ചാവുതുള്ളൽ

മീരാകൃഷ്ണ


ആ മിറ്റത്തു നിക്കണതാരാഞ്ചാ
വാളോ മറ്റാ
വാളക്കു മെച്ചിനി താണ്ടീം മിചേം
അങ്ങേ വീട്ടിലെ ചോതനോമറ്റാ
ചോതനെന്തിത്തിരി ചാ
തിക്കു വന്തിരിച്ചോ
തീയെന്തിത്തിനി ചാ
ങാ വല്ല കൊടലോ പണ്ടോ പുളുങ്കാനോ - മറ്റാ

കറ്റക്കളത്തിന്റെ നടുക്കു കുറുകെ കെട്ടിയ മുളംകമ്പിൽ കൈകളൂന്നി
മെതിക്കുന്ന പുലയത്തികളുടെ കുണ്ടികുലുക്കിച്ചിരിച്ചു? എന്നു നോവലിസ്റ്റ്‌
വിശേഷിപ്പിക്കുന്ന സംസാരത്തോടു കൂടിയാണ്‌ ചാവുതുള്ളൽ എന്ന നോവൽ
ആരംഭിക്കുന്നത്‌. ചാവ്‌-മുതൽ പാത്തുപ്പൊലി തായാൻ വരെയുള്ള ഭാഗങ്ങൾ
തലക്കെട്ടു പോലെ തന്നെ വ്യത്യസ്ത ഭാഷാ രൂപങ്ങളിലൂടെയാണ്‌ മുദ്രണം
ചെയ്യുന്നത്‌. ആലേഖനം ചെയ്യാതെ മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന ഇത്തരം
ഭാഷാഭേദങ്ങൾ നമുക്കു ലഭിക്കുന്നത്‌ സാഹിത്യ കൃതികളിലൂടെയാണ്‌. സംസ്ക്കാര
പഠനപരമായി ബന്ധമുള്ള അവ നമ്മുടെ ഭാഷയുടെ സ്വത്തായ്‌ മാറുന്നു.
ഇങ്ങനെയുള്ള  ഭാഷാഭേദങ്ങൾ എടുത്തുകാട്ടി പ്രാദേശികവും വംശീയവുമായ
ആവിഷ്കാരത്തിൽ കൂടി 50 വർഷങ്ങൾക്കു മുമ്പ്‌ ഉണ്ടായിരുന്ന ഇപ്പോഴും
പൂർണ്ണമായും ഒഴിഞ്ഞുപോകാൻ മടിക്കുന്ന പ്രാദേശികവും ജാതീയവുമായ
വ്യതിരിക്തത്തകളെ സമർത്ഥമായി ചിത്രീകരിച്ചിരിക്കുന്നു രാജു കെ വാസു
ചാവുതുള്ളലിൽ. ജന്മിത്വത്തിന്റെ ചൂഷണ തന്ത്രങ്ങളും പാർശ്വവൽകൃതരുടെ
ജീവിതവും സംസ്കാരവും തനിമയോടെ ഒപ്പിയെടുത്തിട്ടുണ്ട്‌. കഥയിലെ നായകർ
നീലനും മെയിലനും അഴകിയും ചിരുതയുമൊക്കെയാണ്‌. കഥ തുടങ്ങുന്നത്‌
കറുമ്പന്റേയും വള്ളിയുടേയും ജീവിതത്തിലൂടെയാണ്‌. പകുതി വെന്ത കട്ടുള്ള
മരച്ചീനി ഉപ്പിട്ടുണക്കിയ കൂരിമീനിന്റെ തലചുട്ടതും കൂട്ടി കറുമ്പനു
കൊടുക്കുന്നതും പണികഴിഞ്ഞ്‌ വന്നപ്പോൾ കൊണ്ടുവന്ന അന്തിക്കള്ളു കൂട്ടി
സ്വാദിഷ്ഠമായി കറുമ്പൻ കഴിക്കുന്നതും അവരുടെ ചില നാട്ടുവർത്തമാനങ്ങളും
എല്ലാം തികച്ചും നാടകീയ മുഹൂർത്തങ്ങളാണ്‌. അടിച്ചമർത്തപ്പെട്ടവരുടെ വേദന
നിറഞ്ഞ ജീവിതത്തിനിടയിൽക്കാണുന്ന സൂക്ഷ്മ സൗന്ദര്യമാണ്‌ നോവലിന്റെ
വെളിച്ചം.

തനതായ സൗന്ദര്യശാസ്ത്രവും പ്രത്യയ ശാസ്ത്രവും രചനയിൽ ഇടകലർന്നു
നിൽക്കുന്നുണ്ട്‌. വർണ്ണവ്യവസ്ഥയിൽ നിലകൊണ്ട ജീവിതത്തിന്റെ നിറമുള്ളതും
നിറമില്ലാത്തതുമായ അനു?വങ്ങളിലൂടെ പ്രാന്തികൃതമായ ഇടത്തിന്റേയും
ജനതയുടേയും ?​‍ാഷയുടേയും പുനഃസൃഷ്ടിതന്നെയാണ്‌ ചാവുതുള്ളലിൽ കാണുന്നത്‌.
കൃഷിയിടങ്ങളിലെ പണികളുടെ രീതികൾ കള്ളുഷാപ്പിലെ അന്തരീക്ഷം, മുതലായവ
എടുത്തുപറയുന്നുണ്ട്‌. ഗ്രാമീണവും, വംശീയവും, ജാതീയവും, പ്രാദേശികവുമായ
പദാവലികളുടെ ഒരു കലവറതന്നെയാണ്‌ ചാവുതുള്ളൽ. ?​‍ാവണകളിൽനിന്നോ
ആശയങ്ങളിൽനിന്നോ ഉരുത്തിരിഞ്ഞ കഥയായല്ല അനു?വബോധ്യമുളള ജീവിതങ്ങളെ
തൊട്ടറിഞ്ഞതുപോലുളള  കഥാഘടനയാണ്‌ ഇതിൽ ദർശിക്കുന്നത്‌. അനു?വങ്ങളുടെ
ആഴങ്ങളിൽ വേരുറപ്പിച്ചു കൊണ്ടുതന്നെയാണ്‌ നോവലിലെ ഓരോ ?​‍ാഗങ്ങളും
ചിത്രീകരിച്ചിരിക്കുന്നത്‌ എന്നുതോന്നും. സാമൂഹിക പരിവർത്തനത്തിനു
വേണ്ടിയുളള ആഹ്വാനമോ, സാമൂഹികാവസ്ഥയെപ്പറ്റിയോർത്തുള്
ള രോദനമോ അല്ല ഈ
നോവലിലുള്ളത്‌. ദുരിതങ്ങളും നഷ്ടങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ അവസ്ഥയിൽ
നിന്നുള്ള അതിജീവനത്തിന്റെ കഥയാണ്‌ ചാവുതുള്ളൽ.

പാർശ്വവത്കൃതസമൂഹത്തിന്റെ സ്വത്വാവിഷ്കാരത്തെ ആവിഷ്കരിക്കുന്ന ഒരു ?
‍ാഗമാണ്‌ ആചാരാനുഷ്ഠാങ്ങൾ. നാടോടി വായ്മൊഴികളുടെ ശാലീനതയും, അതോടൊപ്പം
ക്ലാസിക്കുകളുടെ ശിൽപചാരുതയും ഒരുപോലെ സമന്വയിപ്പിച്ച ?​‍ാഷാരൂപമാണ്‌
ചാവുതുള്ളലിൽ കാണാൻ സാധിക്കുന്നത്‌. അപ്പനായ കറുമ്പന്റെ മരണവും അന്നത്തെ
പുലയസമൂഹത്തിന്റെ ആചാരങ്ങളിലൂടെയുള്ള സംസ്കാര കർമ്മവും, മറ്റുളള
അനുഷ്ഠാനങ്ങളുമെല്ലാം വിശദമായി കൊടുത്തിട്ടുണ്ട്‌. മരിച്ചതിന്റെ 16-​‍ാം
നാളിലെ ചാവുതുള്ളൽ എന്ന കർമ്മത്തിന്റെ ചിത്രീകരണം നരവംശ ശാസ്ത്രത്തിനു
തന്നെ മുതൽകൂട്ടാണ്‌. പ്രതേകമായി ഒരു സമുദായത്തിന്റെ കഥകളിലൂടെയാണ്‌
സഞ്ചരിക്കുന്നതെങ്കിലും അടിച്ചമർത്തപ്പെട്ടവന്റെ വേദനകൾ എല്ലാം രാജു കെ
വാസു രേഖപ്പെടുത്തുന്നുണ്ട്‌. അധസ്ഥിതർ, എന്ന നിലയിൽ പീഢനങ്ങളാൽ തകർന്ന്‌
മറക്കുടക്കുള്ളിലൊതുങ്ങേണ്ടിവരുന്ന ആത്തേരമ്മമാരുടെ കഥകൾകൂടി
രേഖപ്പെടുത്തുമ്പോൾ നോവലിസ്റ്റിന്റെ ദർശനങ്ങളുടെ മഹത്വം  ആണു ദർശിക്കാൻ
കഴിയുന്നത്‌. സവർണ്ണമേധാവിത്വവും, പുരുഷമേധാവിത്വവും,
സമ്പന്നമേധാവിത്വവും ഒന്നിച്ചണിനിരത്തിയിരിക്കുകയാണ്‌ നോവലിസ്റ്റ്‌
ആധിപത്യവ്യവസ്ഥിതികളോടുള്ള നിശബ്ദമായ കലഹമായി മാറുന്നു ഇവിടെ രചന.
മരിച്ചെങ്കിലും എല്ലാവരൂടേയും ഉള്ളിൽ ജീവിക്കുന്ന ചിരുതകുഞ്ഞ്‌,
മറക്കുടയില്ലാതെ പുറത്തിറങ്ങി. ആത്തേരമ്മ, തേതിയിൽ ആവശിക്കുന്ന
ചിരുതകുഞ്ഞിനെ ഇംഗ്ലീഷ്‌ വായിച്ചുകേൾപ്പിക്കുന്നു. പൊടിയൻ,- അവൾക്ക്‌
വല്യാങ്ങളയായി മാറുമ്പോൾ മനുഷ്യഹൃദയത്തിൽ സമത്വബോധത്തിനും അപ്പുറം ‍്ര?
‍ാതൃബോധത്തിന്റെ ഞാറ്റൊലിപാട്ടുകൾ മൂളുകയാണ്‌ ചാവുതുള്ളൽ എന്ന നോവൽ.
നോവലിലെ ഓരോ കഥാപാത്രങ്ങളും അടിസ്ഥാനപരമായി ദുഃഖിതരാണ്‌, ദുരന്താനു?വങ്ങൾ
നർമ്മസ്ഫുരിതവുമായ ഇഴകൾ തുന്നിച്ചേർത്തിട്ടുണ്ട്‌. ചാവുതുള്ളലിൽ ചില
‍്ര?മാനു?വങ്ങൾ അപ്പാടെ പകർത്തിയിട്ടുമുണ്ട്‌. ചാവുതുള്ളൽ വായിക്കുമ്പോൾ
സ്വത്വാവിഷ്കാര സമൃദ്ധമായി ദലിത്‌ ജീവിതം അവതരിപ്പിച്ച്‌ സാഹിത്യത്തിന്റെ
മുഖ്യധാരയിൽ അതിന്‌ ഇടംനേടിയെടുത്ത ഠ.ഗ.ഇ വടുതല (19211988) യുടെ കഥകൾ
ഓർമ്മവരും. അദ്ദേഹവും എഴുതിയതിലധികവും സ്വസമുദായത്തിന്റെ കഥകളായിരുന്നു.
നീലൻ അതിരമ്പുഴയിൽ പോകുന്നതും കാളിയുമായുള്ള രഹസ്യബന്ധവും
വർണ്ണിച്ചിട്ട്‌ അവസാന?​‍ാഗമാകുമ്പോൾ കാളിക്ക്‌ അമാനുഷികപരിവേഷമാണു
കൊടുക്കുന്നത്‌. ഇവിടെ ഒരുസമുദായത്തിന്റെ ആചാരമര്യാദകളും
അന്ധവിശ്വാസങ്ങളും സ്വാ?​‍ാവികമായി സന്നിവേശിപ്പിച്ചിരിക്കുന്നു.
കാഞ്ഞിരപ്പള്ളിയിലേക്കുള്ള കുടിയേറ്റവും, മതംമാറലും, വില്ലുവണ്ടിയും,
മർഫിസായിപ്പും ഒന്നും രചനക്കന്യമല്ലാതായിതീരുന്നു. കറുമ്പന്റെ
മരണമറിയിക്കാൻ കല്ലാര്റ, നിണ്ടൂർ, മാഞ്ഞൂർ, കുറുപ്പുന്തറ, കടുത്തുരുത്തി,
അതിരമ്പുഴ എന്നിവിടങ്ങളിലെല്ലാം ആളുപോകുന്നതായി പറയുന്ന നോവലിസ്റ്റ്‌
കഥാപത്രങ്ങൾ ജീവിച്ചിരുന്ന സ്ഥലം മനപൂർവ്വം മറച്ചുവെയ്ക്കുന്നു.
ചിന്തിക്കുക എന്ന ജോലി വായനക്കാരനിലേക്ക്‌ നൽകുകതന്നെയാണ്‌ പ്രതി?
‍ാശാലിയായ  നോവലിസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. ഒരു വള്ളത്തിലൂടെയുള്ള
യാത്രയെപറ്റി പറയുമ്പോൾ വെച്ചൂരുവഴി വേമ്പനാട്ടുകായലിലൂടെ വൈക്കത്തെത്തി
തലയോലപറമ്പിലെത്താം എന്നു പറയുന്നുണ്ട്‌. ഇവിടെ മനസ്സിലാക്കാൻ
കഴിയുന്നത്‌ കഥാകൃത്ത്‌ സൃഷ്ടിക്കു തെരഞ്ഞെടുത്ത സ്ഥലം മാന്നാനമോ അതിന്റെ
പരിസരപ്രദേശമോ ആയിരിക്കാം എന്നുള്ളതാണ്‌. അന്നത്തെ ജലഗതാഗതത്തിന്റെ ഒരു
റൂട്ടുമാപ്പ്‌ തന്നെയാണിത്‌. മാന്നാനത്തുനിന്ന്‌ അന്ന്‌ ജലഗതാഗതം
ഉണ്ടായിരുന്നു.
മികവ്‌:-
       സാധാരണ കീഴാളരെകുറിച്ചുള്ള കൃതികളിൽ വിദ്യാ?​‍്യാസം കടന്നുവരാൻ
മടിക്കുന്നതായി കാണാറുണ്ട്‌. ഇതിൽ കോട്ടയം ഇങ്ങട പ്രസിദ്ധീകരിച്ച
ബൈബിൾനെപറ്റിയും, മാതൃ?​‍ൂമിപത്രം വായിക്കുന്നതിനെപറ്റിയും,
മാന്നാനംപ്രസ്സിനെപ്പറ്റിയും പൊടിയൻ ഇംഗ്ലീഷ്‌ പഠിക്കുന്നതും ഒക്കെ
വിഷയമാക്കിയിട്ടുണ്ട്‌. നവീനം എന്നർത്ഥം വരുന്ന പദത്തിൽനിന്നാണ്‌ നോവൽ
എന്ന വാക്കിന്റെ ഉത്‌?വം എന്നു പറയപ്പെടുന്നു. അങ്ങനെയെങ്കിൽ ഇതൊരു
മികച്ച നോവൽ തന്നെയാണ്‌. സാധാരണ രീതികളിൽനിന്ന്‌ വ്യത്യസ്തമായി ഒന്നു
മുതൽ 49 വരെയുള്ള എണ്ണൽസംഖ്യകൾ വിചിത്രമായ അക്ഷരങ്ങളിലൂടെയാണ്‌
രേഖപ്പെടുത്തിയിരിക്കുന്നത്‌. ചാവ്മുതൽ പാത്തുപ്പൊലിതായാൻവരെ എന്താണെന്നു
നോവലിസ്റ്റോ, അവതാരകനോ വിശദീകരിച്ചിട്ടില്ല. കണ്ടുപിടിക്കേണ്ട ചുമതല
വായനക്കാരന്റേതായി മാറുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞ പരമാർത്ഥം ?
‍ാഷാശാസ്ത്രകാരൻമാരുടേയും നിഘണ്ടുകാരന്റേയും ശ്രദ്ധയിൽപെടാത്ത
സംസ്കാരത്തിന്റേയും ?​‍ാഷയുടേയും മുദ്രപതിഞ്ഞ ആ ?​‍ാഷാപ്രയോഗങ്ങൾ
പാർശ്വവത്കൃതസമൂഹം രഹസ്യമായി ഉപയോഗിച്ച, സാമൂഹികരേഖകൾ തന്നെയായി മാറുന്ന
അക്ഷരകണക്കുകളാണെന്നുള്ളതാണ്‌. ആ അറിവ്‌ തുടർന്നുള്ള അന്വേഷണങ്ങൾക്കു
പ്രേരകമായി മാറുമ്പോൾ ചാവുതുള്ളൽ എന്ന നോവൽ ഏറ്റവും കൂടുതൽ
പഠനസാദ്ധ്യതയുള്ള കൃതിയായി മാറുകയാണ്‌.
പിഴവ്‌:-
       ഗ.ജ.രാമനുണ്ണിയുടെ അവതാരികയിൽ പറയുന്നതുപോലെ അവകാശസമരങ്ങൾക്ക്‌ നേതൃത്വം
കൊടുത്തത്‌ അംബേദ്ക്കറല്ല, അയ്യങ്കാളിയാണ്‌. 49-ൽ 37 അദ്ധ്യായങ്ങളിലും
രതിയുടെ അതിപ്രസരമാണു കാണുന്നത്‌. നൈസർക്ഷികതയിൽ നിന്ന്‌ അകന്ന
ഇടങ്ങളിലും രതികടന്നുവരുമ്പോൾ ആത്മരതിയിൽ അ?​‍ിരമിക്കുന്നുവോ എന്ന
സന്ദേഹമുണർത്തുന്നു. എന്നാൽ ഇരയുടെ അനു?വത്തെതന്നെ ആയുധമാക്കുമ്പോൾ
രതിയുടെ ധർമ്മം മറ്റൊന്നാകുന്നു. പ്രതിഷേധത്തിന്റേയും
പ്രതിരോധത്തിന്റേയും ആഗ്നേയസ്ഫുലിംഗങ്ങൾ ഉതിർത്ത്‌
ക്രൗഞ്ചമിഥുനങ്ങൾക്കിടയിൽ അസ്ത്രമാകുമ്പോൾ നോവലിൽ ഒരു മറുവായന
സാധ്യമാകുന്നു.
       സൈന്ധവനാഗരികതയുടെ ?​‍ൗതികതയിൽ നിന്നാരം?​‍ിച്ച കീഴാളചരിത്രം
അതിസൂക്ഷ്മതയോടെ ചിത്രീകരിക്കുമ്പോൾ ക്രയവിക്രയങ്ങൾക്കു കീഴാളർ രഹസ്യമായി
ഉപയോഗിച്ചുപോന്നിരുന്ന കണക്കുകൾ പരിചയപ്പെടുത്തിയതിലൂടെ തുടർന്നുള്ള
പഠനത്തിനും നോവൽ വഴിയൊരുക്കുന്നു. 49-വരെ രാജു കെ വാസു എഴുതിയ
അക്ഷരകണക്കുകൾ ഇവിടെ നൂറുവരെ പൂർത്തിയാകുന്നു.

1.      ചാവ്‌
2.      തോവ്‌
3.      തിലവ്‌
4.      പാത്തു​‍്‌
5.      തട്ടൽ
6.      തടവൽ
7.      ഞൊളയ്ക്കൽ
8.      വലിവ്‌
9.      തായാൻ
10.     പൊലിവ്‌
11.     പൊലിചാവ്‌
12.     പൊലിതോവ്‌
13.     പൊലി തിലവ്‌
14.     പൊലിപാത്തു​‍്‌
15.     പൊലി തട്ടൽ
16.     പൊലി തടവൽ
17.     പൊലി ഞൊളയ്ക്കൽ
18.     പൊലി വലിവ്‌
19.     പൊലി തായാൻ
20.     തോ പൊലിവ്‌
21.     തോ പൊലിചാവ്‌
22.     തോ പൊലിതോവ്‌
23.     തോ പൊലി തിലവ്‌
24.     തോ പൊലിപാത്തു​‍്‌
25.     തോ പൊലി തട്ടൽ
26.     തോ പൊലി തടവൽ
27.     തോ പൊലി ഞൊളയ്ക്കൽ
28.     തോ പൊലി വലിവ്‌
29.     തോ പൊലി തായാൻ
30.     തില പൊലിവ്‌
31.     തില പൊലിചാവ്‌
32.     തില പൊലിതോവ്‌
33.     തില പൊലി തിലവ്‌
34.     തില പൊലിപാത്തു​‍്‌
35.     തില പൊലി തട്ടൽ
36.     തില പൊലി തടവൽ
37.     തില പൊലി ഞൊളയ്ക്കൽ
38.     തില പൊലി വലിവ്‌
39.     തില പൊലി തായാൻ
40.     പാത്തു പൊലിവ്‌
41.     പാത്തു പ്പൊലിചാവ്‌
42.     പാത്തു പ്പൊലി തോവ്‌
43.     പാത്തു പ്പൊലി തിലവ്‌
44.     പാത്തു പ്പൊലിപാത്തു​‍്‌
45.     പാത്തു പ്പൊലി തട്ടൽ
46.     പാത്തു പ്പൊലി തടവൽ
47.     പാത്തു പ്പൊലി ഞൊളയ്ക്കൽ
48.     പാത്തു പ്പൊലി വലിവ്‌
49.     പാത്തു പ്പൊലി തായാൻ
50.     തട്ടൽ പൊലിവ്‌
51.     തട്ടൽ പൊലി ചാവ്‌
52.     തട്ടൽ പൊലിതോവ്‌
53.     തട്ടൽ പൊലിതിലവ്‌
54.     തട്ടൽ പൊലിപാത്തു​‍്‌
55.     തട്ടൽ പൊലി തട്ടൽ
56.     തട്ടൽ പൊലി തടവൽ
57.     തട്ടൽ പൊലി ഞൊളയ്ക്കൽ
58.     തട്ടൽ പൊലി വലിവ്‌
59.     തട്ടൽ പൊലി തായാൻ
60.     തടവൽ പൊലിവ്‌
61.     തടവൽ പൊലിചാവ്‌
62.     തടവൽ പൊലിതോവ്‌
63.     തടവൽ പൊലി തിലവ്‌
64.     തടവൽ പൊലിപാത്തു​‍്‌
65.     തടവൽ പൊലി തട്ടൽ
66.     തടവൽ പൊലി തടവൽ
67.     തടവൽ പൊലി ഞൊളയ്ക്കൽ
68.     തടവൽ പൊലി വലിവ്‌
69.     തടവൽ പൊലി തായാൻ
70.     ഞൊളയ്ക്കൽ പൊലിവ്‌
71.     ഞൊളയ്ക്കൽ പൊലിചാവ്‌
72.     ഞൊളയ്ക്കൽ പൊലിതോവ്‌
73.     ഞൊളയ്ക്കൽ പൊലി തിലവ്‌
74.     ഞൊളയ്ക്കൽ പൊലിപാത്തു​‍്‌
75.     ഞൊളയ്ക്കൽ പൊലി തട്ടൽ
76.     ഞൊളയ്ക്കൽ പൊലി തടവൽ
77.     ഞൊളയ്ക്കൽപൊലി  ഞൊളയ്ക്കൽ
78.     ഞൊളയ്ക്കൽ പൊലി വലിവ്‌
79.     ഞൊളയ്ക്കൽ പൊലി തായാൻ
80.     വലിവ്‌ പൊലിവ്‌
81.     വലിവ്‌ പൊലിചാവ്‌
82.     വലിവ്‌ പൊലിതോവ്‌
83.     വലിവ്‌ പൊലി തിലവ്‌
84.     വലിവ്‌ പൊലിപാത്തു​‍്‌
85.     വലിവ്‌ പൊലി തട്ടൽ
86.     വലിവ്‌ പൊലി തടവൽ
87.     വലിവ്‌ പൊലി  ഞൊളയ്ക്കൽ
88.     വലിവ്‌ പൊലി വലിവ്‌
89.     വലിവ്‌ പൊലി തായാൻ
90.     തായാൻ പൊലിവ്‌
91.     തായാൻ പൊലിചാവ്‌
92.     തായാൻ പൊലിതോവ്‌
93.     തായാൻ പൊലി തിലവ്‌
94.     തായാൻ പൊലിപാത്തു​‍്‌
95.     തായാൻ പൊലി തട്ടൽ
96.     തായാൻ പൊലി തടവൽ
97.     തായാൻ പൊലി  ഞൊളയ്ക്കൽ
98.     തായാൻ പൊലി വലിവ്‌
99.     തായാൻ പൊലി തായാൻ
100.    പൊലി പൊലിവ്‌
ചാവുതുള്ളൽ      - രാജു കെ വാസു
പബ്ലിഷേഴ്സ്‌            - ഡി.സി. ബുക്ക്സ്‌

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?