ശ്രീദേവി നായർ
ആത്മാവിന്റെ ഉള്ളറകളിലെവിടെയോ
അറിയാതെ കിടന്ന ഒരു തുണ്ടു ഭൂമി
ഞാനറിയാതെ കയ്യേറിയ നിന്നെ
കുടിയൊഴിപ്പിക്കാൻ ഞാനിന്നും അശക്തയാണ്
ഉടമസ്ഥവകാശം ചോദിക്കാൻ ഒരിക്കലും നീ വരരുത്
കാരണം എന്റെ ആത്മാവു പോലും
പണയപ്പെട്ടതാണ്
എനിക്ക് സ്വന്തം ഞാൻപോലുമല്ല
എന്ന അറിവ് എന്നെ വേട്ടയാടപ്പെടുമ്പോൾ
നിന്നെ ഞാനെവിടെയാണ്
സ്വന്തമാക്കിവെക്കേണ്ടത്?