നീലാംബരി
സ്മൃതികളിൽ ഒരേകാന്തവാസം.
ആയുസ്സൊടുങ്ങാത്ത
ആത്മാക്കളുടെ
നിലവിളി മാറ്റൊലി കൊളളുന്നു.
നിശ്ചല ചിത്രങ്ങൾ
വേദാന്തമോതുന്നു.
മരുഭൂമിയിലെ തിളച്ചവെള്ളം പോൽ
തിളച്ചുമറിയുന്ന മനസ്സ്.
സ്മരണകൾ മരിച്ചുമണ്ണടിഞ്ഞ
മനോവികാരങ്ങളാണ്.
ജടപിടിച്ച കാട്ടിൽ ജരാനരകൾ
ബാധിച്ച ഒരു ബിംബം.
മൃത്യുശയ്യയിൽ നമ്മിലെ മാംസം
തണുത്തു മരച്ചിരിക്കും പോലെ
കട്ടപിടിച്ച ഒരു തണുപ്പ്.
ഭൂഗർഭത്തിലെങ്ങോ
അലിഞ്ഞുതീർന്നിട്ടും
പിന്നെയും പിന്നെയും
ബാക്കിയായഎല്ലിൻ കഷണങ്ങൾ
പോലെ സ്മരണയുടെ തിരിനാളങ്ങൾ.
നൂറായിരം ശരങ്ങൾ ദയയില്ലാതെ
പാഞ്ഞടുക്കുന്നു.
കീറിമുറിഞ്ഞ ദേഹത്തിൻ പഴുത്ത
വ്രണങ്ങൾ ലക്ഷ്യമാക്കി..
നിഴൽ വഴിമാറിയ ശൂന്യതയിലേക്ക്
തനിച്ചിരിക്കാൻ മടിക്കുന്ന ഓർമ്മകൾ
വിടാതെ പൈന്തുടരുന്നു...