Skip to main content

Posts

Showing posts from July, 2015

malayalasameksha july 15-august 15/2015

മലയാളസമീക്ഷ ഗ്ളോബൽ പ്രതിഭാ പുരസ്കാങ്ങൾ/2015

മലയാളസമീക്ഷ ഓൺലൈൻ മാഗസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള അഞ്ച് പ്രതിഭകളെ പുരസ്കാരം നല്കി ആദരിക്കുന്നു.
പ്രമുഖ മറുനാടൻ സംഘടനയെ പുരസ്കാരം നല്കി ആദരിക്കുന്നു.
സാഹിത്യം, സംസ്കാരം, സംരഭകത്വം, ചിന്ത, വാക്ക് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളുടെ പേരുകൾ നിർദേശിക്കാം.
പ്രസാധനം, കവിത, കഥ, ബ്ളോഗ്, വെബ്സൈറ്റ്, പ്രവാസം,  , സിനിമ, സംരംഭകത്വം എന്നീ മേഖലകളിൽ മികച്ച സംഭാവന നല്കിയവരെയാണ്‌ പരിഗണിക്കുന്നത്.പ്രസാധകൻ:  ശൈലേഷ് തൃക്കളത്തൂർ /ഫോൺ: 9446033362

ഉള്ളടക്കം ലേഖനം   ഇല്ലത്ത് നിന്ന് പോകാതെ അമ്മാത്തെത്താൻ സി. രാധാകൃഷ്ണൻ അനുഭവങ്ങളുടെ  പൊരുൾ എം.തോമസ് മാത്യു ചിത്രകലയിലെ വിശുദ്ധി: കെ.വി ഹരിദാസൻ കാട്ടൂർ  നാരായണപിള്ള സൗഹൃദത്തിന്റെ  ശക്തി ജോണ്‍  മുഴുത്തേറ്റ് ഒരു കുരുവിയുടെ  വീഴ്ചയും  പറവകളുടെ സ്നേഹലോകവും ഫൈസൽ ബാവ ഒഴുക്ക്  നിലച്ച  ഗാനവാഹിനി ടി.പി.ശാസ്തമംഗലം അഭിമുഖം ഏറ്റവും നല്ല കവിത മൗനമാണ് : ഡോ  കെ.ജി .ബാലകൃഷ്ണൻ നാളികേര കൃഷി  ഭാവിയുടെ  വാഗ്ദാനങ്ങളായ ഉൽപ്പന്നങ്ങളുണ്ടാകട്ടെ  നാളികേരമേഖലയിൽ നിന്നും ടി കെ.ജോസ്‌  ഐ എ എസ് വിപണി സാധ്യതകൾ …

The Show, വെളിച്ചം

-
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------- 
"People from a planet without flowers would think we must be mad with joy the whole time to have such things about us."

~ Iris Murdoch

കണ്ണുള്ളവന് കാണാൻ 
(അതെ,കാണാൻ)
മുന്നിൽ 
പിന്നിൽ 
ഉള്ളിനുള്ളിൽ-
അകംപൊരുളിൽ
പൂക്കളുണ്ടാകും.

*ആകാശത്ത്
ആദിത്യനുണ്ടാകും.

കച്ച് കുച്ചടിക്കും 
ഇരുൾപ്പരപ്പിൽ
ഒരു തിരിയെരിയും 
മണ്‍ചിരാതുണ്ടാകും.

ഇരുമിഴി നിറയും 
നറുനിലാവുണ്ടാകും.

ഒരു കുഞ്ഞുതാരകം
അറിവ് കിനിയും 
മിഴിചിമ്മിത്തുറന്ന്,
പൂവിരൽ തുമ്പിനാൽ 
പൊൻനൂലിഴകളിൽ 
മൃദുവായ് 
മധുരമായ് 
ഈണമിടും
നാദവീചി,
അലസമായ്
നിൻ തിരു-
നെറ്റിത്തടത്തിലേയ്ക്കുതിരും 
അളകാവലി ലോലമായ്‌ 
തഴുകു-
മിളംകാറ്റിൻ 
കവിത-
ഒഴുകിയെത്തുന്നതിൻ
കുളിരിൽ,
അലിഞ്ഞലിഞ്ഞ്‌,
കനിവിൻ
കൂമ്പാരമുൾത്തുടിപ്പായി
ഉണർത്തും,
അഞ്ചറിവിൻ 
ഒളി തെളിയും 
വിളക്കുണ്ടാകും!

(2.)
1  നീ പറഞ്ഞു: 
വെളിച്ചമേ, നയിച്ചാലും!
2  നീ തന്നെ പറഞ്ഞു:
അത് വെളിച്ചം!
ആധുനിക-പൌരാണിക-
ശാസ്ത്രം 
അടിവരയിട്ടു:
അത് 
വെളിച്ചപ്പൊട്ടുകൾ തൻ 
തീരാധാരയുടെ
തെളിച്ചം! 
പണ്ടെ ഋഷി പറഞ്ഞു:
അത് തെളിവാണ്;
അത് വെളിവാണ്;
3 നീയാണ്. 
------------------------------------------------------   
കുറിപ്പ…

ശ്രീനാരായണായ

എം  കെ  ഹരികുമാറിന്റെ നോവൽ   ശ്രീനാരായണായ ആഗസ്റ്റ്‌  മാസത്തിൽ  പ്രസിദ്ധീകരിക്കുന്നു  വില 500/  പേജ്  അഞ്ഞൂറിനു മുകളിൽ  ഫോ; 9995312097

ആറാട്ടുമുണ്ടൻ

കാവിൽരാജ്‌ 

കേരളനാടുഭരിച്ചൊരു ധീരനാം
പേരേറും രാജാവുണ്ടായിരുന്നു
കാരണം കൂടാതെ ആ ബലിമന്നനെ
വേരോടെ മാറ്റുകയായിരുന്നു.

എല്ലാർക്കും സമ്മതനായിരുന്നു ബലി
ണല്ലോരു നീതിമാനായിരുന്നു
നല്ലവരെയെന്നും തല്ലിയിറക്കുവാൻ
ഇല്ലാത്ത കുറ്റങ്ങൾ കാണുമല്ലോ.

വാമനമൂർത്തിയാലന്നത്തെ കേരളം
മൂന്നടി മാണ്ണാക്കി മാറ്റിയപ്പോൾ
പൊന്നിൻ കിരീടമഴിച്ചു മഹാബലി
നിന്നു,ശിരസ്സും കുനിച്ചുംകൊണ്ടേ.

ത്യാഗിയാം ആസുര രാജനെ പാതാള
ലോകത്തേക്കന്നു പറഞ്ഞു വിട്ടു
ശ്രാവണമാസത്തിലെത്തുന്ന മന്നന്നു
കോമാളിവേഷംകൊടുത്തുവിട്ടു.

പൂണൂലു നൽകിയതാരെന്നറിയില്ല
ഒലക്കുടയും പെരുവയറും
ആറാട്ടുമുണ്ടാനായ്‌ ചത്രീകരിക്കുന്ന
മൂഢന്മാരന്നുമുണ്ടായിരുന്നോ?

ശിഷ്ടം

ദിപുശശിതത്തപ്പിള്ളി ആർക്കോ, എപ്പോഴോഎവിടെയോവെച്ച്നഷ്ടമായഒരോർമ്മയുടെതീക്ഷ്ണനൊമ്പരംപോലെ, ബാലചന്ദ്രൻകരിയിലകൾവീണുകിടക്കുന്നമുറ്റത്തുനിന്നു.
ഓർമ്മയുറയ്ക്കാത്തമകനേയും, തനിക്കൊരിക്കലുംമനസുതുറന്ന്സ്നേഹിക്കാൻകഴിയാതിരുന്ന;തന്നെമാത്രംആശ്രയിച്ചിരുന്നഭാര്യയേയുംഉപേക്ഷിച്ച്, വീഴ്ചകളെതെല്ലുംഭയക്കാതെധൂർത്തയൗവനത്തിന്റെ സമതലഭൂമിയിലേക്ക്ധാർഷ്ട്യത്തോടെനടന്നുകയറിയത്ഇന്നലെയെന്നതുപോലെഅയാൾക്കുമുന്നിൽതെളിഞ്ഞു.ഒരുഹിരനായ്നാടകത്തിലെ, രംഗബോധമില്ലാത്തഒരുപാവയെപ്പോലെ

സൗഹൃദത്തിന്റെ ശക്തി

ജോൺ മുഴുത്തേറ്റ്‌


സുഹൃത്ബന്ധങ്ങൾ മനുഷ്യന്റെ മനഃശാസ്ത്രപരവും, സാമൂഹികവും ജനിതകപരവുമായ ആവശ്യമാണ്‌ എന്നത്‌ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടു
ണ്ട്‌. സൗഹൃദങ്ങൾ വളർത്തിയെടുക്കുവാനുള്ള ആന്തരിക പ്രവണത ഓരോ വ്യക്തിയിലും കുടികൊള്ളുന്നു. എങ്കിലും പലരും അതിൽ വിജയം വരിക്കുന്നില്ല. അതിവേഗ ജീവിതം നയിക്കുന്ന ആധുനിക മനുഷ്യന്‌ അതിനുവേണ്ടി സമയം ചെലവഴിക്കുവാൻ കഴിയാതെ പോവുന്നു. സുഹൃത്ബന്ധങ്ങളുടെ യഥാർത്ഥ അർത്ഥവും പ്രാധാന്യവും ശരിയായി ഉൾക്കൊള്ളുവാൻ കഴിയാതെ പോയതാവാം ഇതിനുള്ള പ്രധാന ഹേതു.
പ്രശസ്ത അമേരിക്കൻ ചിന്തകനായിരുന്ന എമേഴ്സൺ ഒരിക്കൽ പറഞ്ഞു; 'ഒരു സുഹൃത്തിനെ ലഭിക്കുവാനുള്ള ഏറ്റവും നല്ലമാർഗ്ഗം, ഒരു സുഹൃത്താവുക എന്നതാണ്‌.' അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്‌. നിങ്ങൾ ഒരാളുടെ സുഹൃത്തായിത്തീരുമ്പോൾ, അയാൾ സ്വാഭാവികമായിത്തന്നെ നിങ്ങളുടെ സുഹൃത്തായിത്തീർന്നുകൊള്ളും.
നല്ല ഒരു സൗഹൃദത്തിന്‌ ഉണ്ടായിരിക്കേണ്ട പ്രത്യേക ഗുണങ്ങൾ എന്തൊക്കെയാണ്‌? അല്ലെങ്കിൽ ഉത്തമസൗഹൃദത്തിന്റെ പ്രധാനഘടകങ്ങൾ ഏതൊക്കെയാണ്‌ എന്നറിഞ്ഞെങ്കിൽ മാത്രമേ നല്ല സുഹൃത്തുക്കളെ തിരിച്ചറിയുവാനും അവരുമായി സൗഹൃദം ശക്തിപ്…

രണ്ടു കവിതകൾ

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ രക്താങ്കിതം

നീതിയുള്‍ച്ചേര്‍ത്തുണര്‍ത്തുന്നാര്‍ഷ ഭാരതം വിനിശ്ചിതമല്ലിതൊന്നാകെ യുവരക്താങ്കിതം ശോകാബ്‌ധിയാക്കരുതുലകിനെയിന്നീവിധം അരുതെന്നപേക്ഷിക്കയാണിവിടെ, ജനശതം.
വരിഷ്ഠമാണുവധമെന്നു,വരുത്തേണ്ടയനുദിനം ഹിംസയല്ലഹിംസയാണേവര്‍ക്കും വിഭൂഷണം പാരടച്ചുറങ്ങയാണെന്നു നിനയ്ക്കേണ്ട മേലിലും ശതാംശവുമേകില്ലിഹ! നിനക്കിന്നു പിന്‍ബലം.
തുടര്‍ക്കഥയാണെങ്ങുമിന്നശരണജനനിഗ്രഹം ഉയരുന്നകലെനിന്നൊരു ദ്രുതപെരിയരോദനം അമര്‍ത്യവീരരാണെന്നുറച്ചുചെയ്യുന്ന പാതക- മേകുവതെങ്ങനിവര്‍ക്കി,ന്നതിചാരിതാര്‍ത്ഥ്യം? മൃതിപതുങ്ങും വഴികളോര്‍ത്തുനിന്നൊരുതരം ഭീതിബാധിച്ചപോല്‍ തളര്‍ന്നുപോയ് ചിരജനം അഴലിരവിനൊരുപുതിയ മോഹഗന്ധംനല്‍കി നിഴലുപോല്‍ പിന്നെയും നീങ്ങുന്നു മുകിലകം.
ചതിയൊരുക്കിക്കുരുക്കുന്നവര്‍ പതിവുപോല്‍ കൊതിനുണഞ്ഞരികത്തിരിപ്പുണ്ടു,തുടരുവാന്‍ കഴിയുന്നതല്ലവര്‍ക്കൊന്നുപോല്‍ കൊല്ലുവാന്‍ തിരയുന്നു; കനിവിനായേനുമിഹ! പുലരുവാന്‍.
ദുഷ്ക്കര്‍മ്മസഞ്ചയംചെയ്‌തുകൊണ്ടെത്രനാള്‍- ത്തുടരുവാന്‍ധരയിതില്‍ തടയുകെന്‍ സോദരാ സല്‍പ്രജ്ഞയാല്‍മാത്രമേയുണരു ധരണിയില്‍ സ്വല്‌പമാണെങ്കിലും തെളിവാര്‍ന്നസ്‌മരണകള്‍.
മൃതിയാര്‍ക്കുമേകില്ല,സുരലോകമെന്നോര്‍ത്തേന്‍ പുതിയൊരു പരിവര്‍ത്തന…