സി.പി.രാജശേഖരൻ
കണ്ണീര്‍ പന്തലിലെ ആഘോഷങ്ങള്‍
യുവജനോല്‍സവങ്ങളില്‍ നിന്നുയരുന്ന
കണ്ണീരും കരച്ചിലും നാം എത്റ നാളായി കേട്ടു കയ്യടിയ്ക്കുന്നു. മൂന്നാലു
ദിവസം ആടിപ്പാടി, ചിരിച്ചും കളിച്ചും ചിലര്‍ പോകുമ്പോള്‍, വന്നവരില്‍
ഭൂരിഭാഗവും കരഞ്ഞും ഏങ്ങലടിച്ചും നഷ്ടപ്പെട്ട പേരും പ്റശസ്തിയും ധനവും
ഓര്‍ത്തു വിലപിച്ചും കണ്ണീരോടെയാണു് അരങ്ങു വിടുന്നതു്. കോടികള്‍
ചിലവാക്കി, രാഷ്ട്റീയക്കാര്‍ക്കും ഭരണാധികാരികളില്‍ ചിലര്‍ക്കും പിന്നെ
അദ്ധ്യാപക സംഘടനാ കോമാളികള്‍ക്കും കുറച്ചു ദിവസം അടിച്ചുപൊളിയ്ക്കാന്‍
ഒരവസരം എന്നതിലുപരി ഈ കോമാളിക്കളിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു് പ്റത്യേക
പ്റയോജനം ഉണ്ടാകുമെന്നു് തോന്നുന്നില്ല. ന്റ്ത്യവേദിയില്‍ നിന്നും സംഗീത
വേദിയില്‍ നിന്നുമെല്ലാം അപസ്വരങ്ങള്‍ ഉയരുന്നതു് ഇതു് ആദ്യമായല്ല.
പണ്ടേ, യുവജനോല്‍സവങ്ങളില്‍ ചില കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ടു്.
അതില്‍ ചിലതു് മനപ്പൂര്‍വമല്ലെന്നും, സംഭവിച്ചുപോകുന്നതാണെന്നും
നമുക്കറിയാം. യുവജനോല്‍സവങ്ങളിലെ പാകപ്പിഴകളും അതു നിവര്‍ത്തിയ്ക്കാനുള്ള
വഴികളും ചൂണ്ടിക്കാട്ടി ഈ ലേഖകന്‍ , 30 വര്‍ഷം മുമ്പു് കേരളത്തിലെ ഏറ്റവും
വലിയ പത്റ്ങ്ങളിലൊക്കെ എഴുതിയിരുന്നു. വേറെ പലരും ഇതേക്കുറിച്ചു് പലതവണ
എഴുതിയിട്ടുണ്ടു്. പിന്നീടു് മനസ്സിലായി, അതിലൊന്നും
വലിയകാര്യമില്ലെന്നു്, സ്വയം ആ വേദികളില്‍ നിന്നു് വിരമിയ്ക്കുകയും
ചെയ്തവര്‍ പലരുമുണ്ടു്. കാരണം, തിരുത്തേണ്ടവരെ തിരുത്താന്‍
അതിനധികാരമുള്ളവര്‍ക്കു പോലും കഴിയാത്ത കാലത്താണു്, ഞാനും നിങ്ങളും
ജീവിയ്ക്കുന്നതു്. എല്ലാം ഒരു രാഷ്ട്റീയക്കളിയുടെ ചൂട്ടുവെളിച്ചം
മാത്റമെന്നു് നമുക്കൊക്കെ മനസ്സിലായിക്കൊണ്ടിരിയ്ക്കുന്നു .
പക്ഷേ, ടീവിയില്‍ കാണുന്നതുപോലെ
ഈ യുവജനോല്‍സവവും ഒരു റിയാലിറ്റി ഷോയിലെ എലിമിനേഷന്‍ റൌണ്ടായി,
കുഞ്ഞുങ്ങളെ, ഇങ്ങിനെ കരയിപ്പിയ്ക്കണോ? എന്നു് വീണ്ടും ചോദിച്ചു
പോവുകയാണു്.മൂവായിരത്തിലധികം കുട്ടികള്‍ മല്‍സരിയ്ക്കുന്ന, കേരളത്തിലെ
യുവജനോല്‍സവ വേദി, ഈ ലോകത്തിനു തന്നെ ആദ്യകാലത്തു് അദ്‌ഭുതം പകരുന്ന
ഒന്നായിരുന്നു, ഇതിന്റെ തുടക്കത്തില്‍. പതുക്കെ പതുക്കെ അതിന്റെ പുതുമയും
മൂല്യവും ആകര്‍ഷകത്വവുമെല്ലാം മങ്ങുക എന്നതും സ്വാഭാവികം. പക്ഷേ ആകെ
പങ്കെടുക്കുന്നവരില്‍ ഒരു ശതമാനം പേരെ മാത്റം ആനന്ദിപ്പിയ്ക്കുകയും ബാക്കി
99 ശതമാനം പേരേയും നിരാശപ്പെടുത്തുകയും ചെയ്യുന്ന ഒരു മാമാമ്ങ്കം
ശുഭപര്യവസാനിയാണെന്നു് വിധിയെഴുതുന്നതില്‍ പന്തികേടുണ്ടെന്നു പറയാതെ വയ്യ.
ടീവി ഷോയില്‍ ആദ്യം മുതലേ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്കു നല്‍കി,
കുട്ടികളെ പൊക്കി, പൊക്കി കൊണ്ടുവന്നു് ഒറ്റയിടലാണു് എലിമിനേഷന്‍
റൌണ്ടില്‍. അവരെല്ലാം കരഞ്ഞും കലങ്ങിയും രംഗം വിട്ടു പോവുകയും
ചെയ്യും.അതുപോലെയാണിപ്പോള്‍ ഈ യുവജനോല്‍സവ വേദികളും. സ്കൂളില്‍ നിന്നു
ഫസ്റ്റും സെക്കന്റും വാങ്ങിയവര്‍ ഉപജില്ലയിലും പിന്നെ ജില്ലയിലും
മല്‍സരിച്ചു് മുന്നേറണം. എല്ലാ സ്കൂളിലേയും ഒന്നാം സമ്മാനക്കാരാണു് അവിടെ
മല്‍സര രംഗത്തുള്ളതു്. അതായതു് മോശക്കാരല്ല മല്‍സരിയ്ക്കുന്നതു്
എന്നര്‍ഥം. ആദ്യമല്‍സരത്തില്‍ ജയിച്ചു കേറുന്നതുതന്നെ ക്ളേശകരമാണു്.
അതുകഴിഞ്ഞു് അതിലെ ഒന്നാം സ്ഥാനക്കാരുമാത്റമാണു് ജില്ലാ മല്‍സരങ്ങളില്‍
എത്തുന്നതു്. അവിടെയും ആയിരങ്ങള്‍ സങ്കടക്കടലിലാഴുന്നതും ആരും
അറിയുന്നില്ല. അവിടുത്തെ ഒന്നാം സ്ഥാനക്കാര്‍ വീണ്ടും ഏറ്റുമുട്ടുന്നതാണു്
സംസ്ഥാന യുവജനോല്‍സവ വേദി. ഊപജില്ല കഴിയുന്നതോടെ, ഇതു, വിദ്യാര്‍ഥികള്‍
തമ്മിലുള്ള മല്‍സരം എന്നതു മാറി, രക്ഷകര്‍ത്താക്കള്‍ തമ്മിലുള്ള മല്‍സരമായി
മാറിക്കഴിഞ്ഞിരിയ്ക്കും. അതോടെ മല്‍സരത്തിന്റേയും മല്‍സരാര്‍ഥികളുടേയും
നിറവും കോലവും മാറിക്കഴിഞ്ഞിട്ടുണ്ടാകും.
സെപ്റ്റംബര്‍- ഒക്റ്റോബര്‍
മാസങ്ങളില്‍ സ്കൂളുകളില്‍ നിന്നാരംഭിയ്ക്കുന്ന ഈ മല്‍സരത്തിന്റെ
കൊട്ടിക്കലാശം ആണു് സത്യത്തില്‍ , ഫെബ്റുവരി-മര്‍ച്ചു മാസത്തില്‍
നടക്കുന്ന സംസ്ഥാന മല്സരത്തില്‍ ഉറഞ്ഞു തുള്ളുന്നതു്. പഠനത്തിലോ, മറ്റു
വീട്ടുകാര്യങ്ങളിലോ,ശ്രദ്ധിയ്ക് കതെ, യുവജനോല്‍സവം മാത്റം
ലക്ഷ്യമാക്കി, കഷ്ടപ്പെടുന്ന കുട്ടികളാണു് അവസാനം ഈ സ്റ്റേജിനുപിന്നില്‍
നിന്നു് കരയുന്നതു് എന്നറിയുന്ന ഒരഛന്റെ വേദനയോടെ പറയട്ടെ. ദയവായി ഈ
കലോള്‍സവ മാമാങ്കം, ഇവിടെ നിര്‍ത്തുക. ഇതിനു് അനേക കോടി
ചിലവാകുന്നുണ്ടു്. ആ തുകകൊണ്ടു് കൂടുതല്‍ പേര്‍ക്കു് സ്കോളര്‍ഷിപ്പു
നല്‍കാനും ഗ്രേയ്സു്‌മാര്‍ക്കു നല്‍കി പ്റോല്‍സാഹിപ്പിയ്ക്കാനും ഉതകും വിധം
യുവജനോല്‍സവത്തെ പരിഷ്കരിയ്ക്കേണ്ട സമയം വൈകിയിരിയ്ക്കുന്നു. സ്കൂളുകളിലെ
മല്‍സരത്തില്‍ ജയിയ്ക്കുന്ന ഒന്നും രണ്ടും സമ്മാനക്കാര്‍ക്കു്
സ്കോളര്‍ഷിപ്പും, ഏ ഗ്രേയ്ഡു കിട്ടുന്നവര്‍ക്കു് ഗ്രേയ്സു മര്‍ക്കും
നല്കി, മല്‍സരം അതാതു സ്കൂളിലും കോളേജിലും തന്നെ
അവസാനിപ്പിയ്ക്കണം.(സ്കൂളദ്ധ്യാ പകരുടെ പാര്‍ഷ്യാലിറ്റി തടയാന്‍
സ്കൂളില്‍തന്നെ പ്റത്യേകം ഒരു സമിതി ഉണ്ടാക്കിയാല്‍ മതി.) അദ്ധ്യാപകരുടേയും
രക്ഷാകര്‍ത്താക്കളുടെയും അധിക ജോലിയും പണത്തിന്റെ ദുര്‍ച്ചിലവും
അവസാനിയ്ക്കും. സംഘടിപ്പിയ്ക്കാനും ആഘോഷമാക്കാനും ചിലവാക്കുന്ന കോടികള്‍
അനേകം വിദ്യാര്‍ഥികള്‍ക്കു് പ്റയോജനപ്പെടുത്തുകയും ചെയ്യാം. ഇതു പക്ഷേ,
ഇന്നത്തെ അദ്ധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും സമ്മതിയ്ക്കുമെന്നു
തോന്നുന്നില്ല. അവര്‍ക്കു നല്ല കാര്യങ്ങള്‍ നടപ്പിലാവുകയല്ല വേണ്ടതു്,
അതില്‍കയ്യിട്ടുവാരാനും കൊള്ളയടിയ്ക്കാനും അതുവച്ചു് ആളാകാനും കഴിയണമല്ലോ.
എന്തായാലും യുവജനോല്‍സവ വേദികളില്‍ വീഴുന്ന, പിഞ്ചു കുഞ്ഞുങ്ങളുടെ
കണ്ണുനീര്‍, ഇനിയും കണ്ടു നില്‍ക്കുന്നതു് നമ്മുടെ വിദ്യാഭ്യാസ
മേഖലയ്ക്കു് ഗുണം ചെയ്യുമെന്നു് തോന്നുന്നില്ല.
cp99rajsekhar@gmail.com 9447814101