അന്‍വര്‍
ഷാ ഉമയനല്ലൂര്‍
രക്താങ്കിതം
നീതിയുള്ച്ചേര്ത്തുണര്ത്തുന് നാര്ഷ
ഭാരതം
വിനിശ്ചിതമല്ലിതൊന്നാകെ
യുവരക്താങ്കിതം
ശോകാബ്ധിയാക്കരുതുലകിനെയിന്നീ വിധം
അരുതെന്നപേക്ഷിക്കയാണിവിടെ,
ജനശതം.
വരിഷ്ഠമാണുവധമെന്നു,വരുത്തേണ് ടയനുദിനം
ഹിംസയല്ലഹിംസയാണേവര്‍ക്കും
വിഭൂഷണം
പാരടച്ചുറങ്ങയാണെന്നു
നിനയ്ക്കേണ്ട മേലിലും
ശതാംശവുമേകില്ലിഹ!
നിനക്കിന്നു പിന്‍ബലം.
തുടര്ക്കഥയാണെങ്ങുമിന്നശരണജനനി ഗ്രഹം
ഉയരുന്നകലെനിന്നൊരു
ദ്രുതപെരിയരോദനം
അമര്ത്യവീരരാണെന്നുറച്ചുചെയ്യു ന്ന
പാതക-
മേകുവതെങ്ങനിവര്‍ക്കി,ന്നതിചാരി താര്‍ത്ഥ്യം?
മൃതിപതുങ്ങും
വഴികളോര്‍ത്തുനിന്നൊരുതരം
ഭീതിബാധിച്ചപോല്‍
തളര്‍ന്നുപോയ് ചിരജനം
അഴലിരവിനൊരുപുതിയ
മോഹഗന്ധംനല്‍കി
നിഴലുപോല്‍
പിന്നെയും നീങ്ങുന്നു മുകിലകം.
ചതിയൊരുക്കിക്കുരുക്കുന്നവര്‍
പതിവുപോല്‍
കൊതിനുണഞ്ഞരികത്തിരിപ്പുണ്ടു,തു ടരുവാന്‍
കഴിയുന്നതല്ലവര്‍ക്കൊന്നുപോല്‍
കൊല്ലുവാന്‍
തിരയുന്നു;
കനിവിനായേനുമിഹ!
പുലരുവാന്‍.
ദുഷ്ക്കര്മ്മസഞ്ചയംചെയ്തുകൊണ് ടെത്രനാള്-
ത്തുടരുവാന്‍ധരയിതില്‍
തടയുകെന്‍ സോദരാ
സല്‍പ്രജ്ഞയാല്‍മാത്രമേയുണരു
ധരണിയില്‍
സ്വല്‌പമാണെങ്കിലും
തെളിവാര്‍ന്നസ്‌മരണകള്‍.
മൃതിയാര്‍ക്കുമേകില്ല,സുരലോകമെ ന്നോര്ത്തേന്
പുതിയൊരു
പരിവര്‍ത്തനം; ക്ഷിതിക്കേകുവാന്‍
ശക്തമായൊഴുകിടുന്നൊരു
കവിതയായ് സ്വയം
വ്യക്തമാക്കുന്നുപരി,യൊരു
സുകൃത ഹൃദ്സ്വരം.
വിധിക്കരുതപരര്‍ക്കു,മാര്‍ക്കു മിഹ!
മരണത്തിന്‍
ദുരിതക്കയങ്ങള്‍
നിന്‍വികലോഷ്‌ണചിന്തയാല്‍
ഉദയാര്‍ക്കസാമ്യ-സദ്വൃത്തനായ്,
ക്ഷിതിയിതില്‍-
മാറണം;
മഹിതമൊരു പുലര്‍ഗീതമായ്-ക്ഷണം!!
*മാധ്യമപ്രവര്‍ത്തകരെ
കഴുത്തറുത്തുകൊന്ന ഐ.എസ്.എസ്
ഭീകരതയ്ക്കെതിരെ (2015)
ഇത്..കവടിയാര്‍കൊട്ടാരം
വേര്‍പെട്ട
നിലയിലായിരു-രഥചക്രങ്ങള്‍
ചേര്‍ത്തിട്ടിരിപ്പക,ന്നൊരു
ശൂന്യശാലയില്‍
ആമുഗ്ദ്ധഹാസം
പൊഴിച്ചുകൊണ്ടതിചരിത-
ഛായാപടങ്ങള്‍
തൂങ്ങുന്നകഭിത്തിമേല്‍.
സ്മരണകളിരമ്പു,ന്നെങ്കിലും;
വിരഹിപോല്‍
വദനപ്രസാദമില്ലാതിടയ്‌ക്കൊരു
പകല്‍
ശിരസ്സുയര്ത്തിത്തന്നെനില്പ് പു,തൃപ്രൗഢിയോ-
ടരികെ,ക്കവടിയാറന്തഃപുരമതില്‍.
നാലഞ്ചുസേവകരങ്ങിങ്ങുനി,ന്നെളിയ -
കര്‍മ്മങ്ങള്‍
ചെയ്തിടുന്നിളവെയില്‍തോഴരായ്
സ്മൃതികുടീരങ്ങള്ക്കുമകലെയിപ് പാരിതി-
ലതിശ്രേഷ്ഠര്‍
പാര്‍ത്തിരുന്നാനന്ദലീനരായ്.
അരമനമുറ്റത്തൊരിത്തിരിനേരംകൂടി
നമസ്കരിച്ചേന്‍നിന്നുപോയി-സമാ ദരം!
സിരകളിലൂര്‍ജ്ജപ്രവാഹമായ്,
സുകൃതമായ്
ധന്യസാന്നിധ്യേക
സാക്ഷിയായ് തിരുപുരം.
ഉദയാര്‍ക്കസാമ്യ,മഴല്‍നീക്കി
മലയാള-
മണ്ണിന്‍വെളിച്ചമായ്
വാണിരുന്നെങ്കിലും
അമരുലകുപോലിവിടെ
നില്‍ക്കുമീ, സൗധമി-
ന്നര്‍ദ്ധമോദത്തിന്‍
നിഴലാണു നിശ്ചയം!
പിന്നിലേയ്ക്കുരുളുന്നു
ത്വരിതം: മനോരഥ-
മറിയുന്നിടനെഞ്ചു
പൊടിയുന്നയുള്‍വ്യഥ
നേര്‍പ്പിച്ചുതന്നുടന്‍
കാവ്യസിദ്ധൗഷധം
തീര്‍പ്പാക്കവേയോര്‍ത്തിടയ്ക്കു -നരജീവിതം.
* * * *
മുക്തി-ലഭിച്ചവിളംബിതം:
സദസ്സിതില്‍*
ഭക്തിയോടൊന്നായുണര്ന്നരചദീപങ് ങള്
വ്യതിരിക്ത
ശ്രുതിമീട്ടിടുന്നിടയ്ക്കിമ് പമോ-
ടിരവകലെയെന്നാശ്വസിക്കുന്ന
മുകിലുകള്‍.
നവപുസ്തകത്തിന്‍
പ്രമുക്തികര്‍മ്മത്തിനേ-
നാഗതന്‍
ഡര്‍ബാറിലേയ്ക്കു നിമന്ത്രിതന്‍
യോഗ്യനല്ലെങ്കിലും-ഭാഗധേയനിവന്‍
കാലമേ;
കാലൂന്നിടാന്‍ കൃപയേകിയോന്‍.
കവടിനിരത്തിപ്പറയുവാന്‍
കഴിയാത്ത-
പുതുചിന്തകള്‍ക്കുയരെയിന്നു,ഞാ നെങ്കിലും
ഇല്ല!
താരങ്ങള്‍ക്കുമൊരുപൂര്‍ണ്ണ സുസ്മിതം;
തേടുന്നിടയ്ക്കുനിന്‍
കനിവാര്‍ന്ന-ഹൃത്തടം.
കരുണാമയനേ!യടിയങ്ങള്‍ക്കൊരുപോലെ -
തിരുമുന്നിലെത്തുവാനിടയാക്കുമെ ങ്കിലേന്
കൃപയാലെയിപ്പാരിനൊരു
പരിവര്‍ത്തനം
നല്‍കേണമെന്നപേക്ഷിച്ചേനെ;
തല്‍ക്ഷണം!!
------------------------------ --------------
*തിരുവനന്തപുരം
കവടിയാര്‍ കൊട്ടാരത്തിലെ ഡര്‍ബാര്‍ഹാളില്‍
വച്ചുനടന്ന പുസ്തകപ്രകാശനത്തില്‍ പങ്കെടുത്തത് അനുസ്മരിച്ചുകൊണ്ട് എഴുതിയത്.