ഡോ.കെ.ജി.ബാലകൃഷ്ണൻ
അക്കരെ എത്തുവാന്‍ എത്ര നേരം വേണം എന്ന ആവലാതി
എനിക്ക്.
നിനക്കും.
ചുറ്റുന്ന ഊരിനും പറക്കുന്ന പറവക്കും
പാറുന്ന തുമ്പിക്കും ഇഴയുന്ന പാമ്പിനും.
ഈ വെളിച്ചത്തിനതിരുണ്ടോ?
-ഈ വേഗക്കാരന്?
ഇയാളെ വെല്ലാന്‍ ആരുണ്ട്
ഈ അണ്ഡകടാഹത്തില്‍!
-വല്ലാത്ത ഊറ്റം.
എങ്കിലും നിന്‍റെ ഇഴകളെ ഇല്ലാതാക്കാന്‍
എന്‍റെ അറിവുകേടിന്‍റെ പാഴ്ശ്രമം.
ഇരുള്‍പ്പരപ്പിന്
നിന്നോളം തന്നെ ഓളം
പക്ഷെ അതിന് കാലൊച്ചയില്ല.
നിനക്കോ, എനിക്കറിയില്ല;
നീ ഉള്ളിടത്ത് മറ്റൊന്നിന്
ഇടമില്ലെന്നത് നേര്.
നേര്‍ കാഴ്ചക്ക് ആയിരം അഴക്.
പുഴയോരത്ത് കുഞ്ഞോളങ്ങളുടെ
സ്വകാര്യം.
അതിന് ഒരു നാടന്‍ പാട്ടിന്‍റെ ഈണം.
നേരത്തുടിപ്പിന്‍റെ അലകള്‍ എങ്ങോട്ടെന്നില്ലാതെ
പുതുവഴികള്‍ തേടി.
ഒഴുക്കില്‍ ഒരു പൊങ്ങുതടി.
അതിലിരുന്ന് ഒരു പച്ച തത്തയുടെ
ചിലക്കല്‍.
അതില്‍ എല്ലാ കവിപുംഗവരും
ഇതുവരെ എഴുതിക്കൂട്ടിയ
ചൊ ടിയനക്കം.
ഏതൊരു കഥ ആവര്‍ത്തിക്കപ്പെടാത്തത്?
അല്ല, തുടക്കമേത്?
ആറിനും ഏഴിനും ഉത്തരം തേടി ഇളംകാറ്റ്.
ഇത്തിരിപ്പൂവിന്‍റെ പാട്ട്-
ഇനിയും വിരിയും പാട്ട്.