ഓരോ മാസവും നൂറ് എഴുത്തുകാർ
എല്ലാ മാസവും 15 നു പുറത്തിറങ്ങുന്നു
സെപ്റ്റംബർ 15-ഒക്ടോബർ 15 ലക്കം
ഇവിടെ വായിക്കാം click here
മലയാളസമീക്ഷയുടെ മൂന്നാം ലക്കമാണിത്.
വായനക്കാരുടെയും എഴുത്തുകാരുടെയും
പിന്തുണ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടാനായത്
കൂടുതൽ പ്രവർത്തിക്കാനുള്ള പ്രചോദനമാണ്.
മലയാളത്തിലെ എല്ലാ എഴുത്തുകാരെയും ഇന്റർനെറ്റിൽ
കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്ഷ്യം.
എഴുത്തുകാരുടെ രചനകളോടൊപ്പം അവരുടെ ചിത്രങ്ങളും നെറ്റിൽ ലഭ്യമാകണം.
മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ
എഴുത്തുകാരുടെ കൃതികൾ മാസംതോറും പ്രസിദ്ധീകരിക്കുന്നത് മലയാളസമീക്ഷയാണ്.
പല അച്ചടി മാസികകളിലും ഇന്ന് ഇടം കുറവാണ്.
സാഹിത്യത്തിനുള്ള ഇടം മറ്റു വിഷയങ്ങൾ കൊണ്ടുപോകുന്നു.
പത്രങ്ങളാകട്ടെ, സാംസ്കാരിക വാർത്തകൾ പ്രാദേശിക
താളുകളിൽപ്പോലും കൊടുക്കാൻ മടികാണിക്കുന്നു.
ഇതു തീർച്ചയായും തെറ്റായ സന്ദേശമാവും നൽകുക.
മലയാളം എല്ലാ ക്ലാസ്സുകളിലും പഠിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് നന്നായി.
എന്നാൽ നമ്മുടെ ഭാഷയോടുള്ള മനോഭാവം മാറുന്നില്ല.
അതാണ് ഇനി മാറേണ്ടത്.
ഒരു സാംസ്കാരിക വികാരം ഇനിയും ശക്തിപ്പെട്ടിട്ടില്ല.
എഡിറ്റർ