ദിപുശശി തത്തപ്പിള്ളി
നീട്ടുമ്പോഴേക്കും പിൻവലിക്കുന്ന,
മറു കൈയുടെ നിർവികാരതയാണ്,
പ്രണയമെന്ന തിരിച്ചറിവുകളിൽ ;
നടന്നു തീർത്ത ഭ്രാന്തൻ ദൂരങ്ങളെത്രയോ.....
പറയാതടക്കിപ്പിടിക്കുമ്പോഴും
,
കാണാമുറിവുകളിലൂടെ ഒലിച്ചിറങ്ങുന്ന,
നനവിന്റെ നേരാണ് സ്നേഹമെന്നറിഞ്ഞ്;
മരുന്നു മണമുള്ള കട്ടിൽ
വിരിപ്പിൽ ,
കാലത്തിന്റെ വിരല്പാടിലുറയുന്നതെ സുഖം......