Skip to main content

Posts

Showing posts from April, 2014

malayalasameeksha april 15- may 15/ 2014

ഉള്ളടക്കം
ലേഖനം 
 എവിടെയോ ഒരു വാഗ്ദത്തഭൂമി
എം.തോമസ്‌ മാത്യു
കണ്ടുവെന്നുരപ്പവർ കണ്ടവരല്ലാ...!
സി.രാധാകൃഷ്ണൻ
ഡയൊജനിസ്റ്റ്‌
പി.പി.കൊച്ചു നാരായണൻ


തെങ്ങുകൃഷി  
ആവശ്യമുണ്ട്‌ ബഹുമുഖ സമീപനം, നാളികേര വിലയിൽ സ്ഥിരത നേടാൻ
ടി. കെ. ജോസ്‌, ഐ എ എസ്

 വളം ചെയ്തു നാളികേരത്തിന്റെ വലുപ്പം കൂട്ടാം, വലുപ്പം കൂട്ടി വരുമാനവും
ഡോ. രമണി ഗോപാലകൃഷ്ണൻ

കൂട്ടായ പ്രവർത്തനത്തിലൂടെ നേടാം വിലസ്ഥിരത
മിനി മാത്യു ഐഎഎസ്‌
നാളികേരം - ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവി
സിപി ജോൺ

  തേങ്ങ എന്ന അത്ഭുതം
അലീന മേരീ തോമസ്‌,

നാളികേര വൈവിധ്യവത്ക്കരണത്തിലൂടെ വിലസ്ഥിരത
ഡോ. എം. അരവിന്ദാക്ഷൻ


സുസ്ഥിരവിലയാണ്‌ സുപ്രധാനം
കെ. എസ്‌. സെബാസ്റ്റ്യൻ

കവിത 
 ചൂത്‌
കെ.ജയകുമാർ
 സ്വന്തം
സുധാകരൻ ചന്തവിള

പോസ്റ്റ് മാൻ
രാജൂ കാഞ്ഞിരങ്ങാട്

കാലം വെറുത
സലോമി ജോൺ വൽസൻ

വരവിളി
മുയ്യം രാജന്‍

കട്ടെഴുത്തിനു
ഗീത മുന്നൂർക്കോട്

സന്ധ്യാമാനത്ത്
രാധാമണി പരമേശ്വരൻ 


അവൾ
ഡോ കെ ജി ബാലകൃഷ്ണൻ 


ഞാന്‍ ഭൂമിപുത്രി
സുജയ


ആദ്മപഥങ്ങൾ
ജവഹർ മാളിയേക്കൽ

ഗ്രാമീണം
ശ്രീകൃഷ്ണദാസ് മാത്തൂര്‍


Tragic Heart
Salomi John Valsan


കഥ
കാക്കാപുള്ളി
സത്താർ ആദൂർ
വൈശാഖപൌർണമി-2
സുനിൽ എം എസ്

സൂക്ഷ്‌മദൃക്കുകള്‍ക്കു മാത്രമായി ഒരു തിരുമുടി
തോമസ്‌ പി. കൊടിയന്‍
നോവൽ
കുലപ…

നാളികേരം - ഇന്ത്യൻ കാർഷിക മേഖലയുടെ ഭാവി

സിപി ജോൺ
സംസ്ഥാന പ്ലാനിംങ്ങ്‌ ബോർഡ്‌ അംഗം, തിരുവനന്തപുരം

നാളികേര ഉത്പാദനത്തിൽ കാലങ്ങളായി ഒന്നും രണ്ടും സ്ഥാനം കൈയടക്കി വച്ചിരുന്ന ഫിലിപ്പീൻസിനെയും ഇന്തോനേഷ്യയെയും പൈന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉത്പാദക രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യയുടെ പ്രതിവർഷ നാളികേര ഉത്പാദനം 1694 കോടി നാളികേരമാണ്‌. ഉത്പാദന ക്ഷമതയാകട്ടെ ഹെക്ടറിന്‌ 8900 നാളികേരവും. 1951 കളിലേയ്ക്കു തിരിഞ്ഞു നോക്കുമ്പോൾ,  നമ്മുടെ ഉത്പാദനം പ്രതിവർഷം 328 കോടി നാളികേരവും ഉത്പാദന ക്ഷമത ഹെക്ടറിന്‌ 5200 നാളികേരവും ആയിരുന്നു. നാളികേര കൃഷിയാകട്ടെ ഈ കാലഘട്ടത്തിൽ മൂന്നിരട്ടിയായി (626,000 ഹെക്ടറിൽ നിന്ന്‌ 1,895,000 ഹെക്ടർ).

ആഗോളതലത്തിൽ നോക്കുമ്പോൾ നാളികേര ഉത്പാദനത്തിൽ  ഇന്ത്യ ഒന്നാമത്‌ ആണെങ്കിലും ഉത്പ്പന്ന വൈവിധ്യവത്ക്കരണത്തിൽ നാം ഇപ്പോഴും പിന്നിലാണ്‌. ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ,വിയറ്റ്നാം തുടങ്ങിയ ആസിയാൻ രാജ്യങ്ങൾ ഭക്ഷ്യസംസ്കരണ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ച്‌ നാളികേരം എന്ന കാർഷിക ഉത്പ്പന്നത്തിൽ അതിശയകരമായ മൂല്യവർധനവാണ്‌ വരുത്തിയിരിക്കുന്നത്‌. നമ്മുടെ ഭക്ഷ്യ വിഭവശ്രേണിയിൽ അവർ വലി…

നാളികേര വൈവിധ്യവത്ക്കരണത്തിലൂടെ വിലസ്ഥിരത

ഡോ. എം. അരവിന്ദാക്ഷൻ
നാളികേര വികസന ബോർഡിന്റെ
മുൻ ചെയർമാൻ (1994-97)
കേരള കാർഷിക സർവ്വകലാശാലയുടെ ഡയറക്ടർ (റിസർച്ച്‌) ആയിരുന്നു.

കർഷകനെ സംബന്ധിച്ചിടത്തോളം പരാതി ഇല്ലാത്ത വിലയാണ്‌ ഇന്ന്‌ നാളികേരത്തിനു ലഭിക്കുന്നത്‌.  ഏറെ നാളുകൾക്കു ശേഷമാണ്‌ നാളികേരത്തിന്‌ ഇത്തരത്തിൽ വില ഉയരുന്നത്‌. അതേ സമയം തന്നെ വിലയിലെ വൻ ഉയർച്ച താഴ്ച്ചകൾ  ഏതു ഉത്പന്നത്തെ സംബന്ധിച്ചിടത്തോളവും അഭികാമ്യവുമല്ല. ഇതു പറയാൻ കാരണം ഇന്ന്‌ നാളികേരത്തിന്റെ മൂല്യ വർധിത ഉത്പ്പന്നങ്ങൾക്ക്‌ നാം വലിയ പ്രാധാന്യം നൽകുന്നുണ്ട്‌. പക്ഷെ, കുറെ നാൾ മുമ്പു വരെ കാർഷിക മേഖലയിലെ ഏറ്റവും വിലകുറഞ്ഞ അസംസ്കൃത വസ്തുവായിരുന്നു നാളികേരം. തുടർന്നിങ്ങോട്ട്‌ അതിന്റെ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ്‌ നാം കാണുന്നത്‌. ഇന്ന്‌ നാളികേരം പോലെ വിലയിൽ ഏറ്റവുമധികം കയറ്റിറക്കങ്ങളുള്ള മറ്റൊരു ഉത്പ്പന്നവുമില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ നാളികേരത്തിന്റെ മൂല്യവർധിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കിയാൽ മാർക്കറ്റിൽ ഉയർന്ന വിലയ്ക്കു മാത്രമെ വിൽക്കാനാവൂ. പക്ഷെ, നാളികേര വില  താഴ്‌ന്നാലും ഈ ഉത്പന്നങ്ങൾ വില കുറച്ച്‌ വിൽക്കാൻ ഉത്പാദകർക്ക്‌ സാധിക്കില്ല. വില കൂടിയാലും കുറഞ്ഞാലും പായ്…

വളം ചെയ്തു നാളികേരത്തിന്റെ വലുപ്പം കൂട്ടാം, വലുപ്പം കൂട്ടി വരുമാനവും

ഡോ. രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

നമ്മളിൽ ഭൂരിഭാഗം പേർക്കും തെങ്ങ്‌ ഇന്നും മടിയന്റെ വിളയാണ്‌. നിത്യപുഷ്പിണിയായ ഈ കൽപ്പവൃക്ഷത്തിന്റെ ഭക്ഷണാവശ്യം ആര്‌ ഗൗനിക്കുന്നു? വിളവെടുക്കാനും വിലപേശാനുമല്ലാതെ തെങ്ങിനെ മനസ്സിലാക്കാൻ ആർക്കാണ്‌ സമയം? രോഗം, കീടം, വിലയിടിവ്‌ ഈ പതംപറച്ചിലിൽ വാചാലരാകുവാൻ നമ്മൾ ബഹുകേമന്മാരാണുതാനും.
എന്നാൽ എത്രപേർക്കറിയാം തെങ്ങിന്‌ ചിട്ടയായും ക്രമമായുമുള്ള വളപ്രയോഗം അത്യന്താപേക്ഷിതമാണെന്നും മണ്ണിലെ വളക്കുറവോ മൂലകങ്ങളുടെ ലഭ്യതക്കുറവോ തെങ്ങിന്റെ ഉത്പാദനക്കുറവിലേക്ക്‌ നയിക്കുമെന്നും. വളർച്ചയ്ക്ക്‌ ആവശ്യമായ അവശ്യമൂലകങ്ങൾ ചുറ്റുവട്ടത്തു നിന്നും വലിച്ചെടുത്ത്‌ സ്വന്തം തടി നോക്കാൻ മിടുക്കന്മാരായതിനാൽ തെങ്ങിൻ തോപ്പിലെ മണ്ണിലെ ശോഷണം ആരും മുഖവിലയ്ക്കെടുക്കുന്നില്ല. എന്നാൽ വർഷങ്ങളോളം വളപ്രയോഗമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന തെങ്ങുകൾ രോഗ കീടങ്ങളുടെ ആക്രമണങ്ങൾക്കിരയായി നശിക്കുന്നു.
തെങ്ങ്‌ യഥാർത്ഥത്തിൽ മണ്ണിൽ നിന്നും ധാരാളം മൂലകങ്ങൾ വലിച്ചെടുക്കുന്നുണ്ട്‌. ഇങ്ങനെ തുടർച്ചയായി മൂലകങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനാൽ മണ്ണിന്റെ പോഷകശോഷണം അധികരിക്…

സുസ്ഥിരവിലയാണ്‌ സുപ്രധാനം

കെ. എസ്‌. സെബാസ്റ്റ്യൻ
അസി. മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11
1950കളിൽ ദേശീയവരുമാനത്തിന്റെ 55 ശതമാനം കൃഷിയിൽ നിന്നും 15 ശതമാനം വ്യവസായത്തിൽ നിന്നും 30 ശതമാനം സേവന മേഖലയിൽ നിന്നുമായിരുന്നത്‌, 2010 ആയപ്പോഴേക്ക്‌ യഥാക്രമം 18%, 26 %, 56% എന്ന നിലയിലേക്ക്‌ മാറിയിരിക്കുന്നു.ഏകദേശം വികസിത രാജ്യങ്ങൾക്ക്‌  സമാനമായ ഒരു സ്ഥിതിവിശേഷമാണ്‌ ഈ മാറ്റത്തിലൂടെ രൂപപ്പെട്ടിരിക്കുന്നതെങ്കിലും വികസിത രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി 18 ശതമാനം മാത്രം ദേശീയ വരുമാനത്തിലേക്ക്‌ സംഭാവന ചെയ്യുന്ന കാർഷിക മേഖലയെയാണ്‌ 50 ശതമാനത്തിലേറെ ജനങ്ങൾ ജീവസന്ധാരണത്തിനായി ആശ്രയിക്കുന്നത്‌. ആയതിനാൽ കൃഷിയിൽ നിന്നും വരുമാനം വർദ്ധിപ്പിക്കുവാനും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ജീവിത നിലവാരം ഉയർത്തുവാനുമുള്ള പ്രവർത്തനങ്ങൾ പരമപ്രധാനമായിക്കണ്ട്‌ പ്രവർത്തിക്കേണ്ടതുണ്ട്‌. കൃഷിയിൽ നിന്നും സുസ്ഥിരവും ആകർഷകവുമായ വരുമാനം ഉറപ്പാക്കുന്ന സംവിധാനം നിലവിൽ വന്നെങ്കിൽ മാത്രമേ ഈ മേഖല അഭിവൃദ്ധിപ്പെടുകയുള്ളൂ. ഇതിനാലാണ്‌  കാർഷികോൽപന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനുള്ള നയപരമായ പലതീരുമാനങ്ങളും സർക്കാർ കാലാകാ…

ആദ്മപഥങ്ങൾ

ജവഹർ മാളിയേക്കൽ
ഇവിടെഎൻആദ്മപഥങ്ങളിലൂടെനീ ഒരുകനൽനാളമായ്പാഞ്ഞുപോയീടവെ മറവിതൻമാറാലനീക്കിഎൻഓർമ്മകൾ പടരുകആണെന്റെസിരകളിലാകവെ ഒരുകൊടുംകാറ്റിന്റചിറകേന്തിവന്നുനീ ഒരുവർഷബിന്ദുവായ്‌എന്നിൽപതിച്ചതും ഒരുനീരരുവിയായ്ഒന്നായ്ഒഴുകിനാം ഒടുവിൽപിരിയുവാനാകാതെനിന്നതും പിടയുന്നനെഞ്ചിന്റെചിതയിൽകിടന്നുനിന് വിരഹമൊരുന്മാദനിർത്തംചവിട്ടവെ വിധിഒരുവാളുമായ്വന്നാമനസിന്റെ പകുതിമുറിച്ചതാംനീയൂമായ്പോകവെ കടലുംകിനാക്കളുംകണികണ്ടിരുന്നഞാൻ കനിവിന്റെതിരിനാളംഎന്തിഒഴുകുന്നു. ഈമൂകമാംപുറംതോടെനിക്കേകുവാൻ, ഈഅദ്മനൊംബരംഞാൻനുകര്ന്നീടുവാൻ, ഈവിഷാദത്തിൻചുമടേന്തിനീങ്ങുവാൻ, ഞാൻചെയ്തപരാധംഎന്തെന്നുചൊല്ലുമോ? നിന്നിൽഞാൻകണ്ടവിശുദ്ധിയോ? എന്നിലെനിന്നെപ്രണയിച്ചസത്യമോ? വരുംജന്മത്തിനായ്കണ്ടസ്വപ്നമോ? അതോ,ഒക്കയുംഞാൻകണ്ടമിഥ്യയോ?

തേങ്ങ എന്ന അത്ഭുതം

അലീന മേരീ തോമസ്‌, കാർമൽ എച്ച്‌എസ്‌എസ്‌, ചാലക്കുടി
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ നമ്മുടെ കേരളത്തിൽ നടന്ന ഒരു കാർഷിക പ്രദർശനത്തിന്റെ കഥയാണിത്‌:-
അക്കാലത്ത്‌ സർക്കാർ ഒരു പുതിയ തീരുമാനമെടുത്തു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക പ്രദർശനങ്ങൾ നടത്തണം. അങ്ങനെ, 1857 ൽ മലബാർ കളക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട്ടു ഒരു കാർഷിക പ്രദർശനം നടന്നു. തിരുവിതാംകൂറിൽ അത്തരമൊരു പ്രദർശനം നടന്നത്‌ 1867 ജനുവരിയിലാണ്‌.
കാഴ്ചബംഗ്ലാവു തോട്ടത്തിൽ നടന്ന ഈ പ്രദർശനത്തിൽ പലതരം സസ്യങ്ങളും പഴങ്ങളും പുഷ്പങ്ങളും ധാന്യങ്ങളുമൊക്കയുണ്ടായിരുന്നു. ഇക്കൂട്ടത്തിൽ ജനങ്ങളെ ഏറ്റവുമധികം അദ്ഭുതപ്പെടുത്തിയത്‌ എന്തായിരുന്നെന്നോ? എഴുപത്തിരണ്ടു തേങ്ങയുള്ള ഒരു വമ്പൻ തേങ്ങാക്കുല!
നാളികേരം കർഷകർ ശ്രദ്ധിക്കാൻ തുടങ്ങിയ കാലമായിരുന്നത്‌. കേരളത്തിന്റെ കുത്തകയെന്നു പരക്കെ അറിയപ്പെട്ട കുരുമുളകായിരുന്നു അതുവരെ 'സൂപ്പർതാരം'. നാളികേരം കുരുമുളകിനെ കടത്തിവെട്ടി. പഴയകാലത്ത്‌ മൂന്നാമത്തെയോ നാലാമത്തെയോ സ്ഥാനത്തു നിന്നിരുന്ന നാളികേരം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി വിളകളിൽ ഒന്നാം സ്ഥാനത്തെത്തി.
ഐശ്വര്യത്തിന്റെയു…

ആവശ്യമുണ്ട്‌ ബഹുമുഖ സമീപനം, നാളികേര വിലയിൽ സ്ഥിരത നേടാൻ

ടി. കെ. ജോസ്‌, ഐ എ എസ്
ചെയർമാൻ, , നാളികേര വികസന ബോർഡ്


നാളികേരത്തിന്‌ ഭേദപ്പെട്ട വില ലഭിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാളികേര കർഷകരിൽ നിന്ന്‌ ഉയരുന്ന ചോദ്യം എങ്ങിനെ നാളികേരത്തിന്‌ ഭാവിയിലും സ്ഥിരവില ഉറപ്പാക്കാം എന്നതാണ്‌. നാളികേരത്തിൽ മാത്രമല്ല മറ്റേതൊരു കൃഷിയിലും, അതിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ആളുകളുടെ ഏറ്റവും പ്രസക്തമായ ചോദ്യവും ഇതു തന്നെയാണ്‌; തങ്ങളുടെ വിളവിന്‌ മിതവും ന്യായവും സ്ഥിരതയുള്ളതുമായ വില എങ്ങനെ ലഭ്യമാക്കാൻ കഴിയും. ഈ ചോദ്യത്തിന്‌ കൃത്യമായി ഉത്തരം നൽകുവാൻ കഴിയുന്ന വിളകളിൽ കർഷകർക്ക്‌ വിശ്വാസവും ആവേശവും ഉണ്ടാവുക സ്വാഭാവികമാണ്‌. കഴിഞ്ഞ രണ്ട്‌ മൂന്ന്‌ ദശകങ്ങളായി നാളികേര വിലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചാഞ്ചാട്ടം മൂലം കർഷകർക്ക്‌ ഒരിക്കലും സ്ഥിരവും മിതവും ന്യായവുമായ വില ലഭിക്കുന്ന സാഹചര്യം തുലോം പരിമിതമായിരുന്നു.  റബ്ബർ പോലുള്ള മറ്റ്‌ കാർഷിക വിളകൾക്ക്‌ ആദായകരമായ, സ്ഥിരതയുള്ള വില ലഭിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്‌ നാളികേര മേഖലയിൽ ഭാവിയിലെങ്കിലും വിലസ്ഥിരത ഉറപ്പ്‌ വരുത്തുക എന്ന ലക്ഷ്യത്തോടെ മാർച്ച്‌ ലക്കം മാസിക പുറത്തിറക്കുന്നത്‌. അറിവും അനുഭവജ്ഞാനവുമുള…

കൂട്ടായ പ്രവർത്തനത്തിലൂടെ നേടാം വിലസ്ഥിരത

മിനി മാത്യു ഐഎഎസ്‌
നാളികേര വികസന ബോർഡിന്റെ
മുൻ ചെയർമാൻ (2005-2010)
തുടർന്ന്‌ ആന്ധ്രാപ്രദേശ്‌ ചീഫ്‌ സെക്രട്ടറിയായിരുന്നു. ഇപ്പോൾ ഹൈദരാബാദിലെ സേൻട്രൽ അഡ്മിനിസ്ട്രേറ്റീവ്‌
ട്രൈബ്യൂണൽ അംഗം

ഏതാനും വർഷങ്ങൾ മുമ്പു വരെ ഭക്ഷ്യ എണ്ണ എന്ന നിലയിൽ   വെളിച്ചെണ്ണയ്ക്കും എണ്ണക്കുരു എന്ന നിലയിൽ  നാളികേരത്തിനും ഇന്ത്യൻ വിപണിയിൽ കനത്ത മത്സരമോ, കടുത്ത എതിരാളികളോ ഇല്ലായിരുന്നു. അതുകൊണ്ട്‌ അന്നൊക്കെ കൊപ്രയുടെയും എണ്ണയുടെയും നാളികേരത്തിന്റേയും വിലയിൽ കാര്യമായ വ്യതിയാനങ്ങളും  ഉണ്ടായിരുന്നില്ല. മാത്രവുമല്ല, കേരളത്തിലെ മുഖ്യ ആദായ വിള എന്ന നിലയിൽ ശക്തമായ വിപണിയും നാളികേരത്തിന്‌ അന്ന്‌ ഉണ്ടായിരുന്നു. വെളിച്ചെണ്ണയുടെ വിപണി തന്നെ കൊച്ചിയായിരുന്നു. കൊച്ചിയിലെ കൊപ്ര - വെളിച്ചെണ്ണ വിലകൾ അടിസ്ഥാനമാക്കിയായിരുന്നു നാട്ടിൻ പുറങ്ങളിൽ നാളികേരത്തിന്റെ വ്യാപാരം നടന്നിരുന്നത്‌. കയറിന്റെ വിപണി ആലപ്പുഴയും.
എന്നാൽ വളരെ പെട്ടെന്നായിരുന്നു ഇന്ത്യയിലേയ്ക്കുള്ള എണ്ണപ്പനയുടെ കടന്നുവരവ്‌.  ഏറ്റവും പുതിയ വിള എന്ന നിലയിൽ വളരെ ശാസ്ത്രീയമായ കൃഷിരീതികളും  വിളപരിപാലനവുമാണ്‌ എണ്ണപ്പന മേഖലയിൽ അവലംബിക്കപ്പെട്ടത്‌. അതുകൊണ്ടു തന്നെ അതിന്റെ വിളവും ഉത്പ…

കുലപതികൾ-20

സണ്ണി തായങ്കരി 

     ആ വർഷം ഗരാറിൽനിന്ന്‌ ലഭിച്ചതിന്റെ ഇരട്ടി വിളവ്‌ അയാൾക്ക്‌ താഴ്‌വാരഭൂമിയിൽനിന്ന്‌ കിട്ടി. ഇസഹാക്കിന്റെ സമ്പത്ത്‌ നാൾക്കുനാൾ വർധിച്ചുകൊണ്ടിരുന്നു.
     വർഷങ്ങൾ കടന്നുപോയി. ഫിലിസ്ത്യദേശത്ത്‌ ഇസഹാക്കിന്റെ ഖ്യാതിവർധിച്ചു. അവിടുത്തെ ചില കുബുദ്ധികൾ ഗരാറിന്റെ താഴ്‌വാരത്തെ ശക്തരായ ആട്ടിടയന്മാരെ സ്വാധീനിച്ച്‌ ഇസഹാക്കിനെതിരായി കുതന്ത്രങ്ങൾ മെനഞ്ഞു. ഇസഹാക്കിന്റെ ഭൃത്യന്മാർ കുഴിച്ച ഏതാനും കിണറുകൾ അവർ കൗശലപൂർവം കൈവശപ്പെടുത്തി. കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തി. കൊയ്ത്തിന്‌ പാകമായ ഗോതമ്പുവയലുകളിൽ തീയിട്ടു.
     ഏസാവ്‌ നിലാവില്ലാത്ത ഇരുണ്ട രാത്രികളിൽ പതിയിരുന്ന്‌ അക്രമികളുമായി മൽപിടുത്തം നടത്തി. അക്രമികളെ കൈയിൽ കിട്ടിയാൽ കഴുത്തൊടിക്കുകയായിരുന്നു അവന്റെ ആക്രമണ രീതി. തന്മൂലം
ഫിലിസ്ത്യദേശത്ത്‌ ആരുടെ കഴുത്തൊടിഞ്ഞാലും ഏസാവിന്റെ ചുമലിലാണ്‌ അതിന്റെ ഉത്തരവാദി ത്വം വന്നുവീഴുക എന്ന നിലവന്നു.
     ഇസഹാക്കിനെയും മക്കളെയും ഗരാറിന്റെ താഴ്‌വാരത്തിൽനിന്നും കെട്ടുകെട്ടിക്കാൻ അബിമലെ
ക്കിനുമേൽ സമ്മർദമേറുന്നതായും തനിക്കെതിരായി രഹസ്യത്തിൽ പടയൊരുക്കം നടക്കുന്നതായും
ഇസഹാക്ക്‌ അറിഞ്ഞു. മറ്…

TRAGIC HALT

Salomi john valsen.

Life is not simple as that..

One has to wait, wait and waitear

Until he comes, the Leviathan..

Universe, the hyper humanity groping....

 At an empathic, empty emotional epigraph.

And with great arrogance and vanity

They call themselves " SUPERCLASS"

As it happens on the life of an abandoned

For them too life is a hilarious turn of events...

Plunge straight from the vortex of love and hatred.

Super scribbled are their thoughts and

It revered by means of many techie devices,

which makes them de-wise

Physically being there and mentally afar all through

Makes one live a life as a la mode...

We wish, if we could ward off all evils

In which we the helpless ones cremated...

And wish to wither off to eternity...

To clad on a dark damp black carpet...

To cover eternally  our mordant physical, chemical body mass.

ഗ്രാമീണം.

ശ്രീകൃഷ്ണദാസ് മാത്തൂര്‍

***********
മാറിവീശാനൊരു കാറ്റ്
കൂടുവച്ചുറങ്ങുന്നു.
ഈര്‍ക്കിലി ഞരമ്പില്‍ നി-
ന്നൊരു നക്ഷത്രത്തുള്ളി
കണ്ണിലേക്കു ചാടാനൊരുങ്ങുന്നു.

പിഴുതെറിഞ്ഞ ഹൃദയത്തി-
ന്നിടിപ്പിരുന്നാളുന്നു
കെടാന്‍ വിട്ടുപോയ തിരിയില്‍.

രാത്രിയേറെ വൈകിയിട്ടും
ഒരീര്‍ച്ചവാളിന്റെ കയറ്റിറക്കം,
വെട്ടൊന്ന്, മുറി രണ്ടെന്നു`.

ജന്നലുകള്‍ മാത്രമുള്ള വീടുകള്‍
വാതിലുകളെ സ്വപ്നം കണ്ട്
അഴിയെണ്ണി കഴിയുന്നു.

ആരും കാണാത്തൊരു പൂവ്
അര്‍ദ്ധരാത്രിയിലാറ്റിന്‍ കരെ
ഏറെ നേരം വിടര്‍ന്നിരുന്നിട്ടു
ഒഴുക്കിലിറങ്ങി നടക്കുന്നു.

എന്റെ ഗ്രാമത്തിന്റെ ഞരമ്പ്
അറക്കപ്പൊടിയുമുരുപ്പടിയുമാകാന്

ഊഴം കാത്തു കിടക്കുന്നു...
********

സന്ധ്യാമാനത്ത്

രാധാമണി പരമേശ്വരൻ
ഇന്നുഞാനെത്താം, നിന്‍സ്വപ്നക്കുടക്കീഴില്‍
ഭൂമികേ, നിനക്കേകുന്ന രത്നാഭകൌസ്തുഭം
എങ്കിലും നാഥന്‍റെ നേര്‍രേഖയാം മാറില്‍
കേദാരഗോളമുതിര്‍ക്കാമൊന്നിച്ചന്തിയില്‍

ചൊവ്വാ ----------------- ത്രിസന്ധ്യാ സംഗമ സീമന്തരേഖയില്‍
അസ്തമയ ദേവന്‍റെ യോഗനിദ്രയില്‍
തെക്ക്കിഴക്കിനിക്കോലായില്‍ മാനത്ത്
വരു വസുന്ധരേ വരവേല്പ്പുഘോഷിക്കാം

പുലര്‍കാലസന്ധ്യയില്‍ സര്‍ഗ്ഗപ്രഭാവമായ്
ഉദയാര്‍ദ്രവൈഡൂര്യ കാഞ്ചനകാന്തിയില്‍
കാണുന്നുവോ, എന്‍റെ നൂപുരശൃംഗത്തില്‍
മഴവില്ല് തോല്‍ക്കും രത്നാഭ കിഞ്ജലം

കേദാര കൌശേയം മൂടിപ്പുതച്ചു ഞാന്‍
ആകാശസീമയ്ക്കും അപ്പുറം മൂകമായ്
കാലങ്ങളായ് വൃത നിദ്രയില്‍ നിന്നിതാം
പ്രപഞ്ചപ്രതിഭാസമായ്‌ വെട്ടിതിളങ്ങട്ടോ!

കനകശോഭയില്‍ പൂര്‍ണ്ണപുഷ്യരാഗക്കല്ലും
നക്ഷത്ര ചൂഡാമണികളും ചാര്‍ത്തി ഞാന്‍
ചഞ്ചലചിത്തയായ് വര്‍ണ്ണവരിഷ്ടയായ്
മൗനിയായ് വന്നിതാം മാഞ്ഞുപോകുംവരെ

മോഹമായൊന്നടുത്തു വന്നെത്തുവാന്‍
ഇച്ഛയേറീടുന്നു ചാരത്തുഴിയുവാന്‍
മുഗ്ദ്ധസൌന്ദര്യം കോരിക്കുടിക്കുവാന്‍
നിദ്രവെടിഞ്ഞിതാ നില്പ്പൂ നിന്‍ വീഥിയില്‍