കോറാട്ട്
ലക്ഷ്മിക്കുട്ടി അമ്മ സ്മാരക
സാഹിത്യ
പുരസ്കാരം -
2013
എടപ്പാള്‍
: കോറാട്ട്
ലക്ഷ്മിക്കുട്ടി അമ്മയുടെ
സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ
രണ്ടാമത് സാഹിത്യ പുരസ്കാരത്തിന്
കൃതികള്‍ ക്ഷണിച്ചു.
2008 ജനവരിക്കും
2012
ഡിസംബറിനുമിടയില്‍
ഒന്നാംപതിപ്പായി പുറത്തിറങ്ങിയ
കവിതാസമാഹാരങ്ങള്‍ക്കാണ്
ഇത്തവണ പുരസ്കാരം നല്കുന്നത്.
അവാര്‍ഡായി
3001രൂപയും
മെമന്റോയും സര്‍ട്ടിഫിക്കറ്റും
നല്കും.
ചരമദിനത്തോടനുബന്ധിച്ച്
ജൂണില്‍ എടപ്പാളില്‍വെച്ച്
അവാര്‍ഡ് നല്കും.
കൃതികളുടെ
മൂന്നു കോപ്പികള്‍ ജയചന്ദ്രന്‍
പൂക്കരത്തറ,
ലക്ഷ്മിക്കുട്ടി
അമ്മ സ്മാരക സമിതി,
കോലൊളമ്പ്
po, എടപ്പാള്‍
- 679576 ,
മലപ്പുറം
ജില്ല.
Ph: 9744283321 എന്ന
വിലാസത്തില്‍ മാര്‍ച്ച് 31
നു
മുമ്പ് ലഭിക്കണം.
ജ്വാല അവാര്‍ഡ് 2012 - എസ് . സരോജത്തിന്
ജ്വാല അവാര്‍ഡ് 2012 - എസ് . സരോജത്തിന്
മലയാളത്തിലെ എഴുത്തുകാര്‍ക്ക് മുംബൈ
മലയാളികള്‍ വര്‍ഷം തോറും നല്‍കിവരുന്ന ജ്വാല അവാര്‍ഡ് ശ്രിമതി എസ്
സരോജതിന്റെ "വലക്കണ്ണികളില്‍ കാണാത്തത് " എന്ന ചെറുകഥാ സമാഹാരത്തിനു
ലഭിച്ചു . പ്രഭാത് ബുക്സ് പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകത്തിന് 15-
ആമതു ജ്വാല പുരസ്കാരമാണ് ലഭിച്ചത് . മുംബൈ മുളുണ്ട് അജിത് മെമ്മോറിയല്‍
ഹാളില്‍ നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ പ് രമുഖ മാധ്യമപ്രവര്‍ത്തകനായ ശ്രി കെ ഡി ചന്ദ്രനില്‍ നിന്നും പ്രശസ്ത്രിപത്രവും ശില്പവുമടങ്ങിയ അവാര്‍ഡ് സരോജം എറ്റുവാങ്ങി .