24 Jan 2013

കണ്ണടക്കവിതകള്‍

ഫൈസൽ പകൽക്കുറി
കണ്ണടക്കവിതകള്‍
ദുഷകരമാകല്ലേ തോഴീ .
കണ്ണ് കാണാന്‍
കണ്ണട വേണമെങ്കിലും
എന്റെ മനസ്സുപോലവ
പൊട്ടി തകര്‍ന്നത് നീയറിഞ്ഞോ .

വമ്പന്മാര്‍ നാട് ഭരിയ്ക്കയും
പിമ്പന്മാര്‍
ഊന്നു കൊടുക്കയും
ചെയ്യുന്ന വേളയില്‍ -
മുഖപുസ്തക
താളുകളില്‍
സൂപര്‍ നക്ഷത്രങ്ങള്‍
നിറഞ്ഞു നില്‍ക്കുന്ന
നേരവും -
ഞാനീ കണ്ണാട പണിയുന്ന
പാഴ് വേലയില്‍ -
കുരുങ്ങി കിടക്കുന്നു .

മിഴികള്‍ അടഞ്ഞും
ചൂട് കൊതിയ്ച്ചും
സഖി കിടക്ക മുറിയില്‍
കിടന്നു അലറി വിളിയ്ക്കവേ
ഇരുള്‍ മൂത്ത -
വഴികളില്‍ കണ്ണടയില്ലാതെ
തപ്പി തടയുന്നു
ഒരു കീര്‍ വെളിച്ചത്തിനായി .

കണ്ണടയാണോ -
അതോ ഈ പഴകി ദ്രവിച്ച
ഹൃദയമോ
കാഴ്ചയ്ക്ക്
ഭംഗം വരുതുന്നതെന്ന്
അറിയാതെ അഴലുന്നു
സഖീ ഞാന്‍ ചിലപ്പോള്‍ .

നേരം പാതി രാത്രി
കഴിഞ്ഞിട്ടും
ഒരു പോള
കണ്ണടയ്ക്കാതെ എന്‍ കണ്ണാടി
തിരയുന്ന പെണ്ണേ -
നിനക്ക് പ്രണയമോ
എന്നോട് സ്നേഹമോ .

എങ്കിലും ശുഭ രാത്രി
നേര്‍ന്നു ഞാനുറങ്ങാന്‍
കിടക്കട്ടേ -
അല്ലെങ്കില്‍ സഖി
ചില നേരം
പുഴകടക്കാന്‍ നോക്കും .....!
..........ശുഭ രാത്രി നേരുന്ന -

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...