വിഷുക്കണി


മീരാകൃഷ്ണ   


ഉറക്കെ വിളിച്ചങ്ങു പാടീ വിഷുപ്പക്ഷി
ഉണരുക കണികാണാൻ കണിയായുണരുക
കണിയായ്‌ വിടരുന്നൊരു മരമായ്‌ മാറുക
കർണ്ണികാരങ്ങൾക്കും കണിയൊരുക്കീടുക
എന്റെ കിനാവിന്റെ ജാലകപടിയിന്മേൽ
എന്തേ വിഷുപ്പക്ഷി ചിറകിട്ടടിക്കുന്നു
എന്റെയേകാന്തമാം ജീവിതയാത്രയിൽ
പിൻവിളി വിളിച്ചെന്തിനു പാടീ വിഷുപ്പക്ഷി
പാട്ടുമറന്നവളെങ്കിലും നിന്റെയാപാട്ടിലെൻ
പ്രണയാക്ഷരങ്ങളെ തൊട്ടുണർത്തീടവേ
നിന്റെ പാട്ടിന്നെന്റെ വേദനയൂറുന്ന
നെഞ്ചിലേക്കഗ്നിയായ്‌ ആളിപ്പടരവേ
കടലാസു പൂക്കളും കളിവെള്ളരിക്കയും കണി
കാണാനുണരുമ്പോൾ, വിഷുപ്പുലരി പതയുമ്പോൾ
കൈനീട്ടം കിട്ടിയ പഴയ ഒറ്റനാണയത്തുട്ടുമുറുകെ പിടിച്ച്‌
പോകട്ടെ, കണിക്കൊന്ന വിത്തുള്ള ഭാണ്ഡവും പേറി ഞാൻ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ