ഗീത മുന്നൂര്‍ക്കോട് -
ഇല്ലുള്‍ വലിയാനകത്തോട്ട്
ആവിയായ് മറയാന്‍
കത്തും കരളിലെന്‍
കാരിരുമ്പുരുക്കം !
പോങ്ങുവതെങ്ങിനെ
മൂര്‍ദ്ധാവിലെന്‍
സിരകള്‍ പുകയുകയല്ലോ;
ചിന്താക്കുഴപ്പം !
ഊറുവാനാകില്ല
എന്‍ മിഴികളില്‍
നോട്ടപ്പകപ്പിന്‍
ഹരണക്കുരുക്ക് !
പടിയിറങ്ങാനാകുമോ
വാക്കായ്, വായ്ക്കകം
വരണ്ട നാക്കില്‍
ചൊറിയും ദുരന്തം !
ഒരേ വഴി
എന്റെ തൂലിക -
വിരല്‍ കൊര്‍ത്തിരിപ്പൂ
തണുപ്പും തുള്ളിച്ചു
കാത്തിരിപ്പൂ മഷിത്തുള്ളി !
ഉടഞ്ഞവസ്ഥാന്തരം പൂണ്ടൊരു
കവിതയാകാം;
സുഖദം, ശീതളം!
ആവിയായ് മറയാന്‍
കത്തും കരളിലെന്‍
കാരിരുമ്പുരുക്കം !
പോങ്ങുവതെങ്ങിനെ
മൂര്‍ദ്ധാവിലെന്‍
സിരകള്‍ പുകയുകയല്ലോ;
ചിന്താക്കുഴപ്പം !
ഊറുവാനാകില്ല
എന്‍ മിഴികളില്‍
നോട്ടപ്പകപ്പിന്‍
ഹരണക്കുരുക്ക് !
പടിയിറങ്ങാനാകുമോ
വാക്കായ്, വായ്ക്കകം
വരണ്ട നാക്കില്‍
ചൊറിയും ദുരന്തം !
ഒരേ വഴി
എന്റെ തൂലിക -
വിരല്‍ കൊര്‍ത്തിരിപ്പൂ
തണുപ്പും തുള്ളിച്ചു
കാത്തിരിപ്പൂ മഷിത്തുള്ളി !
ഉടഞ്ഞവസ്ഥാന്തരം പൂണ്ടൊരു
കവിതയാകാം;
സുഖദം, ശീതളം!