വെള്ളിയോടൻ
എന്റെ പ്രണയം
നാടോടി സ്ത്രീകളോടാണ്
മുന്നിലെ പല്ല് കൊഴിഞ്ഞ
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുള്ള
ജഢ പിടിച്ച്, വാരിക്കെട്ടിയ
മുടികളുള്ള
നാറ്റംബ്രാൻഡ്
സു (ദുർ) ഗന്ധം പൂശിയ
കല പില കൂട്ടുന്ന
നാടോടിപ്പെണ്ണിനോട്
അവളിൽ
കഥകളും കവിതകളുമില്ല
നൃത്തവും നാട്യവുമില്ല
നഗരത്തിന്റെ ഔപചാരികതയില്ല
മൊബെയിൽ ഫോണിന്റെ ശൃംഗാരവുമില്ല
ജീവിതവും പ്രണയവുമുണ്ട്
ആത്മാവും ശരീരവുമുണ്ട്
ഒരു ന്യൂ ജനറേഷൻ പെണ്ണ്.