സന്തോഷ് പാലാ) mcsanthosh@yahoo.com മേഘങ്ങള്‍ മേഘങ്ങളോട് കലഹിച്ച് മലയിലേക്ക് മടങ്ങുന്നു മഴ മഴയോട് കലഹിച്ച് മണ്ണെടുത്തകലുന്നു നക്ഷത്രങ്ങള്‍ നക്ഷത്രങ്ങളോട് കലഹിച്ച് പുഴയിലൂടാറാട്ട് നടത്തുന്നു പ്രണയം പ്രണയത്തോട് കലഹിച്ച് പ്രാര്‍ത്ഥനയോടെ കൂപ്പുന്നു മൌനം മൌനത്തോട് കലഹിച്ച് മാനത്തേക്ക് നോക്കിയിരിക്കുന്നു നിഴലുകള്‍ നിഴലുകളോട് കലഹിച്ച് നിഴല്‍ക്കൂത്തിനൊരുങ്ങുന്നു കലഹങ്ങളെല്ലാമൊഴിഞ്ഞിട്ട് വേണമൊരു കാര്യം പറയാനെന്ന് മിന്നല്‍ സന്ദേശമയക്കുന്നമ്പിളി ഒരു ഒത്തുചേരലിന്റെ നേര്‍ത്തവിളി കാത്ത് പതിയെ നീളുന്നു ജനല്‍പ്പാളിയിലെ വിരല്‍പ്പാടുകള്‍. വാതില്‍ തുറന്നകലുന്ന കാറ്റടിച്ചടര്‍ത്തുന്നു കലഹിച്ചു മടുത്ത മിഴികളില്‍ നിന്നൊരു നനവ്.
27 Apr 2013
കലഹങ്ങള്‍
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...