവരുടെ നാട്ടുകാരന്‍ അവധൂതന്‍.
എന്നില്‍നിന്നും ഞാന്‍ പുറപ്പെട്ടു നിന്നിലേക്കെത്തുവാന്‍
എത്രയോ കോടി വര്‍ഷങ്ങള്‍.
ഭൂമിയില്‍ ഒരു കോടി കുരുന്നു കുഞ്ഞുങ്ങളുടെ
വിടരും മിഴികളില്‍ തിരമിന്നി നിറയും
വെളിച്ചമായ് മാറാനെനിക്ക് ഭാഗ്യം.

ഞാന്‍ നിന്നിടം ഇന്ന് വന്‍ തമോഗര്‍ത്തം.
അതറിയാതെ എത്രയോ കോടി  വര്‍ഷങ്ങള്‍
കോടി മനുഷ്യര്‍
അതിരുകള്‍ തീര്‍ത്തും തിരിച…

അമ്മയോളം വരില്ല, ആരും...

ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ
അച്ഛനോടൊപ്പം വീട്ടിലേക്കന്നവന്‍
പോയതും നോക്കി താഴേയാ മാഞ്ചോട്ടില്‍,

നിന്നു പോയേറെ നേരമാചോദ്യവും
കുഞ്ഞിനേയെന്തിനിപ്പോഴയച്ചുഞാന്‍.

കണ്ണുകളീറനായതറിയാതെ
പോയവര്‍ഷവും പിന്നെട്ടുമാസവും,

ചിത്രമായ് വന്നു മുന്നില്‍ നിറയുന്നു,
കണ്ണില്‍ നിന്നു മറയുന്നിരുവരും..

ഇന്നലെയുമെന്‍ കൂടെ ഉറങ്ങിയോന്‍,
ഇന്നുറങ്ങുവാനെന്നെ ത്തിരയുമൊ?

എന്നെക്കാണുവാന്‍ ശാഠ്യം പിടിക്കുമൊ?
നിദ്രയില്ലാതെ ദീനനാ‍യീടുമൊ?

പാലുവേണ്ടാ പഴങ്ങളും വേണ്ടെന്നും,
പാവ വേണ്ടാ കളിപ്പാട്ടം വേണ്ടെന്നും,

കുഞ്ഞുടുപ്പുകള്‍ മാറ്റേണ്ടതില്ലെന്നും,
വാശികൊണ്ടു കരഞ്ഞു തളര്‍ന്നാലൊ.....

പാല്‍ മണക്കുന്നൊരാ മുറിക്കുള്ളില്‍ നിന്‍;
വിങ്ങി വീര്‍ത്തൊരാ പൊന്‍ മുഖം കാണുവാന്‍;

അച്ഛനാവില്ല മുത്തശ്ശിക്കാവില്ല,
മൌനം മൌനത്തെ ഉള്ളില്‍ തിരയുമൊ?

ചിന്തകൊണ്ടു വലഞ്ഞു ഞാനപ്പൊഴാ,
കല്‍പ്പടവിലിരുന്നൊരു ശില്പമായ്,

ചുറ്റും തൂകുന്നു മാവില മഞ്ഞയായ്,
അശ്രു വര്‍ഷിപ്പു മേഘവുമല്‍പാല്പം.

ചക്രവാളമിരുണ്ടു തുടങ്ങുന്നു,
അര്‍ക്കബിംബമണക്കുന്നു ര്‍ശ്മികള്‍!

ചേക്കു പക്ഷികള്‍ ഗാനം മറക്കുന്നു,
തഴെയാപാടം കാണാതെയാകുന്നു..

കുഞ്ഞു വാവയോ പത്തു നാളായവന്‍,
രോദനം ചെയ്‌വൂ പാലിന…

അക്ഷരരേഖ

ശ്രീലതാവർമ്മ
അധ്യാപകരുടെ ദിവസം
                  സെപ്തംബർ അഞ്ച് കഴിഞ്ഞു.ഒരു അധ്യാപകദിനം കൂടി കടന്നുപോയി.ഓർത്താൽ, ദിനങ്ങൾക്ക് ഒരു പഞ്ഞവുമില്ല.അച്ഛന്,അമ്മയ്ക്ക്,
ശിശുവിന്,വനിതയ്ക്ക്,വൃദ്ധർക്ക് ഇങ്ങനെ ഒരുവിധമെങ്കിൽ,ജലദിനം,പരിസ്ഥിതിദിനം,സാക്ഷരതാദിനം എന്നിങ്ങനെ മറ്റൊരുവിധം.ഒന്നിൽ വ്യക്തിയ്ക്കാണ് തലയെടുപ്പെങ്കിൽ,അടുത്തതിൽ സമൂഹത്തിനാണ്‌ തലയെടുപ്പ്.പക്ഷേ,അധ്യാപകദിനം ഒരേസമയം വ്യക്തികേന്ദ്രിതവും സമൂഹകേന്ദ്രിതവുമാണ്.വ്യക്തിയിൽ തുടങ്ങി വിശ്വത്തോളം വികസിക്കുന്ന മറ്റൊരു സങ്കല്പനവും നമുക്കില്ല.ഇത്തരം പറച്ചിലുകൾ ആദർശവത്കരണത്തിന്റെ ആവരണമണിഞ്ഞവയെന്ന് കേൾക്കുമ്പോൾ തോന്നാം.പക്ഷേ സത്യം അതല്ല.ക്ലാസ്മുറിയുടെ പശ്ചാത്തലവും പുസ്തകത്തിന്റെ അകമ്പടിയും കൂടാതെയും അധ്യാപനമുണ്ട്.ഒരു പുതിയ അറിവ് പ്രദാനം ചെയ്യുന്ന ആരും,എന്തും അധ്യാപകന്റെ സ്ഥാനം അർഹിക്കുന്നു.അനുഭവം ഗുരു എന്നത് വെറുമൊരു പറച്ചിലല്ല.കണ്ടും കേട്ടും പരിചയിച്ചും പരീക്ഷിച്ചും അറിവുനേടാൻ സഹായിക്കുന്ന ഓരോ സ്രോതസ്സും അധ്യാപനധർമ്മമാണ് നിറവേറ്റുന്നത്.അതുകൊണ്ടാണ് അത് വ്യക്തിയിൽ തുടങ്ങി വിശ്വത്തോളം വികസിക്കുന്ന സങ്കല്പനമാണെന്നു പറഞ്ഞത്.
ആരാണ് യഥാർഥ അധ്യാപകൻ …

നടുങ്ങട്ടെ.

ശ്രീകൃഷ്ണദാസ്‌മാത്തൂര്‍ ഞാനൊന്ന് നടുങ്ങട്ടെ. പക്ഷെ, എവിടെയാണ് എന്റെ  നടുക്കങ്ങള്‍..? എത്ര മഴ വീണാലും ഓരോ തുള്ളിക്കും  നടുങ്ങി നടുങ്ങി ഇലകള്‍ കാലന്തരങ്ങളായ്‌  ചരിത്രം സൃഷ്ടിക്ക്ന്നു. എനിക്ക് കൊതിയാവുന്നു, അസൂയയും.

ആരോടും ചോദിക്കാതെ ആരെയും ഗൌനിക്കാതെ  ഒന്നലറട്ടെ,
എവിടെയാണ് എന്റെ  സ്വനസ്തരങ്ങള്‍..?
കുളമ്പൊച്ചക്ക് അടിയറവു പറഞ്ഞു  ഞരക്കങ്ങളായ` കഴിഞ്ഞേക്കാമേന്ന്‍  അത് നോമ്പ് നോറ്റിരിക്കുന്നു. ഒരു കൊടും ചൂളയിലെ  വേവുമിഷ്ടികച്ചോപ്പുപോലെ  എനിക്ക് ആര്‍ക്കും വേണ്ടാത്തൊരു കൊടി. മിണ്ടാതൊളിച്ചിരിക്കാന്‍. ഉത്തരവുകളെ അനുവദിക്കാന്‍ തലയാട്ടി തലയാട്ടി ഇളക്കം. ശബ്ദങ്ങളെ പൊതിഞ്ഞു  പൂക്കളാക്കി പുഷ്പവൃഷ്ടി നടത്താന്‍ എന്റെ ശബ്ദം മറച്ച് പ്രസ്ഥാനത്തിന്റെ മേനി നടിക്കാന്‍..
എനിക്ക് ചുറ്റും ചെകിളകള്‍. വലിച്ചെടുക്കും ജീവന്റെ ഉന്മാദം, ഞാനുമൊന്ന്‍ ജീവിക്കട്ടെ, എവിടെയെനിക്കുള്ള ശ്വാസം, എന്റെ ചെകിളകള്‍ ....?
കാറും കാറ്റും നീ പതിച്ച്ചെടുത്തില്ലേ എന്റെ ജീവന്റെ രഹസ്യത്തിന് ആദ്യം പോയി പേറ്റന്റെടുത്തില്ലേ, നിന്റെ പരീക്ഷണങ്ങള്‍ നടത്താന്‍  ഞാനും വേണ്ടേ ജീവനില്ലാതെ...
ഞാനിനിയും ഗര്‍ഭത്തില്‍, വിഷം വഹിക്കും പ്ലാസന്റ ചുവന്നു ചുവ…

ഓണമാണച്ഛാ....

രാജീവ്‌ മുളക്കുഴ നാട്ടീന്നു മുന്‍പേ
മകന്‍ വിളിച്ചു
ഓണമാണച്ഛാ
ഒരുടുപ്പ്‌ വേണം.

അത്തമിട്ടാടുവാന്‍
മുറ്റമില്ല, പൂക്കള്‍ വിടരും
തൊടിയുമില്ല.
തുമ്പയും, തുമ്പിയും
മുക്കുറ്റിയും
പാഠപുസ്തകത്തില്‍
മാത്രമച്ഛാ...

പച്ചക്കറികളില്‍
വിഷം തളിച്ച്
പാണ്ടിന്നു വണ്ടികള്‍
പുറപ്പെട്ടച്ഛാ....
പകലന്തിയോളം
പണിയെടുത്താല്‍
പഴുംതുണിവാങ്ങാനും
തികയില്ലച്ഛാ....

മാവേലി മന്നനെ
കണ്ടു അച്ഛാ
കടകള്‍ക്ക് മുന്നില്‍
കോലമായി !

മാവേലി സ്റ്റോറില്‍
ക്യു ഇല്ല അച്ഛാ...
ബിവറെജില്‍ ക്യുവില്‍
ഇടമില്ലച്ഛാ....

കരാറുകാരാണ്
കൊലയാളികള്‍
കാശ് കൊടുത്താലവര്‍
ആരേം കൊല്ലും!

പുറത്തേക്കിറങ്ങാന്‍
ഭയമാണച്ഛാ...
തിരിച്ചു വരുമെന്നൊരുറപ്പുമില്ല !

പത്രം തുറന്നാല്‍
പെണ്‍ വാണിഭം !
പോസിറ്റിവായതില്‍
ഒന്നുമില്ല!

പഴിപറഞ്ഞോട്ടു
പിടിച്ചവരും,
പഴികേട്ടു തൊറ്റു പിരിഞ്ഞവരും-
കോതിപിടിച്ചോടി,
കുതികാല്‍ വെട്ടി,
കടിപിടി കൂടി കുളമായച്ഛാ !

"മാവേലി നാടുവാണിടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ...
കള്ളവും ഇല്ല ചതിയുമില്ല,
എള്ളോളം ഇല്ല പൊളി വചനം "
അമ്മമ്മ ചൊല്ലുന്നു
നേരോ അച്ഛാ ?
അങ്ങനെ ഒരു കാലം
ഉണ്ടോ അച്ഛാ ?

ഇവിടിനി മാവേലി
വരുമോ അച്ഛാ ?
വ…

മഷിനോട്ടം

ഫൈസല്‍ ബാവ ആണവോര്‍ജ്ജം ആപത്തെന്ന് ആര് പറയും?
ലോകം ആണവ ഭീതിയില്‍ കഴിയുകയുമ്പോള്‍ നമ്മുടെ ആണവ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സ്വന്തം ജനതയെ തന്നെ കൊല്ലുന്നു, ആട്ടി പായിക്കുന്നു, അതാണ്‌ കൂടംകുളത്ത് നാം കണ്ടു കൊണ്ടിരിക്കുന്നത്.   ആണവ മത്സരത്തിന്റെ മറ്റൊരു മുഖമാണ് ആണവ ഊര്‍ജ്ജം. ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാ‍രം എന്ന നിലക്കാണ് ആണവ ഊര്‍ജ്ജത്തെ പ്രോത്സാഹി പ്പിക്കുന്നത്. തികച്ചും അപകട കാരിയായ ഈ ഊര്‍ജ്ജത്തിലൂടെ മാത്രമേ ഇനി ലോകത്തിന് മുന്നോട്ട് പോകാനാവൂ എന്ന് വാദിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ക്കൊപ്പം നിന്ന് നമുക്കും ആണവോ ര്‍ജ്ജം അനിവാര്യ മാണെന്ന് നമ്മുടെ  ഭരണകൂടം തന്നെ പറയുന്നു എന്ന് മാത്രമല്ല അതിനായി പുതിയ ആണവ നിലയങ്ങള്‍ തന്നെ നിര്‍മ്മിക്കുന്നു. തദ്ദേശ വാസികളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ  ഈ അപകടകാരിയായ ഊര്‍ജ്ജത്തെ മഹാ വികസനമായി ഭരണകൂടം ഉയര്‍ത്തുമ്പോള്‍ പുരോഗമന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും മൌനം പാലിക്കുന്നു, ഒപ്പം  ചില എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും ഇതിനായി വാദിക്കുന്നു എന്നത് ഏറെ ദയനീയമാണ്.  ഭരണകൂടവും  വികലമായ വികസന ബോധം തലക്കു…

കാരിക്കേച്ചർ

സഹയാത്രികര്‍

ടി എന്‍ ബി ചൂലൂര്‍  കടുത്ത മീനചൂടില്‍  തിരിച്ചുപൊന്നീടുമാ   ബസ്സിന്റെ സീറ്റില്‍  ചാരി മെല്ലെ  ഞാന്‍ മയങ്ങവേ  കുഴ്ഞ്ഞുതാഴും തല കമ്പിയിലിടിച്ചതും ഉണര്‍ന്നു ചുറ്റും നോക്കീ ആരാനുംകണടു  പോയോ 
പലരും മയങ്ങുന്നു ഉറങ്ങി  തുങ്ങിഇടുന്നു
ഉറങ്ങാത്തവര്‍  യാത്ര നയിക്കുമുദ്യോഗസതര്‍ ചമ്മല്‍ വേണ്ടെനിക്കൊട്ടും ആരുമേ കാണായ്കയാല്‍
കണ്ണ് ട  മാറ്റി മുഖം തുടച്ചൂ  ഗമയോടെ  
അരികെയിരിക്കുന്ന നാരിതന്‍  മുടിയിലെ    ഇഴകള്‍ പാറി  കാറ്റില്‍ ആനന്ദ  നൃത്തം  വച്ചു  അതില്‍ രണ്ടിഴകള്‍  വന്നെന്നുടെ മുഖം തന്നില്‍  കറുത്ത രേഖാചിത്രം വരച്ചുമടങ്ങുന്നു

എടുത്തു മാറ്റാന്‍ ശ്രമിച്ചെന്‍ വിരല്‍ ചലിക്കവേ
അകന്നു മാറി    വിണ്ടും വരച്ചു മടങ്ങുന്നു
 അധരം നനക്കുവാന്‍ തുറന്ന വായില്‍ മുടി
ഇഴകള്‍തങ്ങി എന്റെ ചുണ്ടുകളടഞ്ഞുപോയ് 

തുപ്പ്  വാന്‍ കഴിഞ്ഞില്ല പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല
എത്ര യും നേ ര്‍ മ ഏറും മുടിയെ വെറൂ ക്കണോ
തിരിഞ്ഞു നോക്കീ നാരി  യാരിവള്‍ യുവത്വത്തിന്‍
തുടിപ്പും സൌന്ദര്യവുമേറൂ മാ യുവതി യോ

ഇ ളി ഞ മുഖം കോട്ടി വെ റൂ  പ്പാല്‍ പലവട്ടം
പൊടിഞ്ഞ  വെ ള്ളം വായില്‍ തുപ്പുവാന്‍ കഴിയാതെ
ഇ റ ക്കാന്‍ ഒട്ടുംവയ്യ മനം നിറഞ്ഞു   മുഖം
മുഷിഞ്ഞ വസ്ത്ര…

മരുഭൂമി പകുത്തെടുത്ത നദി

ഷാജഹാൻ നന്മണ്ട
നിലോഫര്‍ ഒരിക്കലും ജാവേദിനെ പ്രണയിച്ചില്ല. അയാളോട് പ്രണയം നടിച്ചു എന്നെയായിരുന്നു അവള്‍ പ്രണയിച്ചത്. അതും എന്നോടോരിക്കലും തുറന്നു പറയാതെ തന്നെ. ജീവിതത്തിനു എപ്പോഴും രണ്ട് ഭാവങ്ങളായിരുന്നു.മുകള്‍ത്തട്ട് ശാന്തമായി ഒഴുകുമ്പോഴും അടിയൊഴുക്കിനാല്‍ അവയ്ക്ക് പലപ്പോഴും വ്യത്യസ്തമായ ഭാവങ്ങള്‍ പതിച്ചു കിട്ടാറുണ്ട്. ഏറ്റവും പുതിയ നോട്ടുബുക്കില്‍ മലയാളഭാഷ വിജയകരമായി ഡൌണ്‍ലോഡു ചെയ്ത ദിവസമായിരുന്നു ആദ്യമായി അവളൊരു പ്രണയ കവിതയെഴുതിയത്. മണല്‍ക്കാടുകള്‍ താണ്ടാന്‍ ആരംഭമെടുത്തപ്പോള്‍ കൂടെ നിലോഫറും ഉണ്ടായിരുന്നു എന്നാണു ഓര്‍മ്മ.നട്ടുച്ചകളില്‍ എന്റെ കാല്‍ച്ചുവട്ടില്‍ വിശ്രമിച്ചും, സായന്തനങ്ങളില്‍ മുന്നോട്ടാഞ്ഞ അവളുടെ നിഴലില്‍ ഇരുന്നു ഞാന്‍ ക്ഷീണമകറ്റിയും യാത്ര ഹൃദ്യമാക്കിയ ദിനങ്ങള്‍ക്ക്‌ അറുതി വന്നത് എന്നായിരുന്നു. നിലാവില്ലാത്ത രാത്രി ശാന്തവും രാപ്പാടികളില്ലാതെ മൌനവ്രതത്തിലുമായിരുന്നു.തൂവെള്ള ടീഷര്‍ട്ടില്‍ എന്റെ രീതി ഞാനിഷ്ടപ്പെടുന്നു എന്ന് ആംഗലേയ ഭാഷയില്‍ കറുത്ത മഷി കൊണ്ടെഴുതിയ രാത്രിയായിരുന്നു നിലോഫരിന്റെ വാലറ്റില്‍ ഞാന്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയത്. നിലോഫറിന്റെ രീതി ഏറെ…

മുട്ടുശാന്തി.!

ടി. കെ. ഉണ്ണി
കൊട്ടംചുക്കാതിക്ക് വാതം ! കുറുന്തോട്ടിക്ക് ചാഞ്ചാട്ടം ! സര്‍ക്കാരിന്നത് പൂന്തോട്ടം ! കേസരി*, പരിപ്പിന്റെ കൊണ്ടാട്ടം ! പൊട്ടും പൊടിയും പൂമ്പൊടിയും  മേമ്പൊടിയായൊരു പട്ടയവും  തട്ടുകടക്കൊരു മുട്ടുശാന്തി  മട്ടുമാറുമ്പോഴതൊട്ടുമില്ല !! കട്ടും കവര്‍ന്നും കളിപറഞ്ഞും കയ്യിലകപ്പെട്ട  പാപഭോഗം  കാലം കൊരുക്കുന്ന പൊന്‍കെണിയില്‍  കേഴുന്നതെന്താവാം, കാരുണ്യമോ ! കാമം കേമമെന്നുള്ള കഴുതജന്മം  പേറുന്ന ഭാണ്ഡങ്ങള്‍ സ്വന്തമല്ലേ !! ഭൂതാവേശിത കോമരങ്ങള്‍ പോലെ  കല്‍പ്പിക്കയല്ലേ ഭ്രാന്ത്, വിധിപോലെ ! കടലിലെ  മണ്ണും കരയിലെ ജലവും  ശൂന്യതയിലെ കാറ്റും വിണ്ണിലെ വിടവും  പഥ്യമായ വിവരദോഷങ്ങളെല്ലാം ഭൂമുഖത്തന്യം വിശപ്പാളികള്‍ക്കെന്നും ! രക്ഷക്കായോരപ്പൂപ്പന്‍താടി, അല്ലെങ്കിലൊരു- ആറ്റനാറ്റ പ്രളയം, അതിലൊരു പെട്ടകം !! അല്ലെങ്കിലെന്നെ  കൊടുക്കൂ രക്തദാഹികള്‍ക്ക് ലോക  കാളക്കൂറ്റന്മാര്‍ ഉന്മാദിക്കട്ടെ..? =========

വാല്‍ക്കഷ്ണം: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഉദിച്ചസ്തമിച്ച പുതുവസന്ത  പൂന്തോട്ടങ്ങളിലെ വിത്തുകള്‍ മുളച്ചു കരിഞ്ഞത് ഓര്‍ത്തപ്പോള്‍ , ഒരു മുട്ടുശാന്തി..!!

streetwalking

Yadu Vijayakrishnan
Unrecognizable faces surrounding me. They are trying to say something but I really was not able to extract the idea from all those buzzing noises. I was not even able to distinguish the faces like if I was suffering from prosopagnosia. Just then, I woke up to find myself laying my head on the iron bar horizontally placed at the window of the bus I was traveling. The place was quite strange because of the pitch black darkness. The bus was not moving. I got up and asked the conductor which place it was and when will I reach my destination. He said that the place I wanted to get off left an hour ago. He also insisted me to get off the bus since my ticket expired. Semi-consciously, as I just woke up from a dream, I got off the bus without thinking. As I disembarked a lonely dark middle-of-nowhere, the bus (which was the only vehicle on the muddy road) left leaving me alone in the darkness. I saw an old guy walking across the road. I ran across and asked him when the nex…