Skip to main content

Posts

Showing posts from February, 2014

malayalasameeksha/ feb 15- mar 15/2014

reading problem,?
please download the
 three fonts LIPI. UNICODE RACHANA:CLICK HERE


 ഉള്ളടക്കം

ലേഖനംവാങ്മുഖം
എം.തോമസ് മാത്യു വാക്കുകളിൽ മഴവില്ല്‌ വിരിയിച്ച വിനയൻ
സക്കറിയ 


സഫലമാകട്ടെ യാത്രകൾ
സ്വാമി സന്ദീപാനന്ദഗിരി


ഒട്ടും ചൊറിയാതിരിക്കാൻ എന്താ വഴി?
സി.രാധാകൃഷ്ണൻ


ജനകീയ സംഗീതസംവിധായകനായ രാഘൻമാഷ്‌
പ്രഭാവർമ്മ


ആത്മാവിന്റെ അനശ്വരലാവണ്യം
സ്വാമി അവ്യയാനന്ദ


ആർക്ക്‌ വോട്ടുചെയ്യണം? അഥവാ ആരാണ്‌ ജനപ്രതിനിധി
അമ്പാട്ട്‌ സുകുമാരൻനായർ


മുളങ്ങ് ഗ്രാമം സമരച്ചൂടിലാണ്
ശ്രീജിത്ത് മൂത്തേടത്ത്


വിവാഹവും വിവാഹനിശ്ചയവും
സി.പി.രാജശേഖരൻ


നാലുകെട്ടിലൊരു നക്ഷത്രം കാത്തിരിക്കുന്നു
ശ്രീപാർവ്വതി


ഗ്രാന്റ് ട്രങ്ക് എക്സ്പ്രസ്സ്
സുനിൽ എം എസ്കൃഷി
ഇളനീർ വിളവെടുപ്പിലൂടെ നേടാം അധിക വരുമാനം
ടി. കെ. ജോസ്‌  ഐ എ എസ്


കരിക്കിന്റെ ലഘു സംസ്ക്കരണ രീതി
ശ്രീകുമാർ പൊതുവാൾ


നിധി
ദീപ്തി നായർ.എസ്‌


ഇളനീർ: ശീതളപാനീയ വിപണിയിലെ പുത്തൻ താരോദയം
ഡോ. ജോസ്‌ ജോസഫ്‌


മഡൂർ: ഇന്ത്യയിലെ കരിക്കിന്റെ തലസ്ഥാനം
ആബെ ജേക്കബ്‌


കരിക്കിന്റെ വിളവെടുപ്പ്‌ പാകം
സുദർശന റാവു, റോയി സ്റ്റീഫൻ, ജയപ്രകാശ് നായിക്‌, എം.പി ഗിരിധരൻ, പി.ആർ സുരേഷ്‌, എം ഗോവിന്ദൻ


കവിത
ശിക്ഷ
സന്തോഷ് പാലാ


പാദുകം
ഷീലാലാൽ

രാവും പകലും
ടി. കെ. ഉണ്ണി 


കരിക്കിന്റെ ലഘു സംസ്ക്കരണ രീതി

ശ്രീകുമാർ പൊതുവാൾ പ്രോസസ്സിംഗ്‌ എഞ്ചിനീയർ, നാളികേര വികസന ബോർഡ്‌, കൊച്ചി
പ്രകൃതിയുടെ അമൂല്യവരദാനമാണ്‌  പോഷക സമ്പൂർണ്ണമായ കരിക്കിൻ വെള്ളം. അനവധി ഔഷധഗുണങ്ങളുള്ള കരിക്കിൻവെള്ളം ആരോഗ്യദായക പാനീയമെന്ന നിലയിൽ അതിവേഗം ജനപ്രീതിയാർജ്ജിച്ചുവരുന്നു. ലോകമെമ്പാടും തന്നെ ലഘുപാനീയ വിപണിയുടെ ഗണ്യമായൊരു ഭാഗം കരിക്കിൻവെള്ളം കയ്യടക്കി കഴിഞ്ഞു.
നാളികേരം ഉണ്ടായി ആറു മാസം കഴിയുമ്പോഴാണ്‌ അത്‌ കരിക്കു പാകമാകുന്നത്‌. ആ സമയത്ത്‌ കരിക്കിനുള്ളിൽ നിറയെ മധുരമൂരുന്ന തെളിനീർ  കാണുന്നു. ഇതിനെ ഫ്ലൂയിഡ്‌ ഓഫ്‌ ലൈഫ്‌ എന്നാണ്‌ ഇംഗ്ലീഷിൽ പറയുക. അത്രയ്ക്കും പോഷകാംശമുള്ള പാനീയമാണിത്‌. 
കരിക്കിൻ വെള്ളത്തിൽ അവശ്യ ഇലക്ട്രൊലൈറ്റുകളും  പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാൽ സ്പോർട്ട്സ്‌ ഡ്രിങ്ക്‌ എന്ന നിലയിലും പ്രിയമേറി വരികയാണ്‌. കാത്സ്യം, സോഡിയം, മഗ്നീഷ്യം, മാംഗനീസ്‌ തുടങ്ങിയ നിരവധി ധാതുക്കളും കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. നിർജ്ജലീകരണത്തിനുള്ള ചികിത്സയിൽ കരിക്കിൻ വെള്ളം അതീവ ഫലപ്രദമാണ്‌. 
കരിക്കിൻവെള്ളം ണല്ലോരു ആരോഗ്യദായക പാനീയമായതിനാൽ അതിന്റെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടാതെ തന്നെ ലഘുവായ തോതിൽ സംസ്ക്കരിച്ച്‌ വിപണിയ…

ഇളനീർ വിളവെടുപ്പിലൂടെ നേടാം അധിക വരുമാനം

ടി. കെ. ജോസ്‌  ഐ എ എസ് ചെയർമാൻ , നാളികേര വികസന ബോർഡ്

നാളികേര കർഷകരെ സംബന്ധിച്ചിടത്തോളം മികച്ച വിലയുടെ തുടക്കവുമായിട്ടാണ്‌ ഈ നവവത്സരം ആരംഭിക്കുന്നത്‌. കാലാകാലങ്ങളായി വിലയിടിവിന്റെ ആഘാതം അനുഭവിച്ചിരുന്ന കേരകർഷകർ  2013 സെപ്തംബർ മുതൽ  നാളികേരത്തിനും കൊപ്രയ്ക്കും വില മെച്ചപ്പെടുന്നതു കണ്ടുകൊണ്ടാണ്‌ 2014ലേക്ക്‌  പ്രവേശിച്ചിരിക്കുന്നത്‌.  വിലയിടിക്കുന്നതിനു ബോധപൂർവ്വമായ ശ്രമം വിവിധകേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടും ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത്‌ നാളികേരത്തിന്റെയും കൊപ്രയുടേയും  വില സാമാന്യം ഭേദപ്പെട്ട നിലയിൽ നിൽക്കുന്നു. ഏതാനും മാസങ്ങൾ കൂടി ഈ വില തുടരും എന്നതിൽ സംശയമില്ല.  തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ആന്ധ്രാപ്രദേശിലും ഉണ്ടായ വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും   നാളികേരോത്പാദനത്തിലുണ്ടാക്കിയ വലിയ ഇടിവ്‌ നാളികേര മേഖലയിൽ വില ഉയരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നാണ്‌. ചെറിയതോതിലെങ്കിലും മൂല്യവർദ്ധിതയുൽപന്നങ്ങളിലേക്കുള്ള പ്രയാണവും നാം ആരംഭിച്ചുകഴിഞ്ഞു. കരിക്കിന്‌ ഉപയോഗിക്കാവുന്ന തെങ്ങിനങ്ങളുടെ കൃഷി തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കൂടിവരുന്നു. അഞ്ചാറ്‌ മാസം മുമ്പേ തന്നെ കർഷകർക്ക്‌ മെച…

കരിക്കിന്റെ വിളവെടുപ്പ്‌ പാകം

സുദർശന റാവു, റോയി സ്റ്റീഫൻ, ജയപ്രകാശ് നായിക്‌, എം.പി ഗിരിധരൻ, പി.ആർ സുരേഷ്‌, എം ഗോവിന്ദൻ കാർഷിക കോളജ്, പടന്നക്കാട്‌ -671314
കരിക്ക്‌ അഥവാ ഇളനീർ ഒരേ സമയം മധുരമുള്ള പാനീയവും രുചികരമായ ഭക്ഷണവുമാണ്‌. പ്രകൃതിദത്തവും വളരെ പോഷകാംശവുമുള്ള കരിക്കിൻ വെള്ളം ദാഹംശമിപ്പിക്കുമ്പോൾ അതിന്റെ മാംസളമായ കാമ്പ്‌ വിശപ്പിനെ അകറ്റാനും ഉത്തമം. എല്ലാ ചികിത്സാ ശാഖകളിലേയും ഭിഷഗ്വരന്മാർ ഒരു പോലെ ശിപാർശ ചെയ്യുന്ന സമീകൃത പോഷകാഹാരമാണ്‌ ധാരാളം ധാതുക്കളും ലവണങ്ങളും അടങ്ങിയിരിക്കുന്ന കരിക്ക്‌.  
കരിക്കിൻ വെള്ളത്തിന്റെ  പോഷകമൂല്യം കണക്കിലെടുക്കുമ്പോൾ അതിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനും വിൽപനയ്ക്കും വൻ സാധ്യതയാണുള്ളത്‌. കരിക്കിന്റെ കാമ്പ്‌ മനുഷ്യ ശരീരത്തിന്റെ എല്ലാ ആരോഗ്യ ആവശ്യങ്ങളും നിവർത്തിക്കുന്ന ഉത്തമ ഭക്ഷണമാണ്‌. അത്‌ ദഹനത്തെയും വിരേചന പ്രക്രിയയെയും സഹായിക്കുന്നു, ശരീരത്തിന്റെ ഭാരക്കുറവിനെ പരിഹരിക്കുന്നു, രോഗാണുക്കളെ പ്രതിരോധിക്കുന്നു.
ഉയർന്ന തോതിൽ പ്രകൃതിദത്തമായ  ഗ്ലൂക്കോസും, മിതമായ തോതിൽ പൊട്ടാസിയം സോഡിയം എന്നിവയും അടങ്ങിയിട്ടുള്ള വെള്ളം ധാരാളമുള്ള കരിക്കാണ്‌ യഥാർത്ഥ ഇളനീർ.  തെങ്ങിന്റെ ഇനം,വള…

~ഒട്ടും ചൊറിയാതിരിക്കാൻ എന്താ വഴി?

സി.രാധാകൃഷ്ണൻ തൊടിയിൽ നിന്നെടുത്തു കഴിയാനുണ്ട്‌ എന്നാണ്‌ പഴയ തറവാടുകളെപ്പറ്റി പറയാനുള്ള ഒരു വലുപ്പം. അതായത്‌, ചേനയോ കാച്ചിലോ ചേമ്പോ കായയോ കിഴങ്ങോ തേങ്ങയോ കപ്പയോ മറ്റു പച്ചക്കറികളൊ ഒക്കെ തൊടിയിൽ ആണ്ടോടാണ്ട്‌ ധാരാളമായി ഉണ്ടാവും. തൊടിയിലൊന്നു നടന്നാൽ കറി വെയ്ക്കാനുള്ളത്‌ ഒക്കും. 
ഇതിൽ കൃഷി ചെയ്യുന്നവയും തനിയെ ഉണ്ടാകുന്നവയും ഉണ്ട്‌. തൊഴുത്തിനു പിന്നിലും അടുക്കളപ്പുറത്തും മുളയ്ക്കുന്ന പടുമുളക്കുമ്പളം മുതൽ തനിയെ കിളിർക്കുന്ന ചേനയും ചേമ്പും കൂവ്വയും വരെ ചുമ്മാ കിട്ടുന്ന ഇനങ്ങൾ. എടുത്ത്‌ അനുഭവിക്കുകയേ വേണ്ടൂ. പക്ഷെ, തനിയെ കിട്ടുന്നതായാലും അല്ലെങ്കിലും തൊടിയിൽനിന്നെടുക്കാവുന്ന പലതും സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട ഉരുപ്പടികളാണ്‌. ചേനയും ചേമ്പും തന്നെ ഉദാഹരണങ്ങൾ. കൈ ചൊറിയും, ശരിയായി പാകം ചെയ്തില്ലെങ്കിൽ വായും വയറും, കുടൽതന്നെയും ചൊറിയും!
ചൊറിയുന്നതിനെ ചൊറിയാത്തത്താക്കുന്ന ചൊട്ടുവിദ്യകൾ വീട്ടിലുള്ളവർക്ക്‌ നാട്ടറിവായി കൈമാറി കിട്ടിയിരുന്നു. ഏറ്റവും നല്ല ഉദാഹരണം അരുമക്കുടത്തഴ എന്ന പേരിൽ അറിയപ്പെട്ട ഒരു ചെറുചെടിയാണ്‌. ആലിലയുടെ പാതി വലുപ്പം വരാത്ത ഇലകൾക്ക്‌ അടിയിൽ ഒമര്‌ എന്നറിയപ്പെട…

വാങ്മുഖം

എം.തോമസ് മാത്യു ആധുനിക കാലത്തിന്റെ സംഭാവനകളിലൊന്ന്‌ ലജ്ജിക്കാനുള്ള മനുഷ്യന്റെ കഴിവ്‌ ഇല്ലാതാക്കിയതാണ്‌. പണ്ടത്തെ ആളുകൾ 'നാലുപേർ കേട്ടാൽ എന്തുവിചാരിക്കും' എന്നു കൂടി പരിഗണിച്ചേ ഒരു കാര്യം ചെയ്യുകയോ ഒരു നിലപാടു സ്വീകരിക്കുകയോ ചെയ്യുമായിരുന്നുള്ളു. പൊതുവിൽ അംഗീകരിക്കപ്പെട്ട ഒരു മൂല്യഘടനയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നു. എന്ന്‌ സമൂഹം മൊത്തത്തിൽ വിചാരിക്കണം എന്ന പരിഗണന ഉണ്ടായിരുന്നു. വേണ്ടിടത്തോളം ആഴത്തിൽ ആലോചന ചെന്നിട്ടല്ലെങ്കിലും മൂല്യങ്ങളെക്കുറിച്ച്‌ ഏകദേശമായ ചില ധാരണകൾ സൂക്ഷിച്ചിരുന്നു. നിയതമായ നിർവചനങ്ങൾക്കോ സൂക്ഷമമായ വിശകലനത്തിനോ ആരും ഉദ്ദ്യമിച്ചിരുന്നില്ല. എന്നാലും ഒരു ചട്ടക്കൂടിനുള്ളിലാണ്‌ പെരുമാറുന്നതെന്ന്‌ ഉറപ്പുവരുത്താൻ ശ്രദ്ധയുണ്ടായിരുന്നു. ചില ചിട്ടകൾ അനാചാരങ്ങൾ ആയിരുന്നിരിക്കാം. ചിലതൊക്കെ ദുഷ്ടമായ അനാചാരങ്ങൾ പോലും ആയിരുന്നു. സദുദ്ദേശ്യത്തോടുകൂടി ആരംഭിച്ചതെങ്കിലും പതുക്കെപ്പതുക്കെ മനുഷ്യരെ ഏറെ വലയ്ക്കുകയും കഷ്ടപ്പെടുത്തുകയും ക്രൂരമായി ശിക്ഷിക്കുകയും ചെയ്യുന്നവയായിരുന്നു. ദൈവശാസിതമായ ആചരണമായിരുന്നുവല്ലോ സാബത്ത്‌. എന്നാൽ ആലോചനയോടു വിടചൊല്ലി ജഢാചാരങ്ങളിൽ കുടുങ്…

മഡൂർ: ഇന്ത്യയിലെ കരിക്കിന്റെ തലസ്ഥാനം

ആബെ ജേക്കബ്‌ നാളികേര വികസന ബോർഡ്‌, കൊച്ചി - 11
ബാംഗളൂർ - മൈസൂർ ദേശീയ പാതയോരത്ത്‌ മഡൂരിൽ പ്രവർത്തിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കരിക്ക്‌ മാർക്കറ്റിനെ കുറിച്ച്‌...
മദൂർ - ബാംഗളൂർ നിന്ന്‌ മൈസൂർ ദേശീയ പാതയിൽ 70 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഈ ചെറിയ പട്ടണം പണ്ട്‌ രുചികരമായ വടകൾക്കു പ്രശസസ്തമായിരുന്നു.  പക്ഷെ ഇന്ന്‌ ഇത്‌ ഏഷ്യയിലെ ഏറ്റവും വലിയ ഇളനീർ വിപണിയാണ്‌. ഇവിടെത്തെ ഇളനീർ മാർക്കറ്റിൽ ദിവസവും നടക്കുന്നത്‌ കോടികളുടെ വ്യാപാരമാണ്‌. അതുകൊണ്ടു തന്നെ മഡൂരിനെ ഇളനീരിന്റെ ഇന്ത്യൻ തലസ്ഥാനം  എന്നും പറയാം. 
പ്രകൃതിക്കിണങ്ങിയ ജീവിത രീതികളുമായി കൂടുതൽ ആളുകൾ പൊരുത്തപ്പെട്ടു തുടങ്ങിയതോടെയാണ്‌ കരിക്കിന്‌  നല്ലകാലം തുടങ്ങിയത്‌. വിളഞ്ഞ നാളികേരം മാത്രം വിളവെടുക്കുകയും കരിക്ക്‌ വെട്ടുന്നത്‌ എന്തോ വലിയ തെറ്റായി കരുതുകയും ചെയ്തിരുന്ന പഴയ ചിന്താഗതിക്ക്‌  ഇപ്പോൾ മാറ്റം വന്നിരിക്കുന്നു. തെങ്ങിൽ നിന്നുള്ള മറ്റൊരു ധനാഗമ മാർഗ്ഗമായിട്ടാണ്‌ ഇപ്പോൾ കർഷകർ കരിക്കിനെ കാണുന്നത്‌. അങ്ങനെയാണ്‌ മഡൂറിനു രാശി തെളിഞ്ഞത്‌. 
മൈസൂർ ഹൈവേയിലെ മഡൂരിൽ, 1992 ൽ സ്ഥാപിച്ച  മഡൂർ അഗ്രിക്കൾച്ചറൽ പ്രോഡ്യൂസ്‌ മാർക്കറ്റിംങ്ങ്‌ കമ്മിറ്റി…

ഇളനീർ: ശീതളപാനീയ വിപണിയിലെ പുത്തൻ താരോദയം

ഡോ. ജോസ്‌ ജോസഫ്‌ പ്രോഫസർ & ഹെഡ്ഡ്‌, വിജ്ഞാന വ്യാപനവിഭാഗം, കേരള കാർഷിക സർവ്വകലാശാല, പടന്നക്കാട്‌
പ്രകൃതിയിൽ ലഭ്യമായതിൽ ഏറ്റവും ശുദ്ധ ആരോഗ്യപാനീയമായ ഇളനീർ ആഗോള ശീതളപാനീയ വിപണിയിൽ തരംഗമായി മാറുന്നു. ആരോഗ്യജീവിതത്തിന്‌ വേണ്ട എല്ലാം  അടങ്ങിയിട്ടുണ്ടെന്ന വിശ്വാസത്തിൽ ലോകം ഇളനീർ ഉൽപന്നങ്ങളുടെ പിന്നാലെ ഓടുകയാണ്‌. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ അമേരിക്കയിലേയും യൂറോപ്പിലേയും ശീതളപാനീയ വിപണിയിൽ ഇത്ര നേട്ടമൂണ്ടാക്കിയ മറ്റൊരു ആരോഗ്യപാനീയമില്ല. ശീതളപാനീയ വിപണിയിലെ അടുത്ത വലിയ സംഭവമെന്ന്‌ (next big thing) ഇളനീരിനെ ഭക്ഷ്യ-പോഷക വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നു. പഞ്ചസാരയും  രാസപദാർത്ഥങ്ങളും ചേർത്ത്‌ നിർമ്മിക്കുന്ന  പാനീയങ്ങളും സോഡകലർന്ന ശീതള പാനീയങ്ങളും മടുത്ത്‌ തുടങ്ങിയ പാശ്ചാത്യയുവത്വം ശുദ്ധമായ ഇളനീരിനെ വലിയ ആവേശത്തോടെയാണ്‌ സ്വീകരിക്കുന്നത്‌. സ്വഭാവികതയാണ്‌ (naturality) ഭക്ഷ്യവിപണിയിലെ ഏറ്റവും പുതിയ പ്രവണത. ഈ മാറ്റത്തിൽ നിന്നും ഏറ്റവും അധികം നേട്ടമുണ്ടാക്കുന്ന ആരോഗ്യപാനീയമാണ്‌ ഇളനീർ.
അമേരിക്കയിലെ ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിന്റൽ (mintel) എന്ന മാർക്കറ്റിംഗ്‌ ഗവേഷണസ്ഥാപനം 2013-ൽ പുറത്തുവ…

കുലപതികൾ/ നോവൽ-18

സണ്ണി തായങ്കരി  
പതിവിന്‌ വിപരീതമായി വേനൽ കടുത്തു. മരുഭൂമിയിൽ അനുഭവപ്പെടുന്ന കൊടുംചൂടിനെ വെല്ലുംവിധമായി അന്തരീക്ഷതാപം. സൂര്യനിൽനിന്ന്‌ വർഷിക്കപ്പെട്ടത്‌ അഗ്നിസ്ഫുലിംഗങ്ങളായിരുന്നു. വറുതിയുടെ അടയാളമായി വടക്കൻ കാറ്റ്‌ ചീറിയടിച്ചു. സൂര്യതാപം അഗ്നിച്ചിറകുകൾ വിടർത്തി ഭൂമിയെയും അതിലുള്ള സകലത്തെയും ചുട്ടുപൊള്ളിച്ചു. ഭൂമിക്കടിയിലേക്ക്‌ ഊഴ്‌ന്നിറങ്ങിയ അഗ്നിനാവുകൾ നീരുറവയുടെ സ്രോതസ്സുകളെ നക്കിത്തുടച്ചു. വറ്റിവരണ്ട സമുദ്രങ്ങളുടെ അടിത്തട്ട്‌ വിണ്ടുകീറി. ഭൂമിയിൽനിന്ന്‌ പച്ചപ്പിന്റേതായതെല്ലാം അപ്രത്യക്ഷമായി. വയലിൽ രൂപംകൊണ്ട വിള്ളലുകൾ പാതാളത്തിലേക്കുള്ള ഗുഹാമുഖങ്ങളായി. അംഗഛേദം സംഭവിച്ചതുപോലെ ഉഷ്ണമേഖലയിലെ ശാപഭൂമിയായി വയലുകൾ തപിച്ചുകിടന്നു. 
നൂറുമേനി വിളഞ്ഞിരുന്ന, സമൃദ്ധി വസന്തംതീർത്ത കൃഷിയിടങ്ങളിൽ പുല്ലോ പാഴ്ചെടികളോ പോലും കുരുത്തില്ല. ആ തരിശിടങ്ങളിൽ കുളമ്പുകൾ കുത്താൻ കാലികൾ വിമുഖതകാട്ടി. കുടിവെള്ളവും ഭക്ഷണവുമില്ലാതെ ജനത്തിനൊപ്പം പക്ഷിമൃഗാദികളും നട്ടം തിരിഞ്ഞു. 
മരണം സാവധാനം ഭീകരതയുടെ മുഖം കാണിച്ചുതുടങ്ങി. അത്‌ ആദ്യം ആക്രമിച്ചതു പക്ഷികളെയാണ്‌. ആകാശവിതാനം സഞ്ചാരപഥമാക്കിയ അവ ചിറകുതളർന്ന്‌ ആദ്…