സഞ്ചാരം

നന്മണ്ടന്‍

 

 

ഒരു പുഷ്പം കാട്ടി
പുഷ്പങ്ങളുടെ
ഒരു പൂക്കാലത്തിലെക്ക്
നിനക്കേ എന്നെ കൂട്ടികൊണ്ട്
പോകാനാവൂ
ഒരു ചിന്തയില്‍ തുടങ്ങി
ചിന്തകളുടെ ഒരു പ്രളയം
നിനക്കേ എന്നില്‍
സൃഷ്ടിക്കാനാവൂ
ഒരു വാക്കില്‍ തുടങ്ങി
വാക്കുകളുടെ പെരുമഴക്കാലം
തീര്‍ക്കാന്‍ എനിക്ക്
നിന്റെ സാമീപ്യം വേണം
മധുരംനുകര്‍ന്ന് പിന്നെയല്പം
വിശ്രമിച്ചു സഞ്ചരിക്കുന്ന
ഒരു പ്രാണിയേപ്പോലെ
കാലത്തില്‍ നിന്നും
കാലങ്ങളിലേക്ക്
സഞ്ചരിക്കാന്‍
ചിന്തകളുടെയും
വാക്കുകളുടെയും
പൂക്കാലം തീര്‍ത്ത്‌ നീയും
എന്നെ അനുഗമിക്കണം

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ