ഒന്ന് - വര്‍ഗം
കൊടിത്തൂവയും
നായ്കുരണയും
ചേരും
ചൊറിയും.
കൊടികളുടെ
സാധാരണ ധര്‍മം
ഒന്ന്.
ജനനം മുതല്‍
വര്‍ഗ സമരത്തില്‍
മൂവരും ഒരേ വര്‍ഗം,
ദൈവം- അദ്വൈദം
ചൊറിഞ്ഞ് ചൊറിഞ്ഞ്
രാവും പകലും പക്കവും
മാതവും
പത്ത് ദിക്കു
ഈരേഴുലകവും
ഞങ്ങള്‍,
വലഞ്ഞ് വലഞ്ഞ്
ചൊറിവ് തന്ത്രങ്ങള്‍
മെനഞ്ഞ് മെനഞ്ഞ്
മൂര്‍ത്തികള്‍
പുതുനികുതികള്‍
ആകാശ നീലിമയില്‍നിന്ന്
കടയുവാന്‍
ആഴക്കടലില്‍ നിന്ന്
ആവാഹിക്കുവാന്‍
പദ്ധതികള്‍ -
കമ്മീഷന്‍
പോരാഞ്ഞ് യൂനിവേര്‍സിറ്റിയില്‍
റിസെര്‍ച് ഫാക്കല്ടി!
ഞാന്‍ ചിന്തിച്ചുപോകുന്നു :
കരം,
കരംപിരിക്കാനും, കക്കാനും
കോഴവാങ്ങാനും മാത്രം!
രണ്ട് - നെയ്ത്ത്
നീ നെയ്യുന്ന വസ്ത്രം
നിനക്കുള്ളത്
വല-എനിക്കുള്ളതും
നിന്‍റെ രജ്ജു
എന്‍റെ നിഹനത്തിന്നു തന്നെ.
നീയെനിക്ക് വായ്പ തരും
അത്
തൂങ്ങിച്ചാവാന്‍
അപ്പോള്‍
നീനെയ്ത വെള്ളകൊണ്ട്
ഈ ശവത്തെ
പുതപ്പിക്കും-
റീത്ത് വയ്ക്കും
ഒരിക്കലും എനിക്ക്
നാണം മറയ്ക്കാന്‍ തരില്ല.
നീ നിനക്കുവേണ്ടി മാത്രം!
നെയ്യുന്നു പട്ടുപുടവ.