ജിജോ അഗസ്റ്റിൻ (തച്ചൻ)
ആത്മീയവാദികൾക്ക്
എന്തിനുമേതിനും ഉത്തരമുണ്ട്
ചോദ്യം ചെയ്താലോ?
ഭയപ്പെടുത്തും, പിന്നെ തക്കത്തിനൊത്തുകിട്ടിയാൽ
തൊലിയുരിച്ച് തിളച്ച എണ്ണയിൽ വറുക്കും
ഭൗതികവാദികൾക്കുമുണ്ട്
ഏതിനും പോംവഴി
പക്ഷേ ഉത്തരം മുട്ടിയാൽ
ആദ്യം കൊഞ്ഞനം കുത്തിനോക്കും
ഫലിച്ചില്ലെങ്കിൽ വാലു ചുരുട്ടിത്തിരുകി
ഓട്ടം പിടിക്കും
മിതവാദിയായാൽ
ഈ മാർഗങ്ങളെല്ലാം അവലംബിയ്ക്കാം
അതുകൊണ്ടു ഞാനും
കമ്യൂണിസ്റ്റായി.