24 Jan 2013

വിട പറയും നിമിഷത്തെ കുറിച്ച്


           ഡോ. കെ.ജി.ബാലകൃഷ്ണന്‍ 
      

വിട പറയും നിമിഷം 

ഇനി ഒരിക്കലും 

തിരിച്ചു വരാത്ത 

കൂട്ടുകാരന്‍?


ഓര്‍മയില്‍ മാത്രം 
പുഷ്പിക്കുന്നവന്‍?


കഥയില്‍ മാത്രം 
ശേഷിക്കുന്നവന്‍?


ഇരുളില്‍ ഭൂതമായും 
നിലാവില്‍ നിഴലായും 
പ്രത്യക്ഷപ്പെടുന്നവന്‍?


മനസ്സില്‍,
പുല്ലാംകുഴലൂതുന്നവന്‍;
ചിന്തയായ് 
നിഴലിടുന്നവന്‍?


ആയിരം വട്ടം 
അഞാത-
വാതായനത്തിലൂടെ 
എത്തിനോക്കുന്നവന്‍?


പ്രകാശ-
വര്ഷംകളുടെ 
അകലംകളില്‍ നിന്ന് 
ഭൂതം,
വര്‍ത്തമാനം ആക്കുന്നവന്‍?


വിഴുപ്പലക്കുന്നവന്‍,
ഇന്നിനെ വളര്‍ത്തുന്നവന്‍,
തളര്ത്തുന്നവന്‍,
തളക്കുന്നവന്‍?


വീരകഥകള്‍ പറഞ്ഞ് 
ഇന്നിന്ന് 
ഹരം പകരുന്നവന്‍?


പലപ്പോഴും,
വേഷ-
പ്രച്ചന്നനായി 
എന്‍റെ മുന്നില്‍ 
അവതരിക്കുന്നവന്‍?


വിട പറയും 
നിമിഷത്തെ കുറിച്ച് 
എനിക്കൊന്നും 
അറിഞ്ഞുകൂടാ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...