24 Jan 2013

അക്ഷരരേഖ


   ആർ.ശ്രീലതാവർമ്മ


 

അരക്ഷിതം ജീവിതം
                    മനുഷ്യ മന:സാക്ഷികളെ മരവിപ്പിക്കുന്ന പല സംഭവങ്ങൾക്കും നമ്മുടെ രാജ്യം സാക്ഷിയായിട്ടുണ്ട്.എങ്കിലും ഡൽഹി സംഭവത്തോളം കഠിനമായ ഒന്നിലൂടെ ഇൻഡ്യയുടെ മന:സാക്ഷി കടന്നുപോയിട്ടില്ല.ആരും എവിടെയും സുരക്ഷിതരല്ല എന്ന ഭീതി നാൾക്കുനാൾ വർദ്ധിച്ചു വരുന്നു.ഗർഭപാത്രത്തിനുള്ളിൽ മുതൽ ആരംഭിക്കുന്ന അരക്ഷിതത്വം ജീവിതകാലം മുഴുവൻ പെണ്ണിന്റെ കൂടെയുണ്ട്.വീട്ടിലും പൊതുവഴികളിലും വാഹനങ്ങളിലും അവളെ ആക്രമിക്കാൻ പതിയിരിക്കുന്നവർ പലരാണ്.ബന്ധുഭേദമില്ല,മിത്രഭേ

ദമില്ല,ആർക്കും എപ്പോൾ വേണമെങ്കിലും പെണ്ണിനെ കീഴടക്കാം,ക്രൂരമായി ഭോഗിക്കാം.ഹിംസവാസനകളുടെ പരമാവധി പ്രകടനങ്ങൾ അവളുടെ ശരീരത്തിൽ നടത്താം.ചോദിക്കാനും പറയാനും ആരുമില്ല.
            ഇവിടെ നിയമങ്ങളില്ലേ എന്ന് അദ്ഭുതപ്പെടുന്നതിനു മുൻപ് ഏത് നിയമമാണ് ഇവിടെ യഥാവിധി,യഥാസമയം നടപ്പാക്കിയിട്ടുള്ളതെന്ന് ആലോചിക്കണം.നിയമവും ക്രമസമാധാനപാലനവുമെല്ലാം യഥേഷ്ടം വെള്ളം ചേർത്ത്,തത്പരകക്ഷികൾക്ക് രക്ഷനേടാൻ പാകത്തിൽ മാറ്റിത്തീർത്തവയാണ്.രാഷ്ട്രീ
യസ്വാധീനത്തിന്റെയും പണത്തിന്റെയും മുന്നിൽ വഴിമാറുന്ന നിയമങ്ങളേ നമുക്കുള്ളൂ.
             കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ കുറ്റവാളികളുടെ എണ്ണത്തിലുണ്ടായ അമ്പരപ്പിക്കുന്ന വർധനവ് കാണാതിരിക്കരുത്.ബലാത്സംഗക്കേസു
കളുടെ എണ്ണത്തിലും കണക്കുകൾ പ്രകാരം ഞെട്ടിപ്പിക്കുന്ന വർധനവാണ് കാണുന്നത്.ബലാത്സംഗത്തിന് തൂക്കുകയർ നിയമം മൂലം നിലവിൽ കൊണ്ടുവന്നാലും കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവില്ല.കാരണം,മേല്പറഞ്ഞ നിയമത്തിൻ കീഴിൽ യഥാർഥ കുറ്റവാളികൾ അവർ അർഹിക്കുന്ന തരത്തിലുള്ള ശിക്ഷാനടപടികൾക്കും കോടതിവിചാരണയ്ക്കും വിധേയരാകും എന്നതിന് ഒരുറപ്പും ഇല്ല.
             ഡൽഹിസംഭവത്തിൽ പരക്കെയുണ്ടായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ആശാവഹമല്ലെന്ന് പറയുന്നില്ല.ജനരോഷം ഇത്രയ്ക്ക് പ്രകടമായ മറ്റൊരു സന്ദർഭം ഓർത്തെടുക്കാൻ കഴിയുന്നില്ല.പക്ഷേ,ദുരന്തങ്ങൾ ഉണ്ടായതിനു ശേഷം പതികരിക്കുന്നു എന്നതിനെക്കാൾ,ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനായി സ്ഥിരജാഗ്രതയോടെ വർത്തിക്കുക എന്നതിനാണ് പരിഗണന നൽകേണ്ടത്.സഫ്ദർജങ്ങ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തെളിയുകയും മറയുകയും ചെയ്യുന്ന ബോധത്തോടെ മരണത്തോട് പടപൊരുതിയപ്പോൾ,ബോധത്തിന്റെ വേളകളിൽ പെൺകുട്ടി ചോദിച്ചിരുന്ന ആ ചോദ്യം-"എന്നെ രക്ഷിക്കാനാകുമോ?"എന്ന ചോദ്യം-ഇൻഡ്യയിലെ ഓരോ പെൺകുട്ടിയുടെയും ഓരോ സ്ത്രീയുടെയും ചോദ്യമാണ്.ഈ ചോദ്യം ഉന്നയിക്കാനായി വെന്റിലേറ്ററോളം എത്തണമെന്നില്ല.മുന്നിലും പിന്നിലും ഇരുവശങ്ങളിലും അപകടമുണ്ടെന്ന ബോധത്തോടെ,ഏത് നിമിഷവും ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങളോടെ മാത്രമേ ഇനിയുള്ള കാലം സ്തീകൾക്ക് ജീവിക്കാനാകൂ.
                   വർധിച്ചു വരുന്ന കുറ്റവാസനകൾക്കും ഹിംസാത്മകതയ്ക്കും കാരണമായുള്ള സാമൂഹികസാഹചര്യങ്ങൾ പലതാണ്.കുടുംബബന്ധങ്ങളുടെ തകർച്ച,മനോരോഗങ്ങൾ എന്നിവ കൂടാതെ അമിതമായ പണക്കൊതിയും അനിയന്ത്രിതമായ മദ്യപാനവും കാരണങ്ങളാണിവിടെ.മദ്യവും മയക്കുമരുന്നും മനോരോഗവും കൂടിയാകുമ്പോഴത്തെ സ്ഥിതി പറയേണ്ടതില്ല.മൃഗീയമായ എന്നൊക്കെ മുൻപ് ചില വിശേഷണങ്ങൾ പലരും പ്രയോഗിച്ചിരുന്നു.ഏതൊരു മൃഗവും മനുഷ്യന് കണ്ണുയർത്തി നോക്കാവുന്നതിനും അപ്പുറം ഉയരത്തിലാണ്.മൃഗത്തോളം ഉയരാൻ ഇനിയും എത്രയോ പരിശ്രമിക്കേണ്ടിയിരിക്കുന്നു മനുഷ്യൻ!മൃഗങ്ങൾക്ക് മദ്യപാനവും മനോരോഗവും ഇല്ലെന്നു മാത്രമല്ല,ഹിംസയ്ക്കായി കാമത്തെ ഉപയോഗിക്കുന്ന രീതിയുമില്ല.
                ഡൽഹി ബലാൽസംഗത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ പുതിയ പരിപ്രേക്ഷ്യത്തിൽ കാണേണ്ടതുണ്ട്.കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമങ്ങൾ നടപ്പിൽ വരുത്തിയേ തീരൂ.സ്ത്രീയ്ക്കെതിരെ നടക്കുന്ന ഏതൊരു അതിക്രമവും,ലഘുവായ നിലയിലുള്ളതെന്നോ,ഗുരുതരമായതെന്
നോ ഉള്ള വ്യത്യാസം കൂടാതെ ചെറുക്കപ്പെടേണ്ടതാണ്.കലയിലെ കച്ചവടതാത്പര്യങ്ങൾക്കു മുന്നിൽ സ്ത്രീത്വത്തിന്റെ വില നിരന്തരം നഷ്ടമായിക്കൊണ്ടിരിക്കുന്നു.കലാവിഷ്കാരങ്ങളിൽ സ്ത്രീശരീരത്തിന്റെ പ്രലോഭനപരത സദാ ഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.ഈ പ്രവണതകളുടെ ദുഷ്ഫലം തിരിച്ചറിയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
          പരിഹാരനിർദേശമോ,പ്രതികരണങ്ങളോ അപഹരിക്കപ്പെട്ട ജീവന് പകരമാവുകയില്ല.എങ്കിലും,അപകടങ്
ങൾ തിരിച്ചറിഞ്ഞ്,വേണ്ട സമയത്ത് വേണ്ട പോലെ പ്രവർത്തിക്കനുള്ള സന്നദ്ധതയോടെ കഴിയുകയാണെങ്കിൽ കൂടുതൽ ജീവനുകൾ അപഹരിക്കപ്പെടാതെ നോക്കാം.പ്രതിരോധവും അതിജീവനവുമാണ് സ്ത്രീയെ സംബന്ധിച്ച് ജീവിതം;പുരുഷനെക്കാളുപരി.ജീവിക്കുക എന്നാൽ സമരം ചെയ്യുക എന്നാണ് സ്ത്രീ പഠിച്ചെടുക്കുന്ന പാഠം.ഈ സമരമുഖത്ത് സദാ നിലനിൽക്കുന്ന അരക്ഷിതത്വം തിരിച്ചറിയുമ്പോഴും തനിക്കും മറ്റുള്ളവർക്കും ഉണ്ടായി വരേണ്ട സുരക്ഷയായിരിക്കും അവളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.
 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...