ചെറിയ കവിതകൾ
എം.കെ.ഹരികുമാർ
ഷർട്ട്
എനിക്ക് വെളുത്ത
ഷർട്ടുണ്ട്.
എന്നാൽ മറ്റു പലർക്കുമുള്ളതു പോലെ
അത്ര വെളുത്തതല്ല അത് .
ആകാശം
എൻ്റെ നീലാകാശം
എത്രയോ
ശുദ്ധമാണ്.ഇന്ന് അലക്കി ഉണക്കിയതു പോലെ.
ഒരു അപരിചിതനെ
കാണുമ്പോൾ
എനിക്ക്
നഷ്ടപ്പെട്ട ആരെയോ
തിരിച്ചുകിട്ടുന്നുണ്ട്.
ഷർട്ട്
എനിക്ക് വെളുത്ത
ഷർട്ടുണ്ട്.
എന്നാൽ മറ്റു പലർക്കുമുള്ളതു പോലെ
അത്ര വെളുത്തതല്ല അത് .
ആകാശം
എൻ്റെ നീലാകാശം
എത്രയോ
ശുദ്ധമാണ്.
വഴി
എൻ്റെ വഴികൾ
നിറയെ അടയാളങ്ങൾ
വച്ചിട്ടുണ്ട്.
തിരിച്ചുപോകുമ്പോൾ
വഴി തെറ്റാതിരിക്കാനാണ്.
ഓർമ്മ
മറന്നു പോയ
മുഖങ്ങൾ
ഏറെയാണ് .
ഇപ്പോൾ എനിക്ക്
എന്നെ മാത്രമേ
ഓർക്കാനാകുന്നുള്ളു .
നഷ്ടം
എൻ്റെ വഴികൾ
നിറയെ അടയാളങ്ങൾ
വച്ചിട്ടുണ്ട്.
തിരിച്ചുപോകുമ്പോൾ
വഴി തെറ്റാതിരിക്കാനാണ്.
ഓർമ്മ
മറന്നു പോയ
മുഖങ്ങൾ
ഏറെയാണ് .
ഇപ്പോൾ എനിക്ക്
എന്നെ മാത്രമേ
ഓർക്കാനാകുന്നുള്ളു .
നഷ്ടം
ഒരു അപരിചിതനെ
കാണുമ്പോൾ
എനിക്ക്
നഷ്ടപ്പെട്ട ആരെയോ
തിരിച്ചുകിട്ടുന്നുണ്ട്.
--