പായിപ്ര രാധാകൃഷ്ണൻ
കേരളത്തിന്റെ പ്രകൃതിഭംഗിയും വിഭവ സമ്പത്തും കണ്ട് ഭ്രമിച്ച് ആകർഷിക്കപ്പെട്ട വിദേശികൾ വിരുന്നുകാരായെത്തി ഭരണക്കാരായ കഥ ചരിത്രം നമുക്ക് നൽകുന്നു. കേരളതീരത്തെ കേരങ്ങൾ തങ്ങളുടെ പീലിക്കൈകളാൽ മാടിവിളിച്ച് അമൃതം നൽകി സൽക്കരിച്ച് സ്വീകരിക്കാനിടയായതിൽ തെല്ല് ഖേദിച്ചുകൊണ്ടുള്ള കവിതയാണ് ചങ്ങമ്പുഴയുടെ "തെങ്ങുകളുടെ വിഡ്ഢിത്തം". 29-10-1954 ൽ രചിക്കപ്പെട്ട ഈ കവിത "സ്പന്ദിക്കുന്ന അസ്ഥിമാടം" എന്ന കൃതിയിൽ നിന്നുള്ളതാണ്.
"എന്തുവേണ, മെന്തുവേണ, മിങ്ങു പോരു നിങ്ങൾ
എന്തുവേണമെങ്കിലുമതേകാമല്ലോ ഞങ്ങൾ!
നോക്കു, നോക്കു ഞങ്ങളേന്തും കാഞ്ചനക്കുടങ്ങൾ
കേൾക്കു, കേൾക്കു ഞങ്ങളാണാക്കൽപദ്രുമങ്ങൾ!
ഭംഗിയില്ലേ കാണുവാ, നണിയണിയായ് ഞങ്ങൾ
തിങ്ങിവിങ്ങി നിന്നിടുമീ വെൺമണൽത്തടങ്ങൾ?
ദൂരയാത്രകാരണം തളർന്നുപോയി നിങ്ങൾ
സാരമില്ലീപ്പൂന്തണലിൽ വിശ്രമിക്കു നിങ്ങൾ
മെല്ലെ, മെല്ലെ വീശി വീശി, സ്സൗഖ്യമേകാം ഞങ്ങൾ!
നല്ലപൊൻ കിനാക്കൾ പൂക്കും നിദ്ര പാകാം ഞങ്ങൾ!"
മാടിവിളിച്ചീവിധം മധുരമായ് ക്ഷണിച്ചാൽ
മാറിയൊഴിഞ്ഞാരുപോകും മറ്റുദിക്കിൽ പിന്നെ ?
ആഴിയലമാലകളിൽ തത്തിയുലഞ്ഞാടി
കോഴിക്കോട്ട് വന്നടുത്തിതന്നൊരു പായ്കപ്പൽ
ഗാമയുമനുചരരും കാലുകുത്തീമണ്ണിൽ;
ക്ഷേമലക്ഷ്മിക്കക്ഷണം കരടുപോയികണ്ണിൽ!
കേരകൽപഛായകളിൽ ചെന്നവരിരുന്നു;
ദൂരയാത്രാക്ലേശമവർ സർവ്വവും മറന്നു.
പ്രീതിയുൾച്ചേർന്നോതുകയായ്പ്പി
പാദപങ്ങൾ, ശോഭിതാഭിമാനവേപിതങ്ങൾ
(തുടരും)