നിദർശ് രാജ്
വിശപ്പു മാത്രം വാരി
ത്തിന്നുന്നുവെങ്കില്‍പ്പോലും
കത്തിയും മുള്ളും
കൈയില്‍ മുറുകെ പിടിക്കുവോര്‍
കീശയില്‍ നയാപ്പൈസയി-
ല്ലെങ്കിലെന്ത്,നേര്‍ച്ച
പ്പെട്ടിയില്‍ തീറാധാരം കൊ-
ണ്ടുപോയ് ത്തട്ടുന്നവര്‍
അകത്ത് പിച്ചാത്തികള്‍
പൂഴ്ത്തിവയ്ക്കിലും-സദാ
പുറത്തു ചിരിക്കുവാന്‍
പഠിച്ചേ ജയിപ്പവര്‍.
നാമാണ് മഹാഭക്തര്‍.
മൂര്‍ച്ചകൂട്ടിയ വാളാല്‍
മറ്റുള്ളവരെക്കൊല്ലാന്‍
തക്കം പാര്‍ത്തിരിക്കുന്നോര്‍ - (www.arikukal.blogspot.com)