മാപ്പില്ലആനന്ദവല്ലി ചന്ദ്രൻ
 
നരരൂപം ധരിച്ച
നരാധമര്‍ നരികള്‍
വേട്ടയാടുന്നെപ്പോഴും
അബലകളെ ഇരകളാക്കി.
തങ്ങളുടെ ആസക്തിയ്ക്ക്
ഇരയാക്കിയൊടുവില്‍
കൊന്ന് കശക്കിയെറിയുന്നു
നിർദ്ദയം കളിപ്പാവകളെ.

ഇരുട്ടിന്റെ മറവില്‍
ഇരുള്‍ മൂടിയ മനസ്സില്‍
പുകയുന്ന കൊടും വിഷാഗ്നി
ചീറ്റുന്നത് പെണ്ണിന്റെ നേര്ക്ക്പ.
" അക്രമം സമന്മാരോടാവണം"
എന്ന ആപ്തവാക്യത്തിന്റെ
പൊരുള്‍ അറിയാഞ്ഞോ
അതോ ധാര്ഷ്ട്യമോ ഇതിന്
ഹേതു?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?