27 Apr 2013

അപ്രിയ സത്യം


മോഹൻ ചെറായി

    അപ്രിയ സത്യങ്ങളോതും പുരുഷനോ -
    ടപ്രീതി തോന്നുന്നു നോക്കിലും വാക്കിലും
    ആണവൻ നെഞ്ചു തകർക്കാനയക്കുന്നു
    ആഞ്ഞു തറക്കും വിഷാസ്ത്ര-ശസ്ത്രങ്ങളെ
    നെഞ്ചു തകർന്നങ്ങു പ്രാണൻ ത്രസിക്കിലും
    നെഞ്ചകത്തിൽ നിന്നീമന്ത്രം മുഴങ്ങുന്നു :
    "അപ്രിയമാണെന്നും സത്യത്തിന്നാനനം
    അപ്രമാദിത്വമീ സത്യം സനാതനാം
    സത്യം ബലിക്കല്ലിലേറ്റിയോർ ബ്രൂണോയെ
    ജിഹ്വ ഛേദിച്ചന്നു അഗ്നിയിൽ തള്ളിയോർ
    അഗ്നിക്കും മേലെയാ നാവു ശബ്ദിക്കയിൽ
    ജിഹ്വനാദത്തിനും ക്ഷേത്രം പണിതവർ !
    അപ്രിയ സത്യങ്ങളോതിയോരേശുവി -
    ന്നാത്മീയ വേഷം ചമക്കുന്ന കൂട്ടരേ
    കണ്ടറിയുന്നു ഞാൻ സോക്രട്ടീസ്‌ ചുംബിച്ച
    കാളകൂട വിഷക്കപ്പു പേറുന്നോരെ
    ഭീരുക്കളോരോ നിമിഷം മരിക്കുന്നു
    ഭീതിയിൽ ദാസ്യം നടത്തുന്ന ജീവിതം
    ധീരൻ മരിക്കുന്നൊരൊറ്റ വട്ടം മാത്രം
    വീര സ്മരണ പുതുക്കിടും നാളെകൾ !
    അപ്രിയസത്യങ്ങൾ ചൊല്ലിയോരേറെയാ-
    ണവരുടെ ആർദ്രമാം രോദനം കേൾപ്പു ഞാൻ
    ഇക്കഥയെല്ലാമറിഞ്ഞിട്ടു മെന്തേ ഞാൻ
    അക്കഥ വിസ്മരിച്ചോതുന്നു അപ്രിയം !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...