Skip to main content

Posts

Showing posts from January, 2013

malayalasameeksha/jan15-feb15

ഉളളടക്കം /മലയാളസമീക്ഷ /ജാനുവരി 15-ഫെബ്രുവരി 15
reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HEREലേഖനം
ഉണരുക,  അറിയുക, കൃതകൃത്യരാവുക
സി.രാധാകൃഷ്ണന്‍ 
നാക്കും വാക്കും വായനയും
 കെ.എല്‍.മോഹനവര്‍മ്മ
കുടിവെള്ളത്തിനും  റേഷന്‍
അമ്പാട്ടു  സുകുമാരന്‍നായര്‍ 
മരണത്തിനു പിജിയുടെ കാര്യത്തില്‍ അത്ര അഹങ്കരിക്കാനാകില്ല.
 ഇ.എം.സജിം തട്ടാത്തുമല 
ഹെപ്തനേഷ്യമുതല്‍  മുബൈവരെ
കെ.ആര്‍ .നാരായണന്‍ 
നപുംസകങ്ങങ്ങള്‍
സി.വി.ബാലകൃഷ്ണന്‍
പരിസ്ഥിതി  വ്യവസായം വേണോ?
രാഖി നായിഡു 
കൂടുതല്‍ മെച്ചപ്പെട്ടൊരു ഭൂമിക്കായി ഏഴ് പ്രതിജ്ഞകള്‍
സുനില്‍ എം.എസ്
ആശയങ്ങളും സംഘര്‍ഷങ്ങളും മോചനവും
 നാരായണന്‍ എന്‍ 
ഒഴുകിക്കൊണ്ടിരിക്കുന്ന  പുഴ
പി.സുരേഷ്  
കവിത
യുക്തിഭദ്രന്‍
ചെമ്മനം ചാക്കോ 
ഞാന്‍
ശ്രീദേവിനായര്‍ 
കവിക്ക് സ്നേഹപൂര്‍വ്വം 
മോഹന്‍  ചെറായി 
ഭൂപടമായി മാറുന്നവര്‍
ഗീതാരാജന്‍ 
മനുഷ്യാവകാശം
ടി .കെ.ഉണ്ണി  
സമയമാപിനി
ഇന്ദിരാബാലന്‍ 
സഞ്ചാരം
പിന്‍ഗാമി
രജീഷ് പലവിള 
നോട്ടം
അച്ചാമ്മ തോമസ്  
വിടപറയും നിമിഷത്തെക്കുറിച്ച്
ഡോ .കെ.ജി.ബാലകൃഷ്ണന്‍ 
ലിഫ്റ്റ്
ശ്രീകൃഷ്ണദാസ്  മാത്തൂര്‍ 
അണ്ണന്‍
സത്താര്‍  ആദൂര്‍ 
പ്രണയം
സലില മുല്ലന്‍ 
സാഗരഗര്‍ജ്ജനം
ദേവന്‍  തറപ്പില്‍…

കണ്ണടക്കവിതകള്‍

ഫൈസൽ പകൽക്കുറി കണ്ണടക്കവിതകള്‍
ദുഷകരമാകല്ലേ തോഴീ .
കണ്ണ് കാണാന്‍
കണ്ണട വേണമെങ്കിലും
എന്റെ മനസ്സുപോലവ
പൊട്ടി തകര്‍ന്നത് നീയറിഞ്ഞോ .

വമ്പന്മാര്‍ നാട് ഭരിയ്ക്കയും
പിമ്പന്മാര്‍
ഊന്നു കൊടുക്കയും
ചെയ്യുന്ന വേളയില്‍ -
മുഖപുസ്തക
താളുകളില്‍
സൂപര്‍ നക്ഷത്രങ്ങള്‍
നിറഞ്ഞു നില്‍ക്കുന്ന
നേരവും -
ഞാനീ കണ്ണാട പണിയുന്ന
പാഴ് വേലയില്‍ -
കുരുങ്ങി കിടക്കുന്നു .

മിഴികള്‍ അടഞ്ഞും
ചൂട് കൊതിയ്ച്ചും
സഖി കിടക്ക മുറിയില്‍
കിടന്നു അലറി വിളിയ്ക്കവേ
ഇരുള്‍ മൂത്ത -
വഴികളില്‍ കണ്ണടയില്ലാതെ
തപ്പി തടയുന്നു
ഒരു കീര്‍ വെളിച്ചത്തിനായി .

കണ്ണടയാണോ -
അതോ ഈ പഴകി ദ്രവിച്ച
ഹൃദയമോ
കാഴ്ചയ്ക്ക്
ഭംഗം വരുതുന്നതെന്ന്
അറിയാതെ അഴലുന്നു
സഖീ ഞാന്‍ ചിലപ്പോള്‍ .

നേരം പാതി രാത്രി
കഴിഞ്ഞിട്ടും
ഒരു പോള
കണ്ണടയ്ക്കാതെ എന്‍ കണ്ണാടി
തിരയുന്ന പെണ്ണേ -
നിനക്ക് പ്രണയമോ
എന്നോട് സ്നേഹമോ .

എങ്കിലും ശുഭ രാത്രി
നേര്‍ന്നു ഞാനുറങ്ങാന്‍
കിടക്കട്ടേ -
അല്ലെങ്കില്‍ സഖി
ചില നേരം
പുഴകടക്കാന്‍ നോക്കും .....!
..........ശുഭ രാത്രി നേരുന്ന -

മാപ്പില്ല

ആനന്ദവല്ലി ചന്ദ്രൻ
നരരൂപം ധരിച്ച
നരാധമര്‍ നരികള്‍
വേട്ടയാടുന്നെപ്പോഴും
അബലകളെ ഇരകളാക്കി.
തങ്ങളുടെ ആസക്തിയ്ക്ക്
ഇരയാക്കിയൊടുവില്‍
കൊന്ന് കശക്കിയെറിയുന്നു
നിർദ്ദയം കളിപ്പാവകളെ.

ഇരുട്ടിന്റെ മറവില്‍
ഇരുള്‍ മൂടിയ മനസ്സില്‍
പുകയുന്ന കൊടും വിഷാഗ്നി
ചീറ്റുന്നത് പെണ്ണിന്റെ നേര്ക്ക്പ.
" അക്രമം സമന്മാരോടാവണം"
എന്ന ആപ്തവാക്യത്തിന്റെ
പൊരുള്‍ അറിയാഞ്ഞോ
അതോ ധാര്ഷ്ട്യമോ ഇതിന് ഹേതു?

വിട പറയും നിമിഷത്തെ കുറിച്ച്

   ഡോ. കെ.ജി.ബാലകൃഷ്ണന്‍ 
വിട പറയും നിമിഷം 
ഇനി ഒരിക്കലും 
തിരിച്ചു വരാത്ത 
കൂട്ടുകാരന്‍?

ഓര്‍മയില്‍ മാത്രം  പുഷ്പിക്കുന്നവന്‍?

കഥയില്‍ മാത്രം  ശേഷിക്കുന്നവന്‍?

ഇരുളില്‍ ഭൂതമായും  നിലാവില്‍ നിഴലായും  പ്രത്യക്ഷപ്പെടുന്നവന്‍?

മനസ്സില്‍, പുല്ലാംകുഴലൂതുന്നവന്‍; ചിന്തയായ്  നിഴലിടുന്നവന്‍?

ആയിരം വട്ടം  അഞാത- വാതായനത്തിലൂടെ  എത്തിനോക്കുന്നവന്‍?

പ്രകാശ- വര്ഷംകളുടെ  അകലംകളില്‍ നിന്ന്  ഭൂതം, വര്‍ത്തമാനം ആക്കുന്നവന്‍?

വിഴുപ്പലക്കുന്നവന്‍, ഇന്നിനെ വളര്‍ത്തുന്നവന്‍, തളര്ത്തുന്നവന്‍, തളക്കുന്നവന്‍?

വീരകഥകള്‍ പറഞ്ഞ്  ഇന്നിന്ന്  ഹരം പകരുന്നവന്‍?

പലപ്പോഴും, വേഷ- പ്രച്ചന്നനായി  എന്‍റെ മുന്നില്‍  അവതരിക്കുന്നവന്‍?

വിട പറയും  നിമിഷത്തെ കുറിച്ച്  എനിക്കൊന്നും  അറിഞ്ഞുകൂടാ.

പിന്‍ഗാമി

രജീഷ് പാലവിള


'പഴമ തുലയട്ടെ!വഴിമാറുക സഖേ!';പുലമ്പിപ്പുതുകാലം ക്രൂരമായി ചിരിക്കുന്നു !!
അശരീരിയില്‍തെല്ലു ഭ്രമിച്ചിട്ടല്‍പ്പനേരം അവിടാവഴിയിലേ,ക്കാമന്ദം നടന്നു ഞാന്‍ .
"താളവും സംഗീതവും ഭാവവും പദജ്ഞാന-ശീലവും കൂടാതാര്‍ക്കു,മെഴുതാം;സൗജന്യങ്ങള്‍ "
അവിടാ,ക്കവാടത്തില്‍ പരസ്യവാചകങ്ങള്‍ ;
നടുക്കം കൂടാതെ ഞാന്‍ നടന്നു ,സവിസ്മയം .

തിരക്കാണവിടെങ്ങും!നിരത്തില്‍ ചെറുപ്പക്കാര്‍
തലയും കുത്തിനില്‍ക്കും കാഴ്ചകള്‍ ഭയാനകം !!

രചനാവൈകൃതങ്ങള്‍ ശൈലിയാ,യാഘോഷിച്ചും
പരപീഡനംചെയ്തും  പലരും വിയര്‍ക്കുന്നു!!

കവിതയ്ക്കൊരേമുഖം!വിരസ,മൊരേ ശബ്ദം !
പുതുമയിതാണെന്നോ ?!,തിരികെ നടന്നുഞാന്‍ !!

പദ്യമാകണം കാവ്യമെന്നല്ലെന്‍ പരാമര്‍ശം ,
പഴമയോടെനിക്കി,ല്ലന്ധമാം വിധേയത്വം !

പ്രതിഭാധനരായ പൂര്‍വ്വികര്‍ വിളങ്ങുന്ന
സുകൃതസന്നിധിയില്‍ ദൂരമുണ്ടതും സത്യം .

അവിടാഗോപുരത്തിന്‍ അരികിലെത്താന്‍പോലും
ധീരതവരാന്‍മാത്രം  പാകമാ,യിട്ടില്ലിവന്‍ !!

എങ്കിലും അഭിമാനം ,എനിക്കാപാരമ്പര്യ -
കണ്ണിയില്‍ വിലയിക്കാ,നത്രതന്നഹങ്കാരം  !!

കേവലാനുകരണ,മല്ലെന്റെ കാവ്യനാദം,
മാനവികതയ്ക്കായ്‌ നീട്ടിയ തിരിനാളം !

അരങ്ങിലല്ലെന്‍ സ്ഥാനം !കാണികള്‍ക്കിടയില്‍ ഞാന്‍
നുറുങ്ങു വെട…

സഞ്ചാരം

നന്മണ്ടന്‍ ഒരു പുഷ്പം കാട്ടി പുഷ്പങ്ങളുടെ
ഒരു പൂക്കാലത്തിലെക്ക്
നിനക്കേ എന്നെ കൂട്ടികൊണ്ട്
പോകാനാവൂ
ഒരു ചിന്തയില്‍ തുടങ്ങി
ചിന്തകളുടെ ഒരു പ്രളയം
നിനക്കേ എന്നില്‍
സൃഷ്ടിക്കാനാവൂ
ഒരു വാക്കില്‍ തുടങ്ങി
വാക്കുകളുടെ പെരുമഴക്കാലം
തീര്‍ക്കാന്‍ എനിക്ക്
നിന്റെ സാമീപ്യം വേണം
മധുരംനുകര്‍ന്ന് പിന്നെയല്പം
വിശ്രമിച്ചു സഞ്ചരിക്കുന്ന
ഒരു പ്രാണിയേപ്പോലെ
കാലത്തില്‍ നിന്നും
കാലങ്ങളിലേക്ക്
സഞ്ചരിക്കാന്‍
ചിന്തകളുടെയും
വാക്കുകളുടെയും
പൂക്കാലം തീര്‍ത്ത്‌ നീയും
എന്നെ അനുഗമിക്കണം

സമയമാപിനി

ഇന്ദിരാ ബാലന്‍  കാലത്തിന്റെ സമയമാപിനി
തിടുക്കത്തിലോടുകയാണ്‌
അന്ന്‌....ചിരിക്കുന്ന വെയിലുകള്‍ക്ക്
തൂവലിന്റെ നനുപ്പും,മിനുപ്പും,അഴകുമുണ്ടായിരുന്നു
ഇന്നോ, പഴുത്തുകിടക്കുന്ന
ആലയുടെ ചൂട്‌
വേവുന്ന പച്ചമാംസങ്ങളുടെ
കരിഞ്ഞ ചൂരുകൾ....
വെയില്‍  താഴുമ്പോൾ
സ്വപ്നങ്ങൾക്ക് ചിറകനക്കിയിരുന്ന
തണുത്ത കാറ്റിനെ കാണാറേയില്ല...
വിഷുപ്പക്ഷി പാടിയിരുന്ന
വസന്തഋതുക്കളും കടലാഴങ്ങളിൽ.....
ഇരുളിന്റെ മറവിൽ
തുപ്പുന്ന കാറ്റിന്‌ ചോരയുടെ മണം
കനവിന്റെ സൌഗന്ധികങ്ങളെ
കടിച്ചുകീറുന്ന കരിമ്പൂച്ചകളുടെ
നിണമുതിർക്കുന്ന രംഗഭാഷ്യങ്ങളുടെ
ഒഴിയാപ്രവാഹം!
ഇപ്പോള്‍ , വാടിയ സന്ധ്യകളും, വക്കു പൊട്ടിയ ചിരികളും
കരിഞ്ചേല വാരി ചുറ്റിയ രാത്രികളും
കരിഞ്ഞ പൂക്കളും, കടന്നൽ ഗീതങ്ങളും
മുടിത്തെയ്യങ്ങളുടെ
പെരുമഴതോറ്റങ്ങളും മാത്രം
.....
ലോകമോ, വാർദ്ധക്യത്തിന്റെ
കമ്പിളിപ്പുതപ്പിനുള്ളിൽ
ഒന്നുമറിയാതെ/അറിയാത്തതു പോലെ
കണ്ണടച്ചിരിക്കുന്നു
ഈ നോവുകളുടെ കെട്ടഴിക്കുവാൻ
വെൺപിറാവുകളെ
നിങ്ങളെവിടെയാണ്‌?

നിയമസംഹിതയുടെ അപര്യാപ്തത

സിദ്ധീക്ക് തൊഴിയൂര്‍. വീണ്ടും ഒരു വര്‍ഷംകൂടി ആയുസ്സില്‍ നിന്നും വിട പറയുമ്പോള്‍ ലോകത്തിന്‍റെ ഓരോ സ്പന്ദനങ്ങളിലും മുന്നിട്ടുനില്‍ക്കുന്ന ത്വര നമ്മുടെ ഓരോ ചലനത്തെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു എന്നൊരു തോന്നല്‍ , ആഭ്യന്തര; രാജ്യാന്തരകലാപങ്ങള്‍ , നൂറ്റാണ്ടു കണ്ടതില്‍ വെച്ചേറ്റവും വലിയ സുനാമികള്‍ , ഭൂകമ്പങ്ങള്‍ , മഹാത്മാക്കളുടെ വിയോഗങ്ങള്‍ നിഷ്ഠൂരമായ കൊലപാതകങ്ങള്‍ , ആത്മഹത്യകള്‍ , സ്ത്രീപീഡനങ്ങള്‍ , അതിന്നിടയില്‍ തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍.. ഒരു വാര്‍ത്തയില്‍ നിന്നും മറ്റൊന്നിലേക്കെത്തുമ്പോള്‍ പലതും മറവിയുടെ അഗാതതലങ്ങളിലേക്ക് ആഴ്ത്തപ്പെടുകയാണല്ലോ! എന്ത് കൊണ്ടെന്നറിയില്ല ഈ തിക്കുതിരക്കുകള്‍ക്കെല്ലാമിടയിലും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ നെഞ്ചിലേക്ക് പിടഞ്ഞു വീണ ചില വ്യഥകള്‍ മുറിവുണങ്ങാത്ത നൊമ്പരങ്ങളായി ഉള്ളില്‍ കിടന്നു രക്തം കിനിയുന്നു. കഴിഞ്ഞ ഒന്നുരണ്ടുവാരങ്ങളായി നമ്മുടെ രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ചില നിഷ്ഠൂരകൃത്യങ്ങളുടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു, തലസ്ഥാന നഗരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിനുള്ളില്‍ ക്രൂരമായി പീഡിപ്പിച്ചു കൊല്ലപ്പെട്ട ഒരു …

അക്ഷരരേഖ

   ആർ.ശ്രീലതാവർമ്മഅരക്ഷിതം ജീവിതം
                    മനുഷ്യ മന:സാക്ഷികളെ മരവിപ്പിക്കുന്ന പല സംഭവങ്ങൾക്കും നമ്മുടെ രാജ്യം സാക്ഷിയായിട്ടുണ്ട്.എങ്കിലും ഡൽഹി സംഭവത്തോളം കഠിനമായ ഒന്നിലൂടെ ഇൻഡ്യയുടെ മന:സാക്ഷി കടന്നുപോയിട്ടില്ല.ആരും എവിടെയും സുരക്ഷിതരല്ല എന്ന ഭീതി നാൾക്കുനാൾ വർദ്ധിച്ചു വരുന്നു.ഗർഭപാത്രത്തിനുള്ളിൽ മുതൽ ആരംഭിക്കുന്ന അരക്ഷിതത്വം ജീവിതകാലം മുഴുവൻ പെണ്ണിന്റെ കൂടെയുണ്ട്.വീട്ടിലും പൊതുവഴികളിലും വാഹനങ്ങളിലും അവളെ ആക്രമിക്കാൻ പതിയിരിക്കുന്നവർ പലരാണ്.ബന്ധുഭേദമില്ല,മിത്രഭേ
ദമില്ല,ആർക്കും എപ്പോൾ വേണമെങ്കിലും പെണ്ണിനെ കീഴടക്കാം,ക്രൂരമായി ഭോഗിക്കാം.ഹിംസവാസനകളുടെ പരമാവധി പ്രകടനങ്ങൾ അവളുടെ ശരീരത്തിൽ നടത്താം.ചോദിക്കാനും പറയാനും ആരുമില്ല.
            ഇവിടെ നിയമങ്ങളില്ലേ എന്ന് അദ്ഭുതപ്പെടുന്നതിനു മുൻപ് ഏത് നിയമമാണ് ഇവിടെ യഥാവിധി,യഥാസമയം നടപ്പാക്കിയിട്ടുള്ളതെന്ന് ആലോചിക്കണം.നിയമവും ക്രമസമാധാനപാലനവുമെല്ലാം യഥേഷ്ടം വെള്ളം ചേർത്ത്,തത്പരകക്ഷികൾക്ക് രക്ഷനേടാൻ പാകത്തിൽ മാറ്റിത്തീർത്തവയാണ്.രാഷ്ട്രീയസ്വാധീനത്തിന്റെയും പണത്തിന്റെയും മുന്നിൽ വഴിമാറുന്ന നിയമങ്ങളേ നമുക്കുള്ളൂ.
കഴിഞ്ഞ പത്ത് വർഷത…

വാർത്ത/സാഹിത്യ പുരസ്കാരം - 2013

കോറാട്ട് ലക്ഷ്മിക്കുട്ടി അമ്മ സ്മാരക
സാഹിത്യ പുരസ്കാരം - 2013


എടപ്പാള്‍ : കോറാട്ട് ലക്ഷ്മിക്കുട്ടി അമ്മയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2008 ജനവരിക്കും 2012 ഡിസംബറിനുമിടയില്‍ ഒന്നാംപതിപ്പായി പുറത്തിറങ്ങിയ കവിതാസമാഹാരങ്ങള്‍ക്കാണ് ഇത്തവണ പുരസ്കാരം നല്കുന്നത്. അവാര്‍ഡായി 3001രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്കും. ചരമദിനത്തോടനുബന്ധിച്ച് ജൂണില്‍ എടപ്പാളില്‍വെച്ച് അവാര്‍ഡ് നല്കും. ‍ കൃതികളുടെ മൂന്നു കോപ്പികള്‍ ജയചന്ദ്രന്‍ പൂക്കരത്തറ, ലക്ഷ്മിക്കുട്ടി അമ്മ സ്മാരക സമിതി, കോലൊളമ്പ് po, എടപ്പാള്‍ - 679576 , മലപ്പുറം ജില്ല. Ph: 9744283321 എന്ന വിലാസത്തില്‍ മാര്‍ച്ച് 31 നു മുമ്പ് ലഭിക്കണം.

ജ്വാല അവാര്‍ഡ്‌  2012 - എസ് . സരോജത്തിന് 

മലയാളത്തിലെ  എഴുത്തുകാര്‍ക്ക്‌  മുംബൈ മലയാളികള്‍ വര്‍ഷം  തോറും നല്‍കിവരുന്ന ജ്വാല അവാര്‍ഡ്‌  ശ്രിമതി എസ്  സരോജതിന്റെ "വലക്കണ്ണികളില്‍ കാണാത്തത് " എന്ന  ചെറുകഥാ സമാഹാരത്തിനു ലഭിച്ചു . പ്രഭാത്‌  ബുക്സ്  പ്രസിദ്ധപ്പെടുത്തിയ  ഈ പുസ്തകത്തിന്‌  15- ആമതു ജ്വാല പുരസ്കാരമാണ്  ലഭിച്ചത് . മുംബൈ മുളുണ്ട്  …

അമ്മയോട്

എം.എൻ.പ്രസന്നകുമാർ
നിറയുന്നു ഭീതി യെന്നുള്ളിലമ്മേ !
തിറയാടി നില്‍ക്കുന്ന കരിനാഗവും
തീ പോലെനിക്കീ സൂര്യകിരണവും 
നീരിതിലേറെ ചവര്‍പ്പും ചാവു നാറ്റോം
ശ്വസിക്കുന്ന വായുവിലെനിക്കു നിറച്ചും 
മണക്കുന്നു വിഷം ,ഭയം നിറയുന്നു
അമ്മേ ! ഒളിപ്പിക്കുകെന്നെയതിദ്രുതം
വെളിച്ചം കടക്കാത്തിടത്തിലേക്കായ്‌

അന്നാ കളിക്കുട്ടിയുടച്ചിട്ട കണ്ണാടി പോ -
ലിന്നീ പൊന്നുമോളുടഞ്ഞു പോയമ്മേ !!

എന്നാലൊരപരാധം പിറന്നതേയി -
ല്ലെന്നാലുമെന്മേല്‍ രതി, രഥമുരുട്ടി

ബാല്യത്തിലെന്‍റെമേല്‍ ഗുരുവാമൊരാള്‍
ശീലക്കേടിന്‍റെ കണ്ണാല്‍ പേടിപ്പെടുത്തി

അയലത്തെ മുത്തശ്ശനരികത്തിരുത്തി -
യറിയാത്ത ഭാവേന ഭയം പകര്‍ന്നൂ

തെമ്മാടി ചെക്കന്‍റെ വാക്കിന്‍ ദുര്‍ഗ്ഗന്ധവും
കാര്യാലയത്തിലെ യജമാനദൃഷ്ടിയും

എമ്മട്ടിലെന്നുള്ളില്‍ തീ നിറയ്ക്കുന്നു
വെന്നെനിക്കിനിയും ചൊല്ലാനറിയില്ല

അമ്മേ ! ഒളിപ്പിക്കുകെന്നെയതിദ്രുതം
വെളിച്ചം കടക്കാത്തിടത്തിലേക്കായ്‌

മുറ്റത്തോരമാര്‍ന്നിരുന്നോരാ കുരുവിയെ
പെട്ടെന്നു കൈയ്യിലാക്കുവാനോടിയ കുഞ്ഞിവള്‍

പെട്ടു മണല്‍ത്തരി പരപ്പില്‍ ,മുറിവിലൂ -
ടിറ്റ ചോരക്കണം നിന്‍റെ കണ്‍ നിറച്ചതും

ആ മടിത്തട്ടിലിരുത്തിയീക്കുഞ്ഞിനെ -
യാമലരിതള്‍ പോലെ നീ പാലിച്ചതും

എവിടെപ്പോയ് മറഞ്ഞെന്‍റെയാ …

മഷിനോട്ടം

ഫൈസല്‍ ബാവ
വലിയ മീനുകള്‍ ചെറിയ മീനുകളെ തിന്നുമ്പോള്‍
മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തി കൊണ്ടുവരാന്‍ അഹോരാത്രം ശ്രമിക്കുന്ന വലിയൊരു പക്ഷം നമ്മുടെ രാഷ്ട്രീയത്തിലും ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണ വര്‍ഗ്ഗത്തിലും ഉണ്ട്. ഭരണാധികാരികള്‍ തന്നെ മുതലാളിത്ത ദല്ലാളന്മാര്‍ ആകുന്ന അവസ്ഥ ദയനീയം തന്നെ. ആഗോളവല്‍ക്കരണത്തിന്റെ പ്രകടമായ ഒരു കാര്യം മൂന്നാംലോക രാജ്യങ്ങളിലെ ഭരണ കൂടങ്ങളെ എളുപ്പത്തില്‍ വലവീശി പിടിക്കുന്നു എന്നതാണ്. ഏറെ വാഗ്ദാനങ്ങളും, കുറെ സ്വപ്നങ്ങളും നിറച്ചുകൊണ്ട് വലവീശുമ്പോള്‍ അധികാര സുഖം നുണയാന്‍, അതിനെ നിലനിര്‍ത്താന്‍ അവര്‍ തരുന്ന എന്തും തന്‍റെ ജനങ്ങള്‍ക്കുമീതെ കേട്ടിവെക്കുന്ന ഒരു ദുരവസ്ഥയാണ് ഇന്ന് നമുക്ക് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും നമുക്ക് കാണാന്‍ കഴിയുന്നത്. ആഗോള കുത്തക കമ്പനികള്‍ ഇന്ത്യന്‍ വിപണി കൈയടക്കുന്നതിനെ വലതുപക്ഷ രാഷ്ട്രീയ ഭാഷയില്‍ ഇന്ത്യ ലോകത്തിന്‍റെ നെറുകയിലേക്ക് മുന്നേറി കൊണ്ടിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം നിരവധി തവണ ഇത്തരത്തിലുള്ള സര്‍വേ ഫലങ്ങളും പ്രസ്താവനകളും ഇന്ത്യന്‍ ജനത ക…

മനുഷ്യാവകാശം

ടി.കെ.ഉണ്ണി

ഡിസംബർ 10
ലോകമനുഷ്യാവകാശദിനം..
കേൾക്കാൻ രസമുള്ള വാക്ക്
ലോകമെങ്ങും മുഴങ്ങുന്ന വാക്ക്
ഒട്ടും വിലയില്ലാത്ത വാക്ക്
വിലങ്ങിട്ടു വിലക്കുന്ന വാക്ക്
വലിയവന്റെ വായിലെ വിടുവാക്ക്
പൊതുജനത്തിനില്ലാത്ത അവകാശം
പ്രഭുക്കളിൽ ചിലർക്കുള്ള അവകാശം
അവകാശമുള്ളവർ മാത്രം മനുഷ്യർ!
വമ്പുള്ളവനും കൊമ്പുള്ളവനുമെല്ലാം
അവകാശി, മനുഷ്യാവകാശി.!
അവർക്കാഘോഷിക്കാൻ ഒരു ദിനം!
മണ്ണും വിണ്ണും അന്നവുമില്ലാത്തവന്‌
മൃഗങ്ങളായിപ്പോലും ഗണിക്കപ്പെടാത്തവന്‌
എന്തവകാശം, എന്തിന്റെ അവകാശം.!
അവകാശങ്ങളെല്ലാം തമ്പുരാനും ഏമാനും
മറ്റുള്ളവർക്കെല്ലാം സൗജന്യങ്ങൾ.!
ലോകതമ്പുരാന്റെ സൗജന്യങ്ങളനവധി
ചെകുത്താന്റെ സൗജന്യപ്പെരുമ്പറയും
കുട്ടിരാക്ഷസരുടെ സമ്മാനപ്പെരുമഴയും
ബോംബായും വെടിയുണ്ടയായും രാസ
മാലിന്യങ്ങളായും ആണവവാണങ്ങളായും
മൊത്തമായും ചില്ലറയായും ചിക്കനായും
എയ്ഡ്സായും ന്യൂട്രിനോയും പിന്നെ
ന്യൂഡിൽസായും സഹതാപമായും
കരുണയായും സാക്ഷാൽ ദൈവമായും
പ്രത്യക്ഷപ്പെട്ട് തീറ്റിപ്പോറ്റുന്നത് ഈ
മനുഷ്യാവകാശത്തെളിച്ചത്തിലല്ലോ.!
അത് തുടരുമെന്ന പ്രതിജ്ഞ പുതുക്കലല്ലോ

I Wish…

 Geetha Munnurcode 
You Lend the life and lust Of your eyes To look at things Penetrate, dig out Assimilate and absorb Then reflect into a stream May as a brilliance it spread!
You Open up, expose The itching diaphragm Of your ears to The vibrant waves a-new Let those resonate Into the heart, may it leap!
You Leave what attained To storm the brains; But, do protect the scalp That shelters the huge inspirations Shacking your head; Like a gallant black hole  May it suck what comes on the way; Then denser,  may it sink…! The invisible face of nature Be it cast on the inner screen.
You Revive the spirits Let your head radiate The luminescence into Your tongue, Flash those as The words fused with Tenderness and brilliance; To the world to glow and rejoice!
May your hands and heels Exhilarate, and then accelerate With a love spilling heart And tremendous goodwill That would back you up. May the imprints of your existence Prove immortal .

തുള്ളി

   ഗീത മുന്നൂര്‍ക്കോട് -ഇല്ലുള്‍ വലിയാനകത്തോട്ട് 

ആവിയായ് മറയാന്‍ 

കത്തും കരളിലെന്‍

കാരിരുമ്പുരുക്കം !


പോങ്ങുവതെങ്ങിനെ 

മൂര്‍ദ്ധാവിലെന്‍ 

സിരകള്‍ പുകയുകയല്ലോ;

ചിന്താക്കുഴപ്പം !


ഊറുവാനാകില്ല 

എന്‍ മിഴികളില്‍ 

നോട്ടപ്പകപ്പിന്‍ 

ഹരണക്കുരുക്ക് !


പടിയിറങ്ങാനാകുമോ 

വാക്കായ്, വായ്ക്കകം 

വരണ്ട നാക്കില്‍