22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

രാത്രിയിൽ മാത്രം
കേൾക്കാവുന്നത്

എം.കെ.ഹരികുമാർ

ഈ രാത്രി
രാത്രിക്ക് സംഗീതവുമായി
എന്തോ ഉണ്ട്.
അത് ചുണ്ടനക്കുന്നതു പോലും
ഒരു താളത്തിലാണ് .
രാത്രി പാടാറുണ്ട്.
അതൊരു സ്ഥൂലതയിലും
സൂക്ഷ്മതയിലുമാണ്.
വലിയ ശബ്ദങ്ങൾ
ഒന്നിച്ചു കൂടി തീരെ
ചെറുതാവുന്നു
അത് വീണ്ടും നാനാ
ദിക്കിലേക്ക് പടർന്ന്
സ്ഥൂലമാവുന്നു.

രാത്രി വളരെ നേർത്ത്
ഒരു രാഗാലാപനത്തിൻ്റെ
അങ്ങേയറ്റത്തെ
നിശ്ശബ്ദതയിലെത്തുന്നു .
ഒരു പാരിജാതപ്പൂവിനുള്ളിലേക്ക്
ചുരുണ്ടുകൂടുന്നതു പോലെ.


രാത്രിയിൽ ഞാനുണ്ട്
ഞാൻ മാത്രം .
ഞാൻ എൻ്റെ കണ്ണുകൾ കൊണ്ടും
കർണ്ണങ്ങൾ കൊണ്ടും
രാവിനെ അനുഭവിക്കുന്നു

ഞാൻ തന്നെയാണ് രാത്രി
അത്യപാരമായ
വിസ്മയകരമായ
ഒരു രാവ് എന്നിലൂടെ
കടന്നുപോകുന്നു.

ഞാൻ സംഗീതമാണ് ,
രാത്രിയിൽ മാത്രം
കേൾക്കാവുന്നത്.

 BACK TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...