നടുങ്ങട്ടെ.

ശ്രീകൃഷ്ണദാസ്‌മാത്തൂര്‍
ഞാനൊന്ന് നടുങ്ങട്ടെ.
പക്ഷെ,
എവിടെയാണ് എന്റെ 
നടുക്കങ്ങള്‍..?
എത്ര മഴ വീണാലും
ഓരോ തുള്ളിക്കും 
നടുങ്ങി നടുങ്ങി ഇലകള്‍
കാലന്തരങ്ങളായ്‌ 
ചരിത്രം സൃഷ്ടിക്ക്ന്നു.
എനിക്ക് കൊതിയാവുന്നു,
അസൂയയും.


ആരോടും ചോദിക്കാതെ
ആരെയും ഗൌനിക്കാതെ 
ഒന്നലറട്ടെ,

എവിടെയാണ് എന്റെ 
സ്വനസ്തരങ്ങള്‍..?

കുളമ്പൊച്ചക്ക് അടിയറവു പറഞ്ഞു 
ഞരക്കങ്ങളായ` കഴിഞ്ഞേക്കാമേന്ന്‍ 
അത് നോമ്പ് നോറ്റിരിക്കുന്നു.
ഒരു കൊടും ചൂളയിലെ 
വേവുമിഷ്ടികച്ചോപ്പുപോലെ 
എനിക്ക് ആര്‍ക്കും വേണ്ടാത്തൊരു കൊടി.
മിണ്ടാതൊളിച്ചിരിക്കാന്‍.
ഉത്തരവുകളെ അനുവദിക്കാന്‍
തലയാട്ടി തലയാട്ടി ഇളക്കം.
ശബ്ദങ്ങളെ പൊതിഞ്ഞു 
പൂക്കളാക്കി പുഷ്പവൃഷ്ടി നടത്താന്‍
എന്റെ ശബ്ദം മറച്ച്
പ്രസ്ഥാനത്തിന്റെ മേനി നടിക്കാന്‍..

എനിക്ക് ചുറ്റും ചെകിളകള്‍.
വലിച്ചെടുക്കും ജീവന്റെ ഉന്മാദം,
ഞാനുമൊന്ന്‍ ജീവിക്കട്ടെ,
എവിടെയെനിക്കുള്ള ശ്വാസം,
എന്റെ ചെകിളകള്‍ ....?

കാറും കാറ്റും നീ പതിച്ച്ചെടുത്തില്ലേ
എന്റെ ജീവന്റെ രഹസ്യത്തിന്
ആദ്യം പോയി പേറ്റന്റെടുത്തില്ലേ,
നിന്റെ പരീക്ഷണങ്ങള്‍ നടത്താന്‍ 
ഞാനും വേണ്ടേ ജീവനില്ലാതെ...

ഞാനിനിയും ഗര്‍ഭത്തില്‍,
വിഷം വഹിക്കും
പ്ലാസന്റ ചുവന്നു ചുവന്നു 
ലോകത്തോളം വലിപ്പത്തില്‍..,
വെറും വൈതരണി.

ശിരസ്സോളം തളംകെട്ടും 
ഈ വൈതരണിയുടെ 
ചേലത്തിര വലിച്ചു കീറി
ഒരു മല മുഴക്കി കണക്കെ
ഞാനെന്റെ ദാഹം വിളിച്ചു പറയട്ടെ,
പ്രതികരിക്കാനുള്ള ദാഹം....

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ