ശ്രീകൃഷ്ണദാസ് മാത്തൂര്‍
ചരക്കു ട്രെയിനിനു തലവച്ചു നദി കിടക്കുന്നു.
ദൃക്സാക്ഷി വാക, ഉച്ചിയില്‍ രക്തം പൊടിക്കുന്നു.
വെട്ടിക്കളഞ്ഞ പാരിജാത- പ്പൂമണം നട്ടപ്പാതിരായ്-
ക്കീ കാറിന്‍റെ മുന്നില്‍ ചാടു- ന്നെത്ര വീട്ടുമുറ്റങ്ങള്‍
ചരല്‍വാക്കുമായെത്തുന്നു.
റോട്ടിലിറങ്ങി നി-
ന്നിളം പാലപ്പൂ ചുണ്ണാമ്പു ചോദിക്കുവോള്‍ .
കാറിലെനിക്കൊപ്പം മൂര്‍ദ്ധാവിലാണിയാഴ്ന്ന നീലി.
രാത്രിയുടെ ഇറയ്ക്കാത്ത കിണര്‍കണ്ണിലീറന്‍ കിട്ടാ-
താഞ്ഞു കൊത്താന്‍ തിറവച്ച് രക്തമണ്ഡലി!
മുണ്ടു മടക്കിക്കുത്തിയ ടിപ്പറി- നടിപ്പെട്ട കാറുപോലെ ഗ്രാമം,
ഒരുപ്പോക്കു പോയ ശ്രീകരത്തി- ന്നോര്‍മ്മയിലൂര്‍ദ്ധ്വന്‍ വലിക്കുന്നു.
സ്വപ്നത്തില്‍ അമരമിളക്കും ചുണ്ടനും
ആറന്‍മുളക്കണ്ണാടിത്തണ്ണീര്‍ തടവും ശീവേലിക്കച്ചയുടുത്തുകൊണ്ടിരുന് നപ്പനും
കാറിരമ്പത്തില്‍ ഞെട്ടിയ.പോലെ.....
അവസാനയാമത്തില്‍ യാത്ര വഴിയുടെ മുനമ്പില്‍ തീരുന്നു,
"വഴിയിവിടെ തീരുന്നു..."
വീട്ടില്‍ വിളക്ക് തെളിയുന്നു..
ചരക്കു ട്രെയിനിനു തലവച്ചു നദി കിടക്കുന്നു.
ദൃക്സാക്ഷി വാക, ഉച്ചിയില്‍ രക്തം പൊടിക്കുന്നു.
വെട്ടിക്കളഞ്ഞ പാരിജാത- പ്പൂമണം നട്ടപ്പാതിരായ്-
ക്കീ കാറിന്‍റെ മുന്നില്‍ ചാടു- ന്നെത്ര വീട്ടുമുറ്റങ്ങള്‍
ചരല്‍വാക്കുമായെത്തുന്നു.
റോട്ടിലിറങ്ങി നി-
ന്നിളം പാലപ്പൂ ചുണ്ണാമ്പു ചോദിക്കുവോള്‍ .
കാറിലെനിക്കൊപ്പം മൂര്‍ദ്ധാവിലാണിയാഴ്ന്ന നീലി.
രാത്രിയുടെ ഇറയ്ക്കാത്ത കിണര്‍കണ്ണിലീറന്‍ കിട്ടാ-
താഞ്ഞു കൊത്താന്‍ തിറവച്ച് രക്തമണ്ഡലി!
മുണ്ടു മടക്കിക്കുത്തിയ ടിപ്പറി- നടിപ്പെട്ട കാറുപോലെ ഗ്രാമം,
ഒരുപ്പോക്കു പോയ ശ്രീകരത്തി- ന്നോര്‍മ്മയിലൂര്‍ദ്ധ്വന്‍ വലിക്കുന്നു.
സ്വപ്നത്തില്‍ അമരമിളക്കും ചുണ്ടനും
ആറന്‍മുളക്കണ്ണാടിത്തണ്ണീര്‍ തടവും ശീവേലിക്കച്ചയുടുത്തുകൊണ്ടിരുന്