Showing posts with label 50. Show all posts
Showing posts with label 50. Show all posts

19 Jul 2013

വെളിച്ചെണ്ണ - അറിഞ്ഞിരിക്കേണ്ടത്‌



ഡോ. ജെ. ഹരീന്ദ്രൻ നായർ
പങ്കജകസ്തൂരി, തൈക്കാട്‌, തിരുവനന്തപുരം

കഴിഞ്ഞ നൂറ്റാണ്ടിൽ കുറേക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ 50 വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു എണ്ണയാണ്‌ വെളിച്ചെണ്ണ. അതിന്‌ പിന്നിൽ ഏതെങ്കിലുമൊരു മലയാളിയുണ്ട്‌ എന്ന്‌ ഞാൻ കരുതുന്നില്ല. പക്ഷേ, അറിഞ്ഞോ, അറിയാതെയോ നമുക്കേവർക്കും ഈ പാപത്തിൽ പങ്കുണ്ടെന്ന്‌ പറഞ്ഞാൽ അത്‌ തെറ്റാകില്ല.
അമ്മയുടെ മുലപ്പാലിൽ അടങ്ങിയിട്ടുള്ള ലാറിക്‌ ആസിഡ്‌ എന്ന പോഷകഘടകത്തോട്‌ സമാനമായ മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലമാണ്‌ വെളിച്ചെണ്ണയുടേയും രൂപം. എണ്ണകളെ പ്രധാനമായും ദീർഘ ശൃംഖല കൊഴുപ്പ്‌ അമ്ലങ്ങൾ , മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലങ്ങൾ എന്നിങ്ങനെ രണ്ടായി, അതിന്റെ രൂപഘടന അനുസരിച്ച്‌ തരംതിരിച്ചിരിക്കുന്നു. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പ്‌ 92 ശതമാനത്തോളം അടങ്ങിയിട്ടുള്ളതായും അതിൽ 60 ശതമാനത്തോളം മേൽസൂചിപ്പിച്ച മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലങ്ങളാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഇതിൽ 50 ശതമാനത്തോളം മുലപ്പാലിലേതു പോലെ ലാറിക്‌ അമ്ലം എന്ന ഘടകത്താലും നിർമ്മിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷിയെ നിലനിർത്താനും ഈ കൊഴുപ്പിനുള്ള കഴിവ്‌ വളരെ വലുതാണ്‌. കൂടാതെ ഈ ഘടകത്തിന്‌ ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ, ആന്റി പ്രോട്ടോസോവൽ ഗുണവിശേഷങ്ങൾ  ഉള്ളതായും തെളിയിക്കപ്പെട്ടുണ്ട്‌.
വെളിച്ചെണ്ണയുടെ ഒരു സവിശേഷത, ഇതിന്റെ ഘടന മദ്ധ്യശൃംഖല കൊഴുപ്പ്‌ അമ്ലമാകയാൽ ദഹനത്തിനായി പാൻക്രിയാറ്റിക്‌ ലിപ്പെയ്സ്‌  തുടങ്ങിയ ഘടകങ്ങൾ ആവശ്യമില്ല എന്നതാണ്‌. കൂടാതെ ആഹാരത്തിലുള്ള വെളിച്ചെണ്ണയുടെ അംശം എളുപ്പത്തിൽ കരളിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നു. മറ്റ്‌ എണ്ണകളും കൊഴുപ്പുകളും ദഹനവ്യവസ്ഥയിൽ ആമാശയം തുടങ്ങി സഞ്ചരിച്ച്‌ അന്തർകലകളിൽ ആഗിരണം ചെയ്യപ്പെട്ടശേഷം മാത്രമേ കരളിൽ എത്തിച്ചേരുന്നുള്ളുവേന്ന്‌ കാണാം. ഇതിനിടയിൽ ആവശ്യത്തിലധികം ആഗിരണം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്‌. എന്നാൽ വെളിച്ചെണ്ണ അതിന്റെ പ്രത്യേക സവിശേഷതയാൽ പോർട്ടൽ വെയിനിലൂടെ  കരളിലേക്ക്‌ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും കൂടുതൽ ഊർജ്ജദായകമാവുകയും ചെയ്യുന്നു.
വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങൾ
പ്രധാനമായും അനാവശ്യമായി ട്രാൻസ്ഫാറ്റുകൾ ഉത്പാദിപ്പിക്കുന്നില്ല എന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വെളിച്ചെണ്ണയുടെ ഉപയോഗത്താൽ രക്തത്തിലെ നല്ല കൊഴുപ്പിന്റെഅളവ്‌ കൂടുകയും മോശമായ കൊഴുപ്പിന്റെ അളവ്‌ കുറയുകയും ചെയ്യുന്നു.
വെളിച്ചെണ്ണ ഉപാപചയ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനാൽ ശരീരത്തിൽ അമിതകൊഴുപ്പ്‌ അടിഞ്ഞ്‌ കൂടാതിരിക്കാൻ സഹായിക്കുന്നു. മാത്രവുമല്ല പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണ ദഹിച്ച്‌ ആഗിരണം ചെയ്യപ്പെടാനായി പാൻക്രിയാറ്റിക്‌ ലിപ്പെയ്സ്‌ ആവശ്യമില്ല എന്നതിനാൽ പാൻക്രിയാസിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും അതിലൂടെ പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു. ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണവിശേഷം ഉള്ളതിനാൽ ആന്തരികമായി ഉണ്ടാകുന്ന പല രോഗങ്ങളും ചെറുക്കാൻ വെളിച്ചെണ്ണയുടെ ഉപയോഗം സഹായിക്കുന്നു. ഉദാഹരണമായി ഹെലികോബാക്ടർ പെയിലോറി (ഒ. ജ്യഹീ​‍ൃശ) എന്ന ബാക്ടീരിയയാൽ ഉണ്ടാകുന്ന നീണ്ടുനിൽക്കുന്ന ആമാശയവ്രണത്തിന്‌ പാൽവെളിച്ചെണ്ണ 15 മില്ലിവീതം രണ്ടുനേരം തുടർച്ചയായി 3 മാസം കുടിയ്ക്കുക മാത്രം മതിയാകും. എന്റെ ചികിത്സാ അനുഭവം കൂടിയാണിത്‌. തൊലിപ്പുറത്തുണ്ടാകുന്ന വട്ടച്ചൊറി, ഫംഗൽ ഇൻഫെക്ഷൻ തുടങ്ങി പലരോഗങ്ങൾക്കും വെളിച്ചെണ്ണ പുറമേ തിരുമ്മിയാൽ മതിയാകും.
ഹൈപ്പോ തൈറോയിഡിസം എന്ന, തൈറോയിഡിന്റെ പ്രവർത്തനത്തെ ഉദ്ദേ‍ീപിപ്പിക്കുന്ന ഹോർമോണിന്റെ അളവ്‌ കൂടിയുണ്ടാകുന്ന രോഗത്തിന്‌ മുൻപറഞ്ഞതുപോലെ വെറും വയറ്റിൽ വെളിച്ചെണ്ണ കുടിക്കുന്നത്‌ വളരെ നല്ലതാണ്‌.
വായ്നാറ്റം എന്ന അവസ്ഥയിൽ പല്ല്‌ തേച്ചതിനുശേഷം 15 മില്ലി വെളിച്ചെണ്ണ വായിൽ കവിൾ കൊള്ളുന്നത്‌ ഉത്തമമായ ചികിത്സയാണ്‌.
മുടികൊഴിച്ചിൽ മാറാൻ വെളിച്ചെണ്ണ പ്രത്യേകിച്ച്‌ വെർജിൻ വെളിച്ചെണ്ണ തലയിൽ തേച്ച്‌ കുളിയ്ക്കുന്നത്‌ മാത്രം മതിയാകും. ഔഷധഎണ്ണകൾ ധാരാളം പറയുന്നുണ്ടെങ്കിലും വെർജിൻ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചാൽ മതി. 100 ശതമാനം ഫലപ്രദമായ ഗുണം കിട്ടും.
കുട്ടികൾക്കുണ്ടാകുന്ന എല്ലാവിധ ത്വക്ക്‌ രോഗങ്ങൾക്കും വെർജിൻ വെളിച്ചെണ്ണ പുറമേ തിരുമ്മുന്നത്‌ വളരെ സവിശേഷമാണ്‌. പണ്ടുകാലങ്ങളിൽ പുറമേ ഉണ്ടാകുന്ന വ്രണങ്ങൾക്കും, മുറിവുകൾക്കും പച്ചവെളിച്ചെണ്ണ പുറമേ തിരുമ്മുക പതിവായിരുന്നു. കാലം മാറിയതോടെ ഇവയെല്ലാം പുതിയ ക്രീമുകൾക്ക്‌ വഴിമാറി.
എയ്ഡ്സ്‌ രോഗമുള്ളവർ 1-2 വർഷം സ്ഥിരമായി വെറുംവയറ്റിൽ 15 മില്ലി വെർജിൻ വെളിച്ചെണ്ണ കുടിക്കുക. ഇഉ4 ഇ​‍ീ​‍ൗ​‍ി​‍േ  (രോഗാണുബാധയുടെ സൊ‍ാചന നൽകുന്ന ശ്വേത രക്താണുക്കൾ) കൂടാൻ സഹായിക്കുന്നു. ചികിത്സാ അനുഭവം കൂടിയാണിത്‌. വെർജിൻ വെളിച്ചെണ്ണ സ്ഥിരമായി പുറത്ത്‌ പുരട്ടിക്കുളിക്കുന്നത്‌ അകാലജര (ത്വക്കിന്റെ ചുളിവ്‌) ഒഴിവാക്കാൻ സഹായിക്കുന്നു.
വെളിച്ചെണ്ണയ്ക്ക്‌ ധാരാളം സവിശേഷതകളുണ്ട്‌. പഴയകാലത്തെപ്പോലെ അതുപയോഗിക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.

24 May 2013

ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്

എം.കെ .ഹരികുമാർ

ഒരു പക്ഷി വന്ന് ചാമ്പമരത്തിലിരുന്നു.
ഒരു പരമ്പരാഗത കവിക്ക്‌
അത്‌ കവിതയാണ്‌.
എന്നാല്‍ പക്ഷി ഒരു പാട്ട്‌
കേള്‍ക്കാന്‍ പോലും അശക്തമാണ്‌.
അതിന്‍റെ കാലില്‍ ഏതോ പ്രകൃതിവിരുദ്ധന്‍
എയ്തുവിട്ട കല്ല് തറച്ച്‌ ചോരയിറ്റുന്നുണ്ട്‌.
ഇല്ല ,കവിതയൊന്നുമില്ല
ഇതിലെങ്കിലും കവിതയുണ്ടാകരുതെന്ന്
നിര്‍ബന്ധമുണ്ട്‌.
ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്‌.
അതിനിടയില്‍ അതിന്‌ നിത്യജോലിയില്‍പോലും
ശ്രദ്ധിക്കാന്‍ പറ്റുന്നില്ല.
മുറിവ്‌, വേദന, പക്ഷി എന്നൊക്കെ കേട്ടാല്‍
കവികള്‍ വ്യാജ സത്യവാങ്ങ്‌മൂലവുമായി
ചാടിവീഴുമെന്ന് അതിന്‌
ഇതിനോടകം മനസ്സിലായിട്ടുണ്ട്‌.
ഒരു പക്ഷിക്ക്‌ തനിക്ക്‌ വേണ്ടിപ്പോലും
ജീവിക്കാന്‍ കഴിയാത്ത അവസ്ഥ നല്ലതല്ല .

27 Apr 2013

വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍

പി വി ഏരിയൽ 


ബ്ലോഗ്‌ പേജുകളില്‍ നാം കൊടുക്കുന്ന കമന്റുകള്‍  നമ്മുടെ ഓണ്‍ലൈന്‍ ജീവിതത്തിലും ഓഫ്‌ ലൈന്‍ ജീവിതത്തിലും വിവിധങ്ങളായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവയത്രേ.   ഒരു പ്രത്യേക വിഷയത്തിലോ വ്യക്തിപരമായ വിഷയത്തിലോ തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തുന്നതിനു നമ്മുടെ കമന്റുകള്‍ വഴിയൊരുക്കും. അനേകായിരം മൈലുകള്‍ അകലെയുള്ള ഒരു വ്യക്തിയുമായി നല്ലൊരു ബന്ധം തുടങ്ങുന്നതിനും, അത് അരക്കിട്ടുറപ്പിക്കുന്നതിനും നമ്മുടെ കമന്റുകള്‍ വഴി വെക്കുന്നു.  ഒപ്പം ചില അവസരങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തന മണ്ഡലങ്ങളിലേക്കതു നീങ്ങുന്നതിനും,അതുമൂലം അത് വിപുലീകരിക്കുന്നതിനും അത് കാരണമാകാം.   ഒപ്പം നാം ആയിരിക്കുന്ന സമൂഹത്തില്‍ നിന്നും വളരെ വിസ്തൃതമായ ഒരു സമൂഹത്തിലെ അംഗങ്ങള്‍ ആണ് നാം എന്ന ഒരു ബോധം നമ്മില്‍ ഉണര്‍ത്തുന്നതിനും അത് കാരണമാകുന്നു.

ഈ ചെറു ലേഖനത്തിലൂടെ ഓരോ ബ്ലോഗര്‍മാരും വിശേഷിച്ചു ബ്ലോഗുകളില്‍ കമന്റു എഴുതുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ എന്റെ അനുഭവ വെളിച്ചത്തില്‍ മനസ്സിലാക്കിയവ പറയുവാന്‍ താത്പര്യപ്പെടുന്നു.
കഴിഞ്ഞ  ചില വര്‍ഷങ്ങള്‍ വെബ്‌ ഉലകത്തില്‍ നടത്തിയ ഓട്ട പ്രദക്ഷിണത്തിന്‍റെ   ബാക്കിപ്പത്രം എന്ന് വേണമെങ്കിലും ഇതിനെ വിളിക്കാം. :-)

26 Mar 2013

പ്രണയചെമ്പകം

ആഷാ ശ്രീകുമാർ 


നിനക്കായെഴുതിയ കവിതയിലെന്റെ
ഹൃദയത്തിൻ അരുണിമ കണ്ടില്ലയോ
മരുഭൂമിയായോരെൻ മനതാരിലെവിടെയോ
നീ നട്ട ചെമ്പകം മറന്നുപോയോ -തോഴാ
എന്നെയും എന്നോ മറന്നുപോയോ

കണ്ണീർ തീർത്ഥത്തിൽ അതുവളർന്നു
വിരഹത്തിൻ വേദനയാൽ മലരണിഞ്ഞു
പ്രണയമണം വിതറി കാത്തിരിപ്പൂ- ഞാൻ
ചെമ്പകപ്പൂമെത്ത വിരിച്ചിരിപ്പൂ

പ്രണയമണിത്തൂവൽവീശി നീ വരുമ്പോൾ
നറുമണം കൊണ്ട് പുതപ്പിക്കാം
അണയാ മോഹമണിമുത്തുകളാൽ
നവരത്ന മാലയണിയിക്കാം

ചെമ്പകപ്പൂമെത്ത വിരിക്കട്ടെ ഞാൻ
മണി വിളക്കൊന്നു കൊളുത്തട്ടെ
നീ വരുമെന്നൊരു ഉൾവിളിയാലെ
നിലവിളക്കായ് ഞാൻ എരിഞ്ഞിരിക്കാം

23 Feb 2013

ഭാരം നഷ്ടപ്പെടുന്നവര്‍

വിനോദ് 
മേഘക്കീറുകള്‍ക്കിടയിലൂടെ വെയില്‍നാളങ്ങള്‍ തിരി നീട്ടുന്നുണ്ട്. ദിവസങ്ങളായി മാനം തോരാതെ കണ്ണീരുപൊഴിച്ചു നില്ക്കുകയായിരുന്നു. ഇന്നിത്തിരി തെളിഞ്ഞിരിയ്ക്കുന്നു.
കള്ളക്കര്‍ക്കിടകമാണ്.
കര്‍ക്കിടകത്തില്‍ പത്ത് വെയിലെന്നാണ്.
“അച്ഛനും മക്കളുമായിട്ടിതെങ്ങോട്ടാ……..”
അമ്മയുടെ പിന്‍വിളി കേള്‍ക്കാതെന്നവണ്ണം കുട്ടികള്‍ നടന്നു. നീന്തല്‍ പഠിപ്പിയ്ക്കാമെന്ന് അച്ഛന്‍ വാക്കുകൊടുത്തതില്‍പ്പിന്നെ അവര്‍ വലിയ ആവേശത്തിലായിരുന്നു. മഴയൊന്നു തോര്‍ന്നു കിട്ടാന്‍ കുട്ടികള്‍ ആവത് പ്രാര്‍ത്ഥിച്ചിരുന്നു.
മഴക്കാലമാകുമ്പോള്‍ പാടവും തോടുകളുമെല്ലാമൊന്നായി കടല്‍ പോലെ പരന്ന് അനന്തതിയിലെയ്ക്ക് നീണ്ടുകിടക്കും. നീന്താന്‍ നല്ല രസമായിരിയ്ക്കും. ദൂരെ തെക്കന്‍തുരുത്ത് ഒരു പച്ച പൊട്ടുപോലെ കാണാം.
“ദേ മരുന്നു കഴിച്ചിട്ട് പൊയ്ക്കോളൂട്ടോ……”
നല്ല പകുതി വീണ്ടും അയാളെ ഓര്‍മ്മപ്പെടുത്തി.
മരുന്നെന്നു കേള്‍ക്കുന്നതുതന്നെ അയാള്‍ക്ക് കലിയാണ്. ഹൃദയവഴികളില്‍ തടസ്സങ്ങള്‍ നീങ്ങുവാനായി അയാള്‍ ഗുളികകള്‍ വാരി വിഴുങ്ങുവാന്‍ തുടങ്ങിയിട്ട് അനവധി നാളായി. നാസാരന്ധ്രങ്ങളിലെപ്പോഴും മരുന്നിന്റെ മണമാണ്.
മരുന്നിന് മരണത്തിന്റെ മനം മടുപ്പിയ്ക്കുന്ന ഗന്ധമാകുന്നു.
മരണം!
മരണത്തിനപ്പുറത്തെ ലോകത്തേക്കുറിച്ച് അയാളോര്‍ക്കുന്നു.
ശരീരമില്ലാത്തരുടെ ലോകം.
ഭാഷയില്ലാത്തവരുടെ, അല്ലെങ്കില്‍ ഭാഷ വേണ്ടാത്തവരുടെ ലോകം.
ഉറ്റവരോട് സംവദിയ്ക്കാന്‍ ഭാഷയില്ലാത്തവര്‍, ശബ്ദമില്ലാത്തവര്‍….
കുട്ടികള്‍ ഒരുപാട് മുന്നോട്ടു നടന്നിരുന്നു. അയാള്‍ തെല്ലതൃപ്തിയോടെ ഗുളികകള്‍ വാങ്ങി വിഴുങ്ങി, വെള്ളം കുടിച്ചെന്നു വരുത്തി.
“വയ്യായ്കണ്ടെന്ന വിചാരണ്ടായ്ക്കോട്ടെ……”
ചെറിയൊരു ഉപദേശത്തിന്റെ ഉപ്പേരി കൂടെ വിളമ്പി നല്ല പകുതി അടുക്കളയിലേയ്ക്ക് വലിഞ്ഞു.
മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ കൊമ്പത്ത് ഒരു കാക്ക വന്നിരുന്ന് അക്ഷമയോടെ നീട്ടി വിളിച്ചു. വിരുന്നുകാരുണ്ടെന്നു തോന്നുന്നു. അയാള്‍ വേഗത്തില്‍ പടികളിറങ്ങി.
അപ്പഴേയ്ക്കും വെട്ടുവഴിയിലെ മഴക്കുഴികളില്‍ കാലിട്ടലമ്പി ഉണ്ണിക്കുട്ടനും അമ്മുവും വളവ് തിരിഞ്ഞു കഴിഞ്ഞിരുന്നു. ഉണ്ണിക്കുട്ടനാണ് ധൃതി കൂടുതല്‍. അവന്‍ അഞ്ചാം തരത്തില്‍ പഠിയ്ക്കുന്നു. അവന്റെ ക്ലാസ്സില്‍ ആര്‍ക്കും നീന്തലറിയില്ല. അമ്മുവിന്റെ ക്ലാസ്സില്‍ ആരും നീന്തലെന്ന് കേട്ടിട്ടുപോലുമില്ല. മണ്ണും വെള്ളവും ചളിയും വെള്ളക്കെട്ടുകളും പായലും പോളപ്പുല്ലുകളും ഒന്നും കാണാതെ കുട്ടികള്‍ വളരുന്നു.
ഗ്രാമത്തിനുചുറ്റും തോടുകളും വെള്ളക്കെട്ടുകളുമാണ്. കുട്ടികള്‍ നീന്തലറിയേണ്ടിയിരിയ്ക്കുന്നു. അപകടം പതിയിരിയ്ക്കുന്നതെവിടെയെന്നറിയില്ല. ജീവിതക്കടല്‍ നീന്തി കര പറ്റുവാന്‍ അവരെ എന്തെല്ലാം അഭ്യാസങ്ങള്‍ പഠിപ്പിയ്ക്കണം!
ചിന്തകള്‍ അയാളുടെ നടത്തത്തിന്റെ വേഗതകുറച്ചുവോ! അപ്പഴേയ്ക്കും കുട്ടികള്‍ കണ്‍വെട്ടത്തുനിന്നും മറഞ്ഞിരുന്നു.
കുട്ടികള്‍ വേഗത്തില്‍ സഞ്ചരിയ്ക്കുന്നു. അവരെ സ്വപ്നങ്ങള്‍ മാത്രം നയിയ്ക്കുന്നു. മുതിര്‍ന്നവര്‍ സ്വപ്നങ്ങള്‍ മറന്ന് ജീവിതത്തിന്റെ കെട്ടുമാറാപ്പും പേറി നിന്ന് കിതയ്ക്കുന്നു.
ഒപ്പമെത്തുന്നില്ല.
വളവു് തിരിഞ്ഞപ്പോഴേയ്ക്കും വല്ലാതെ കിതച്ചുപോയിരുന്നു അയാള്‍.
ഹൃദയം വല്ലാതെ മിടിയ്ക്കുന്നുവോ ?
അച്ഛന്‍ ഒപ്പമെത്താനായി വഴിയോരത്തെ പൂമരച്ചോട്ടില്‍ രണ്ടുപേരും കാത്തുനില്പുണ്ടായിരുന്നു. ആങ്ങളയും പെങ്ങളും കൂട്ടുകാരേപ്പോലെയാണ്. മൂത്തവന്‍ ഉണ്ണിക്കുട്ടന്‍. അവനെപ്പഴും അമ്മുവുമായി കന്നംകടിച്ചുകൊണ്ടിരിയ്ക്കും. കാണാതിരിയ്ക്കാനും വയ്യ. കാണുമ്പോള്‍ കന്നംകടിയ്ക്കാതിരിയ്ക്കാനും വയ്യ. സ്നേഹത്തിന്റെ ഓരോ രീതികള്‍.
അച്ഛന്റെ കൈകളില്‍ തൂങ്ങി അമ്മു ചോദിച്ചു.
“ഇന്നു തന്നെ അക്കരയ്ക്ക് നീന്താന്‍ പറ്റ്വോ……?”
“മിടുക്ക്യാണെങ്കില്…….”
അങ്ങേ കൈയ്യില്‍ ഉണ്ണിക്കുട്ടനും തൂങ്ങി.
“നിയ്ക്ക് പറ്റ്വോ……..?”
“പിന്നെന്താ സംശയം…… രണ്ടാളും മിടുക്കരല്ലേ ?”
അപ്പഴേയ്ക്കും ചാറ്റല്‍ മഴ ചിണുങ്ങാന്‍ തുടങ്ങി.
“മഴ പെയ്യണ് ണ്ടല്ലോ കുട്ട്യോളെ………”
കുട്ടികളുടെ ഉത്സാഹം കണ്ടിട്ട് തിരിച്ചു നടക്കാന്‍ തോന്നിയില്ല. പാലത്തിന് മുകളിലൂടെ അവര്‍ നടന്നു. പാലത്തിന്റെ കൈവരികളില്‍ കാക്ക വന്നിരുന്ന് അക്ഷമനായ ഏതോ വിരുന്നുകാരന്റെ വരവറിയിച്ചു് വീണ്ടും കരഞ്ഞു.
പാലത്തിനപ്പുറം പുഞ്ചക്കണ്ടങ്ങളാണ്. പുഞ്ചക്കണ്ടങ്ങളും തോടുകളും കരകവിഞ്ഞ് ഒന്നായി ഒരു മഹാസാഗരം പോലെ മുന്നില്‍ നീണ്ടുകിടന്നു. അങ്ങേക്കര തൊട്ടു കിടക്കുന്ന നീല ജലാശയം നോക്കി ഒരല്പം നിന്നു അവര്‍. ആഫ്രിക്കന്‍ പായലിന്റെ തുണ്ടുകള്‍ അങ്ങിങ്ങ് ഒഴുകിനടക്കുന്നുണ്ട്. പോളപ്പുല്ലുകള്‍ ഒറ്റയ്ക്കും തറ്റയ്ക്കും തലപൊക്കിത്തുടങ്ങിയിരുന്നു. നേര്‍ത്ത മഴത്തുള്ളികള്‍ ജലപ്പരപ്പിനെ തൊട്ട് ഇക്കിളി കൂട്ടുന്നു.
“അച്ഛനെ ആരാ നീന്താന്‍ പഠിപ്പിച്ചത് ?”
അമ്മുവിന്റെ സംശയം.
“എന്റെ അച്ഛന്‍……..”
മുകളിലത്തെ കല്പടവില്‍ വസ്ത്രങ്ങളഴിച്ചുവച്ച് തോര്‍ത്തുമുണ്ടു് ചുറ്റി അവര്‍ കല്‍പ്പടവുകളിറങ്ങി. ഒപ്പം കുട്ടികളും. നേര്‍ത്ത ചാറ്റല്‍മഴയും ശീതക്കാറ്റും അവര്‍ക്ക് കളിരുപകര്‍ന്നു.
കല്‍പ്പടവുകളിറങ്ങുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നുവോ!
“അച്ഛാ, ഞാനാദ്യം…….”
ഉണ്ണിക്കുട്ടന്‍ തയ്യാറായിനിന്നു.
“ഞാനാദ്യം…….”
തണുത്തുവിറയ്ക്കുന്നുണ്ടെങ്കിലും അമ്മുവും ചിണുങ്ങി.
“നമ്മള്‍ക്കൊരു കാര്യം ചെയ്യാം, അകം പുറം നോക്കാം. അകം വീണാല്‍ അമ്മു, പുറം വീണാല്‍ ഉണ്ണിക്കുട്ടന്‍”
രണ്ടാള്‍ക്കും സമ്മതം.
വീണത് അകം.
അമ്മുവിന്റെ ഊഴം.
ഉണ്ണിക്കുട്ടന്റെ മുഖം തെല്ലൊന്നു വാടിയോ!
തണുത്ത ജലപ്പരപ്പിലേയ്ക്കിറങ്ങിയപ്പോള്‍ അമ്മുവിന് വിറയലും ഇക്കിളിയും. അവളുടെ കോമളമായ മുഖം ചിരിച്ചുലഞ്ഞു. അച്ഛന്റെ കൈത്തണ്ടയില്‍ കിടന്ന് അവള്‍ കൈകാലിട്ടടിച്ചു നീന്തി, തൊട്ടിലില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞിനെപ്പോലെ.
ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം………..
കരയ്ക്കലിരുന്ന് ഉണ്ണിക്കുട്ടന്‍ തിടുക്കം കൂട്ടി.
“അച്ഛാ, നി ഞാന്‍ ……….”
അടുത്തത് ഉണ്ണിക്കുട്ടന്റെ ഊഴമായിരുന്നു. കര്‍ക്കിടകത്തിലെ തണുത്ത തെളിനീരിന്റെ തലോടലേറ്റപ്പോള്‍ ഉണ്ണിക്കുട്ടനും ഇക്കിളികൊണ്ടു, ചിരിച്ചുലഞ്ഞു….. മേക്കരയിരുന്ന് അമ്മു കൈകൊട്ടി.
അച്ഛന്‍ അവനെ വട്ടം ചുഴറ്റി.
അപ്പഴേയ്ക്കും അമ്മുവിന് തിടുക്കം.
“നി ഞാന്‍……”
ഊഴമിട്ട് നീന്തി സമയം പോയതറിഞ്ഞില്ല. അയാള്‍ നന്നേ കിതച്ചുപോയിരുന്നു.
“മതി മക്കളേ, ഇനി അടുത്ത ദിവസമാവാം……”
ഉണ്ണിക്കുട്ടന്റെ തല തുവര്‍ത്തിക്കോടുക്കുമ്പോള്‍ അവന്‍ മുഖം കറുപ്പിച്ചുകാണിച്ചു.
അവര്‍ക്ക് മതിയായിട്ടില്ല.
ദൂരെ കാക്കാത്തിരുത്തു വരെ നീന്തണമവര്‍ക്ക്.
രണ്ടുപേരെയും തലതുവര്‍ത്തി കല്‍പ്പടവുകളില്‍ കയറ്റിയിരുത്തി.
“അച്ഛനിനി മുങ്ങാംകുഴിയിട്ട് കാണിച്ചുതരാം…..രണ്ടാളും ഇവിടിരുന്ന് കണ്ടോളൂ ”
അയാള്‍ ജലപ്പരപ്പിന്റെ ആഴങ്ങളിലേയ്ക്കൂളിയിട്ടു.
കരയിലിരുന്ന് കുട്ടികള്‍ അത്ഭുതം കൂറി. അച്ഛന്‍ എത്രസമയമാണ് വെള്ളത്തനടിയില്‍ ശ്വാസം വിടാതെ…….. അവര്‍ അച്ഛനെ പ്രോത്സാഹിപ്പിച്ചു.
ഒന്ന്, രണ്ട്, മൂന്ന്…….
നൂറ്, നൂറ്റൊന്ന്……
ഹൃദയം അതിന്റെ മിടിപ്പിന് താളം കൂട്ടിയിരുന്നെങ്കിലും അയാള്‍ നീന്തി. എത്ര കാലമായി ഇങ്ങനെ കൈകാലിട്ടടിച്ചിട്ട്! മധുരതരമായ കുട്ടിക്കാലത്തേയ്ക്കൂളിയിട്ടപ്പോള്‍ അമ്മത്തൊട്ടിലില്‍ കിടന്നാടുന്നപോലെത്തോന്നി അയാള്‍ക്ക്. എല്ലാമൊരു മിന്നായം പോലെ മനസ്സിമേയ്ക്കോടിയെത്തുന്നു. കൂട്ടുകാരോടൊത്ത് അക്കരയിക്കരെ നീന്തിക്കളിച്ചത്, പാലത്തിനുമുകളില്‍ നിന്നും കൂപ്പുകുത്തിയത്, മുങ്ങാംകുഴിയിട്ടു മത്സരിച്ചത്, എല്ലാമെല്ലാം…..
ആഴങ്ങളിലേയ്ക്ക് ഊളിയിട്ടപ്പോള്‍ നെഞ്ചിനകത്ത് എന്തോ ഒരു കനം പോലെ തോന്നി. എന്തോ വിങ്ങി നില്ക്കുന്നപോലെ.
ഹൃദയമിടിപ്പിന്റെ വേഗതതേറുന്നുവോ ?
അതോ തനിയ്ക്ക് തോന്നിയതാണോ?
അല്ല, ഹൃദയത്തിനുതാഴെ ആരോ സൂചികള്‍ കുത്തിക്കയറ്റുന്നു.
അമ്മേ………..
വേദന.
മതി, ഇനി തിരിച്ചൂളിയിടാം.
പക്ഷേ, കണ്ണിലിരുട്ടുകേറുന്നുവോ!
ഒന്നും കാണുന്നില്ലല്ലോ!
ഉണ്ണിക്കുട്ടാ……… അമ്മൂ………..
ശബ്ദമില്ലാതെ അയാള്‍ വിളിച്ചു.
വേദനകൊണ്ടയാള്‍ ആഴങ്ങളില്‍ ചുരുണ്ടുകൂടി.
കൈകാലുകള്‍ ആരോ വലിഞ്ഞുകെട്ടിയപോലെ……..
തനിയ്ക്കെല്ലാം നഷ്ടമാവുകയാണോ, ഈ ശരീരം തന്നെയും?
ദിക്കറിയാതെ, അയാള്‍ തുഴഞ്ഞു.
തുഴയാന്‍ കൈകളെവിടെ, കാലുകളെവിടെ………
കരയെവിടെ?
ഉണ്ണിക്കുട്ടാ….. അമ്മൂ……..
ശ്വാസം തൊണ്ടയില്‍ ത്തന്നെ കുരുങ്ങിക്കിടന്നു.
ഇല്ല, അയാള്‍ക്കൊന്നിനും കഴിയുന്നില്ല.
പിന്നെ എപ്പഴൊക്കെയോ തന്റെ ഭാരങ്ങളെല്ലാം ഒഴിഞ്ഞു പോകുന്നതറിഞ്ഞു അയാള്‍.
കൈകാലുകളുടെ…….
ശരീരത്തിന്റെ………
സ്വപ്നങ്ങളുടെ……….
ഇപ്പോള്‍ അയാള്‍ ഭാരമില്ലാത്തവന്‍, സര്‍വ്വതന്ത്രസ്വതന്ത്രന്‍. ചിന്തകള്‍ക്കൊപ്പം പറക്കാം. കെട്ടുപാടുകളില്ലാതെ അനന്തതയുടെ അറ്റങ്ങളിലേയ്ക്ക് ഒഴുകിനടക്കാം.
അയാള്‍ കുട്ടികളെയോര്‍ത്തു.
എന്റെ കുട്ടികള്‍! നല്ല പകുതി! ജീവിതപ്പടവുകളില്‍ ഞാന്‍ ഒറ്റയ്ക്കാക്കിപ്പോന്നവര്‍ !
അയാള്‍ കല്പടവില്‍ പറന്നുവന്നിരുന്നു. അരികില്‍ ഉണ്ണിക്കുട്ടനും അമ്മുവും ഇരുന്ന് കരഞ്ഞു.
അവര്‍ എണ്ണിത്തളര്‍ന്നിരുന്നു.
അച്ഛന്‍ വരാത്തതെന്തേ ?
അച്ഛാ……..
അവര്‍ എങ്ങലടിച്ചു.
അച്ഛനൊന്നൂല്ല്യ…… ഞാനിവിടുണ്ട് മക്കളേ…….. നിങ്ങളുടെ അരികെത്തന്നെ…..
വിളി കേള്‍ക്കാനാവുന്നില്ല. ശബ്ദം എവിടെയൊക്കെയോ കുരുങ്ങിക്കിടക്കുന്നു. കുട്ടികളെ ആശ്വസിപ്പിയ്ക്കാന്‍ അയാള്‍ കൈകള്‍ നീട്ടി. തൊടുമ്പോള്‍ ശരീരങ്ങള്‍ വഴുതിവഴുതിപ്പോകുന്നു. ഇല്ല, അയാള്‍ക്കൊന്നിനും കഴിയുന്നില്ല.
അയാള്‍ ചുറ്റും നോക്കി. ആരൊക്കെയോ ഓടിവരുന്നുണ്ട്. അവര്‍ കുട്ടികളോടെന്തൊക്കെയോ തിരക്കുന്നു. ചിലര്‍ വെള്ളത്തിലേയ്ക്ക് എടുത്തു ചാടുന്നുണ്ട്. നിശ്ശബ്ദചിത്രങ്ങള്‍ പോലെ എല്ലാം അയള്‍ക്കുമുന്നിലൂടെ ഒഴുകി.
ശരീരം നഷ്ടപ്പെട്ട, ശബ്ദം നഷ്ടപ്പെട്ട, സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട ആ ലോകത്ത് ഒന്നും ചെയ്യുവാനില്ലാതെ അയാള്‍ നിന്നു.
പിന്നെന്തോ ഒര്‍ത്തിട്ടെന്നപോലെ അയാള്‍ കിഴക്കോട്ട് പറന്നു. വീട്ടില്‍ നല്ലപകുതി തിരക്കിലായിരുന്നു. അച്ഛനും മക്കള്‍ക്കും ദോശ ചുട്ടെടുക്കുകയായിരുന്നു അവള്‍.
മുറ്റത്തെ മൂവാണ്ടന്‍മാവിന്റെ കൊമ്പത്തിരുന്നു കരയാന്‍ കാക്കയില്ലായിരുന്നു.


/90046#ixzz2LWmw8xnk

24 Jan 2013

വാർത്ത -സംഘടന





              CREATIVE COUNCIL OF INDIAN WRITERS           (CCIW)
                     
HOME PAGE   BOOK OF THE YEAR    MEMBERSHIP   NEWS & EVENTS   CAREER   CONTACT US

CCIW is an open forum of writers, critics and publishers to meet positively and react creatively. We are not interested in contradictions and controversies, but will find out the complementing fractions and ideas to be stitched together. Publishing, for us, is rather aesthetic, intellectual creative and artistic than printing letters and words, as a mechanical process of type-setting and copying. We would like to commit ourselves to bring up only positive and optimistic ideas, that reveals the truth behind the universal mankind with in this cosmic relation of co-existence. Virgo is not concentrating on its business on the basis of commercial marketing, its loss and gain, nor in its outward shows, but to project the meaning of this world and the life in it, activated by millions of living beings, organisms, elements and its compounds. So we would like to publish any creative idea that reveals this supreme truth of this universe in one way or other. We don’t want to publish mere entertainers or time-pass reading materials. Certainly we will encourage young talents, who can think and recreate the wonderful living stories of each species of this world in an interesting, poetic and readable style. We consider our publications should serve the younger generation as a motivation therapy to know mo it re about things and events of each universal phenomena of consciousness

 Art is not for the sake of art or for the sake of the artist alone, but for the sake of society where we live in and it should serve the purpose of living, we believe. And this forum will encourage people, especially our young writers and publishers to meet, discuss and interact creatively. This forum would publish the books of the members, free of cost, and will market it offering the deserving royalty to all the writers.

MEMBERSHIP

We offer three types of membership, premier, silver and golden. The premier members will be offered books worth of Rs/-1500, silver-members will be offered books of Rs/-3000, and the gold-members will be offered books for Rs/-4500, every year  along with the admission tickets and passes of each event organized by VIRGO PUBLICATIONS  & CREATIVE OF INDIAN WRITERS. The premier-member and silver-member will have voting power in the General Council and the gold-member will have voting power in the Executive committee. All will be assigned with important roles in the major events organized by the organization, as per their interest and taste to participate and travel.

Membership Fee   ( can be remitted yearly )

Premier member    Rs/- 1000 per year 

Silver member     Rs/-2000 per year

Gold member      Rs/-  3000 per year

International Members fee - $ 20 , 35 , and 50 per year

All members will have on-line reading facility.



                                                  MEMBERSp FORMS



FIRST NAME                                            MIDDLE NAME                                    LAST NAME ( M / F )

ADDRESS

PHONE NOS AND EMAIL

CITIZENSHIP

LANGUAGES & KNOWLEDGE LEVEL

PROFESSION

SPECIAL INTERESTS, (if any)

PUBLICATIONS & AWARDS , (If any )

FAMILY MEMBERS,  ( if any, interested in reading and writing )

PREFERRED CONTENT OF BOOKS and LANGUAGE,  (if any )



·         Students and minors should endorse the application by their parents or teachers.

·         Creativecouncil.india@hotmail.com   web -  creativecouncil.indianwriters





BOOK OF THE YEAR     2012

THE MISCHIEVIOUS MIND  (attaching the full text, that you can add)



BOOKS in press for 2013

UPANISHADS, THE TRUTH OF TODAY (Literature of Cognition)

DAY & NIGHT  (Poems)

BOOK OF IGNORANCE  & BOOK OF CONSCIENCE ( Perceptions )

PHILOSOPHY OF ACCOUNTS  ( wealth & welfare )

PSYCHOLOGY OF LOVE ( Science of Relations )



COMMENTS / FACE BOOK



        CONTACT

·         28 – B, EHS Flats Pocket- 2, New KONDLI, MAYOORVIHAR-Phase-3, New DELHI,

·         Branch – Devika, Puthiyangadi – Po, Kozhikode, Kerala, India – 673021.

Ph – 91 9873608827, 91 9873489385, 91 8086718912



-----

22 Dec 2012

മഷിനോട്ടം


- ഫൈസല്‍ ബാവ

ആതുര സേവന മേഖലയിലെ വേട്ടക്കാര്‍






"നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആ‍വുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമാണ്. നമ്മുടെ ആരോഗ്യ രംഗം അപകടകരമാം വിധം കമ്പോള വല്‍ക്കരിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ അധികം ഡോക്ടര്‍മാരാലും, ആശുപത്രികളാലും നിറയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത ആരോഗ്യ നയത്തിന്റെ ഭാഗമായി നമ്മുടെ പൊതു ആരോഗ്യ മേഖല നാള്‍ക്കു നാള്‍ ക്ഷയിച്ചു വന്നു. ആസൂത്രണത്തില്‍ വന്ന പാളിച്ചകളും സ്വകാര്യ മേഖലയെ വളര്‍ത്തുവാനുള്ള താല്പര്യവും വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്കും സ്വകാര്യ മേഖലയെ ആശ്രയിക്കാതെ തരമില്ല എന്ന അവസ്ഥ സംജാതമായി.

ഈ അവസ്ഥയെ പരമാവധി ചൂഷണം ചെയ്യുവാ‍ന്‍ സ്വകാര്യ മേഖലയ്ക്കും കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീ യാവസ്ഥയും, ഉദ്ദ്യോഗസ്ഥ ന്‍മാരുടെ കെടുകാര്യസ്തതയും സാധാരണക്കാരെ പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നകറ്റി. ഈ ദുരവസ്ഥയെ ശപിച്ചു കൊണ്ടാണ് ഓരോ സാധാരണക്കാരനും ഇന്ന് ആശുപത്രിയുടെ പടി കയറുന്നത്.

ആരോഗ്യ രംഗം കച്ചവട വല്‍ക്കരിച്ചതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത് കുത്തക മരുന്ന് കമ്പനികള്‍ക്കും സമൂഹത്തിലെ ഒരു പറ്റം സമ്പന്ന വിഭാഗങ്ങക്കും മാത്രമാണ്. ഇറക്കിയ മുടക്കു മുതല്‍ തിരിച്ചു പിടിക്കുകയും, അമിത ലാഭം ദീര്‍ഘ കാലം നേടാനാവുന്ന ഒരു സുരക്ഷിത നിക്ഷേപ മേഖലയായി ആരോഗ്യ രംഗം ചുരുങ്ങിയിരിക്കുന്നു. ആതുര സേവന രംഗത്തു വന്ന മൂല്യ ത്തകര്‍ച്ച സ്വകാര്യ മേഖല ആധിപത്യം ഉറപ്പിച്ചതിന്റെ ഫലമായി വന്ന കച്ചവട മത്സരത്തിന്റെ ബാക്കി പത്രമാണ്. സാമ്പത്തിക താ‍ല്പര്യം മാത്രം മുന്‍ നിര്‍ത്തി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയര്‍ന്നു വരുന്ന ആശുപത്രികള്‍ ഉണ്ടാക്കുന്ന അസന്തുലി താവസ്ഥ വളരെ വലുതാണ്. ചികിത്സയെ പഞ്ച നക്ഷത്ര തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ പിന്നിലും അമിതമായ കച്ചവട താല്പര്യം മാത്രമാണ് ഒളിഞ്ഞി രിക്കുന്നത്.

ഒരു ഉല്പന്നം മാര്‍ക്കറ്റിങ്ങ് ചെയ്യുന്ന രീതിയി ലാണിന്ന് ആശുപത്രികളുടെയും, ഡോക്ടര്‍മാരുടെയും മരുന്നു കമ്പനികളുടെയും പരസ്യങ്ങള്‍ ദൃശ്യ - ശ്രാവ്യ - പത്ര മാധ്യമങ്ങളില്‍ നിറയുന്നത്. മരുന്നു കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ ഇരുപത് ശതമാനവും പരസ്യങ്ങ ള്‍ക്കാണ് നീക്കി വെക്കുന്നത്. ഈ വിപണിയില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് ഡോക്ടറാവുന്ന ഒരാള്‍ക്ക് കൂടുതല്‍ ശ്രദ്ധ മുടക്കു മുതലും ലാഭവും തിരിച്ചെടു ക്കാനായിരിക്കും എന്നത് കുറഞ്ഞ നാളുകള്‍ക്കി ടയില്‍ തന്നെ പ്രകടമായി തുടങ്ങി. വരും നാളുകള്‍ നാട് ഇത്തരത്തിലുള്ള ഡോക്ടര്‍മാരാല്‍ നിറയ്ക്കപ്പെടുമ്പോള്‍ ഇതിലും കടുത്ത മത്സരത്തിന് സാധാരണ ക്കാരായ ജനങ്ങള്‍ കൂടുതല്‍ ഇരയാവേണ്ടി വരും.

ഇന്ത്യയിലെ 170-ല്‍ പരം മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 18,000-ത്തിലധികം എം ബി ബി എസ് ബിരുദ ധാരികളാണ് പുറത്തിറങ്ങുന്നത്. ഇതില്‍ 7000- ത്തോളം പേര്‍ ഉപരി പഠനത്തിനായി പ്രവേശിക്കുമ്പോള്‍ ബാക്കി വരുന്നവര്‍ രാജ്യത്തെ അഞ്ചു ലക്ഷത്തോളം വരുന്ന ഡോക്ടര്‍മാരില്‍ ലയിക്കുകയാണ്. കേരളത്തില്‍ എല്ലാവരും ഡോക്ടര്‍മാരായെ അടങ്ങൂ എന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡോക്ടര്‍ ജനസംഖ്യ അനുപാതം 1: 3000 എന്നതാണ്, എന്നാല്‍ കേരളത്തി ലിപ്പോഴത് 1;400 എന്ന അനുപാതത്തിലാണ്.

സാന്ത്വനിപ്പിക്കേണ്ടവര്‍ ഭയപ്പെടുത്തുന്നു
ഇപ്പോള്‍ തന്നെ രോഗ നിര്‍ണ്ണയങ്ങ ള്‍ക്കായി നടത്തുന്ന ടെസ്റ്റുകള്‍ 30 മുതല്‍ 50 ശതമാനം വരെ സ്വകാര്യ ലാബുകളുടെടെയും ആശുപത്രികളുടെയും നില നില്‍പ്പിനും സാമ്പത്തിക ലാഭത്തിനും വേണ്ടി മാത്രമുള്ള വയാണ്. കഴിഞ്ഞ 15 വര്‍ഷങ്ങ ള്‍ക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ വന്ന മാറ്റം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം പ്രകടമാണ്. അവരുടെ ഓരോ വാക്കുക ള്‍ക്കിടയിലും രോഗങ്ങളെ കുറിച്ചുള്ള അനാവശ്യ ഭീതി വളര്‍ത്തി യെടുക്കാനുള്ള ശ്രമമുണ്ട്. രോഗിയെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തി ക്കൊണ്ട് ദീര്‍ഘ കാലത്തേക്ക് തന്റെ കൈ പ്പിടിയില്‍ ഒതുക്കി നിര്‍ത്തു വാനുള്ള കച്ചവട തന്ത്രമാണ് ഇതിനു പിന്നിലുള്ളത്.
“ജനങ്ങളുടെ ഭീതിയും, ആകുലതയും ഇല്ലാതായാല്‍ ഒരു ഡോക്ടറുടെ പകുതി ജോലിയും മുക്കാല്‍ ഭാഗാം സ്വാധീനവും നഷ്ടപ്പെടും” എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്.
ഇന്ന് ആധുനിക ചികിത്സയുടെ മറവില്‍ ജനങ്ങളില്‍ അടിച്ചേ ല്‍പ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്പെഷലൈ സേഷന്‍, ഭാഗികമായ സമീപനം, രോഗികളെ പരിഗണി ക്കാതെയുള്ള രോഗ കേന്ദ്രീകൃത ചികിത്സ, ആവശ്യ മില്ലാത്ത മരുന്നുകള്‍ ഉപയോഗി ക്കാനുള്ള പ്രോത്സാ‍ഹനം ഇങ്ങനെ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ആരോഗ്യ രംഗം കീഴ് പ്പെടുകയാണ്.

ഇതിന് ബലിയാ ടാക്കപ്പെടുന്നത് കൂടുതലും ദരിദ്രരായ രോഗിക ളാണെന്ന താണ് ഏറെ ദു:ഖകരം. ആരോഗ്യ മേഖലയില്‍ മുതലാളിത്തം വളരെ മുന്‍പു തന്നെ കൈ കടത്തിയ തിന്റെ ദുരന്ത ഫലമാണ് ഇന്ന് വന്നിരിക്കുന്ന മൂല്യ ത്തകര്‍ച്ചയ്ക്ക് മുഖ്യ ഹേതു. ആരോഗ്യ രംഗം ഇങ്ങനെ അമിത കമ്പോള വല്‍ക്കണ ത്തിലേക്ക് വഴുതിയ തിനാലാണ് സാധാരണ ക്കാരന്‍ പോലും എത്ര ലക്ഷം കോഴ കൊടുത്തും മക്കളെ ഡോക്ടറാക്കി വാഴിക്കണ മെന്ന ആഗ്രഹം നിറവേറ്റു ന്നതിനായി വിയര്‍പ്പൊ ഴുക്കുന്നത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യ ത്തില്‍ വിവാഹ കമ്പോളത്തില്‍ ഏറ്റവും വില യേറിയ ചരക്കാണിന്ന് ഡോക്ടര്‍മാ‍ര്‍.
നമ്മുടെ മാറി വന്ന ജീവിത ക്രമവും, ആഹാര രീതിയില്‍ വന്ന മാറ്റവും, അന്തരീക്ഷ മലിനീകരണവും കൂടുതല്‍ രോഗികളെ സൃഷ്ടിക്കുമ്പോള്‍ ആരോഗ്യ രംഗത്തെ സ്വകാര്യ വല്‍ക്കരണം കൂടുതല്‍ ഭീകരമായ കച്ചവട സാദ്ധ്യത തേടുന്നു. ഇങ്ങനെ ഒരു വിഭാഗത്തിന്റെ കീശ വീര്‍ക്കുമ്പോള്‍ രോഗങ്ങ ള്‍ക്കടിമ പ്പെടുന്ന സാധാരണ ക്കാരന്‍ നിത്യ കട ക്കെണിയി ലേക്ക് വഴുതി വീഴുന്നു.
സാമൂഹ്യ നീതിയി ലധിഷ്ഠി തമായ ചെലവു കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാ ക്കിയിരുന്ന അവസ്ഥ നമുക്കന്യമായി കൊണ്ടിരി ക്കുകയാണ്. പകരം പണമു ണ്ടെങ്കില്‍ മാത്രം ആരോഗ്യം സംരക്ഷി ക്കാനാവും എന്ന അവസ്ഥയി ലേക്ക് നമ്മുടെ ആരോഗ്യ മേഖല ചുരുങ്ങുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ ചികിത്സാ ചിലവ് അഞ്ചിരട്ടിയില്‍ അധിക മായാണ് വര്‍ദ്ധിച്ചത്. പുതിയ കമ്പോള സാദ്ധ്യത അനുസരിച്ച് വരും നാളുകളില്‍ ഭീമമായ വര്‍ദ്ധനവ് ഉണ്ടാവു മെന്നാണ് ഈ രംഗത്തെ വിദഗ്ധന്മാരുടെ അഭിപ്രായം.

എന്തായാലും ഈ പ്രവണത അവസാനി പ്പിക്കേണ്ട ബാധ്യത അതാത് ഭരണ കൂടങ്ങ ള്‍ക്കുണ്ട്. കമ്പോള താല്പര്യ ത്തിനനുസരിച്ച് ആരോഗ്യ നയങ്ങള്‍ തീര്‍ക്കുന്നത് ഒരു രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് ഭൂഷണമല്ല. ഇത് മനസ്സി ലാക്കി സമഗ്രമായ ആരോഗ്യ നയത്തിന് രൂപം നല്‍കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. പൊതു അരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും, അധുനിക വല്‍ക്കരിച്ചും, ആധുനിക സാങ്കേതിക വിദ്യയുടെ പിന് ‍ബലത്തില്‍ ഔഷധ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയും സമഗ്രമായ പരിഷ്കാര ങ്ങള്‍ക്ക് ആരോഗ്യ മേഖല തയ്യാറാവണം. ഇല്ലെങ്കില്‍ ആതുര സേവന മേഖല ഒരു വേട്ട നിലമായി ചുരുങ്ങും!





കടപ്പാട്: 1. പ്രൊഫസര്‍ കെ ആര്‍ സേതുരാമന്‍ രചിച്ച ‘തന്ത്രമോ ചികിത്സയോ’(Trick or Treat) എന്ന ഗ്രന്ഥത്തോട് (EQUIP- Education for Quality Update of Indian Physicians) എന്ന സംഘടനയാണ് ഈ ഗ്രന്ഥം ഇറക്കിയിരിക്കുന്നത്
2. പി. സുന്ദരരാജന്‍

എന്റെ ഹിമാലയൻ യാത്ര-9.



പ്രഫുല്ലൻ  തൃപ്പൂണിത്തുറ


ഹരിദ്വാർ പുനസന്ദർശനം -ത്രിവേണീസംഗമസ്നാനം


    ഹിമാലയയാത്ര കഴിഞ്ഞ്‌ രാത്രി 8നു, വീണ്ടും യാത്ര തുടങ്ങിയ ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിൽ ഞങ്ങൾ മടങ്ങിയെത്തി. അവിടെ ലഭിച്ച ചൂടുള്ള കേരളശൈലിയിലുള്ള ഭക്ഷണവും കഴിച്ച്‌ സുഖമായുറങ്ങി.
    പിറ്റേന്ന്‌ 29.9.2011ൽ പുലർച്ചേ ജോബുസാറുമൊന്നിച്ച്‌, അഴുക്കാകാത്ത പവിത്രമായ ഗംഗാ നദിയിലെ സ്നാനത്തിനായി വീണ്ടും ഇറങ്ങി. ഒന്നു മുങ്ങി നിവരുമ്പോൾ സർവ്വക്ഷീണവും മാറുന്ന ഗംഗാസ്നാനം വീണ്ടും അനുഭവിച്ചു.
    സ്നാനം കഴിഞ്ഞെത്തിയപ്പോൾ ഗോതമ്പുനുറുക്കുകൊണ്ടുള്ള ഉപ്പുമാവും സാമ്പാറുമായിരുന്നു പ്രഭാതഭക്ഷണം. കുറേനാൾക്കുശേഷം ഒരു പ്രത്യേകസ്വാദോടെ ആസ്വാദ്യതയോടെ അതുകഴിച്ചു. അതുപോലെത്തന്നെ ഉച്ചയ്ക്ക്‌ കേരളത്തിൽ ലഭിക്കുന്നപോലുള്ള ഊണും കഴിച്ച്‌ പൂർണ്ണമായി വിശ്രമിച്ചു. വെയിലാറിയപ്പോൾ ഹരിദ്വാറിലെ തിരക്കുള്ള തെരുവുകളിലൂടെയും മാർക്കറ്റുകളിലൂടെയും വീണ്ടും സഞ്ചരിച്ചു. പട്ടുശീലത്തരങ്ങളും തണുപ്പിനെ അതിജീവിക്കുന്ന പുതപ്പുകളും വസ്ത്രങ്ങളുൾപ്പെടെ എന്തും അവിടെ ന്യായമായ വിലയ്ക്കു ലഭിയ്ക്കുമെന്നും അനുഭവപ്പെട്ടു. കൂട്ടത്തിൽ ഞാൻമാത്രം മുണ്ടുടുത്തതിനാൽ പലരുമെന്ന കേരളീയനെന്നു തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവർ പാന്റുധാരികളായതിനാൽ അവർ സ്വയം പരിചയപ്പെടുത്തുന്നതുവരെ അവർ കേരളീയരാണെന്നു എനിക്കൊട്ടുമനസ്സിലായുമില്ല. ഏതായാലും പരസ്പരം മലയാളത്തിൽ സംസാരിച്ചപ്പോൾ ഒരു പ്രത്യേകസുഖം അനുഭവപ്പെട്ടു. ഒരു ഗൃഹാതുരത്വവും! ഹരിദ്വാറിൽ കൂലിപ്പണിക്കാർ മുതൽ ഡ്രൈവർമാർ മുതൽ വൻവ്യവസായികൾവരെ ഹോട്ടലുടമകൾ വരെ ഒരു വലിയ ജനസംഖ്യ മലയാളികളുടേതായുണ്ട്‌ എന്ന്‌ ഞാൻ തിരിച്ചറിഞ്ഞു.
    പ്രസിദ്ധമായ 'ഹർകി പ്രിയിലെ' ആസ്വാദ്യകരവും ദൈവീകവുമായ ഗംഗാതീര ദീപാരാധനയിൽ വീണ്ടും പങ്കെടുത്തു. ഗംഗാദേവിയുടെ ഒരു ചെറിയ നീർച്ചാൽ മനസ്സിലേക്കു ഒഴുകിയെത്തിയപോലെ ഒരപൂർവ്വ അനുഭവം!
    പിറ്റേന്നു 30നു രാവിലെ ഹരിദ്വാറിലുള്ള ക്ഷേത്രങ്ങളും പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രങ്ങളും സന്ദർശിയ്ക്കാൻ ഉഷാറോടെ പുറപ്പെട്ടു.
    ശ്രീശങ്കരാചാര്യമഹാക്ഷേത്രം, ഗീതാമന്ദിർ, മെർക്കുറി ശിവലിംഗക്ഷേത്രം (150 കി.ഗ്രാമാണു വിഗ്രഹത്തിന്റെ തൂക്കം) ദക്ഷപ്രജാപതികേന്ദ്രം, പാവൻ ധാം ഗ്ലാസുമന്ദിർ, ഒരു പുരാണ പ്രദർശനം തന്നെ ഒരുക്കിയിട്ടുള്ള ഇന്ത്യൻ ടെമ്പിൾ, (ശൂർപ്പണഖയുടെ മൂക്കുമുറിയ്ക്കുന്നതും, ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുന്നതും തുടങ്ങി ഒട്ടേറെ അപൂർവ്വ ദൃശ്യങ്ങളുണ്ടിവിടെ) ശ്രീരാമക്ഷേത്രം, ശ്രീസദ്ഗുരു ദേവക്ഷേത്രം, വൈഷ്ണവ ദേവീക്ഷേത്രം, ഭാരത്ത്‌ മാതാ ക്ഷേത്രം തുടങ്ങിയവ തീർത്ഥാടകർക്കു വേണ്ടി വളരെ ശ്രദ്ധാപൂർവ്വം ക്രമമായി ഒരുക്കിയിരിയ്ക്കുന്നതു കണ്ടു.
    ഹരിദ്വാറിലെ രണ്ടാം സന്ദർശനത്തിനും വിശ്രമത്തിനും ശേഷം ത്രിവേണിസംഗമം കാണാനായി അലഹാബാദിലേയ്ക്കു യാത്രതിരിച്ചു.

അലഹബാദിലെ ത്രിവേണി സംഗമം
    രണ്ടിനു രാവിലെ ചരിത്ര പ്രസിദ്ധമായ അലഹാബാദിൽ ഞങ്ങളുടെ തീവണ്ടി എത്തിച്ചേർന്നു. രാവിലെ ഒമ്പതിനു പ്രയാഗയിൽ ഗംഗായമുനാസരസ്വതി സംഗമത്തിൽ പിതൃതർപ്പണം നടത്തി. അവിടെ ഗംഗയും യമുനയും മാത്രം സംഗമിയ്ക്കുന്നതാണു നാം കാണുന്നത്‌. വടക്കു നിന്നും ഒഴുകിയെത്തുന്ന ഗംഗാനദിയും പടിഞ്ഞാറു നിന്നും വരുന്ന യമുനാ നദിയും ഒത്തുചേരുന്ന ദൃശ്യചാരുത ഏതൊരു തീർത്ഥാടകന്റെയും മനസ്സിൽ ഒരു പ്രത്യേക നിർവൃതിയുടെ മഴവില്ലു വിരിയ്ക്കുന്നു. കറുത്തിരുണ്ട യമുനയും തെളിഞ്ഞ്‌ വെള്ളയും നീലിമയുമാർന്ന ഗംഗയും സംഗമിയ്ക്കുന്ന ഇവിടെ ഓരോന്നിന്റെയും നിറവ്യത്യാസം പ്രത്യേകം പ്രകടമാണ്‌.
    നമുക്കു ദൃശ്യമാകാത്ത സരസ്വതി നദി ഭൂമിയ്ക്കടിയിലാണെന്നാണു സങ്കൽപം. എന്നാലും ത്രിവേണീ സംഗമഘട്ടം ഭാരതത്തിലെ പ്രധാനപ്പെട്ട പുണ്യതീർത്ഥമായി കണക്കാക്കപ്പെടുന്നു. രജപുത്താന മരുഭൂമിയിൽ വച്ച്‌ വരണ്ടുപോയ സരസ്വതീ നദി അന്തർവാഹിനിയായി ഇവിടെ ഒഴുകിയെത്തി ത്രിവേണീസംഗമത്തിൽ ലയിയ്ക്കുന്നുവേന്നാണു വിശ്വാസം. മഹാഭാരതയുദ്ധക്കെടുതികൾ കണ്ടു മനംനൊന്തു സരസ്വതീ നദി അന്തർവാഹിനിയായെന്നും പുരാണമുണ്ട്‌. ഏതായാലും അയ്യായിരംവർഷങ്ങൾക്കു മുമ്പ്‌ സരസ്വതീ നദി ഇവിടെ ഒഴുകിയിരുന്നതിനു പുരാണത്തിലെ പല കഥകളും സാക്ഷിയാണ്‌.
    12 വർഷത്തിലൊരിയ്ക്കൽ പൂർണ്ണകുംഭമേളയും ആറു വർഷം കൂടുമ്പോൾ അർദ്ധകുംഭമേളയും നടക്കുന്ന പുണ്യനഗരിയാണ്‌ പ്രയാഗ്‌.
    ഇന്നു ജനബാഹുല്യവും നഗരവൽക്കരണവും മൂലം സംഗമതീരം മുഴുവൻ അഴുക്കും ചെളിയും മാലിന്യങ്ങളും തളം കെട്ടി കിടക്കുന്നു. തീരത്തിലൊന്നും സ്നാനകർമ്മാദികൾ നടത്തുന്നതിനു സൗകര്യമില്ലാത്തതിനാൽ നദീ മധ്യത്തിലെ സംഗമസ്ഥാനത്ത്‌ വള്ളത്തിലും ബോട്ടിലുമെത്തി സ്നാനം ചെയ്ത്‌  പിതൃതർപ്പണം ചെയ്തു തീർത്ഥാടകർ തീരത്തേയ്ക്കു മടങ്ങുന്നു.
    ഇവിടെ ഒത്തുചേരുന്ന ഗംഗയും യമുനയും കാശിയെ ലക്ഷ്യമാക്കി പ്രവഹിയ്ക്കുന്നു.
    പ്രയാഗിലെ ഗംഗാ യമുനാ സംഗമഘട്ടത്തിന്റെ അലൗകിക ഭംഗി കണ്ട്‌ അക്ബർ ചക്രവർത്തി ഈ പ്രദേശത്തിനെ 'ദൈവസങ്കേതം' എന്ന്‌ അർത്ഥംവരുന്ന 'ഇലഹബാദ്‌ എന്നു വിളിച്ചു. മത വൈരാഗ്യം ഇല്ലായ്മ ചെയ്യുന്നതിന്നായി അക്ബർ 1684-ൽ സർവ്വമതസാരങ്ങളും സ്വാംശീകരിച്ച്‌ 'ദിൻഇലാഹി' എന്ന മതം ഇവിടെ സ്ഥാപിച്ചു. ഇങ്ങിനെയാണ്‌ ഇലാഹബാദ്‌ ഉണ്ടായതെന്നും അതു പിന്നീട്‌ അലഹാബാദ്‌ ആയിത്തീർന്നു വേന്നും പറയപ്പെടുന്നു. ഇവിടെ സംഗമതീരത്തും അശോക ചക്രവർത്തി നിർമ്മിച്ച ഒരു കോട്ടയുണ്ട്‌. അക്ബർ ചക്രവർത്തി അതു പുതുക്കിപ്പണിതു. ബ്രട്ടീഷ്‌ ഭരണകാലത്ത്‌ ഇതൊരു ആയുധപ്പുരയായി ഉപയോഗപ്പെടുത്തിയിരുന്നു. കോട്ടയ്ക്കുള്ളിൽ ഒരു ഗുഹാക്ഷേത്രവുമുണ്ട്‌.
    പല സംസ്കാരങ്ങളും പുതിയ നാഗരീകതയും കൊണ്ടു വരുന്ന അന്യസംസ്ഥാനക്കാരെയും വിദേശികളെയും അലഹബാദിലേയ്ക്കെത്തിയ്ക്കുന്ന എക്സ്പ്രസ്സ്‌ തീവണ്ടികൾ ചൂളം വിളിച്ചു കുതിച്ചുപായുന്നത്‌ നദീ തീരത്തു നിൽക്കുമ്പോൾ വളരെയകലത്തിൽ കണ്ടു. തീർത്ഥാടകരുടെ ഇടയിലൂടെ അൽപവസ്ത്രധാരികളായ ഭസ്മത്തിൽ മുങ്ങിയ സന്യാസിമാരെയും, ഭക്ഷണത്തിനും വസ്ത്രത്തിനും യാചിയ്ക്കുന്ന നിരവധി പാവങ്ങളെയും കണ്ടു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...