20 Sept 2012

മുട്ടുശാന്തി.!

ടി. കെ. ഉണ്ണി

കൊട്ടംചുക്കാതിക്ക് വാതം !
കുറുന്തോട്ടിക്ക് ചാഞ്ചാട്ടം !
സര്‍ക്കാരിന്നത് പൂന്തോട്ടം !
കേസരി*, പരിപ്പിന്റെ കൊണ്ടാട്ടം !
പൊട്ടും പൊടിയും പൂമ്പൊടിയും 
മേമ്പൊടിയായൊരു പട്ടയവും 
തട്ടുകടക്കൊരു മുട്ടുശാന്തി 
മട്ടുമാറുമ്പോഴതൊട്ടുമില്ല !!
കട്ടും കവര്‍ന്നും കളിപറഞ്ഞും
കയ്യിലകപ്പെട്ട  പാപഭോഗം 
കാലം കൊരുക്കുന്ന പൊന്‍കെണിയില്‍ 
കേഴുന്നതെന്താവാം, കാരുണ്യമോ !
കാമം കേമമെന്നുള്ള കഴുതജന്മം 
പേറുന്ന ഭാണ്ഡങ്ങള്‍ സ്വന്തമല്ലേ !!
ഭൂതാവേശിത കോമരങ്ങള്‍ പോലെ 
കല്‍പ്പിക്കയല്ലേ ഭ്രാന്ത്, വിധിപോലെ !
കടലിലെ  മണ്ണും കരയിലെ ജലവും 
ശൂന്യതയിലെ കാറ്റും വിണ്ണിലെ വിടവും 
പഥ്യമായ വിവരദോഷങ്ങളെല്ലാം
ഭൂമുഖത്തന്യം വിശപ്പാളികള്‍ക്കെന്നും !
രക്ഷക്കായോരപ്പൂപ്പന്‍താടി, അല്ലെങ്കിലൊരു-
ആറ്റനാറ്റ പ്രളയം, അതിലൊരു പെട്ടകം !!
അല്ലെങ്കിലെന്നെ  കൊടുക്കൂ രക്തദാഹികള്‍ക്ക്
ലോക  കാളക്കൂറ്റന്മാര്‍ ഉന്മാദിക്കട്ടെ..?
=========


വാല്‍ക്കഷ്ണം: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഉദിച്ചസ്തമിച്ച പുതുവസന്ത 
പൂന്തോട്ടങ്ങളിലെ വിത്തുകള്‍ മുളച്ചു കരിഞ്ഞത് ഓര്‍ത്തപ്പോള്‍ , ഒരു മുട്ടുശാന്തി..!!


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...