26 Nov 2015

രണ്ടു കഥകൾ


കവിത സംഗീത്‌

"കറുത്ത മൂക്കുത്തിയിട്ട മണ്ടിപ്പെണ്ണ്‌"

പഴയ ഒരു തറവാട്‌ വീട്‌ - ഒരു കൂട്ടം പത്തു പതിനഞ്ചു വയസ്സുള്ള പെൺകുട്ടികൾ ജനാൽ ചുവട്ടിലിരുന്ന്‌ കൊത്തംങ്കല്ല്‌ കളിക്കുന്നു. കൂട്ടത്തിൽ വെച്ച്‌ ഏറ്റവും മണ്ടിയായിരുന്നു ഗീതു. ബാക്കിയുള്ളവരെല്ലാം അവളെ കളിയിൽ തോൽപ്പിക്കും. അവൾക്ക്‌ തോൽവി ഒരു പുതുമയല്ല. പാവം അവളെ കാണാനും മറ്റുള്ളവരുടെ അത്ര ചന്തം ഇല്ലായിരുന്നു.
സ്ക്കൂളിൽ അവൾ എന്നും വൈകിയേ എത്തു. അധ്യാപികമാർ അവളെ എന്നും വഴക്കു പറയുമായിരുന്നു. ഗീതു അവളുടെ സുഹൃത്തുക്കളായ രാധുവിന്റെയും നീലിയുടെയും സ്മിതയുടെയും അടുത്ത്‌ സങ്കടം പറഞ്ഞു. " നിങ്ങളൊക്കെ എങ്ങന്യാ പരീക്ഷക്കു പാസാവുന്നത്‌"? അവരെല്ലാം അവളെ കളിയാക്കി. അമ്മയി അകത്തുനിന്നു വിളിച്ചു കൂവി. "ഗീതു നീ ഇന്ന്‌ കണക്ക്‌ പഠിക്കാൻ എപ്പഴാ വര്യാ"?
അവൾ കണക്കിൽ മോശമായതുകൊണ്ട്‌ അവിടുത്തെ സ്ക്കൂളിലെ ടീച്ചർ ആയ അവളുടെ അമ്മായി പുഷ്പയാണ്‌ അവളെ വീട്ടിൽ പഠിപ്പിക്ക്യാ. അവൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാ അമ്മായീടെ ഈ നശിച്ച വിളി!! അവൾ ആകെ തളർന്നു, ഒരു ബുക്കും പേനയും എടുത്ത്‌ അമ്മായിടെ മുറിയിലേക്ക്‌ അമ്മായി കറുത്ത ഫ്രെയിം ഉള്ള കണ്ണാടിയും ഇട്ട്‌ അവളെ കണക്കു പഠിപ്പിക്കാൻ തുടങ്ങി. അവൾടെ കൂട്ടുകാരികളായി നീലുവും രാധുവും സ്മിതയും അവൾ പഠിക്കാൻ ഇരിക്കുന്ന മുറിയിലേക്കു ചെന്നു. അവരെ കണ്ടയുടനെ അമ്മായി ഗൗരവത്തോടെ ചോദിച്ചു. "ഹും എന്താ എല്ലാവരും കൂടെ ഇവിടെ കൂടിയിരിക്കുന്നത്‌? ഗീതുവിനെ ഞാൻ പഠിപ്പിക്കുന്നത്‌ കണ്ടില്ലേ? എന്താ നിങ്ങൾക്കും കണക്കു പഠിക്കണോ? അവർ അമ്മായിയുടെ സ്വരം കേട്ടപ്പാതി എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു. പാവം ഗീതു രാത്രി പാതിര വരെ അമ്മായി കൊടുത്ത കണക്കുകൾ ചെയ്തു തീർക്കുകയായിരുന്നു. അവൾടെ ദയനീയാവസ്ഥകണ്ട്‌ നീലു അവളുടെ മുറിയിൽ കയറി ചോദിച്ചു.
"ഗീതു നിനക്ക്‌ നല്ലപോലെ പഠിച്ചു മാർക്ക്‌ വാങ്ങിക്കൂടെ? എന്നാൽ പിന്നെ അമ്മായി നിന്നെ ഇങ്ങനിരുത്തി പഠിപ്പിക്കില്ലാലോ?"
ഗീതു തലയാട്ടി. അവൾ കൂട്ടുകാരികളുടെ ഒപ്പം ഉറങ്ങാൻ കിടന്നു.
കൂട്ടത്തിൽ കുസൃതിയായിരുന്നു രാധു. അവൾ ലൈറ്റ്‌ എല്ലാം ഓഫ്‌ ചെയ്ത്‌ എല്ലാവരും കിടന്ന ശേഷം ഒരു സൂത്രപണിയൊപ്പിച്ചു. എല്ലാ മുതിർന്നവരുടെ മുഖത്ത്‌ താടിയും മീശയും വരിച്ചിടുക. അവർ കറുത്ത കളറിലുള്ള മീശ ഓരോരുത്തർക്കായി രാധു വരച്ചു. പിറ്റേനാൾ പുലർന്നപ്പോൾ എല്ലാവരും തമ്മാമിൽ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു. ദേഷ്യക്കാരിയായി അമ്മായി പുഷ്പ രാധുവിനേം, നീലുനേം, ഗീതുവിനേം, കവിതനേം നിരത്തി നിർത്തി ചോദിച്ചു. "ആരാണിതു ചെയ്തത്‌. ആരാന്നുവേച്ചാ എളുപ്പം പറയ്ണതാ നല്ലത്‌. കുട്ടികളൊന്നും മിണ്ടിയില്ല. എല്ലാത്തിനേം അമ്മായി ചൂരൽ വെച്ച്‌ തല്ലി. അപ്പോഴാ രംഗത്തേക്ക്‌ അവർക്കേറ്റവും ഇഷ്ടമുള്ള ഒരു അമ്മാവൻ കയറി വന്നത്‌. സ്നേഹം കൊണ്ട്‌ അവർ അയാളെ "സേതുണ്ണാ" എന്നാ വിളിക്ക്യാ- സേതുവിന്‌ കുട്ടികളുടെ കുസൃതി പിടികിട്ടി. സേതു കൈനിറയെ മിഠായിയുമായി കുട്ടികളുടെ അടുത്തേക്കു വന്നു. ഗീതുവിനെ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ചു കൊണ്ട്‌ അവൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ബുൾബുൾ മിഠായി കൊടുത്തു.
യൂർക്കാലിപ്റ്റസിന്റെ മരത്തിൽ കയറി എല്ലാവരും കളികൾ തുടങ്ങി. രാധുവും, സ്മിതയും, നീലുവും, ഗീതുവും പതിവുപോലെ വീടുവെച്ചു കളിച്ചു. പെട്ടെന്ന്‌ ആരോ അകത്തു നിന്ന്‌ ഉച്ചത്തിൽ കരയുന്നത്‌ കേട്ടു. നാലുപേരും കൂടെ പേടിച്ചകത്തേക്ക്‌ ചെന്നു. നോക്കുമ്പോൾ അമ്മായി മുത്തശ്ശിയുടെ കൈപിടിച്ച്‌ കരയുന്നു. "എന്താ പറ്റ്യേ അമ്മായി" എന്തിനാ കരയ്ണേ" എന്ന്‌ ഗീതു ചോദിച്ചു. "മുത്തശ്ശി നമ്മളെ വിട്ടു പോയി മക്കളേ" എന്നായിരുന്നു. അമ്മായീടെ ഉത്തരം നാലുപേരും കൂടെ കരയാൻ തുടങ്ങി. അപ്പോഴേക്കും ആ തറവാട്ടിലെ അംഗങ്ങളെല്ലാം അവിടെയെത്തി. എല്ലാവരും മുത്തശ്ശിയുടെ കാൽ തൊട്ട്‌ നമസ്ക്കരിക്കാൻ തുടങ്ങി. മുത്തശ്ശിയെ വെള്ളമുണ്ട്‌ പുതപ്പിച്ച്‌ താഴേക്കു കിടത്തി. കുട്ടികളെല്ലാവരും തുടങ്ങി. അന്ന്‌ ആ വീട്ടിൽ ആരും ഉണ്ടും ഉറങ്ങിയുമില്ല.
ഗീതുവിന്റെ സ്ക്കൂളിൽ റിസർട്ട്‌ വന്നു. ഗീതു എല്ലാ വിഷയത്തിനും തോറ്റു. വീട്ടിൽ തിരിച്ചെത്തിയ പാടെ അവൾ കട്ടിലിൽ കിടന്നു കരയാൻ തുടങ്ങി. അവളുടെ അമ്മ അവളെ ഒരുപാടു വഴക്കു പറഞ്ഞു. സ്മിതയും, രാധുവും അവളെ ആശ്വസിപ്പിച്ചു. അവൾക്ക്‌ ശിക്ഷയായി അന്നു മുഴുവനും അമ്മ ആഹാരം കൊടുത്തില്ല. അവൾ വിശന്നു അവശയായി. കൂട്ടുകാരികളെല്ലാവരും കൂടി അവളെ
വട്ടമിട്ടു. ഓരോരുത്തരും അവരവരുടെ കൈയ്യിലുള്ള ഭക്ഷ്യവസ്തുക്കൾ അവൾക്ക്‌ കൊടുത്തു. അപ്പോഴും അവളുടെ മുഖത്ത്‌ നിഷ്ക്കളങ്കത നിറഞ്ഞ മനോഭാവം.
എല്ലാവരും വീണ്ടും പഴയതുപോലെ കളിക്കാൻ തുടങ്ങി. ഗീതു കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒന്നു കാൽ തെന്നി വീണു. പിന്നീടവൾക്ക്‌ എഴുന്നേൽക്കാൻ പറ്റുന്നില്ലായിരുന്നു. കാലിന്റെ എല്ലിനു ക്ഷതം പറ്റി. ഉടനെ തന്നെ അവളുടെ അമ്മാവനും അമ്മയും കൂടെ അവളെ ആശുപത്രിയിൽ എത്തിച്ചു. അവളുടെ കാൽ പ്ലാസ്റ്റർ ഇട്ടു. നടക്കാൻ പറ്റാത്ത അവസ്ഥയായി. കൂട്ടുകാർക്ക്‌ അവൾ കളിക്കാൻ കൂടാത്തതുകൊണ്ട്‌ വല്ലാത്ത വിഷമമായി. അവൾ ആ കട്ടിലിൽ തന്നെ നാളുകൾ കിടപ്പായി. നീണ്ട നാളുകൾക്കു ശേഷം അവൾ വീണ്ടും സുഹൃത്തുക്കളുടെ കൂടെ കളിക്കാനിറങ്ങി. എല്ലാവരും കൂടി റോഡരികിൽ കളിച്ചുകൊണ്ടിരിക്കവെ പെട്ടെന്ന്‌ ഗീതുവിനെ കാണാതായി. രാധുവും നീലുവും വീട്ടിനകത്തേക്കു കരഞ്ഞോടി " അമ്മായി നമ്മുടെ ഗീതുവിനെ കാണാനില്ല" അവർ പരിഭ്രമത്തോടെ എല്ലായിടത്തും
തിരച്ചിൽ തുടങ്ങി. അവിടെയൊന്നും അവളെ കണ്ടില്ല.
അവളുടെ അമ്മാവൻ പോലീസിൽ പരാതി നൽകി. പക്ഷെ അതെല്ലാം
വിഫലമായി. പുതിയ അദ്ധ്യായന വർഷം വീണ്ടും തുടങ്ങി. രാധുവും, നീലുവും സ്മിതയും സ്ക്കൂളിൽ പോവാൻ തുടങ്ങി. ഗീതുവിനെ ഓർത്ത്‌ അവളുടെ
സഹപാഠികളും മറ്റും വല്ലാതെ വിഷമിച്ചിരുന്നു.
ഒരു പുലർക്കാല സന്ധ്യ എല്ലാവരും തിരുവാതിര വിളക്കിന്റെ ഉത്സവത്തിനായി എല്ലാവരും അമ്പലത്തിൽ പോയി തൊഴുതു നിൽക്കുമ്പോൾ അവിടെ കറുത്ത മൂക്കുത്തിയിട്ട ഒരു ചെറിയ പെൺകുട്ടിയെത്തി. അതു വേറാരുമല്ല. ഗീതുമോൾ തന്നെ. അവളെ കണ്ടതോടെ അവളുടെയമ്മ ഓടിപ്പോയി കെട്ടിപ്പിടിച്ചു. ശേഷം വീട്ടിലെത്തി അവൾ എല്ലാവരോടും അവളുടെ കഥ പറഞ്ഞു. ഒരമ്മൂമയുടെ അടുത്തായിരുന്നു അവൾ ഇത്രയും ദിവസം. ആ അമ്മൂമയാണ്‌ അവളെ കറുത്ത മൂക്കുത്തി ധരിപ്പിച്ച്‌ കാര്യങ്ങളെല്ലാം പറഞ്ഞ്‌ മനസ്സിലാക്കി കൊടുത്ത്‌ വീട്ടിലേക്കയച്ചതു.

മുറ്റത്തെ ഇലിമ്പിമരം
കവിത സംഗീത്‌

വെള്ള കുപ്പായമിട്ട്‌ വെള്ള മുണ്ടും പുതപ്പിച്ചു കിടത്തിയിരിക്കുന്നു എന്റെ അച്ഛനെ. അന്ത്യകർമ്മങ്ങൾ ചെയ്യാനായി കാർമിയും ഒപ്പം സുഹൃത്തുക്കളും ബന്ധുമിത്രാതികളും. ഒരുപാടു സംസാരവും സുഹൃത്തുക്കളുമായി നടക്കുന്ന അച്ഛന്റെ ചിരിച്ച മുഖം മാത്രമെ എനിക്കോർക്കാൻ കഴിഞ്ഞുള്ളു. ആ വിരൽ തുമ്പിൽ പിടിച്ച്‌ ലോകം മുഴുവൻ കാണുമായിരുന്നു ഞാൻ. ഒഴിഞ്ഞുകിടക്കുന്ന അച്ഛന്റെ മരകസേര വിയർപ്പുണങ്ങാത്ത കദർ ഷർട്ടും മുണ്ടും. പിന്നെ അച്ഛൻ നട്ടുവളർത്തിയ മുറ്റത്തെ ഇലിബി മരം. ഇതെല്ലാം കാണുമ്പോൾ അച്ഛന്റെ ഓർമ്മകൾ മനസ്സിൽ വല്ലാതെ വിങ്ങിപ്പൊട്ടുന്നു. എനിക്കെന്നും അമ്മയേക്കാളേറെ പ്രിയമായിരുന്നു അച്ഛനോട്‌.
സ്ക്കൂളിൽ പഠിച്ചിരുന്ന കാലം അന്ന്‌ അച്ഛന്റെ നാടായ പുന്നയൂർകുളത്ത്‌ ഞങ്ങൾ പോകുമായിരുന്നു. "തമ്പ്രാൻ" എന്നായിരുന്നു അവിടത്തെ ആളുകൾ അച്ഛനെ വിളിച്ചിരുന്നത്‌. ആ തറവാട്‌ വീട്‌ ഞാനിപ്പോഴും ഓർക്കുന്നു. തണുത്ത്‌ ഉപ്പിട്ട സോഡ തരും രാഘവേട്ടൻ. അച്ഛന്റെ കാര്യസ്ഥൻ. കിലികിലേ കിലുങ്ങുന്ന പച്ച കവറുള്ള കുറേ മിഠായികളും രാഘവേട്ടന്റെ സമ്മാനമാ..... അടുക്കളയിൽ അമ്മക്കു സഹായത്തിനു വരും "സരോജിനി". എനിക്കന്നു കുടപ്പിറപ്പുകൾ ഇല്ലാത്തതുകൊണ്ട്‌ എന്നും കൂട്ടിന്‌ സരോജിനിയുടെ മകൾ ഉഷയായിരിക്കും. എല്ലാ ഞായറാഴ്ചകളിലും ഞങ്ങൾ ഗുരുവായൂർക്ക്‌ പോകുമായിരുന്നു. ഞങ്ങളുടെ വെള്ള അംബാസിഡർ കാറിലായിരുന്നു അന്നത്തെ യാത്ര. ഞങ്ങളുടെ കൂടെ ഒപ്പം ഉഷയും ഉണ്ടാവുമായിരുന്നു. ഉഷക്കും എനിക്കും ഒരേപോലത്തെ പാവാട അമ്മ വാങ്ങിതരുമായിരുന്നു. തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ ഗുരുവായൂരിൽ നിന്നു വാങ്ങിയ കളിപ്പാട്ടം കൊണ്ട്‌ കളിക്കുമായിരുന്നു. എനിക്കും ഉഷയെ ജീവനായിരുന്നു. ഒരു കൂടപ്പിറപ്പിനെപ്പോലെ. സ്ക്കൂൾ തുറന്നു വീണ്ടും ഞങ്ങൾ കോഴിക്കോട്ടുള്ള വീട്ടിലേക്കു മടങ്ങി. ഉഷയെയും രാഘവനെയും സരോജിനിയേയും ഒക്കെ വിട്ടുപിരിയാൻ ഒരു സങ്കടമായിരുന്നു.
പുതിയ അദ്ധ്യയനവർഷത്തിന്റെ ആരംഭം. മൂടിപ്പുതച്ചു കിടന്നുറങ്ങിയ നാളുകൾ "ശ്ശോ ആകെ മടിപിടിച്ചു തുടങ്ങി". വീണ്ടും ഒരു വേനൽ കാലാവധിക്കായി ഞാൻ കാത്തിരുന്നു. അച്ഛന്‌ എന്നും ഒരുപാടു സുഹൃത്തുക്കൾ അമ്മക്കും അമ്മയുടെ ഏട്ടൻമാരും ഏട്ത്തിമാരുമായിരുന്നു ലോകം. ഇതിനിടയിൽ എപ്പോളൊക്കെയോ ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു. എപ്പോഴൊക്കെയോ ഒരു കൂടപ്പിറപ്പിന്റെ അഭാവം ഉണ്ടായിരുന്നു. പഠിക്കാൻ ഒരുപാടു പാഠപുസ്തകങ്ങൾ അതിനിടയിൽ ഒളിച്ചിരുന്ന്‌ ചുമർചിത്രങ്ങൾ വരക്കുമായിരുന്നു. പഠിച്ച്‌ മിടുക്കിയായില്ലെങ്കിൽ അച്ഛനും വഴക്കുപറയുമായിരുന്നു. ബാല്യത്തിലെന്റെ കൂട്ടുകാരനും കളിതോഴനുമായ "കുഞ്ചു". അവൻ ഇടക്ക്‌ പുസ്തകവുമായി എന്റെ വീട്ടിലെത്തും. പഠിക്കാൻ മണ്ടനായിരുന്നു കുഞ്ചു. അവനെപ്പോഴും വീട്ടിൽ നിന്നും അമ്മ വഴക്കു പറയുമായിരുന്നു. എന്റെ മൂത്തമ്മ സ്ക്കൂൾ ടീച്ചറായിരുന്നതുകൊണ്ട്‌  എന്നെയും  കുഞ്ചുവിനേയും പഠിപ്പിക്കുമായിരുന്നു.
വരയ്ക്കാൻ താൽപര്യുള്ളതുകൊണ്ട്‌ അച്ഛനെപ്പോഴും ചിത്രരചനാ കേബിനും മറ്റും കൊണ്ടുപോകുമായിരുന്നു. ആയിടക്ക്‌ കുഞ്ഞുണ്ണിമാഷും സംഘവും നടത്തിയിരുന്ന ഒരു ചിത്രരചനാ ക്യാമ്പ്‌ ഇവിടെ ബേപ്പൂർ ഗവര്‍മന്റ്‌ സ്ക്കൂളിൽ വെച്ചു നടത്തിയിരുന്നു. ഞാനും എന്റെ ഇളയമ്മയുടെ മകൾ നീലിമയും ഈ ക്യാമ്പിനു പങ്കെടുത്തു.
അച്ഛന്റെ ഓർമ്മകൾ എന്നും മനസ്സിൽ തിങ്ങിനിന്നു. സ്ക്കൂളിൽ നിന്നു ഒരിക്കൽ അച്ഛന്റെ ഓഫീസിലേക്കെന്നും പറഞ്ഞു ഏതോ ഒരു വലിയ കെട്ടിടത്തിന്റെ ഴമലേൽ പോയി ചാരിനിന്നതോർമ്മയുണ്ട്‌. അന്നെനിക്ക്‌ വെറും എട്ടു വയസ്സ്‌ ആ ഓഫീസിലെ ജീവനക്കാരെല്ലാരും ആ എട്ടുവയസ്സുകാരിയെ കെട്ടിടത്തിനകത്തേക്കു കയറ്റി. കൂട്ടത്തിൽ സുപരിചിതമെന്നു തോന്നിയ ഒരു മധ്യവയസ്ക്കനാണ്‌ പിന്നീടെന്നെ തിരിച്ചറിഞ്ഞത്‌. ആയാൾ ഉടനെതന്നെ അച്ഛനെ വിവരമറിയിച്ചു. അച്ഛൻ ഉടനെതന്നെ സ്ഥലത്തെത്തിയെന്ന വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. വീട്ടിൽ സന്ധ്യയായിട്ടും തിരിച്ചെത്താത്ത കുട്ടിയെയും നോക്കി വീട്ടിൽ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്തെല്ലാം കുസൃതികൾ !!! അച്ഛന്റെ വീടിന്റെ മുൻവശത്തു കുറച്ചു പൂന്തോട്ടം നട്ടുപിടിപ്പിച്ചിരിക്കുന്നു. ഒരുപാടു പച്ചക്കറികളും ഉണ്ടായിരുന്നു. അമര, ചീര, പടവലൻ, പയർ അങ്ങനെയെന്തെല്ലാം.  ഒപ്പം അച്ഛനു ഏറ്റവും ഇഷ്ടപ്പെട്ട "ഇലിബിയും".
ഗവര്‍മന്റ്‌ ഉദ്ധ്യോഗസ്ഥനായതുകൊണ്ട്‌ ഒരുപാടു ഒഴിവുസമയം കിട്ടിയിരുന്നു അച്ഛന്‌. വയനാട്ടിൽ ഇടക്ക്‌ അച്ഛൻ മേടിച്ച കാപ്പിത്തോട്ടത്തിൽ ഞങ്ങൾ പോകാറുണ്ടായിരുന്നു. ടെന്നീസ്‌ അച്ഛന്റെയൊരു നേരംപോക്കായിരുന്നു. ആ കാലത്താണ്‌ സൗദി അറേബ്യയിലേക്ക്‌ കുറെ കമ്പനികൾ എഞ്ചിനീയർമാരെ കൊണ്ടുപോയിരുന്നത്‌. കൂട്ടത്തിൽ കിൽ​‍്ശലംനും തുടർന്ന്‌ ജോലിക്കും ഉള്ള ​‍ീളളലൃ അച്ഛന്‌ വന്നു. മനസ്സാദ്യമൊക്കെ സന്തോഷിച്ചെങ്കിലും പിന്നീട്‌ അച്ഛനില്ലാതെ കഴിയേണ്ടിവരുന്ന ദിനങ്ങളെയോർത്ത്‌ ഞാൻ വല്ലാതെ വിതുമ്പി. അങ്ങനെ അച്ഛനെ യാത്രയയക്കാനായി ഞാനും അമ്മയും ബോംബെക്കു പുറപ്പെട്ടു. ട്രെയിനിലായിരുന്നു യാത്ര. ബോംബെയിൽ ഞങ്ങൾ അച്ഛന്റെ പെങ്ങളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. അവരുടെ ബാൽക്കണിയിലെ ജനാലിലൂടെ നോക്കിയാൽ പടുകൂറ്റൻ ചുറ്റും കെട്ടിടങ്ങൾ അതിലൂടെ ഓടി പിടഞ്ഞു നടക്കുന്ന ജനപ്രവാഹം എങ്ങും തുടിക്കുന്ന യുവമിഥുനങ്ങൾ. അങ്ങനെ അച്ഛനു സൗദിക്കു പോവാനുള്ള ദിവസം അടുത്തു. അച്ഛനെ മാലയിട്ടു എല്ലാവരും യാത്രയയച്ചു. എനിക്കു വല്ലാത്ത സങ്കടം തോന്നി. ഞാനച്ചനേയും കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അപ്പോഴേക്കും ളഹശഴവ​‍േ രമഹഹ വന്ന്‌ അച്ഛൻ ദുരേക്കു മാഞ്ഞുമാഞ്ഞുപോയി. പറന്നുയരുന്ന വിമാനം കണ്ട്‌ അമ്മയും ഞാനും വല്ലാതെ വിഷമിച്ചു. പിന്നീട്‌ ഞങ്ങൾ അവിടെ നിന്ന്‌ നാട്ടിലേക്ക്‌ യാത്ര തിരിച്ചു.
സ്ക്കൂൾ അദ്ധ്യയന വർഷം കഴിഞ്ഞു. അച്ഛനും സ്ഥലത്തില്ലാത്തതിനാൽ എനിക്കു പോവാൻ ഇടമില്ലാതായി. ഇളയമ്മയുടെ മകൾ നീലിമ അവൾ മാത്രമായിരുന്നു എനിക്കു കൂട്ട്‌.
അപ്പോഴാണ്‌ അമ്മാവന്‌ കല്ല്യാണാലോചനക്കായി ഞങ്ങൾ കൊട്ടിയൂർ എന്ന സ്ഥലത്തേക്കു പോയത്‌, അവിടെ വെച്ച്‌ പെണ്ണുകണ്ട്‌ ഞങ്ങൾ അവിടെനിന്നും യാത്ര തിരിച്ചു. അമ്മാവന്റെ കല്ല്യാണമെല്ലാം ഗംഭീരമായി തന്നെ നടന്നു. നല്ല ഊക്കൻ സദ്യ. അന്നു ഞങ്ങൽ പെൺകുട്ടികൾ കല്ല്യാണപന്തലിൽ നിന്നും പൂ പറിച്ചെടുത്ത്‌ കല്ല്യാണ പെണ്ണായി കളിക്കുമായിരുന്നു. എല്ലാം ഒരു മിന്നായം പോലം എന്നും മനസ്സിൽ നല്ല ഓർമകളായി നിൽക്കുന്നു.
വർഷം ഒന്ന്‌ കഴിഞ്ഞു എല്ലാവരും എന്നെയും അമ്മയേയും അച്ഛൻ രണ്ടു മാസത്തെ ​‍്ശശെ​‍േ ​‍്ശമെയെടുത്തു കൊണ്ടു സൗദിയിലേക്കു പോയി. ഞങ്ങൾ സൗദിയിലേക്കു യാത്ര തിരിച്ചു. അങ്ങനെ രണ്ടു മാസം അവിടെ സുഖവാസം അശൃരീ​‍ിറശശ്​‍ിലറ മുറികൾക്കുള്ളിലെ വാസം അതിരസകരമായിരുന്നു. അവിടുത്തെ വിലകൂടിയ ഇമൃകളും, ടവീ​‍ു​‍ുശിഴ ​‍ാമഹഹകളും. എല്ലാം നല്ല രസമായിരുന്നു. ഒപ്പം കുറെ അറബി കുപ്പായവും അത്തറിന്റെ മണവും അതായിരുന്നു സൗദി. രണ്ടുമാസത്തെ സുഖവാസത്തിനുശേഷം ഞങ്ങൽ നാട്ടിലേക്കു മടങ്ങി. ഞാൻ തിരിച്ചു സ്ക്കൂളിൽ പോവാൻ തുടങ്ങി.
അഞ്ചു വർഷത്തിനുശേഷം ഞാൻ എന്റെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരനിയൻ പിറന്നു. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്‌ അച്ഛനും ഒരാൺകുട്ടിയെ കിട്ടിയതിന്റെ ആഹ്ലാദം. എനിക്കും ഒരു കുഞ്ഞു കളിപാവ കിട്ടിയതിന്റെ സന്തോഷം. സഹപാഠികളെല്ലാവരും എന്നെ കളിയാക്കാൻ തുടങ്ങി. ഞാനതൊന്നും കാര്യമാക്കിയില്ല. സ്ക്കൂൾ വിട്ടു വരുമ്പോൾ അവനു ഞാനെന്നും മിഠായി വാങ്ങി വരുമായിരുന്നു.
എന്റെ സ്ക്കൂൾ പഠനം കഴിഞ്ഞ്‌ ഞാൻ കോളേജിൽ കയറി അങ്ങനെ ഡിഗ്രി കഴിഞ്ഞ സമയത്താണ്‌ എനിക്കു കല്ല്യാണാലോചനകൾ വരാൻ തുടങ്ങിയത്‌. ഉലഴൃലല ളശിമഹ ​‍്യലമൃ പരീക്ഷ എഴുതിയതോടെ എന്റെ കല്ല്യാണം തീരുമാനിച്ചു. സുഹൃത്തുക്കൾക്കെല്ലാം ഒരുപാടു വിഷമം. പക്ഷെ എനിക്കു പുതിയ ജീവിതം തുടങ്ങാനുള്ള ആവേശമായിരുന്നു. കല്ല്യാണമെല്ലാം അച്ഛൻ ഗംഭീരമായി നടത്തി. ആ നഗരത്തിൽ അടുത്തെങ്ങും കാണാത്ത ഒരു തരം കല്ല്യാണം.
വിവാഹം കഴിഞ്ഞു ഒരു മാസത്തിനകം ഭർത്താവിന്റെയടുത്തേക്ക്‌ പോയി ഞാൻ. അയാൾക്ക്‌ ഗൾഫിലായിരുന്നു ജോലി. പുതിയ സ്ഥലവും പുതിയ സുഹൃത്തുക്കളും ആയി നാളുകൾ പോയതറിഞ്ഞില്ല. അച്ഛനെയും അമ്മയേയും വിട്ടുപിരിഞ്ഞതിന്റെ വിഷമം ഉള്ളിലൊതുക്കി. ആയിടക്കാണ്‌ നാട്ടിലുള്ള വീടു വാങ്ങാനായി ഒരാൾ അവിടെയെത്തി. അയാൾ പക്ഷെ നല്ല ഉദ്ദേശത്തോടുകൂടിയല്ലായിരുന്നു വീടുവാങ്ങാനെത്തിയത്‌. വിൽപ്പനയുടെ പേരിൽ ഒരുപാടു വാക്‌ തർക്കങ്ങളും മറ്റുമായി, കോടതിയിൽ കേസിനു പോയി. അച്ഛന്റെ മനസ്സ്‌ ഒരു പാടു വേദനിച്ചു. വീടു തിരിച്ചു പിടിക്കാനുള്ള വാശിയിലായിരുന്നു അച്ഛൻ. അച്ഛനേറെ ഇഷ്ടപ്പെട്ടിരുന്ന ആ വീടും പരിസരവും അതു കേസ്സിൽ പെട്ടതിന്റെ മനോദു:ഖമായിരുന്നു ഏറെയും. പക്ഷെ വിധി വീടയാൾക്കു വിട്ടുകൊടുക്കാനായിരുന്നു. വിവരമറിഞ്ഞ്‌ അച്ഛൻ ഒരുപാട്‌ ദു:ഖിച്ചു. അച്ഛനു സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി. അതിനിടെയാണ്‌ കൃഷി ഇഷ്ടപ്പെടുന്ന എന്റെ അചഛൻ "ഇലിമ്പി"യുടെ തൈ കുഴിച്ചിടുന്നത്‌. ഇലിമ്പി അച്ഛന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയായിരുന്നു.  അതിനിടയിലായിരുന്നു അച്ഛന്റെ മരണം.
ഇന്നു ആ ഇലിമ്പിമരത്തണലിൽ ഇരുന്നു ഞാനെന്റെയച്ഛനെയോർക്കും. മുറ്റത്തെ ഇലിബി മരം പറഞ്ഞ കഥ എപ്പോഴും എന്റെയച്ഛനെക്കുറിച്ചായിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...