ജയചന്ദ്രന്‍ പൂക്കരത്തറ
9744283321
അമ്മാവന്‍
ഒരു
മജിഷ്യനെ
സ്റ്റേഷനില്‍
വെച്ചു കണ്ടു.
"ചെറിയൊരു
മാജിക്ക് കാണിച്ചാല്‍
നന്നായിരുന്നു.”
റെയില്‍പ്പാളത്തില്‍നിന്ന്
ഒരു
കരിങ്കല്ലു കഷ്ണമെടുത്ത്
ഇരുകൈകള്‍
കൊണ്ട്
നന്നായൊന്നു
തുടച്ചു.
“ഇതാ
കഴിച്ചോളൂ"
നീട്ടിയ
കൈയില്‍
വന്നു
ചേര്‍ന്നത്
കല്ക്കണ്ടം.
ഭാഷയെ
കല്‍ക്കണ്ടമാക്കിയ
മാന്ത്രികന്‍.