കാത്തിരുപ്പ്
എം.കെ.ഹരികുമാർ
ഞാൻ ബസ് സ്റ്റോപ്പിൽ
കത്തിരുന്നു.
സുഹൃത്ത് വന്നു ചേരാൻ
ഇനിയും മൂന്ന് മണിക്കൂർ കഴിയണം .
എന്നിട്ടും കാത്തിരിക്കുകയാണ്.
ധാരാളം വാഹനങ്ങളും
യാത്രക്കാരും എനിക്ക് മുന്നിലൂടെ
പായുകയാണ്.
എന്നാൽ ഞാൻ കാത്തിരിക്കുന്നത്
ആരെയാണെന്ന്
പെട്ടെന്ന് മറന്നു പോയിരിക്കുന്നു.