ശാന്താമേനോൻ
നിറഞ്ഞൊഴുകുന്ന
വെണ്മ പുതച്ച്
നീല പൊന്‍മാനെ പോലെ
അകലം സൂക്ഷിച്ച്
ഒന്നും പറയാതെ,
ഒരിക്കലും പൂ
ചൂടില്ലെന്നു നിനച്ച
ഈ മരച്ചുവട്ടില്‍
മര്‍മരങ്ങളുമായി
ഇന്നലെ വന്നണഞ്ഞ്
കഥ കൂട്ടിന്‍റെ ചെപ്പ്
ഭദ്രമായടച്ചുവച്ച്
ഒഴുകിപ്പോകും വഴി
വെറുതെ ചിരിക്കുന്നുണ്ടായിരുന്നു
എന്‍റെ പുഴ.