മുയ്യം രാജന്‍
കൂമ്പടഞ്ഞ കളയാണ്
കഥയും കവിതയുമെന്ന്
നിരൂപക വൃന്ദം
വിതയും വിപ്ലവും
വിളഞ്ഞ മണ്ണില്‍
മാറ്റക്കൃഷി
അനിവാര്യമെന്ന്
വായനക്കൂട്ടം
വിളഞ്ഞ മണ്ണില്‍
മാറ്റക്കൃഷി
അനിവാര്യമെന്ന്
വായനക്കൂട്ടം
കാലത്തെ
കള കേറാതെ
കാക്കേണ്ട കടമ
കവിയ്ക്കും കര്‍ഷകനും
കൃഷി നശിച്ചാലും വേണ്ടില്ല
ഈണത്തില്‍ നീട്ടിപ്പാടാവുന്ന
പുതിയൊരു
ആട്ടക്കഥ വേണം
നമുക്കതിനെ
മണ്ഡരീയമെന്നു
നാമകരണം ചെയ്താലോ..?