വേണു വി ദേശം
കുഞ്ഞേ - ഹൃദ്ക്രുഷ്ണമണി പൊട്ടി നിന്നു പോകുന്നൂ, നിന്റെ-
കുഞ്ഞേ - ഹൃദ്ക്രുഷ്ണമണി പൊട്ടി നിന്നു പോകുന്നൂ, നിന്റെ-
കത്തിയാളുന്ന ചിതയ്ക്കരികെ, വിമൂഢം ഞാന്‍.
എത്രമേല്‍ കരാളമീ ദൈവനീതിയെന്നെന്റെ
ഹൃത്തടം വിങ്ങുന്നുണ്ട്, നിന്‍ നിസ്സഹായതയിങ്കല്‍.
ഉള്ളിലാഴത്തില്‍ നിന്നും ഉണര്‍ന്നസന്ത്രാസങ്ങള്‍
തള്ളിവിട്ടതാം നിന്നെ - അലയാന്‍, അന്വേഷിക്കാന്‍.
അഴിയാക്കുരുക്കുകള്‍ ഇഴനീര്‍ത്തുവാനാകാം
അറിവിന്നവസാനം തേടീ നീ തളര്‍ന്നതും
സാധോ, നിന്‍ രക്തത്താലെ പവിത്രീകരിക്കുവാ-
നാകുമോ, നശിച്ചൊരീ മണ്ണിന്റെ മാത്സര്യങ്ങള്‍?