ആറാട്ടുമുണ്ടൻ

        


കാവിൽരാജ്‌  

കേരളനാടുഭരിച്ചൊരു ധീരനാം
പേരേറും രാജാവുണ്ടായിരുന്നു
കാരണം കൂടാതെ ആ ബലിമന്നനെ
വേരോടെ മാറ്റുകയായിരുന്നു.

എല്ലാർക്കും സമ്മതനായിരുന്നു ബലി
ണല്ലോരു നീതിമാനായിരുന്നു
നല്ലവരെയെന്നും തല്ലിയിറക്കുവാൻ
ഇല്ലാത്ത കുറ്റങ്ങൾ കാണുമല്ലോ.

വാമനമൂർത്തിയാലന്നത്തെ കേരളം
മൂന്നടി മാണ്ണാക്കി മാറ്റിയപ്പോൾ
പൊന്നിൻ കിരീടമഴിച്ചു മഹാബലി
നിന്നു,ശിരസ്സും കുനിച്ചുംകൊണ്ടേ.

ത്യാഗിയാം ആസുര രാജനെ പാതാള
ലോകത്തേക്കന്നു പറഞ്ഞു വിട്ടു
ശ്രാവണമാസത്തിലെത്തുന്ന മന്നന്നു
കോമാളിവേഷംകൊടുത്തുവിട്ടു.

പൂണൂലു നൽകിയതാരെന്നറിയില്ല
ഒലക്കുടയും പെരുവയറും
ആറാട്ടുമുണ്ടാനായ്‌ ചത്രീകരിക്കുന്ന
മൂഢന്മാരന്നുമുണ്ടായിരുന്നോ?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ